“സോ, ദീപ്തീ, ഗുഡ് മോർണിങ്ങ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?”
“ഇല്ല”
“ഞാൻ ദോശയും ചട്ണിയും ഉണ്ടാക്കിയിട്ടുണ്ട്. കുറച്ച് കഴിക്കുന്നോ?”
“കോക്കനട്ട് ചട്ട്ണി?”
“യാ, എനിക്കിഷ്ടമല്ല കടല ചട്ണി”
“ഉം..”
“ഞാൻ കഴിച്ചില്ല, എനിക്കൊരു കമ്പനി താ”
“ആയിക്കോട്ടെ”
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിട്ട് ഞങ്ങൾ കാഷ്വലായി അല്പസമയം സംസാരിച്ചിരുന്നു. പിന്നെ ഞാൻ അല്പം കൂടി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു. കൈ നീട്ടി അവളുടെ കൈയിൽ പിടിച്ചു. അവൾ എതിർത്തില്ല.
“ദീപ്തീ..”
“ഉം?”
“വന്നപ്പോ മുതൽ ദീപ്തി എന്തോ പോലെ ആണല്ലോ.. എന്തുപറ്റി? ഇന്നലെ കണ്ട ദീപ്തിയേ അല്ല”
“ഏയ്, ഒന്നുമില്ല”
“അല്ല, പറ ദീപ്തീ”, അവളെ എണീപ്പിച്ച് എൻ്റെ മടിയിൽ ഇരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു. അവൾ എണീറ്റ് പോകാൻ ശ്രമിച്ചെങ്കിലും ഞാൻ അവളെ അമർത്തി കെട്ടിപ്പിടിച്ചു.
“ഞാൻ..”
“ദീപ്തീ, നമ്മൾക്കിടയിൽ ഇനിയും രഹസ്യങ്ങൾ വേണോ? എനിക്കറിയണം എന്താ കാര്യമെന്ന്. ഇല്ലാതെ ഞാൻ വിടില്ല”
അവൾ കരയാൻ തുടങ്ങി. “എന്നെ ഒന്നും ചെയ്യല്ലേ വരുൺ..”
ഷോക്കടിച്ചത് പോലെ ഞാൻ എൻ്റെ കൈവിട്ടു. അവൾ എണീറ്റ് കസേരയിൽ പോയിരുന്നു. “ദീപ്തീ, നിനക്ക് ഇഷ്ടമാണെന്ന് കരുതി ഞാൻ.. ഇന്നലെവരെ നമ്മൾ.. നീയെന്നെ എന്തായിട്ടാണ് കണ്ടിരിക്കുന്നത്? ഞാൻ നിനക്ക് ഇഷ്ടമല്ലാത്ത ഒന്നും നിന്നെ ചെയ്യില്ല. നിൻ്റെ സമ്മതമില്ലാതെ തൊടുകപോലും ഇല്ല..”
“അങ്ങനെയല്ല വരുൺ..”
“ഒന്നും പറയണ്ട.. ദീപ്തിയ്ക്ക് പേടിയാണെങ്കിൽ പോയിക്കോളൂ.. ഞാൻ പിന്നാലെ വരില്ല”, ഞാൻ എണീറ്റ് ചെന്ന് വാതിൽ തുറന്നു. അവൾ എൻ്റെ മുഖത്ത് നോക്കിയിരുന്നതേ ഉള്ളു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“എന്തിനാ ദീപ്തി പിന്നെ വന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ദീപ്തിയ്ക്ക് ഒരു ഒബ്ലിഗേഷനും ഇല്ല ഇവിടെ. എന്നെ പെട്ടന്ന് ഭീകരനായി കാണാൻ എന്താണ് ഞാൻ ചെയ്തതെന്ന് അറിയണമെന്നുണ്ട്. ഇഷ്ടമല്ലെങ്കിൽ പറയണ്ട്. എനിവേ.. വന്നതിനു നന്ദി..”
അവൾ പുറത്തേയ്ക്ക് പോയില്ല. കസേരയിൽ നിന്ന് എണീറ്റതും ഇല്ല. ഞാൻ അകത്ത് പോയി ഒരു സിഗരറ്റും കത്തിച്ച് ടെറസിലേയ്ക്ക് ഇറങ്ങി. അവിടെ നിന്ന് സിഗരറ്റ് വലിക്കാൻ തുടങ്ങി.
സിഗരറ്റ് തീരാനും ആയി. അവളാണെങ്കിൽ ഇരുന്നിടത്തുനിന്ന് അനങ്ങുന്നും ഇല്ല. രാവിലെ തന്നെ പ്രതീക്ഷിച്ചതൊക്കെ താറുമാറായി. ഇപ്പോ പിന്നോട്ട് നോക്കുമ്പോൾ, അവളെ കാണാൻ ഷീ സീരീസിലെ അദിതിയെപോലെ ആണ്. അന്ന് ഈ സീരീസ് വന്നിട്ടില്ല. പക്ഷേ ഒരു വല്ലാത്ത ആകർഷകത്തമാണ് അവളുടെ താടിയും മുഖവും, പ്രത്യേകിച്ച് താഴെ നിന്ന് നോക്കുമ്പോൾ. അവൾ എൻ്റെ അരക്കെട്ടിനു മുകളിൽ ഇരിക്കുമ്പോൾ അവളുടെ മുഖത്തേയ്ക്ക് നോക്കുന്നത് എത്ര തവണ മനസ്സിൽ സങ്കൽപ്പിച്ചിരിക്കുന്നു. എല്ലാം ദാ കിടക്കുന്നു, വാതിൽ തുറന്ന ഉടനെ എന്നെ കയറിപ്പിടിച്ച് കട്ടിലിലേയ്ക്ക് കൊണ്ടുപോകും എന്ന് കരുതിയവളാണ്. സിഗരറ്റിൻ്റെ കുറ്റി തറയിൽ ഇട്ട് ചവിട്ടിയരച്ചപ്പോൾ പിന്നിൽ ഒരു കാല്പെരുമാറ്റം കേട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ ദീപ്തി.
“വരുൺ..”
“പൊയ്ക്കോളൂ ദീപ്തീ..”
“നിനക്ക് വിഷമമായോ?”
“ഇല്ല. ഞാൻ ഭീകരനാണ്. യൂ ഹാവ് യുവർ റീസൺസ് ആൻഡ് ഐ റെസ്പെക്റ്റ് യുവർ ഡിസിഷൻ”
“അങ്ങനെയൊന്നും അല്ല..”
“എങ്ങനെയായാലും ഫലം ഒന്നുതന്നെയാണല്ലോ. ഞാൻ പിന്നാലെ വരില്ല ദീപ്തീ.. പേടിക്കണ്ട”
അവൾ എന്നെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു. എൻ്റെ പുറത്ത് മുഖം അമർത്തിവച്ച് അവൾ കരയാൻ തുടങ്ങി. ഞാൻ വീണ്ടും ടെൻഷനിലായി. ഞാൻ തിരിഞ്ഞ് നിന്ന് അവളെ അല്പം മുന്നോട്ട് നീക്കി നിർത്തി. അവൾ എന്നെ കെട്ടിപ്പിടിക്കാൻ വന്നെങ്കിലും ഞാൻ പിന്നോട്ട് മാറിക്കളഞ്ഞു. ഞാൻ മുറിയിലേയ്ക്ക് കയറി. അവളും അകത്തേയ്ക്ക് വന്നു. പിന്നെ കസേരയിൽ ഇരുന്ന് കരയാൻ തുടങ്ങി.ഞാൻ അവസാനം അലിഞ്ഞു. ഞാൻ പോയി അവളുടെ അരികിൽ നിന്നു.
“ദീപ്തീ, എന്തിനാ ഇങ്ങനെ കരയുന്നതെന്നെങ്കിലും പറ..”
“ഞാൻ.. എനിക്ക് പേടിയാ..”
