ദീപ്തി :ഓഹ്ഹ്ഹ് ഈശ്വര സമയം പോയി അപ്പോഴേ പറഞ്ഞത് ആണ് ഇപ്പോൾ വേണ്ട വേണ്ട എന്ന്.
ഐസക് :നിന്റെ കെട്ടിയോൻ വെള്ളം അടിക്കുന്നത് കണ്ടില്ലേ അവൻ അവിടെ നിന്ന് ഇനി എഴുന്നേൽക്കണം എങ്കിൽ ആ കൌണ്ടർ അവർ ക്ലോസ് ചെയ്യണം.
കിരൺ ആ സംസാരം കേട്ട് നെഞ്ച് പിടഞ്ഞു. അയാൾ ഒരിക്കലും അത് വിശ്വസിക്കാൻ സാധിച്ചില്ല. തന്റെ ഭാര്യ ഒരിക്കലും തന്നെ ചതിക്കില്ല എന്ന് അയാൾ ഉറക്കെ വിശ്വസിച്ചിരുന്നു അതൊക്കെ ഇപ്പോൾ വെറും വെള്ളത്തിൽ വരച്ച വര മാത്രം.
ദീപ്തി അവിടെ ചെന്നപ്പോൾ ആരെയും കണ്ടില്ല. പെട്ടന്ന് പിറകിൽ കൂടി ദീപ്തിയുടെ തോളിൽ പിടിച്ചു. അവൾ പെട്ടന്ന് കുതറി മാറി.
ദീപ്തി :ഓഹ്ഹ് അങ്ങ് പേടിച്ചു പോയി.
കിരൺ :ഊ എ എന്തിന് !!!!
ദീപ്തി :ഉം നന്നായി കുടിച്ചു അല്ലെ !!!
കിരൺ ഒന്നും അറിയാതെ പോലെ
കിരൺ :കുറച്ചു !!!
ദീപ്തി :കുറച്ചു എന്ന് പറയുന്നത് ഇങ്ങനെ ആണോ. നാശം മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് ഓരോന്ന് വന്നോളും.
അത് കേട്ട് ഐസക് ചിരിച്ചു. ഐസക് ചിരിക്കുന്നത് കണ്ടപ്പോൾ അവനു വല്ലാത്ത വിഷമം തോന്നി.
ദീപ്തി :മതി മതി എനിക്ക് വയ്യ ഇവിടെ കിടന്നു നാണം കെടാൻ. ആരെങ്കിലും കണ്ടാൽ നാളെ ഇനി പത്രത്തിന്റെ ഏതെങ്കിലും കോളത്തിൽ എത്തും.
ദീപ്തി കിരണിനെ നന്നായി വഴക്ക് പറഞ്ഞു. അയാൾ എല്ലാം കേട്ട് കൊണ്ട് നിൽക്കാൻ മാത്രം കഴിഞ്ഞുള്ളു. അന്ന് പാർട്ടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ കിരൺ അവളോട് ചോദിച്ചു.
കിരൺ :അല്ല പാർട്ടി നടക്കുമ്പോൾ നീ എവിടെ ആണ് പോയത്.
ദീപ്തി /:എന്റെ ഡ്രെസ്സിൽ ഡ്രിങ്ക്സ് വീണിരുന്നു അത് ഒന്ന് ക്ളീൻ ചെയ്യാൻ പോയത് ആണ്.
കിരൺ :അതിനു ഐസക്കിന്റെ റൂമിൽ ആണോ നീ പോയത്.
ദീപ്തി ആദ്യം ഒന്ന് ഞെട്ടി…
ദീപ്തി :അതിനു എന്താ !!!!!
കിരൺ :നിനക്ക് എന്നോട് പറഞ്ഞു പോയികൂടെ.
ദീപ്തി :ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ…
കിരൺ :പക്ഷേ നീ എന്റെ ഭാര്യയാണ് അവരുടെ തൊടലും പിടിത്തവും ഒന്നും എനിക്ക് പിടിക്കുന്നില്ല..
ദീപ്തി :കിരൺ എന്താ ഇങ്ങനെ ഇത് എന്റെ ഇൻഡസ്ട്രിയുടെ ഭാഗം ആണ്…
കിരൺ :അതിനു അയാളുടെ കൂടെ റൂമിൽ കയറി കതക് അടച്ചു എന്ത് ഇൻഡസ്ട്രിയൽ ആണ് നിങ്ങൾ നടത്തുന്നത്….
ദീപ്തി കാര്യം മനസ്സിൽ ആയി. ഐസക് സാർ പോയത് കിരൺ കണ്ടു കാണും എന്നത്. എന്നാലും അവൾ വിട്ട് കൊടുത്തില്ല..
ദീപ്തി :കിരൺ നിനക്ക് എന്നെ സംശയം ആണോ…
കിരൺ അവളുടെ സംസാരം കേട്ട് ഒരു നിമിഷം സൈലന്റ് ആയി..
ദീപ്തി :പറ കിരൺ നിനക്ക് എന്നേ സംശയം ആണോ… എനിക്ക് നീ മാത്രം ആണ് കിരൺ ലോകം നമ്മൾ ഒന്നിച്ചു കഴിയാൻ വേണ്ടി അല്ലേ ഞാൻ അഭിനയിക്കാൻ പോയത്.
കിരൺ :പ്ലീസ് ദീപ്തി നിന്റെ അഭിനയം സ്ക്രീൻ മുൻപിൽ മതി ഞാൻ നിന്നെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെ അല്ല. നീ ഒരുപാട് മാറിയിരിക്കുന്നു… വേണ്ട നമുക്ക് ഒന്നും നിർത്തിയേക്ക്…
ദീപ്തി :എന്ത്….. !
കിരൺ :ഈ സീരിയൽ അഭിനയം ഇനി വേണ്ട.
ദീപ്തി :അങ്ങനെ പറയുമ്പോൾ ഇട്ടിട്ട് പോരാൻ പറ്റില്ല. ഇപ്പോൾ തന്നെ ഒരുപാട് എപ്പിസോഡുകൾ കഴിഞ്ഞു പെട്ടന്ന് എനിക്ക് പറ്റില്ല എന്ന് പറഞ്ഞാൽ നമ്മൾ അവരെ ചതിക്കുന്നതിനു തുല്യം ആണ്.
കിരൺ :അതൊന്നും എനിക്ക് അറിയേണ്ട കാര്യം ഇല്ല. എനിക്ക് എന്റെ ദീപ്തിയെ പഴയ പടി കിട്ടണം… !
ദീപ്തി :നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ കിരൺ. ഒന്നും ഇല്ലാത്ത അവസ്ഥയിൽ നമ്മളെ സഹായിച്ചവർ ആണ് അവർ. എനിക്ക് അവരെ ചതിക്കാൻ പറ്റില്ല.
കിരൺ :ആരു ആരെയാണ് ചതിക്കുന്നത് എന്ന് എനിക്കും നിനക്കും വ്യക്തമായി അറിയാം.
ദീപ്തി :കള്ള് കുടിച്ചു തോന്നിവാസം വിളിച്ചു പറയുന്നതിന് ഒരു പരിധി ഉണ്ട്.
കിരൺ :പറഞ്ഞാൽ നീ എന്ത് ചെയ്യും…..
ദീപ്തി :ഇത് എന്റെ ഫ്ലാറ്റ് ആണ് ഇവിടെ കിടന്നു ബഹളം വെച്ചാൽ ഞാൻ വിളിച്ചു പോലീസിൽ പറയും….
കിരൺ :ഒഹ്ഹ്ഹ് അപ്പോൾ അങ്ങനെ ആണ് അത്രേ ഉള്ളൂ… ശെരി ആണല്ലോ ഇത് നിന്റെ വീട് അല്ലെ ഞാൻ വെറും തെണ്ടി വലിഞ്ഞു കയറി വന്നവൻ. നിന്റെ അത്രേം ശമ്പളം ഒന്നും ഇല്ല പക്ഷെ….. വേണ്ട നിന്നോട് പറഞ്ഞാൽ അത് ശെരി ആവില്ല. നിനക്ക് നിന്റെ ഇഷ്ടം പോലെ ജീവിക്കാം ഞാൻ ഒരു തടസ്സം ആകില്ല…
