ദൂരെ ഒരാൾ – 6 1

ഞാൻ ഉള്ളിലെ സന്തോഷത്തെ പുറത്തേക്കു കാണിക്കാതെ ഉള്ളിൽ തന്നെ വെച്ചുകൊണ്ടായിരുന്നു എന്റെ മറുപടി

” എന്ത് ബുദ്ധിമുട്ട് അവള് വേണേൽ ഇന്ന് അവിടെ കിടന്നോളാം എന്നാ പറഞ്ഞെ.. ”

ഏഹ്… എനിക്ക് കേട്ടത് വിശ്വസിക്കാൻ ആവാത്ത പോലെ.. ഇത് സ്വപ്നം ആണോ ഇയ്യോ.. അല്ല സ്വപ്നം അല്ല.. ഞാൻ കൈയിൽ ഒക്കെ ഒന്ന് നുള്ളി നോക്കി

” അഹ് ശെരി… ഞാൻ കുറച്ച് പണിയിൽ ആണ് ”

ഞാൻ ഫോൺ വെച്ചു.. എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല ഇന്ന് മുഴുവനും എന്റെ പെണ്ണ് എന്റെ കൂടെ….

എത്രെ പെട്ടെന്ന് വീട്ടിൽ ചെന്നാൽ മതിയെന്നായി, അവൾ ഓഫീസിൽ ആണ് ഇന്ന് വർക്ക്‌

(അവൾ ഇന്ന് ലീവ് ആയിരുന്നു )

വീട്ടിൽ ചെന്ന ഞാൻ കാണുന്നത് അടുക്കളയിൽ കാര്യമായ പണിയിൽ നിൽക്കുന്ന ചേച്ചിയെയാണ്

” ട്ടോ ”

പുറകിൽ ചെന്ന് ആ ചെവിയോട് ചുണ്ടടുപ്പിച്ചു ഞാൻ വിളിച്ചതും അയ്യോ എന്നും പറഞ്ഞു നിന്നടത്തുനിന്ന് ചാടിയതും ഒന്നിച്ചായിരുന്നു ചേച്ചിയുടെ കൈയിൽ ഇരുന്ന മഞ്ഞൾ പൊടിയുടെ പത്രം കറക്റ്റ് ആയി എന്റെ തലയിൽ വീണു

തല ഒന്ന് കുടഞ്ഞപ്പോ… ദേ പെണ്ണ് നിന്ന് ചിരിക്കുന്നു, അർത്തു അർത്തു ചിരിക്കുന്ന പെണ്ണിനെ നോക്കി അടുത്തിരുന്ന അരിപൊടി എടുത്ത് അവളുടെ തലവഴി കമത്താനും എനിക്ക് അതികം സമയം വേണ്ടി വന്നില്ല, പിന്നെ അവിടെ ഒരു സങ്കർഷമായിരുന്നു ഉടലെടുത്ത്

” എന്തോന്നാ പിള്ളേരെ ഇത്…. ”

കട്ടകലിപ്പിൽ ഉള്ള ചോദ്യത്തിൽ ഞങ്ങൾ രണ്ടാളും സാമാന്യം ഭേദം ഇല്ലാത്ത രീതിയിൽ ഒന്ന് ഞെട്ടി . ഗൗരിയുടെ അമ്മയായിരുന്നു അത് ഞങ്ങളെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട്‌ അകത്തേക്ക് കേറി

” അത് ഇവൻ എന്നെ പുറകിന്നു വന്ന് പേടിപ്പിച്ചിട്ടാ ”

കുട്ടികൾ ചിണുങ്ങുന്നത് പോലെയാണ് അവൾ അത് പറഞ്ഞത്

ചേച്ചി എന്നെ നോക്കി ഇപ്പോ കിട്ടും എന്നാ രീതിയിൽ കോക്കിരി കാട്ടി, പക്ഷെ കഥ മറ്റൊന്നായിരുന്നു..

” നിനക്ക് എന്നാ പ്രായം ഉണ്ടെന്ന് അടി ഏഹ്… നാണം ഇല്ലല്ലോ ”

എനിക്കെട്ട് കിട്ടും എന്ന് കരുതിയ ചേച്ചിയുടെ ചെവിയിൽ പിടിച്ചുകൊണ്ടു അവളുടെ അമ്മ അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചുപോയി

ഇയ്യോ…. ഒറ്റ അലർച്ചയായിരുന്നു എന്റെ ചന്തിക്കെട്ട് തല്ലിയതാണ് സുഹൃത്തുക്കളെ

“നാണം ഉണ്ടോടാ പോത്ത്പോലെ വളർന്നല്ലോ.. ദേ രണ്ടാളും ഇത് മുഴുവൻ ക്ലീൻ അക്കിട്ട് ബാക്കിനോക്കിയ മതി കേട്ടാലോ ”

എനിക്കെട്ട് ഒരു കോട്ടും അവളോട് ഒരു അഞ്ജയും തന്നു അവര് വീട്ടിലെക്ക് പോയി

” അതേ… ഞാൻ ഒരു കാര്യം ചോദിച്ചാൽ….”

” ചോദിക്കണ്ട ഞാൻ പറയില്ല ”

ക്ലീൻ ചെയ്ത് കൊണ്ട് തന്നെ എന്റെ ചോദ്യം പൂർത്തിയാക്കുന്നതിനു മുന്നെ അവളുടെ മറുപടിയും കിട്ടി തൃപ്തി ആയി.

ശേ.. പ്ലിങ്ങി… വേണ്ടായിരുന്നു, ഏത്‌ നേരത്താണോ..

” അഹ് വേണ്ടേൽ പോ… ”

ഞാൻ വീണ്ടും ക്ലീനിങ് ജോലിയിൽ ശ്രദ്ധ കേന്ദ്രികരിച്ചു

” എവിടെ നോക്കിയാടാ പൊട്ടാ,,നേരെ നോക്കി തൂക്കെടാ……എന്റെ തല ”

തൂത്തു തൂത്തു വന്ന വഴിക്ക് ഞങ്ങളുടെ തല തമ്മിൽ തട്ടി. തല തടവികൊണ്ട് ഇരുന്നവൾ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ വീണ്ടും വന്ന് എന്റെ തലയിൽ തലവെച്ചു ഇടിച്ചു

” എന്തോന്നടി ഇത് നിനക്ക് എന്നാ പ്രാന്തോ…. “
എനിക്ക് സാമാന്യം നന്നായി വേദനിച്ചു അത് എന്റെ മുഖത്ത് ദെഷ്യത്തിന്റെ രൂപത്തിൽ ആണ് വന്നത് എന്ന് മാത്രം

” രണ്ട് തവണ മുട്ടിയില്ലേൽ കൊമ്പ് മുളക്കുമേട മണ്ടാ…. ”

എന്തോ കാര്യമായകാര്യം പറഞ്ഞ ലഹവത്തോടെ നിൽക്കുന്ന അവളോട് എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. ദൈവമേ പേരിന് എങ്കിലും കുറച്ച് ബുദ്ധി കൊടുക്കായിരുന്നു. ഞാൻ പിന്നെ ഒന്നിനും പോയില്ലാ നേരെ റൂമിൽ കേറി കുളിക്കാൻ പോയി അവള് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് വീട്ടിലെക്കും

കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്നതിന് ഇടയിൽ ആണ് അവൾ റൂമിലേക്ക് വന്നത്, പണ്ടും വീട്ടിലേക്കു അവൾ ചോദിക്കാതെയാണ് കേറുക സ്വന്തം വീടെന്ന പോലെയാണ് പെരുമാറുന്നതും അതാണ് അമ്മ കുറച്ച് മുന്നെ അവളോട് ചോദിച്ചതും, ഏതായാലും ഞാൻ ഒരു ബോക്സ്ർ മാത്രെമേ ഇട്ടിട്ടുണ്ടായിരുന്നുള്ളു

Leave a Reply

Your email address will not be published. Required fields are marked *