സ്വാതിക്ക് ഇതൊന്നും ഉൾകൊള്ളാൻ സാധിച്ചില്ല… അവൾ ആകെ സ്തംഭിച്ചു പോയിരുന്നു…
“ഡോക്ടർ എന്തു വേണമെങ്കിലും ചെയ്യാം, എന്റെ മനോജേട്ടനെ രക്ഷിക്കണം..” സ്വാതി കരഞ്ഞുകൊണ്ട് പറഞ്ഞു…
“ഈ ഓപ്പറേഷൻ ചെയ്താൽ ഉറപ്പായും ആള് രക്ഷപെടും.. പക്ഷെ ഒരു എട്ടുലക്ഷം രൂപ ഇവിടെ കെട്ടിവെയ്ക്കേണ്ടി വരും..”
സ്വാതി എന്തു പറയണം എന്നറിയാതെ അവിടെയിരുന്നു കരഞ്ഞു…
“ഞാൻ നോക്കാം സർ… അതു മാത്രം പറഞ്ഞു സ്വാതി പുറത്തേക്ക് പോയി..”
ഞാൻ ഇനി എന്ത് ചെയ്യും എവിടെന്നു കൊണ്ടുവരും അത്രയും രൂപ സ്വാതി ആകുലപെട്ടു..
അവൾ ഫോൺ എടുത്തു ജനുചേച്ചിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു…
“അയ്യോ സ്വാതി ഈ രാത്രി എങ്ങനെ ഇത്രയും പൈസ ഉണ്ടാക്കാനാ.. ഞാൻ..ഞാൻ ഒന്നു നോക്കട്ടെ സ്വാതി… ” അതും പറഞ്ഞു ജാനുചേച്ചി ഫോൺ വച്ചു…
സ്വാതി മറ്റു പലരെയും വിളിച്ചു ചോദിച്ചു, പക്ഷെ എല്ലാവരും കൈമലർത്തി.
സ്വാതി നിസഹായതയോടെ അവിടെ ഇരുന്നു പോയി ….
സമയം വീണ്ടും നീങ്ങി.. അപ്പോഴാണ് ജാനുചേച്ചി വിളിക്കുന്നത്..
” ആ സ്വാതി.. ഈ രാത്രികൊണ്ട് ഒന്നും ആകില്ലെന്ന്.. ഒരു രണ്ട് ദിവസം കിട്ടിയാൽ പിരിച്ചാണേലും ഒപ്പിക്കാം..”
ആ പ്രതീക്ഷയും അസ്തമിച്ചു… അപ്പോഴാണ്.. ഒരു സിസ്റ്റർ വീണ്ടും ഓടിപോകുന്നത് കാണുന്നത് തിരികെ വരുമ്പോൾ പുറകെ ഡോക്ടറും ഉണ്ടായിരുന്നു…
പുറത്തേക്കുവന്ന ഡോക്ർ ഒന്നുകൂടെ പറഞ്ഞു,സീരിയസ് ആണ് വച്ചു താമസിപ്പിക്കാൻ പറ്റില്ലെന്ന്.. അതോടെ സ്വാതിയുടെ ചിന്തകൾ പലവഴിക്ക് പോയി..
കുറച്ചു നേരം ചിന്തിച്ചിരുന്ന ശേഷം… സ്വാതി എന്തോ ഉറപ്പിച്ചപോലെ ഡോക്ടറുടെ അടുത്തേക്ക് പോയി..
“ഡോക്ടർ… ” സ്വാതി ക്യാബിനിന്റെ വാതിൽ തുറന്നു വിളിച്ചു…
ഒരു നിമിഷം ഡോക്ടർ സ്വാതിയെ നോക്കി.., കരഞ്ഞു തളർന്നിരിരുന്നു അവൾ…
“കയറിവാ സ്വാതി…”
സ്വാതി കയറി ഡോക്ടറുടെ മുന്നിൽ തല കുനിച്ചിരുന്നു..
“പൈസ റെഡി ആയോ സ്വാതി… “ഡോക്ടർ ചോദിച്ചു…
അതിനു കരച്ചിൽ മാത്രമായിരുന്നു സ്വാതിയുടെ മറുപടി…
“ഡോക്ടറെ എനിക്ക് പെട്ടന്ന് ഇത്രയും തുക ഉണ്ടാക്കാൻ കഴിയില്ല… “സ്വാതി ഒന്ന് ഏങ്ങി..
“ഡോക്ടർ.. കുറച്ചു മുമ്പ് വന്ന ആള് പറഞ്ഞില്ലെ സറഗേറ്റ് മദർ ആകാൻ.. എനിക്ക് എനിക്ക്.. അത് സമ്മതമാണ്.. ഡോക്ടർ ഒന്നു അദ്ദേഹത്തെ വിളിച്ചു ഈ ഓപ്പറേഷനു വേണ്ട പണം പകരം തരാൻ പറയാമോ…”
സ്വാതി പറഞ്ഞു…
“എടോ താൻ ഇത് എന്തറിഞ്ഞിട്ടാ… ഇത് സ്വാതി ഉദ്ദേശിക്കുന്നപോലെ ഒന്നല്ല…” ഡോക്ടർ പറഞ്ഞു നിർത്തി…
“എനിക്കു എന്തായാലും കുഴപ്പമില്ല ഡോക്ടർ.. എന്റെ മനോജേട്ടനെ രക്ഷിച്ചാൽ മതി…” സ്വാതി തൊഴുകയ്യോടെ പറഞ്ഞു …
“സ്വാതി… ഇതിൽ താൻ ഗർഭം ധരിച്ചാൽ മാത്രം പോരാ.. ആ കുഞ്ഞിന്റെ അച്ഛനെകൂടി സ്വീകരിക്കേണ്ടിവരും..”
ഡോക്ടർ പറയുന്നത് മനസിലായില്ല എന്ന മട്ടിൽ സ്വാതി നെറ്റിചുളിച്ചു…
ഡോക്ടർ അവളോട് എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞു…. ആ കാര്യങ്ങൾ കേട്ട് സ്വാതി ഞെട്ടിതരിച്ചിരുന്നു….
സ്വാതി തലകുനിച്ചിരുന്നു വീണ്ടും കരയാൻ തുടങ്ങി..അവളുടെ മനസിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി.. ഇല്ല.. ഇനിയും സമയമില്ല… എന്റെ മനോജേട്ടനെ രക്ഷിക്കണം..സ്വാതി മനസിലുറപ്പിച്ചു…
“എനിക്കു സമ്മതം… “സ്വാതി നിറകണ്ണുകളോടെ സമ്മതിച്ചു..
എങ്ങനെ സമ്മതം കൊടുത്തെന്നു സ്വാതിക്ക് ഒരു പിടിയുമില്ലായിരുന്നു..
“ഉറപ്പാണോ സ്വാതി… ” ഡോക്ടർ വിശ്വാസം വരാതെ ഒന്നുകൂടി ചോദിച്ചു…
“സമ്മതം… ” സ്വാതി ഉറപ്പോടെ പറഞ്ഞതും ഡോക്ടർ ഫോൺ എടുത്തു മോഹനനെ വിളിച്ചു..
സമയം ഏഴര.. ഡോക്ടർ പറഞ്ഞതനുസരിച്ച് കാര്യങ്ങൾ അറിയാൻ മോഹനൻ നേരിട്ടെത്തി…
ഡോക്ടറുടെ മുറിതുറന്നപ്പോൾ തന്നെ ഉള്ളിൽ ഒരു പെണ്ണിരിക്കുന്നത് മോഹനൻ കണ്ടു…
