ദൂരെ ഒരാൾ – 6 1

പോയപ്പോ ഇട്ട അതെ ഡ്രെസ്സ് കവിളിൽ നീര് വീണു വീർതിരിക്കുന്നു ആ മുഖത്തു എന്റെ കൈകളുടെ പാട് തളം കെട്ടി കിടക്കുന്നുണ്ട്. ഗൗരി എനിക്ക് സഹതാപവോ സങ്കടവോ തോന്നില്ല… ചോദിച്ചു വാങ്ങിയതല്ലേ

ലൈറ്റ് വീണതെ അവൾ ഒന്ന് ഞെട്ടി ചുറ്റും നോക്കി ചാടി എണ്ണിറ്റ്.. സ്വബോധം വീണ്ടെടുത്തതും എന്നെ കാര്യം ആയി നോക്കിട്ട് അകത്തേക്ക് കയറി

” ഒന്ന് നിന്നെ… ”

ഞാൻ കുറച്ചു കനത്തിൽ തന്നെ വിളിച്ചു…

അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി എന്നിട്ട് മുഖം വെട്ടിച്ച് അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും ഞാൻ വീണ്ടും വിളിച്ചു

“നിന്നോട് അല്ലേടി നില്കാൻ പറഞ്ഞെ ”

തിരിഞ്ഞു നടന്നവളുടെ മുടികുത്തിനു കയറി പിടിച്ചതും പെണ്ണ് ഒറ്റ അലർച്ച

” അയ്യോ…… ഓടിവരണേ ഈ കാലമാടൻ എന്നെ കൊല്ലുന്നേ….. ”

ഞാൻ ഒന്ന് അന്താളിച്ചു, അവളുടെ വാ മുറുക്കെ പൊത്തി പിടിച്ചു

” മിണ്ടാതെ ഇരിയെടി ശവമേ, നട്ട്….. നാട്ടുകാര് ഓടുന്ന് ”

നാക്ക് കുഴയുന്നതിന്റെ ആണോ എന്തോ ഒന്നും അങ്ങോട്ട് വെക്തം അല്ല അതോടെ അവൾ ഒന്ന് അടങ്ങി. ഞാൻ കൈ വലിക്കുകയും ആ സ്പോട്ടിൽ തന്നെ ഒറ്റ കടി

” ഇയ്യോ…..എടി.. കൈ എന്റെ കൈ…. കടിക്കാതെടി പുല്ലേ….!! ”

ഉള്ള ജീവനും കൊണ്ട് ഞാൻ നിലവിളിച്ചു,അവൾ കൈയിൽ നിന്ന് പല്ലുകൾ വേർപെടുത്തി ഒരു കുസലും ഇല്ലാതെ തിരിച്ചുനടന്നു

ഇവൾ ആര് മിന്നൽ മുരളിയിലെ ഷിബുവോ ഇങ്ങനെ നിലവിളിക്കാൻ, അടിച്ച സാധനത്തിന്റെ കെട്ടും ഇറങ്ങി കോപ്പ്

ഞാൻ സ്വയം പിറുപിറുത് അകത്തേക്ക് നടന്നു

” നിനക്ക് ഞാൻ പറഞ്ഞത് വേദനിച്ചോ ”

സോഫയിൽ ചരിയിരിക്കുന്ന എന്നോടായി ചോദിച്ചിട്ട് അവൾ മറുപുറം വന്ന് നിന്നു

“മുട്ടിൽ തീ ഇട്ടിട്ട് പൊള്ളിയോ എന്ന് ചോദിക്കുന്ന പോലെ,, ഒന്ന് പോയി തരാമോ ”

ഞാൻ അവളെ നോക്കി കൈ കൂപ്പി. അവൾ എന്റെ അടുത്തേക്ക് വന്ന് സോഫയിൽ ഇരുന്നു

” ഇപ്പോള ഓർത്തെ നീ കുടിച്ചിട്ടുണ്ടോ ”

ആ കഴുകൻ കണ്ണുകൾ എന്നെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്ത്
” അല്ല ഞാൻ കുടിക്കുവോ കുടിക്കാതെ ഇരിക്കുവോ ചെയ്യും, അതിന് ഇയാൾക്ക് എന്നാ,, എന്നോട് വെറുപ്പല്ലേ വെറുപ്പ്…. വെറുപ്പ് തോന്നുന്നവരുടെ കാര്യം ആരും തിരക്കണ്ട ”

ഞാൻ അല്പം കനത്തിൽ തന്നെയാണ് അത് പറഞ്ഞത് അവളുടെ മുഖം മാറുന്നത് ഞാൻ കണ്ട്

” എടാ… ഞാൻ… ”

അവൾ എന്തോപറയാൻ വന്നെങ്കിലും ഞാൻ അത് കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ അവിടുന്ന് എണ്ണിറ്റ് റൂമിലേക്ക് നടന്നു . ശവർ ഓൺ ആക്കി അതിന് കീഴിൽ നിന്ന് തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോൾ മനസ്സിലെ ചൂടിനെ ഇല്ലാതെ ആക്കുന്നപോലെ. കുളിച്ചു കഴിഞ്ഞു ഡ്രസ്സ്‌ മാറി വന്നപ്പോൾ അവൾ മുറിയിൽ ഉണ്ട്

ഞാൻ അത് വകവയ്ക്കാതെ ബാക്കി കാര്യങ്ങളിലേക്ക് കടന്നു ( ഒരുക്കം )

എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ണാടിയിൽ കൂടെ ഞാൻ പുരികം ഉയർത്തി എന്താ എന്ന ഭാവത്തിൽ ചോദിച്ചു..

അവൾ ഒന്നും മിണ്ടാതെ എന്റെ അടുത്തേക് വന്നു എന്റെ മുഖം ആ തൂവൽ പോലെ മൃദുലമായ കൈകളാൽ കോരിയെടുക്കുമ്പോൾ എന്നിൽ ഒരു കുളിർമ്മ അനുഭവപ്പെട്ടു.

പെട്ടെന്ന്

” വിട്… എന്നോട് വെറുപ്പുള്ളവർ എന്നെ പിടിക്കണ്ട ”

ഞാൻ അവളുടെ കൈ തട്ടിമറ്റി വിട്ടകലാൻ തുടങ്ങി

” ഹാ… പിണങ്ങിയോ. പിടിക്കണ്ട എങ്കിൽ പിടിക്കുന്നില്ല ”

ഞാൻ വേണ്ട എന്ന രീതിയിൽ തലയനക്കി

” അത്പിന്നെ പെട്ടെന്ന് നിന്റെയും അവളുടെയും കല്യാണം തീരുമാനിച്ചെന്ന് അറിഞ്ഞപ്പോ… ”

” ഞാൻ പറ്റിക്കുവായിരുന്നു എന്ന് കരുതിയല്ലേ ”

അതിന് മറുപടി തരാൻ പോലും കഴിയാതെ അവൾ നിന്ന് കരഞ്ഞു എന്നായിരിക്കും നിങ്ങള് കരുതിയെ എന്നാൽ കഥ മറ്റൊന്ന് ആയിരുന്നു മറുത നിന്ന് ചിരിക്കുന്നു. എനിക്ക് ദെഷ്യം വന്നിട്ട്… അല്ലപിന്നെ മനുഷ്യൻ അത്ര കഷ്ടപ്പെട്ട് സെന്റി അടിച്ചു പറഞ്ഞയാ….

” എടി പുല്ലേ ഓരോന്ന്… ഒപ്പിച്ചു വെച്ചിട്ട് നിന്ന് കോണച്ചാൽ ഉണ്ടല്ലും “
” എന്തോന്നാ ”

പെണ്ണ് കണ്ണുരുട്ടി

” സോറി… കിണിച്ചാൽ ”

” അല്ല എന്ത് ഉദ്ദേശത്തിലും അധികാരത്തിലും ആ… ഡി…പൊടിന്നൊക്കെ വിളിക്കുന്നെ ഏഹ് ”

Leave a Reply

Your email address will not be published. Required fields are marked *