ഞാൻ അവളുടെ തോളിൽ തട്ടാൻ കൈ നീട്ടിയപ്പോൾ അവൾ അല്പം കൂടി എൻ്റെ അടുത്തേയ്ക്ക് നീങ്ങി നിന്നെന്ന് എനിക്ക് തോന്നി.
തുടർന്ന് വന്ന രണ്ടാഴ്ച സമയം കിട്ടിയപ്പോളൊക്കെ ഞാൻ അവളുടെ ഒപ്പം ഇരുന്ന് അവളെ സഹായിച്ചു. ആ ആഴ്ചയിൽ തന്നെ അവൾ ബാക്കിയുണ്ടായിരുന്ന അസൈൻമെൻ്റുകൾ ഏകദേശം എല്ലാം തന്നെ തീർത്തിരുന്നു. മൂന്നാമത്തെ ആഴ്ച ആയപ്പോളേയ്ക്കും ആൾക്ക് ചിരിയും കളിയും എല്ലാം വന്നു. പവിത്ര
പലതവണ എന്നെ അതും പറഞ്ഞ് കളിയാക്കി.
“വരുൺ, നീ ദീപ്തിയെ എന്താ ചെയ്തത്? പെണ്ണാകെ വസന്തത്തിലെ ചെറിമരം പോലെ ആണല്ലോ ഫുൾ ടൈം!”
“അതാണ് വരുൺ മാജിക്ക്”, ഞാനെൻ്റെ കൈവിരലുകൾ മജീഷ്യനെപ്പോലെ ചലിപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഉം, വല്ലടത്തുമൊക്കെ മാജിക്ക് കാണിച്ച് തല്ല് വാങ്ങിയിട്ട് വരണ്ട, എനിക്ക് അറിവുള്ളതാണല്ലോ”
“നീയതിനീം വിട്ടില്ലേ ! ഞാൻ കത്തി വാങ്ങിവരാം. എന്നെയങ്ങ് കൊന്നേക്ക്”
“ഞാനത് നീ ചത്താലും മറക്കില്ല..”, അവൾ ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു. ഞാൻ പിന്നാലെയും.
പിറ്റേന്ന് കാഷ്വലായി ദീപ്തിയുടെ വർക്ക് നോക്കിക്കൊണ്ട് അവളുടെ കസേരയുടെ പിന്നിൽ നിൽക്കുകയായിരുന്നു. എൻ്റെ കൈകൾ കസേരയുടെ ബാക്ക് റെസ്റ്റിനു മുകളിൽ അവളുടെ തലയുടെ ഇരുവശത്തുമായി വച്ചുകൊണ്ടായിരുന്നു നിന്നത്. സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ ദീപ്തി അവളുടെ തല ചെരിച്ച് എൻ്റെ വലതുകയ്യിൽ അവളുടെ കവിൾ മുട്ടിച്ചു. അബദ്ധത്തിൽ സംഭവിച്ചതായിരിയ്ക്കും എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞില്ല. അവൾ വേഗം തല മാറ്റുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അവൾ അവളുടെ കവിൾ എൻ്റെ കയ്യിലേയ്ക്ക് അമർത്തി വയ്ക്കുകയാണ് ചെയ്തത്. അല്പം നെർവസ് ആയെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു,
“ഉം, ദീപ്തിയുടെ കൈ പോലെ ഐസല്ല കവിൾ..”, പറഞ്ഞ് തീർന്നതിനു ശേഷമാണ് അബദ്ധമായിപ്പോയോ എന്ന് ആലോചിച്ചത്. പവിത്രയുടെ അടുത്ത് സംഭവിച്ചതിൻ്റെ നാണക്കേട് ഇനിയും തീർന്നിട്ടില്ല.
ദീപ്തി അവളുടെ കൈ എൻ്റെ കൈയുടെ മേലെ അമർത്തി വച്ചു. എൻ്റെ കൈ അവളുടെ കവിളിനോട് കൂടുതൽ അമർത്തി വയ്ക്കുന്നത് പോലെ. അവളുടെ കൈ ഇന്ന് അല്പം ചൂടുള്ളതായി എനിക്ക് തോന്നി. അവൾ തിരിഞ്ഞ് എൻ്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. അവളുടെ ചിരി എൻ്റെ മുഖത്തെക്കാൾ നെർവസ് ആയിരുന്നു.
“ഇപ്പോളും തണുപ്പാണോ?”
“അല്ല.. ഇതെപ്പോ സംഭവിച്ചു?”
അവൾ ചിരിക്കുക മാത്രമേ ചെയ്തുള്ളു. ആരെങ്കിലും കണ്ടോ എന്നറിയാൻ ചുറ്റും നോക്കിക്കൊണ്ട് ഞാൻ എൻ്റെ കൈ പിന്നോട്ട് വലിച്ചു. അവൾ പക്ഷേ എൻ്റെ കൈ വിട്ട് തരാൻ തയ്യാറല്ലായിരുന്നു. എനിക്ക് അല്പം ബലം പ്രയോഗിക്കണ്ട വന്നു. അന്ന് വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ദീപ്തിയും ഒപ്പം എണീറ്റ് വന്നു. ഞങ്ങൾ ഒന്നിച്ചാണ് ലിഫ്റ്റ് ലോബിയിലേയ്ക്ക് നടന്നത്. അവൾ എൻ്റെ ഒപ്പം തന്നെ ആയിരുന്നു നടന്നത്. പലപ്രാവശ്യം അവൾ എൻ്റെ തോളിൽ വന്ന് മുട്ടുകയും ചെയ്തു.
ലിഫ്റ്റിൽ കയറി താഴേയ്ക്ക് വന്നപ്പോൾ തൊട്ട് താഴത്തെ നിലയിൽ നിന്ന് ഒരു ഗ്രൂപ്പ് ആളുകൾ കൂടി ലിഫ്റ്റിലേയ്ക്ക് കയറി. ഞാൻ ലിഫ്റ്റിൻ്റെ ഏറ്റവും പിന്നിലേയ്ക്ക് നീങ്ങി. ദീപ്തിയും. അവൾ എൻ്റെ മുന്നിൽ ഇടതുവശത്തേയ്ക്ക് ചേർന്ന് എന്നെ ചാരി നിന്നു. അവളുടെ ശരീരത്തിന് നല്ല ചൂടുള്ളതായി എനിക്ക് തോന്നി. അതുപോലെ ഉള്ള ഒരു അനുഭവം എനിക്ക് ആദ്യമായി ആയിരുന്നു. അവളുടെ ഡ്രെസ്സ്,
അത് എൻ്റെ കോട്ടൺ ഡ്രെസ്സ് പോലെ പരുക്കൻ അല്ലായിരുന്നു. എൻ്റെ ഇടതുകൈ ആവളുടെ പിന്നിൽ ആയിരുന്നു. അവളുടെ തുടയുടെ മുകളിൽ ആയിരുന്നു എൻ്റെ കൈപ്പത്തി. അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂടും മാർദ്ദവവും മാംസളതയും എൻ്റെ തൊലിപ്പുറത്ത് അറിഞ്ഞപ്പോൾ എൻ്റെ ശരീരമാകെ ഒരു ചൂട് പരന്നു. അന്നേവരെ ഞാനറിഞ്ഞിട്ടില്ലാത്ത് ഒരു ഫീലിങ്ങ്.
എൻ്റെ കൈപ്പത്തി മുന്നോട്ട് നീക്കി അവളുടെ തുടയിൽ എൻ്റെ കൈകൾ അമർത്താൻ എനിക്ക് നിയന്ത്രിക്കാനാവാത്ത ആഗ്രഹം തോന്നി. അവൾ എൻ്റെ മേലേയ്ക്ക് നന്നായി അമർന്നായിരുന്നു നിന്നത്. അപ്പോളേയ്ക്കും ലിഫ്റ്റ് താഴത്തെ നിലയിൽ എത്തിയിരുന്നു. ലിഫ്റ്റിൽ മുന്നിലുള്ളവർ എല്ലാം ഇറങ്ങിയിട്ടും ഏതാനും നിമിഷങ്ങൾ കഴിഞ്ഞാണ് ദീപ്തി എന്നിൽ നിന്നും മാറിയത്. ഞാൻ ഷോക്കടിച്ചത് പോലെ അനങ്ങാതെ നിൽക്കുകയായിരുന്നു. ലിഫ്റ്റിൽ നിന്നും ഇറങ്ങിയിട്ട് ദീപ്തി എന്നെ തിരിഞ്ഞ് നോക്കി. ഞാനൊരു വിഡ്ഢിയെപ്പോലെ തിരികെ അവളെ നോക്കിക്കൊണ്ട് നിന്നു. അവളുടെ മുഖത്ത് അല്പം നിരാശയുണ്ടായിരുന്നോ.. ലിഫ്റ്റിൻ്റെ വാതിലുകൾ അടഞ്ഞു. പെട്ടന്ന് ബോധം വന്ന ഞാൻ ഡോർ ഓപ്പൺ ബട്ടൺ അമർത്തി. വാതിൽ തുറന്നപ്പോളേയ്ക്കും അവൾ മുന്നോട്ട് നടന്ന് കഴിഞ്ഞിരുന്നു. അവൾ തിരിഞ്ഞ് നോക്കിയതേ ഉല്ല.
