ദൂരെ ഒരാൾ – 6 1

ലക്ഷ്മി ആയിരുന്നു അത് ചോദിച്ചത്. തിരുമേനി കവടി ഒന്നുടെ നിരത്തി

” ഇല്ല കാണുന്നില്ല.. ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല, പിന്നെ എല്ലാം നിങ്ങടെ ഇഷ്ടം ”

അവർ കുറച്ചുനേരം എന്തൊക്കയോ ചോദിച്ചു അവിടെ നിന്ന് ഇറങ്ങി

” ഒന്ന് നിൽക്കണേ… ”

തിരുമേനിയുടെ ശിഷ്യനിൽ ഒരുവൻ അവരെ വിളിച്ചു..

“നിങ്ങൾ മാത്രം അകത്തേക്കു വരാൻ തിരുമേനി പറഞ്ഞു ”

നന്ദുവിന്റെ അമ്മയോടും അച്ഛനോടുമായി ആണ് ആ ശിഷ്യൻ പറഞ്ഞത്, അവർ നാലുപേരും പരസ്പരം ഒന്ന് നോക്കി പിന്നീട് പോയിട്ട് വരാം എന്ന് പറഞ്ഞ് അവർ അകത്തേക്ക് കയറി
<><><><><><><><><><><><><><><><><><>

നിറഞ്ഞ കണ്ണുകൾ തുടച്ചു ഞാൻ അവളെ പിന്തുടർന്ന് അടുക്കളയിലേക്ക് പോയി, കഴിച്ച പ്ലേറ്റ് കഴുകുക ആയിരുന്നു അവൾ..

” എന്താ ചൂട് അല്ലെയേച്ചി ”

സ്ലാബിന് മുകളിൽ കയറി ഇരുന്നുകൊണ്ട് ഞാൻ അത് ചോദിക്കുമ്പോൾ അവൾ അത് കേട്ടതായി പോലും നടിക്കുന്നില്ല

സലിം കുമാർ പറയുന്നപോലെ ” അത് എനിക്ക് ഇഷ്ടപ്പെട്ടില്ല ” ഞാൻ നേരെ അവളുടെ പുറകിലായി നിന്ന്, എന്റെ സാമിപ്യം അറിഞ്ഞിട്ടും പെണ്ണ് അത് ശ്രദിക്കുന്നില്ല

” ഗൗരി ”

ഞാൻ പതിയെ വിളിച്ചു . നോ രെക്ഷ

” പൊന്നു ”

” ഉം ”

നേർത്ത ഒരു മൂളൽ

” എന്ത് പറ്റി എന്റെ പെണ്ണിന് ”

അത് ഞാൻ ചോദിക്കുമ്പോൾ എന്റെ സ്വരം ഒന്ന് ഇടറിയോ, അവൾ പെട്ടെന്ന് എന്റെ മുഖത്തേക്ക് വെട്ടിതിരിഞ്ഞു നോക്കി .

മറുപടി ഇല്ല

” ഞാൻ ഗംഗയെ കേട്ടികൊട്ടെ ”

ഞാൻ ഒന്ന് ഇളക്കാൻ ആയിയാണ് അത് ചോദിച്ചത്

” അഹ് കെട്ടിക്കോ ”

അതേ ടോണിൽ തന്നെ മറുപടിയും വന്നു. അഹ് ഹാ അത്രക്ക് ആയോ.

” എന്നാലേ ഞാൻ എന്റെ ഗംഗ മോളെ വിളിച്ചു ഒന്ന് സൊള്ളാട്ടെ ”

ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തതും ആ സമയം എന്റെ ഫോൺ പറന്നു പോകുന്നതാണു കാണുന്നെ

” നീ ഇത് എന്തോപരുപാടിയാടി പട്ടി ഈ കാണിച്ചേ ”

ഓടിപ്പോയി ഫോൺ എടുത്ത് നോക്കുന്നതിന് ഇടയിൽ അവളോട് ഞാൻ കുറച്ച് കടുപ്പിച്ചാണ് അത് പറഞ്ഞത്

” നിനക്ക് നിന്റെ മറ്റവളെ വിളിക്കണം അല്ലേടാ നാറി….. ”

” പിന്നല്ലാതെ ”

കൈയിൽ എടുത്ത ഫോൺ തിരിച്ചും മറിച്ചും നോക്കുന്നതിന് ഇടയിൽ ഒരു ചെറുപുഞ്ചിരിയോടെ അത് പറഞ്ഞപ്പോ പെണ്ണ് ഫുൾ കലിപ്പ് മൂഡ്
” എന്നാ പോ.. പോയി അവളോട് സൃങ്കരിക്ക് പോ.. ”

എന്നും പറഞ്ഞു എന്നെ ഒറ്റ തള്ള് അത് പ്രതീക്തിച്ചതിനാൽ ഞാൻ പുറകോട്ട് വെച്ച് പോയതിനൊപ്പം അവളുടെ കൈയിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു. ഭിത്തിയിൽ ചാരിനിന്ന്

അവളുടെ കണ്ണുകലേക്ക് നോക്കികൊണ്ട്

” പോണോ….? ”

” പോവോ……? ”

പരിഭവം നിറഞ്ഞ മുഖവുമായി അവൾ അത് ചോദിക്കുമ്പോൾ ആ കവിളിൽ ചുണ്ടുകൾ ചേർക്കാൻ ആണ് എനിക്ക് തോന്നിയെ

മനസ്സ് പറഞ്ഞത് പോലെ ഞാൻ എന്റെ ചുണ്ടിനെ അവളുടെ തുടുത്ത കവിളിൽ അമർത്തുമ്പോൾ പെണ്ണ് ഒന്ന് ഞെരങ്ങി പിന്നീട് കണ്ണുകൾ അടച്ചു ആ ചുടുചുംബനം ഏറ്റുവാങ്ങി

” ഇനി പോണോ ”

ചുണ്ടുകളെ വേർപെടുത്തികൊണ്ട് ഞാൻ അത് ചോദിക്കുമ്പോൾ അവൾ എന്നിൽ നിന്ന് വിട്ട് മാറി തറപ്പിച്ചോന്ന് നോക്കി അതുകണ്ടു എന്നിൽ ഒരു പുഞ്ചിരി വിരിഞ്ഞോ. …..

” ഇനി പോയാൽ നിന്റെ തല ഞാൻ അടിച്ചുപൊളിക്കും .. ”

അഹ് ഹാ… അവൾക് എന്നെ പ്രേമിക്കാനും വയ്യാ എന്നാൽ ഞാൻ പോകുകയും ചെയ്യരുത് വിടില്ല….. വിടില്ല ഞാൻ… പറയാതെ വിടില്ല ഞാൻ

” അല്ല….., നിനക്ക് എന്നാ ഞാൻ അവളെ വിളിച്ചാൽ ”

” ഏഹ്….. അത് അതുപ്പിന്നെ.. എനിക്ക് ”

വാക്കുകൾ കിട്ടാതെ അവൾ നിന്ന് വിക്കുന്നത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് കടിച്ചു പിടിച്ചു

” അഹ് പോരട്ടെ…. എനിക്ക്… ”

ഞാൻ ഒന്ന് പ്രോത്സാഹിപ്പിച്ചു… ഇനി എങ്ങനും ബിരിയാണി കിട്ടിയാലോ…

” അത്… അഹ് അല്ല നീ എന്തിനാ എന്നെ ഉമ്മ വച്ചേ ”

ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് പുള്ളി ഫുൾ ഫോം ആയി ഷാൾ കൈയിൽ ഇട്ട് കറക്കിയൊക്കെ ആയി സംസാരം

” എന്തേ ഇഷ്ടായില്ല… ഇല്ലേൽ ഇങ്ങ് തിരിച്ചു തന്നേര്…. ”

Leave a Reply

Your email address will not be published. Required fields are marked *