ദൂരെ ഒരാൾ – 6 1

” വെറുതെ ആ കുടുംബശ്രീയിലെ വിലാസിനിയേം കുട്ടരേം കൊണ്ട് പറയിപ്പിക്കണ്ടല്ലോ എന്ന് വെച്ച് ചോദിച്ചപ്പോ.. അഹ് വേണ്ടേൽ പോ…. ”

അതും പറഞ്ഞു അമ്മ വെട്ടിതിരിഞ്ഞു ജോലിയിൽ ഏർപ്പെട്ട്. എന്തൊക്കെ ആയാലും അമ്മ പിണങ്ങിയാൽ എനിക്ക് സഹികുകേല ഞാൻ പുറകിലൂടെ അമ്മേനെ കെട്ടിപിടിച്ചു

” ഉം ”

മുഖം തിരിച്ചു എന്നെ നോക്കി ഒന്ന് മൂളി

” ങ്ഹും ”

ഞാൻ ഒന്നുമ്മില്ലെന്ന് ചുമ്മൽകുച്ചി

” നിന്ന് ചിണുങ്ങാതെ പറയെടാ..,ഏതാടാ ആ പെണ്ണ്, ”

ഞാൻ ആ ദേഹത്തുനിന്ന് മാറി നിന്ന് കൊണ്ട് അമ്മേനെ ഒന്ന് നോക്കി

” അത് വേണ്ടമ്മേ അത് അറിഞ്ഞാൽ ചിലപ്പോ അമ്മ എങ്ങനെ പ്രതികരിക്കും എന്ന് പോലും ഉറപ്പുണ്ടാകില്ല ”

ഞാൻ വരാൻ ഇരിക്കുന്ന പ്രശ്നങ്ങളെ ഒന്ന് സൂചിപ്പിച്ചു

” നീ പറയെടാ നിന്റെ ഏത്‌ ഇഷ്ടവാ അച്ഛനും അമ്മയും എതിർത്തിട്ടുള്ളെ ഏഹ്, അത് ഇപ്പോ അപ്പുറത്ത് നിക്കണ നമ്മടെ ഗൗരി ആണേലും നമ്മക്ക് നോക്കാടാ ”

” ഏഹ് ”

ഒരു ഞെട്ടലായിരുന്നു എന്നിൽ ഉണ്ടായേ… ഈ തള്ളക്കു എല്ലാം അറിയാവോ….?? ആ കുടുംബശ്രീ ചേച്ചിമാരുടെ കൂടെ കുടി അമ്മക്കും ആ സ്വഭാവം കിട്ടിയോ.

” അമ്മേ അത് അവ…. ”

പറഞ്ഞു തീരുന്നതിനും മുന്നെ പാതകത്തിൽ ഇരുന്ന അമ്മയുടെ ഫോൺ ബെൽ അടിച്ചു അമ്മ അറ്റൻഡ് ചെയ്ത് വെളിയിലേക്ക് ഇറങ്ങി

ഞാൻ പിന്നേം ഓരോന്ന് ആലോചിച്ചു.

അമ്മക്ക് എല്ലാം അറിയാമോ ഇനി അതോ അറിയാത്തപോലെ ഭവിക്കുന്നതാണോ അങ്ങനെ ഓരോന്ന് ആലോചിച്ചു നിന്ന്, കുറച്ചുകഴിഞ്ഞു അമ്മ വന്നു മുഖത്ത് ഒരു പുഞ്ചിരി ഒക്കെ ഉണ്ട്

” എന്താണ് മാതശ്രീയുടെ മുഖത്തു ഒരു മന്ദഹാസം ”

ഞാൻ ആ കവിളിൽ വലിച്ചു വിട്ടുകൊണ്ട് ആണ് അത് ചോദിച്ചത്

” അഹ്…. ..അടങ്ങി ഇരിചെക്കാ,, ദേ അച്ഛൻ നാളെ വരൂന്ന് ”

” ഏഹ്..അച്ഛൻ അടുത്ത ആഴ്ച അല്ലെ വരൂന്ന് പറഞ്ഞെ ഇത് എന്താ ഇപ്പോ ”

” അഹ് ടാ അച്ഛന്റെ ടിക്കറ്റ് നേരത്തെ റെഡി അയിന്ന്… “

” ഓ അതാണ് അമ്മക്കുട്ടിക്ക് ഒരു പ്രസന്നത മുഖത്തു ”

” പോടാ തെമ്മാടി ”

എന്റെ കവിളിൽ ഒന്ന് തലോടി അമ്മ തിരിഞ്ഞു ഹാളിലേക്ക് നടന്നു

പെട്ടെന്ന് ആ നടത്തം നിർത്തി എന്നെ ഒന്ന് നോക്കി

” അല്ല ആ കൊച്ചേതാണെന്ന് പറഞ്ഞില്ലല്ലോ നിയ്യ് ”

അത് ഇത് വരെ വീട്ടില്ലേ

” അത് ഇനി പിന്നെ പറയാം,, അമ്മ എല്ലാരോടും പറയ് ഈ കാര്യം, ”

സംഭവം അറിഞ്ഞപ്പോ എല്ലാർക്കും ഭയകര സന്തോഷം, കുഞ്ചുവിന് ഇനി കോളേജിൽ പോകുമ്പോ ഫ്രണ്ട്സ്ന്റെ മുന്നിൽ ഫോറിൻ സാധനം കൊണ്ട് പോകാല്ലോ അതിന്റെ തെളിച്ചം മുഖത്തുമുണ്ട്…

പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു അച്ഛൻ വന്നു സന്തോഷപ്രകടനങ്ങൾ ഒക്കെ ആയി വീട് മൊത്തത്തിൽ ഉണർന്നത് പോലെ..ഇതിന് ഇടയിൽ ഗംഗ അവളുടെ വീട്ടിലെക്ക് തിരിച്ചു പോയി.അങ്ങനെ രണ്ടാഴ്ച്ചക്ക് ശേഷം,

സൈറ്റിൽ നിൽകുമ്പോൾ ആയിരുന്നു എന്റെ ഫോൺ ബെൽ അടിക്കുന്നത്

” ഹെലോ അമ്മേ പറഞ്ഞോ ”

” അമ്മ അല്ലടാ ഞാൻ അഹ് ”

അച്ഛൻ ആയിരുന്നു അത്

” ഓ.. സാറായിരുന്നോ ”

” അല്ല നിന്റെ അമ്മേടെ നായര് ”

സത്യം പറഞ്ഞാൽ ഞാൻ ചിരിച്ചുപോയി

” എന്റെ തന്തക്കു വിളിക്കാതെ, കാര്യം എന്താണെന്ന് വെച്ചാ പറ തന്തേ…. ”

ചുണ്ടിൽ നിന്നും മായാത്ത ആ ചിരിയോടെ തന്നെ ചോദിച്ചപ്പോ മൂപ്പരും ഒന്ന് ചിരിച്ചു

” എടാ ഞങ്ങളു ഇന്ന് വീട്ടിലെക്ക് ഇല്ല കുഞ്ചുസും ഉണ്ട് ഞങ്ങടെ കൂടെ… നി നിന്റെ അമ്മാവന്റെ വീട്ടിലെക്ക് വരില്ല എന്ന് നിന്റെ തള്ള പറഞ്ഞു അതാ വിളിക്കാഞ്ഞേ ”

പുള്ളി ഒന്ന് ആക്കിചിരിച്ചോണ്ടായിരുന്നു അത് മുഴുവപ്പിച്ചത് സംഭവം നിങ്ങക്ക് അറിയാല്ലോ.. ഗംഗ. ഇപ്പോ കത്തിയോ….? കത്തിയില്ലേൽ കത്തണ്ട!!! ശെടാ..

” അത് നന്നായി… നിങ്ങള് പോയിട്ട് വാ, അല്ല വല്ലോം ഉണ്ടാക്കി വച്ചിട്ടുണ്ടോ ”

ഞാൻ ഒട്ടും വൈകിപ്പിക്കാതെ തന്നെ മറുപടിയും കൊടുത്തു

” അതൊക്കെ ഉണ്ട് പിന്നെ ഗൗരിയോടും അവള് വിളിച്ച് പറഞ്ഞിട്ടുണ്ട്, എന്തെങ്കിലും ആവശ്യം വന്നാലേ… ”

അത് എന്നിൽ ഒരു പൂത്തിരി കത്തിച്ച ഫീൽ ആയിരുന്നു നൽകിയത് എങ്കിലും അത് ഞാൻ പുറത്തു കാണിച്ചില്ല

” അത് വേണ്ടായിരുന്നു അവർക്ക് ഒരു ബുദ്ധിമുട്ട് ആയിക്കാണും ”

Leave a Reply

Your email address will not be published. Required fields are marked *