ദീപ്തി പരിണയം 2

അപരിചിത :ദീപ്തി അല്ലേ !!!

ദീപ്തി തിരിഞ്ഞു നോക്കി. അവരുടെ മുഖം നല്ല പോലെ കണ്ട് മറയുന്നു.

അപരിചിത :എന്നെ ഓർമ്മ ഉണ്ടോ !?
ദീപ്തി :സോഫിയ മാം “!

സോഫിയ :അതെ എന്നേ ഓർമ്മ ഉണ്ടോ !

ദീപ്തി :പിന്നെ മറക്കാതെ ഇരിക്കാൻ പറ്റുമോ.

കിരൺ :ആരാ ദീപ്തി !

ദീപ്തി :ഇവിടെ +12 കലോത്സവത്തിന് പ്രാക്ടീസ് ചെയ്യുമ്പോൾ എന്റെ കാല് ഉളുക്കി വീണു. അതും സ്റ്റേജിൽ കയറും മുൻപ്. അന്ന് മാം ആയിരുന്നു ജഡ്ജ് ആയി മാർക്ക് ഇടാൻ വന്നത്. സത്യത്തിൽ എനിക്ക് പിന്നെ ചെയ്യാൻ നല്ല വേദന ഉണ്ടായിരുന്നു . മേഡം അന്ന് നേരിട്ട് വന്നു എന്നേ കുറെ മോട്ടിവ് ചെയ്തു എന്നിട്ട് എന്റെ ചെസ്സ് നമ്പർ വെട്ടി അവസാനം ആക്കി. അന്ന് പക്ഷേ മേടം ഇല്ലായിരുന്നു എങ്കിൽ ഒന്നാം സ്ഥാനം കിട്ടില്ലായിരുന്നു.

സോഫിയ :ഓഹ്ഹ്ഹ് അതൊക്കെ നിമിത്തം ആണ് മോളെ. ഞാൻ നിങ്ങൾ റോഡിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ശ്രദ്ധിച്ചു. പിന്നെ അന്ന് മോള് എന്റെ അടുത്ത് വന്നു കുറെ സംസാരിച്ചു കരഞ്ഞില്ലേ അതാണ് പെട്ടന്ന് ഓർമ്മ വന്നത്…

ദീപ്തി :എന്നാലും എന്നേ ഇപ്പോഴും ഓർത്തിരിക്കുന്നു അല്ലേ.

സോഫിയ :ചിലരെ അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റില്ല, അല്ല ഇതാര് ഹസ്ബൻഡ് ആണോ.

ദീപ്തി :അതെ

സോഫിയ :പിന്നെ വേറേ ആരും ഇല്ലേ നിങ്ങൾ മാത്രമേ ഉള്ളോ.

അത് പറഞ്ഞപ്പോൾ ദീപ്തി മുഖം വാടി. കിരൺ കടലിലേക്ക് നോക്കി തിരിഞ്ഞു നിന്നു.

സോഫിയ:എന്ത് പറ്റി പെട്ടന്ന് മുഖം അങ്ങ് വാടി പോയല്ലോ.

ദീപ്തി :അത്‌ വീട്ടിൽ ഇത്തിരി പ്രശ്നം ഉണ്ടായി,

അവൾ കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു.

സോഫിയ :ഉം അപ്പോൾ ഇങ്ങനെ ആയി അല്ലെ, ഞാൻ കരുതി താൻ ഇപ്പോൾ വലിയ നിലയിൽ എത്തി കാണും എന്ന്. കുഴപ്പമില്ല ഇതൊക്കെ വിധി ആണെന്ന് കരുതിയാൽ പോരെ.
ദീപ്തി :മേടം എനിക്ക് ഒരു ഹെല്പ് ചെയ്യുമോ !!!

സോഫിയ :എന്ത് ഹെല്പ് ആണ് വേണ്ടത് !!പറഞ്ഞു കൊള്ളൂ എന്നേ കൊണ്ട് ചെയ്യാൻ പറ്റിയ ഹെല്പ് ഞാൻ ചെയ്യാം.

ദീപ്തി :കിരണിനു ഇവിടെ എന്തെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കാമോ.

സോഫിയ :അത് ഞാൻ ശ്രമിക്കാം, ഒരു കാര്യം ചെയ്യ് ദീപ്തി നമ്പർ താ ഞാൻ കോൺടാക്ട് ചെയ്യാം ജോലിക്കാര്യം നാളെ തന്നെ റെഡി ആക്കാം പോരെ.

അവർ അങ്ങനെ പറഞ്ഞപ്പോൾ കിരണിന്റെ മനസ്സിൽ തണുത്ത വെള്ളം വീണ അവസ്ഥ ആയിരുന്നു. അതിലും ഉപരി സന്തോഷം ദീപ്തിക്ക് ആയിരുന്നു. അന്ന് ആ ബീച്ചിൽ വരാൻ തോന്നിയത് എല്ലാം ഒരു നിമിത്തം ആയിരുന്നു എന്ന് അവർക്ക് തോന്നി. പിറ്റേന്ന് കാലത്ത് ദീപ്തിയ്ക്ക് കാൾ വന്നു. സോഫിയ ആയിരുന്നു അത്. സോഫിയ അപ്പോൾ കാറിൽ ആയിരുന്നു അവരുടെ വീട്ടിലേക്ക് സോഫിയ വന്നു കൊണ്ട് ഇരിക്കുക ആയിരുന്നു . 45 വയസ്സ് പ്രായം ഉണ്ടാകും അവർക്ക്. അവർ ദീപ്തി താമസിക്കുന്ന വീടൊക്കെ ഒന്ന് നോക്കി. അവരുടെ നോട്ടം കണ്ടപ്പോൾ ദീപ്തിയ്ക്ക് ഒരു ചെറിയ നാണക്കേട് തോന്നി.

ദീപ്തി :മേടം അകത്തേക്ക് വന്നാട്ടെ,

ദീപ്തി പറയുന്നത് കേട്ട് അവരൊന്നു ചിരിച്ചു എന്നിട്ട് ഉള്ളിലേക്കു വന്നു.

കിരൺ :ദീപ്തി ചായ ഇട് വേഗം.

സോഫിയ :ഓഹ്ഹ് വേണ്ട മോളെ ഇതിപ്പോൾ കുറെ ആയി ചായ കുടി വീട്ടിൽ നിന്നു കുടിച് വരുന്ന വഴിയ്ക്ക് വീണ്ടും കുടിച്ചു.

അവർ കൈയിൽ ഉണ്ടായിരുന്ന ബാഗ് എടുത്തു അതിൽ നിന്നു ഒരു ഫയൽ
തുറന്നു കുറച്ചു പേപ്പർ എടുത്തു എന്നിട്ട് പറഞ്ഞു.

സോഫിയ :ഇയാൾക്ക് ഉള്ള ജോലിയുടെ ആണ്, ഇത് ഞാൻ പറയുന്ന ഷോപ്പിൽ കാണിച്ചാൽ മതി. അവിടെ ഇപ്പോൾ ഒരു സെയിൽസ് മാനേ ആവശ്യം ഉണ്ട്. അല്ല ആ ജോലി ഒക്കെ കുഴപ്പം ഉണ്ടോ.

കിരൺ :ആയോ അങ്ങനെ ഒന്നും ഇല്ല എന്ത് ജോലി ആയാലും ഓക്കേ.

സോഫിയ :സാലറി പാക്കേജ് കുറവ് ആണ് ഒരു പതിനഞ്ചു കൈയിൽ കിട്ടും പൊരെ തത്കാലം. അത് കഴിഞ്ഞു അവിടെ നിന്ന് എക്സ്പീരിയൻസ് ആകുമ്പോൾ അവർ കൂട്ടി തെരും.

കിരൺ :മതി മേടം, വളരെ നന്ദി ഉണ്ട്.

സോഫിയ :അത് കുഴപ്പമില്ല നിങ്ങളുടെ കഷ്ടത എല്ലാം ഇനി മാറും പേടിക്കണ്ട. ഞാൻ കരുതി ദീപ്തി ഇപ്പോൾ അറിയപ്പെടുന്ന കലാകാരി ആയി കാണും എന്നാണ്. കുഴപ്പമില്ല ഇനിയും സമയം ഉണ്ട്. ആ കാര്യം കൂടെ പറയാൻ ആണ് ഞാൻ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *