ദീപ്തി പരിണയം

ഈ കഥ കടന്നു പോകുന്നത് ചില സാങ്കല്പിക ലോകത്തു കൂടി മാത്രം എന്ന് കരുതി വായിക്കുക.ദീപ്തി എന്ന നാട്ടിൻ പുറത്ത് വളർന്ന പെൺകുട്ടിയുടെ കഥ . കഥ അതിന്റെതായ രീതിയിൽ മാത്രം കാണുക എൻജോയ് ചെയ്യുക. കഥയിൽ നിങ്ങൾക്ക് ഇഷ്ടം ഉള്ളവരെ നായിക ആയി എടുത്തു കഥ വായിക്കാം അത് ഓരോ വായനക്കാരുടെയും സ്വാതന്ത്ര്യം.

അമ്പലത്തിൽ പോയി അവൾ വരുമ്പോൾ വായിനോക്കി കുറെ പേര് കാണും വഴിയിൽ പക്ഷേ അതൊന്നു അവൾ വക വെക്കാറില്ല കാരണം അവൾക്ക് ഇഷ്ടം കിരണേട്ടനെ ആണ്. അവളുടെ കോളേജിൽ സീനിയർ ആയി പഠിക്കുന്ന കിരൺ സക്കറിയ. ഒരു റാഗിംഗ് സമയത്ത് അവളെ അവൻ സംരക്ഷിച്ചു അന്ന് മുതൽ അവൾക്ക് അവനോട് ഇഷ്ടം തോന്നിയിരുന്നു പക്ഷേ തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ല എന്ന് തന്നെ വേണം പറയാൻ. ഒടുവിൽ ഒരു വാലന്റൈൻസ് ഡേയ് അവൾ ആ ഇഷ്ടം തുറന്നു പറഞ്ഞു. പ്രണയം അല്ലേ ദീപ്തി പോലെ ഒരു പെണ്ണു അങ്ങനെ പറഞ്ഞാൽ ആരാണ് പിന്നെ എതിർത്തു നോ പറയുക. ആവശ്യത്തിന് ക്യാഷ് ഉള്ള കുടുംബം ആണ് ദീപ്തിയുടെ എന്നാൽ കിരൺ വലിയ പൈസയും പത്രാസും ഒന്നും ഇല്ലാത്ത ആളു ആണ്. പൈസ നോക്കി അല്ല ദീപ്തി അവനെ പ്രണയിച്ചത്. അത്‌ കൊണ്ട് ആ സ്നേഹം വളരെ കാലം മുന്പോട്ട് പോകാൻ പാട് പെട്ടു. വീട്ടിൽ അറിഞ്ഞു വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഒരുപാട് തല്ല് വാരി കൂട്ടേണ്ട അവസ്ഥ നമ്മുടെ നായികയ്ക്ക് എത്തി.

എല്ലാരേം ഞെട്ടിച്ചു കൊണ്ട് ഒടുവിൽ ദീപ്തി ഒളിച്ചോടി. കിരണുമായി നല്ലൊരു ജീവിതം അവൾ സ്വപ്നം കണ്ടു ഇറങ്ങി. നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അപ്പോൾ. ഒടുവിൽ നാട് വിട്ടു. കേരളത്തിന്റെ മദ്യനഗരിയിൽ തത്കാലം വീട് വാടകയ്ക്ക് എടുത്തു. പിന്നെ അവൻ ജോലി അന്വേഷിക്കുക ആയിരുന്നു. കുറെ അലഞ്ഞു പിന്നെ കൂലി പണിക്ക് ഇറങ്ങി. കിരൺ വരുന്നത് കാത്തു വാതിൽക്കൽ ദീപ്തി ഇരിക്കും. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് ആയി അവരുടെ മുൻപോട്ട് ഉള്ള ജീവിതം. കിരൺ വീട്ടിലേക്കു വന്നു കയറിയപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്. വാതിൽക്കൽ കുത്തി ഇരുന്നു ഉറങ്ങി പോയി.

ദീപ്തി :ഏട്ടാ ഓഹ്ഹ് ഞാൻ ഉറങ്ങി പോയി. ജോലി വേറെ എന്തെകിലും റെഡി ആയോ.

കിരൺ :ഹേയ് !!!ജോലി പിറകെ പോയാൽ ഉള്ള കൂലി പണി കൂടെ ശെരി ആയി നടക്കില്ല അത് ഉറപ്പ് ആണ്.
ദീപ്തി :എനിക്ക് കുറെ ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ പക്ഷേ കോൺടാക്ട് ഒന്നും ഇല്ല ആരുടെയും. സ്കൂൾ ടൈം ഞാൻ ഇവിടെ ആയിരുന്നു. അച്ഛന് ഇവിടെ ആയിരുന്നു ജോലി മാറ്റം കിട്ടി വന്നത്. ഇവിടെ അടുത്ത് ആണ് ഏട്ടാ ഞാൻ 7മുതൽ പഠിച്ചത്.

കിരൺ :അപ്പോൾ പഴയ സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണൻ പറ്റി ഇല്ലേ ഞാൻ കാരണം.

ദീപ്തി :എന്തെ ഞാൻ മാത്രം അല്ലല്ലോ ഒരുമിച്ചു അല്ലേ.

കിരൺ :നിനക്ക് എന്റെ കൂടെ ഇറങ്ങി പോന്നത് മണ്ടത്തരം ആയി തോന്നിയിട്ടുണ്ടോ !

ദീപ്തി :തുടങ്ങി ഇതിപ്പോൾ എത്രാമത്തെ തവണ ആണ് ചോദിക്കുന്നത്. അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല.

കിരൺ അവളുടെ മുഖത്തേക്ക് തെറിച്ചു കിടന്ന മുടി പിറകിലേക്ക് ഒതുക്കി വെച്ച് പറഞ്ഞു.

കിരൺ :നിന്റെ മുടി കാണാൻ നല്ല ചന്തം ആണ്.
ദീപ്തി :ഉം മനസ്സിൽ ആയി അതെ ഇപ്പോൾ അവസ്ഥയിൽ അറിയാല്ലോ ഒരാൾ കൂടെ നമ്മുടെ കൂടെ വന്നാൽ ഉള്ള അവസ്ഥ. ആദ്യം നമുക്ക് രണ്ട് കാലിൽ നിന്ന് ഒരു ജോലി ഒക്കെ റെഡി ആയിട്ട് പൊരെ.

കിരൺ :മതി പക്ഷേ ഒരു ഉമ്മ തെരാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ.

ദീപ്തി :അതില്ല..
അപ്പോഴേക്കും അവൻ ദീപ്തിയുടെ ചുണ്ട് കടിച്ചു വലിച്ചു. അവളുടെ മുഖം മുഴുവൻ അവൻ മാറി മാറി ഉമ്മ വെച്ചു. അങ്ങനെ അവരുടെ ജീവിതം ഒരു വിധത്തിൽ മുൻപോട്ടു പോയി. സത്യത്തിൽ കഷ്ടത എന്താണ് എന്ന് ദീപ്തി അപ്പോൾ ആണ് മനസ്സിൽ ആക്കി തുടങ്ങിയത്. പക്ഷേ എല്ലാം അവൾ സഹിച്ചു കിരണുമായ് നല്ലൊരു ജീവിതം സ്വപ്നം കണ്ടു അവൾ ഓരോ ദിവസവും തെള്ളി
നീക്കി. അങ്ങനെ ഒരു ദിവസം ജോലി ചെയ്തു കഴിഞ്ഞപ്പോൾ അവന്റെ കാര്യങ്ങൾ അറിയാവുന്ന മുതലാളി അവനു കൂടുതൽ പൈസ നൽകി . അന്ന് ദീപ്തിയെ കൊണ്ട് അവൻ ബീച്ചിൽ പോകുവാൻ തീരുമാനിച്ചു. വീട്ടിൽ എത്തി ദീപ്തിയെ കൊണ്ട് ബീച്ചിൽ പോയി അടിച്ചു പൊളിക്കാൻ തീരുമാനിച്ചു. അവൾക്ക് കൊടുക്കാൻ അവനു കഴിയുന്നത് ഇതുപോലെ ഉള്ള സന്തോഷങ്ങൾ ആണ്. അത് കൊണ്ട് അവൻ അവളെ സന്തോഷിപ്പിക്കാൻ ബീച്ചിൽ പോകാൻ റെഡി ആയി. അവർ ഒരുമിച്ച് ബീച്ചിൽ പോയി സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു അത്. പെട്ടന്ന് ഒരു സ്ത്രീ അവളുടെ അടുത്തേക്ക് വന്നു.

അപരിചിത :ദീപ്തി അല്ലേ !!!

ദീപ്തി തിരിഞ്ഞു നോക്കി. അവരുടെ മുഖം നല്ല പോലെ കണ്ട് മറയുന്നു.

അപരിചിത :എന്നെ ഓർമ്മ ഉണ്ടോ !?
ദീപ്തി :സോഫിയ മാം “!

സോഫിയ :അതെ എന്നേ ഓർമ്മ ഉണ്ടോ !

ദീപ്തി :പിന്നെ മറക്കാതെ ഇരിക്കാൻ പറ്റുമോ.

കിരൺ :ആരാ ദീപ്തി !

ദീപ്തി :ഇവിടെ +12 കലോത്സവത്തിന് പ്രാക്ടീസ് ചെയ്യുമ്പോൾ എന്റെ കാല് ഉളുക്കി വീണു. അതും സ്റ്റേജിൽ കയറും മുൻപ്. അന്ന് മാം ആയിരുന്നു ജഡ്ജ് ആയി മാർക്ക് ഇടാൻ വന്നത്. സത്യത്തിൽ എനിക്ക് പിന്നെ ചെയ്യാൻ നല്ല വേദന ഉണ്ടായിരുന്നു . മേഡം അന്ന് നേരിട്ട് വന്നു എന്നേ കുറെ മോട്ടിവ് ചെയ്തു എന്നിട്ട് എന്റെ ചെസ്സ് നമ്പർ വെട്ടി അവസാനം ആക്കി. അന്ന് പക്ഷേ മേടം ഇല്ലായിരുന്നു എങ്കിൽ ഒന്നാം സ്ഥാനം കിട്ടില്ലായിരുന്നു.

സോഫിയ :ഓഹ്ഹ്ഹ് അതൊക്കെ നിമിത്തം ആണ് മോളെ. ഞാൻ നിങ്ങൾ റോഡിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ശ്രദ്ധിച്ചു. പിന്നെ അന്ന് മോള് എന്റെ അടുത്ത് വന്നു കുറെ സംസാരിച്ചു കരഞ്ഞില്ലേ അതാണ് പെട്ടന്ന് ഓർമ്മ വന്നത്…

ദീപ്തി :എന്നാലും എന്നേ ഇപ്പോഴും ഓർത്തിരിക്കുന്നു അല്ലേ.

സോഫിയ :ചിലരെ അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റില്ല, അല്ല ഇതാര് ഹസ്ബൻഡ് ആണോ.

ദീപ്തി :അതെ

സോഫിയ :പിന്നെ വേറേ ആരും ഇല്ലേ നിങ്ങൾ മാത്രമേ ഉള്ളോ.

അത് പറഞ്ഞപ്പോൾ ദീപ്തി മുഖം വാടി. കിരൺ കടലിലേക്ക് നോക്കി തിരിഞ്ഞു നിന്നു.

സോഫിയ:എന്ത് പറ്റി പെട്ടന്ന് മുഖം അങ്ങ് വാടി പോയല്ലോ.

ദീപ്തി :അത്‌ വീട്ടിൽ ഇത്തിരി പ്രശ്നം ഉണ്ടായി,

അവൾ കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു.

സോഫിയ :ഉം അപ്പോൾ ഇങ്ങനെ ആയി അല്ലെ, ഞാൻ കരുതി താൻ ഇപ്പോൾ വലിയ നിലയിൽ എത്തി കാണും എന്ന്. കുഴപ്പമില്ല ഇതൊക്കെ വിധി ആണെന്ന് കരുതിയാൽ പോരെ.
ദീപ്തി :മേടം എനിക്ക് ഒരു ഹെല്പ് ചെയ്യുമോ !!!

സോഫിയ :എന്ത് ഹെല്പ് ആണ് വേണ്ടത് !!പറഞ്ഞു കൊള്ളൂ എന്നേ കൊണ്ട് ചെയ്യാൻ പറ്റിയ ഹെല്പ് ഞാൻ ചെയ്യാം.

ദീപ്തി :കിരണിനു ഇവിടെ എന്തെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കാമോ.

സോഫിയ :അത് ഞാൻ ശ്രമിക്കാം, ഒരു കാര്യം ചെയ്യ് ദീപ്തി നമ്പർ താ ഞാൻ കോൺടാക്ട് ചെയ്യാം ജോലിക്കാര്യം നാളെ തന്നെ റെഡി ആക്കാം പോരെ.

Leave a Reply

Your email address will not be published. Required fields are marked *