അപ്പോളാണ് നന്തു അങ്ങോട്ടേക് വന്നത്
” എന്താണ് മാഡം വല്ലാത്ത വിഷമത്തിൽ ആണെന്ന് തോന്നുന്നു ”
” ച്ചീ…..കൈ എടുകേടാ ചെറ്റേ….. ”
അവളുടെ തോളിൽ കൈവച്ച ആ നിമിഷം നിറഞ്ഞു ചുവന്ന കത്തുന്ന കണ്ണുകളിൽ എന്നോടുള്ള വെറുപ്പായിരുന്നോ
ആ മുഖഭാവം കണ്ട് എനിക്ക് പേടിയായിരുന്നു അങ്ങനെ ഒരു ഭാവം അവളിൽ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാ
” ചേ… ചേച്ചി ”
അല്പം ഭയത്തോടെ പേടിച്ചായിരുന്നു ഞാൻ വിളിച്ചത്
വീണ്ടും തറപ്പിച്ചൊന്നു നോക്കിയതല്ലാതെ അവൾ ഒന്നും മിണ്ടില്ല എന്തോ ഉണ്ടെന്ന് എനിക്ക് മനസിലായി
” നീ കാര്യം പറ എന്റെ ഗൗരി… എന്നിട്ട് എന്നെ തല്ലുവോ കൊല്ലുവോ ചെയ്യ് ”
ശെരിക്കും എന്റെ പിടിവിട്ട് പോകുന്നപോലെ തോന്നി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു ഞാൻ… കാരണം അവൾ എന്നെ നോക്കുന്ന ആ നോട്ടം ഒരുതരം വെറുപ്പോടെ അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു
” തല്ലാനോ .. അല്ല നിന്നെ തല്ലാൻ ഞാൻ നിന്റെ ആരാ.. ഏഹ് ”
അതുടെ ആയപ്പോ എന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ വീണു.. തുടച്ചുമാറ്റാൻ പോലും എനിക്ക് ആയില്ല കൈകൾക്ക് ബലം ഇല്ലാത്തപോലെ തളർന്ന് പോയിരുന്നു ഞാൻ.
” അപ്പോ…അപ്പൊ നിനക്ക്…. നിനക്കെന്നെ… നിനക്കെന്നെ ഇഷ്ടമല്ലേ ”
ഞാൻ അത് പറയുന്നതിനൊപ്പം എന്റെ കാലുകൾ വെച്ചുപോയി ഒരു വിധത്തിൽ ഞാൻ പിടിച്ചു നിന്നു
” ഇഷ്ടവോ.. എന്ത് ഇഷ്ടം എനിക്ക് വെറുപ്പാ നിന്നെ… സ്നേഹം കാണിച്ചു കാര്യം സാധിക്കാൻ നീ ഒക്കെ പലതും ചെയ്യും. ത്ഫൂ… ”
ഇവൾ ഇത് എന്തൊക്കെയാ പറയുന്നേ… ഞാൻ എന്ത് ചെയ്തുന്നാ.ഇത്രക്ക് വെറുക്കാൻ ഞാൻ എന്താ ചെയ്തേ. ഞാൻ കാര്യം മനസിലാകാതെ അവളെ നോക്കി
” ഇപ്പോളാ എനിക്ക് എല്ലാം മനസിലാക്കണേ…. ജോലി വാങ്ങി തന്നു എന്നേം എന്റെ വീട്ടുകാരേം നീ വശത്തിൽ ആക്കി എല്ലാരുടേം മുന്നിൽ നല്ല പിള്ള ചമയൽ കൊള്ളാം…. നന്നായിട്ടുണ്ട്,, നി.. നീ ഇതിന് വേണ്ടിയല്ലേ ഇത്രേം കാലം പിറകെ നടന്നെ….ഇന്നാ തിന്ന്… ഒരുത്തിയെ നശിപ്പിച്ചു വേറെ ഒരുത്തിയെ…..”
ഒരു ഭ്രാന്തിയെ പോലെ നിന്നമറിയവൾ ഇട്ടിരുന്ന ചുരുദാർ വലിച്ചു കീറാൻ തുടങ്ങി അതുടെ ആയതോടെ എന്റെ സമനില നശിച്ചു പിന്നീട് ഒന്നും പറയാൻ സമയം ഞാൻ കൊടുത്തില്ല. എന്റെ സർവ്വ ശക്തിയും എടുത്തുള്ള അടി… അന്നേരം എന്നിൽ വല്ലാത്ത ഒരു ഭാവം ആയിരുന്നു..
എനിക്ക് അത്പോലെ വേദനിച്ചു അവളുടെ വാക്ക് അവളുടെ പ്രവർത്തി അല്ല ഞാൻ എന്ത് ചെയ്തിട്ടാണ് ഞാൻ ആരെ ചതിച്ച കാര്യം ആണ് ഇവളി പറയുന്നേ എനിക്ക് അവളോട് പറയാൻ വാക്കുകൾ കിട്ടുണ്ടായിരുന്നില്ല അത്രക്ക് അവൾ എന്നെ വേദനിപ്പിച്ചു.. എല്ലാം അറിഞ്ഞു മനസ്സറിഞ്ഞു സ്നേഹിച്ചതിനു അവള് തന്ന സമ്മാനം കൊള്ളാം നന്നായി എനിക്ക് ഇത് വേണമായിരുന്നു
” ഇനി നി…..നിന്റെ പിഴച്ചനാവു വളച്ചാൽ… കൊല്ലും ഞാൻ പൂറി… ”
നിറഞ്ഞ കണ്ണുകളോടെ അവളോട് അത് പറഞ്ഞു അടുക്കളയിൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സ് ആകെ കുലീഷം ആയിരുന്നു. ഇറങ്ങി നടന്നു എങ്ങോട്ടോ…..വണ്ടി എടുക്കാനോ ആരേം നോക്കനോ എനിക്ക് തോന്നില്ല ആ നടത്തം ചെന്നെത്തിയത് പഞ്ചമി ബാറിന്റെ മുന്നിൽ ആയിരുന്നു. മനസ്സിലെ വേദന മറയുന്നത് വരെ കുടിച്ചു. എന്തിനാ എന്നോട് ഇങ്ങനെ….. സ്നേഹിച്ചിട്ടല്ലേ ഉള്ളു എന്നും .. അല്പം ബോധം ബാക്കി വെച്ചു മനഃപൂർവം, എനിക്ക് ഇന്ന് ചെലത് തീരുമാനിക്കണം ഇനി ചിലപ്പോ അവൾ എന്റെ ജീവിതത്തിൽ കാണില്ലെങ്കിലോ….!!!
<><><><><><><><><><><><><><><><><><><>
വീട്ടിലെക്ക് നടക്കുമ്പോളും എന്റെ കാലുകൾ നിലത്തു ഉറക്കുന്നില്ലായിരുന്നു.. വീടിന്റ അടുത്തുള്ള വഴിയിൽ കേറിയപ്പോ ഞാൻ വീട്ടിലെക്ക് ഒന്ന് നോക്കി ഒരു വെളിച്ചം പോലും ഇല്ല.. മറ്റുള്ള വീടുകളിൽ വെട്ടം കണ്ടതോടെ കറണ്ട് കട്ടല്ല എന്നെനിക്ക് മനസിലായി
വീടിന്റെ ഗേറ്റ് തുറന്ന ഞാൻ കാണുന്നത് പടിയിൽ ഇരിക്കുന്ന ഒരു രൂപത്തെ ആയിരുന്നു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഉള്ളിൽ കിടക്കുന്ന സാധനത്തിന്റെ ധൈര്യത്തിൽ ഞാൻ മുന്നോട്ട് നടന്നു. അടുത്തെത്തി തപ്പിത്തടഞ്ഞു ലൈറ്റ് ഇട്ട്..
