” എന്ത് പറ്റി ഗംഗേ ചുരുദാർനു ”
ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം കടിച്ചമർത്തി അത് ചോദിക്കുമ്പോൾ അവളുടെ നോട്ടം മുഴുവനും എന്റെ നേർക് ആയിരുന്നു
ആദ്യo ഒന്ന് ഞെട്ടിയെങ്കിലും അവൾ അതിന് ഉള്ള മറുപടി കൊടുത്ത്.. പക്ഷെ ആ ഞെട്ടൽ ചേച്ചി കണ്ടെന്നും എനിക്ക് ഉറപ്പായിരുന്നു
” അത്… അത് വരുന്ന വഴിക്ക് കതകിന്റെ സൈഡിൽ ഉടക്കിയത ”
ചെറുതായി ചമ്മിയ മുഖത്തോടെ അത് പറഞ്ഞപ്പോ എല്ലാവരും അത് വിശ്വസിച്ചു. പക്ഷെ വിശ്വസിക്കേണ്ട ആള് വിശ്വസിച്ചില്ല എന്നെ തറപ്പിച്ചോന്ന് നോക്കുക അല്ലാതെ മുഖത്ത് വിശ്വസിച്ചതായ ഭാവം ഇല്ലേ ഇല്ല.. ഞാൻ ഇതൊക്കെ കുറെ കണ്ടതാടാ എന്നൊരു ഭാവം
” അല്ല മോള് വന്നപാടെ നിക്കണേ.ഇത് വരെ ഇരുന്നില്ലേ ”
അടുക്കളയിൽ നിന്ന് ചായയുമായി വന്ന അമ്മ ഗൗരിയുടെ നിൽപ്പ് കണ്ടാണ് അത് ചോദിച്ചത്
” അതിന് എന്താ…, ഞാൻ ഇവിടെ ആദ്മായി ഒന്നുമല്ലാല്ലോ വരുന്നേ ”
ചായ കുടിച്ചോണ്ട് ഇരിക്കുമ്പോളും ഗംഗ എന്റെ അടുത്തായിരുന്നു ഇപ്പോ എന്തോ പെണ്ണ് എന്നോട് കുടുതൽ അടുത്തപോലെ, അത്പോലെയായി അവളുടെ ചെയ്തികൾ
” ചേച്ചി എന്തിനാ വന്നേ ”
” അതിന് അവൾക്ക് ഇവിടെ വരാൻ നിന്റെ അനുവാദം വേണോ,, അല്ല നീ ആര് ??”
ഞാൻ ഒന്ന് ചമ്മിയോ…. തള്ള നാണംകെടുത്തിയല്ലോ ശേ.. ചമ്മിയ മുഖത്തോടെ ഞാൻ എല്ലാരേം നോക്കുമ്പോൾ കാണുന്നത് എന്നെ നോക്കി അടക്കി ചിരിക്കുന്നതാണ്, ഗൗരി എന്നെ കുടുപ്പിച്ചു നോക്കുന്നും ഉണ്ട് ഈ മൈരിന് ഇത് എന്നാ…
” അതൊന്നും ഇനി ചിലപ്പോ വേണ്ടി വരില്ലമ്മേ, ഇനി ഇപ്പോ ചോദിക്കാതെ ഒക്കെ വരാൻ ഉള്ള അനുവാദം ഒക്കെ ആയിക്കോളും ”
സ്റ്റേയർ ഇറങ്ങിക്കൊണ്ട് കുഞ്ചു അത് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി ഞെട്ടിയെന്ന് പറഞ്ഞാ ജീവൻ അങ്ങ് പോയി. ഞാൻ കുഞ്ചുനെ നോക്കി അവള് പറഞ്ഞത് അബദ്ധം ആയോ എന്ന മട്ടിൽ എന്നെ നോക്കുന്നു, ഇതൊന്നുമല്ല ഗൗരി ഞാൻ ഞെട്ടിയതിലും രണ്ടിരട്ടി മേലെ ഞെട്ടി…. അത് എന്തിന്…..?
” എന്തോന്നാ ”
അമ്മ ആയിരുന്നു അത്… ഗംഗ ഈ സമയം എല്ലാം എന്നെ കാര്യമായി വീക്ഷിച്ചോണ്ട് ഇരിക്കുവായിരുന്നു. ദൃശ്യം സിനിമയിൽ പറയുന്നപോലെ നമ്മളിലെ ചെറിയ ടെൻഷൻ പോലും അവരിൽ കൂടുതൽ സംശയം ഉളവാക്കാൻ എന്ന് പറഞ്ഞപോലെ ആയിപോയി എന്റെ അവസ്ഥ
” അല്ല ചേച്ചിക്ക് ഇങ്ങോട്ട് വരാൻ എന്തിനാ അനുവാദം ഒക്കെ എന്നാ ഞാൻ ഉദേശിച്ചത് അല്ലെ ചേച്ചി ”
ഉള്ളിലെ പേടി മറച്ചുകൊണ്ട് കുഞ്ചു ഗൗരിയോടായി ചോദിച്ച ആ ചോദ്യത്തിൽ എന്നിൽ നിന്ന് ഒരു ദീർഘനിശ്വാസം ഉണ്ടായി പക്ഷെ എന്നിലും വലിയ ഒരു നിശ്വാസം ഗൗരിയിൽ ഉണ്ടായത് ഞാൻ അറിഞ്ഞു
” നിങ്ങള് സംസാരിക്ക്,, ടാ നീ ഒന്ന് ഇങ്ങ് വന്നേ..!”
എന്നോട് അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് നടന്നു ഒപ്പം ഞാനും എന്റെ പുറകെ ഗംഗയും
” അല്ല നീ ഇത് എങ്ങോട്ടാ “’
എന്റെ പുറകെ വാലുപോലെ വരുന്ന ഗംഗയെ നോക്കികൊണ്ട് അമ്മ അത് ചോദിച്ചപ്പോ ഞാനും അവളെ നോക്കി, ഇവൾ ഇത് എങ്ങോട്ടാ.?
” അല്ല ഞാനും അടുക്കയിലോട്ട് ”
” അവിടെ പോയി ഇരിയെടി….. ”
ഒറ്റ അലർച്ച അമ്മയിൽ നിന്ന്. ദേ പോണു വന്ന സ്പീഡിൽ.അവിടെ പിന്നെ ഒരു കുട്ടച്ചിരി ആയിരുന്നു..അമ്മ എല്ലാരേം നോക്കി കണ്ണിറുക്കി
” നീ ചിരിക്കാൻ വരട്ടെ… വാ എന്റെ കൂടെ ”
അവരുടെ ചിരിയിൽ പങ്കുചേർന്ന എന്നെ ഒന്ന് നോക്കി ഗൗരവത്തിൽ പറഞ്ഞു അമ്മ മുന്നോട്ട് നീങ്ങി
” ഏത് കൊച്ചിന്റെ കാര്യം ആട നീയൊക്കെ കൂടെ പറഞ്ഞെ ”
അടുക്കളയിൽ എത്തിക്കഴിഞ്ഞു എന്റെ നേർക്ക് ആ ചോദ്യം ഇട്ടപ്പോ ഞാൻ ഒന്ന് പകച്ചു
” എന്റെ പൊന്ന് അമ്മേ…. അത് ഒന്നും ഇല്ല ”
” എടാ എന്തേലും ഉണ്ടേൽ പറയെടാ,, നല്ല ബന്ധം ആണെകിൽ നമ്മക്ക് ആലോചിക്കാം അല്ലാതെ കല്ലുമല കാതിൽ കളിക്കാൻ നിൽക്കല്ല് ”
എനിക്ക് ആദ്യം ഒന്നും പിടികിട്ടില്ലെങ്കിലും അമ്മയുടെ ചിരി കണ്ടപ്പോ മനസിലായി എന്നെ കണ്ണാപ്പി ആക്കിയതാണ്എന്റെ പുന്നാര അമ്മ…
” ദേ തള്ളേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് ”
ഞാൻ മുഖത്തു വരാവുന്ന ദെഷ്യം മുഴുവൻ വരുത്തി. പക്ഷെ അമ്മക് അറിയാം ഞാൻ സ്നേഹം കൂടുമ്പോളാ തള്ളേ എന്ന് വിളിക്കുന്നെ എന്ന് അവിടെ ഒരു ചിരിയായിരുന്നു മറുപടി
