ഞാൻ ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു
” ചീ….. പോ അസത്തെ…. ”
എന്നെ പുറകിലോട്ട് തള്ളി ഓടാൻ ഉള്ള പെണ്ണിന്റെ പ്ലാൻ ഞാൻ അപ്പാടെ തകർത്തുകൊണ്ട് ആ കൈയിൽ പിടി മുറുക്കി
” ഹാ…. തന്നിട്ട് പൊന്നേ….”
മറങ്ങിട് എന്നും പറഞ്ഞ് വീണ്ടും തള്ളിമാറ്റാൻ നോക്കിയപ്പോൾ ഒന്നുടെ പിടി മുറിക്കിയതല്ലാതെ വിടാൻ ഒരുക്കം അല്ലായിരുന്നു
” പൊന്നു എനിക്ക് നന്നായി അറിയാം നിനക്ക് എന്നെ ജീവൻ ആണെന്നും എന്നെ ഒരുപാട് സ്നേഹിക്കുണ്ട് എന്നും, വീട്ടുകാർ എന്ത് പറയും രണ്ടാംകെട്ടുകാരിയെ കെട്ടിയാൽ ഈ ചെറുക്കന്റെ ഭാവി നശിക്കും എന്നൊക്കെ ഓർത്തല്ലേ നീ നിന്റെ ഇഷ്ടം എന്നോട് പറയാത്തതും അത് പ്രകടിപ്പിക്കാത്തതും ”
ഞാൻ അത് പറഞ്ഞ് നിർത്തിയപ്പോ ആ കണ്ണുകളിൽ നനവ് പടർന്നു. കൈത്തണ്ട കൊണ്ട് ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു എന്റെ മുഖത്തേക്ക് നോക്കി
” എനിക്ക് ആരോടും ഇഷ്ടവൊന്നും ഇല്ല ”
എന്റെ കരവാലയത്തിൽ കിടന്നുകൊണ്ട് പെണ്ണ് തറപ്പിച്ചു പറഞ്ഞു .. അപ്പോളും ആ തല എന്റെ നെഞ്ചിൽ ആയിരുന്നു
” നിനക്ക് അത് എന്റെ മുഖത്ത് നോക്കി ഒന്ന് പറയാമോ…? ”
ഇല്ല അവൾക് അത് പറയാൻ പറ്റില്ല എന്ന് വേറെ ആരെക്കാളും എനിക്ക് അറിയരുതോ.
മറുപടിയൊന്നും ഇല്ല
” അതേ എനിക്ക് എന്റെ പെണ്ണിന് ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നുവാ.”
ഞാൻ ഒരു കുസൃതി ചിരിയോടെ അത് പറഞ്ഞപ്പോ ആ മുഖത്ത് അമ്പരപ്പ് പെട്ടെന്ന് എന്നിൽ നിന്ന് അകന്ന് മാറാൻ ഉള്ള ശ്രമം തുടങ്ങി
” നന്ദു വേണ്ട… ഞാനെ… ഞാൻ നിന്റെ ചേ… ”
വാക്കുകൾ മുഴുവക്കുന്നതിന് മുൻപ് ഞാൻ ആ ചുണ്ടിൽ ചുണ്ട് ചേർത്ത്… ആദ്യം ചെറിയ എതിർപ്പ് കാട്ടിയെങ്കിലും അത് പിന്നെ സുഖം ഉള്ള കുറുകൽ ആയി .. വേറെ ഒന്നും ചെയ്തില്ല ചെയ്യാൻ എനിക്ക് തോന്നില്ല എന്റെ സ്നേഹം അവളെ അറിയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു.
അവളിൽ നിന്ന് വിട്ട് മാറുമ്പോൾ ആ ചുണ്ടുകൾക്ക് മതിവരാതെ നിന്ന് വിറച്ചു ആ കണ്ണുകൾ എന്നോട് അവളുടെ പ്രണയം വിളിച്ചോത്തുമ്പോ ആ മുഖത്തെ നിറഞ്ഞ പുഞ്ചിരി എനിക്ക് അത് മനസിലാക്കി തന്നു.
” ഞാൻ നിന്റെ ചേച്ചി….ബാക്കി പറയെടി ചേച്ചിപ്പെണ്ണേ…. ”
” പോ നന്ദുട്ടാ… ”
നാണത്താൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ എന്നെ തള്ളിമാറ്റി ഓടി അകലുമ്പോൾ
” നിന്നെ ഞാൻ എടുത്തോളാടി കുറുമ്പി ”
” നി പോടാ ചെറുക്കാ ”
ആ പൊക്കിൽ തന്നെ എനിക്കുള്ള മറുപടിയും കിട്ടി
<><><><><><><><><><><><><><><><><><>
ഇല്ലത് നിന്ന് പുറപ്പെട്ട രണ്ട് വീട്ടുകാർക്കും ഒരേ സമയം ഭയവും ഉള്ളിൽ ടെൻഷൻ ഉം നിറഞ്ഞു, എങ്കിലും മാധവനും ലക്ഷ്മിക്കും തിരുമേനി പറഞ്ഞ കാര്യത്തെ കുറച്ചധികം ആശങ്കയിൽ ആഴ്ത്തി,, അവർ അവരുടെ തറവാട്ടിലേക്ക് തിരിച്ചു
<><><><><><><><><><><><><><><>
ഗൗരിയുടെ അമ്മയുടെ ഫോൺ വന്നതും അവൾ ഒരുപാട് സന്തോഷത്തോടെ അത് എടുക്കുകയും ചെയ്തു.. പക്ഷെ തന്റെ സന്തോഷങ്ങളെ ഇല്ലാതാകുന്ന കാര്യങ്ങൾ ആണ് താൻ അമ്മയിൽ നിന്ന് അറിഞ്ഞത് ലക്ഷ്മിയും മാധവനും പോയ കാര്യത്തെ കുറിച്ച് പറയുകയും ഒപ്പം ഗംഗയുടേയും നന്ദുവിന്റേം കല്യാണം ഉറപ്പിക്കാൻ ആയി പോയ കാര്യവും പറഞ്ഞതോടെ ഗൗരി തളർന്നു പോയിരുന്നു. ഗംഗ അത് പറഞ്ഞപ്പോ അവൾ അത് കാര്യമായി എടുത്തില്ലായിരുന്നു..കാരണം അവൾ അവളെക്കാൾ ഏറെ ഇപ്പോൾ അവനെ അവളുടെ നന്ദുട്ടനെ സ്നേഹിക്കുന്നുണ്ട്.. ഫോൺ വെച്ച് അടുപ്പിൽ ഇരിക്കുന്ന കറിയിൽ വെറുതെ ഇളക്കുക ആണ്.ഗൗരിയുടെ മനസ്സ് മുഴുവൻ അവനെ നഷ്ടപ്പെടുമോ അല്ലങ്കിൽ തന്റെ ഈ സ്നേഹം കൊണ്ട് അവന്റെ ഭാവി നശിക്കുമോ എന്നൊക്കെ ആലോചിച്ചു അവളെ ഒരുപാട് വിഷമത്തിൽ, അല്ലങ്കിൽ അവൻ അറിഞ്ഞുകൊണ്ട് എന്നെ ചതിക്കുവായിരുന്നോ എന്നൊക്കെ ഉള്ള ചിന്ത അവളെ ഒരുപാട് വിഷമിപ്പിച്ചു
