സോഫിയ :പറയാം, അവരൊക്കെ ഇവിടെ ഉണ്ട് ഞാൻ സംസാരിച്ചിരുന്നു അവരോട്.
പെട്ടന്ന് കതക് തുറക്കുന്ന ശബ്ദം കേട്ടു. നല്ല കൊമ്പൻ മീശ ഉള്ള ഒരു അച്ചായൻ എന്ന പോലെ തൊന്നും. അയാളെ കണ്ടപ്പോൾ സോഫിയ മാം കൈ കൊടുത്തു ചിരിച്ചു സംസാരിക്കാൻ തുടങ്ങി. അയാൾ ദീപ്തിയെ ഒന്ന് നോക്കി ഒരു ചെറിയ പുഞ്ചിരി വിടർത്തി. അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു. അവർ രണ്ട് പേരും ഉള്ളിലേക്ക് നടന്നു സത്യത്തിൽ അയാളെ കണ്ടു ദീപ്തി ഒന്ന് ഭയന്നു.
സോഫിയ :ആ ദീപ്തി ഇത് അവറാച്ചൻ, പുള്ളി ആണ് ഈ സീരിയൽ പ്രൊഡ്യൂസ്
ചെയ്യുന്നത്.
ദീപ്തി :നമസ്തേ സാർ !!
അവൾ അയാളെ നോക്കി കൈ തൊഴുതു പറഞ്ഞു. സത്യത്തിൽ അയാൾ അവളുടെ സൗന്ദര്യത്തിൽ മുങ്ങി പോയി എന്ന് തന്നെ വേണം പറയുവാൻ.
അവറാച്ചൻ :ഓഹ്ഹ് അതൊന്നും വേണ്ട മോളെ കൈ തൊഴാൻ ഞാൻ ആരാ ദൈവമോ !!പിന്നെ അപ്പൻ അപ്പുപ്പന്മാരായിട്ട് കുറെ ഉണ്ടാക്കിയിട്ടുണ്ട് അതൊന്നു അന്യാധീനം വന്നു പോകരുതെന്ന് ആഗ്രഹം ഉള്ളു. പിന്നെ ഞാൻ സീരിയൽ രംഗത്ത് മുൻപേ വന്നിട്ടുണ്ട് അന്ന് ഇതുപോലെ സീരിയലുകൾക്ക് സ്കോപ് കുറവ് ആണല്ലോ. പിന്നെ എന്തായാലും അത് ഒരു കച്ചവടം അല്ലേ നമുക്കും കിട്ടണം ലാഭം അത്രേ ഉള്ളൂ. അന്ന് കരുതി ഞാൻ അത്ര കണ്ണിൽ ചോര ഇല്ലാത്തവൻ ഒന്നും അല്ല കേട്ടോ.
അയാളുടെ സംസാരം കേട്ടപ്പോൾ അവൾക്ക് എന്തോ ഭയം തോന്നി. അയാളുടെ കഷണ്ടി തലയും കൊമ്പൻ മീശയും ചാടിയ വയറും ഒരു വല്ലാത്ത രൂപം തന്നെ ആയിരുന്നു.
സോഫിയ :അല്ല ഡയറക്ടർ വന്നില്ലേ അച്ചായാ ഇതുവരെ.
അവറാച്ചൻ :ഓഹ്ഹ് അയാൾ എന്നാണ് സമയത്തിനു വരുന്നത്. വിളിച്ചിരുന്നു വന്നു കൊണ്ട് ഇരിക്കുവാണ്.
സോഫിയ :ആഹ്ഹ് അപ്പോൾ ഞങ്ങൾ നേരത്തെ ആണ് അല്ലേ.
അവറാച്ചൻ :ആഹ്ഹ് മോള് നേരത്തെ അഭിനയം വല്ലതും ഒക്കെ ചെയ്തിട്ടുണ്ടോ !!
ദീപ്തി :ഇല്ല സാർ, ഞാൻ കലോത്സവത്തിന്റെ സമയത്ത് എല്ലാം ചെയ്യുമായിരുന്നു.
അവറാച്ചൻ :അപ്പോൾ വേറേ എക്സ്പീരിയൻസ് ഒന്നും ഇല്ല അല്ലേ.
ദീപ്തി :ഇല്ല സാർ !!
സോഫിയ :പുതുമുഖം അല്ലേ നിങ്ങൾക്ക് വേണ്ടത് അപ്പോൾ ഈ കുട്ടി പൊരെ അച്ചായാ.
അവറാച്ചൻ :ധാരാളം !!!നമുക്ക് അങ്ങനെ വേറേ സീരിയലിൽ തിളങ്ങിയ പെണ്ണ് ഒന്നും വേണ്ട നമ്മൾ ആയി കൊണ്ട് വന്നു ഹിറ്റ് ആക്കണം.
അവറാച്ചൻ അങ്ങനെ പറഞ്ഞപ്പോൾ ദീപ്തിയുടെ മനസ്സിൽ സന്തോഷം കൂടി. എല്ലാം തന്നെ കൊണ്ട് കഴിയും എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. പെട്ടന്ന് ഡോർ തട്ടുന്ന സൗണ്ട് കേട്ട് അയാൾ പോയി കതക് തുറന്നു. പെട്ടന്ന് നല്ല ബുൾഗാൻ താടി വെച്ച ഒരാൾ അങ്ങോട്ട് കയറി വന്നു. ദീപ്തിയെയും സോഫിയയെ യും കണ്ടപ്പോൾ അയാൾ കൈ തൊഴുതു കാണിച്ചു. പെട്ടന്ന് ദീപ്തി എഴുന്നേറ്റു. പെട്ടന്ന് അയാൾ ഇരിക്കാൻ പറഞ്ഞു.
അവറാച്ചൻ :ആ ഇതാണ് നമ്മുടെ ഡയറക്ടർ ഐസക്.
ഐസക് :നമസ്ക്കാരം, ഒരു ഇത്തിരി തിരക്കിൽ ആയിരുന്നു.
അവറാച്ചൻ :എടൊ ഇതാണ് ഞാൻ പറഞ്ഞ നായിക. താൻ പറ കഥയ്ക്ക് യോജിച്ച അല്ലെന്നു.
ദീപ്തിയുടെ ഹൃദയം ഇടിക്കാൻ തുടങ്ങി. ഐസക് അവളെ തന്നെ നോക്കി എന്നിട്ട് ഒന്ന് എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു.
ഐസക് :മോള് ആ ഡോർ സൈഡിൽ നിന്ന് ഇങ്ങോട്ട് ഒന്ന് നടന്നു വന്നേ നോക്കട്ടെ.
ദീപ്തി ബാഗുമായി എഴുന്നേറ്റു.
ഐസക് :ആ ബാഗ് അവിടെ വയ്ക്ക് സിംപിൾ ആയി ഇങ്ങ് നടന്നു വന്നേ.
ദീപ്തി കവർ അവിടെ വെച്ച് ഡോർ സൈഡിൽ നിന്ന് പയ്യെ നടന്നു വന്നു. ഐസക് എഴുന്നേറ്റു നിന്ന് ദീപ്തിയെ തന്നെ അടിമുടി നോക്കി.
അവറാച്ചൻ :എന്താടോ ഓക്കെ അല്ലേ.
ഐസക് :പെർഫെക്ട് ഓക്കെ ആണ്.
സത്യത്തിൽ അപ്പോൾ ആണ് ദീപ്തിയ്ക്ക് ശ്വാസം നേരെ വീണത്.
ഐസക് :ഞാൻ മനസ്സിൽ കരുതിയതിലും സൂപ്പർ ആണ്, മോള് ഇരിക്ക്
ദീപ്തിയെ നോക്കി പറഞ്ഞു.
ദീപ്തി :താങ്ക് യു സാർ.
ഐസക് :അഭിനയം ഒക്കെ വശം ഉണ്ടോ അതോ പഠിക്കേണ്ടി വരുമോ.
ദീപ്തി :അത് സാർ ഞാൻ കലോത്സവത്തിന് പങ്കെടുത്തിട്ടുണ്ട്, നാടകം മോണോലാ ആക്ട്, മോഹിനിയാട്ടം.
സോഫിയ :ഞാൻ കണ്ടിട്ട് ഉണ്ട് നല്ല കഴിവ് ഉള്ള കുട്ടി ആണ് അതല്ലേ ഞാൻ നേരിട്ട് റെക്കമെന്റ് ചെയ്തത്.
