ദൂരെ ഒരാൾ – 6 1

” കാര്യം എന്നാന്ന് പറയെടി പോത്തേ ”

” ഏട്ടൻ എന്താ വരാഞ്ഞേ… എനിക്ക് എന്തോരം വിഷമം അയിന്നറിയാവോ. ”

” എടി ഞാൻ കുറച്ച് തിരക്കായി പോയി ”

ഗൗരി ഇതെല്ലാം ശ്രദിക്കാത്ത ഭാവത്തിൽ ശ്രദിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു

” അഹ് പിന്നെ ഒരു തിരക്ക്… വന്നായിരുന്നേൽ അന്ന് ഞാൻ തന്നത് പോലെ കെട്ടിപിടിച്ചു ആ ചുണ്ടിൽ ഒരു ഉമ്മ ഞാൻ തരത്തിലായിരുന്നോ പൊട്ടാ….”

ഏഹ്…………….!!!

അത് എന്നിൽ നിന്ന് വന്ന ഞെട്ടൽ അല്ല അവളിൽ നിന്നായിരുന്നു ഇത് വരെ പ്ലേറ്റിലേക്ക് നോക്കി കഴിച്ചോണ്ട് ഇരുന്ന അവൾ കേട്ടത് വിശ്വസിക്കാൻ കഴിയാത്ത ഭാവത്തിൽ എന്നെ ഒന്ന് നോക്കി, ഞാനും അതേ ഷോക്കിൽ ആയിരുന്നു ഈ കാലമാടത്തി ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയോ, പിന്നെ ഓർത്തപ്പോ ഞാൻ എന്തിന് ഞെട്ടണം അവൾ എനിക്ക് ഉമ്മ തന്നാൽ ഇവൾക്ക് എന്നാ..

” ആണോ ”

അങ്ങനെ ചോദിക്കാൻ ആണ് എനികുതോന്നിയെ ചേച്ചിയുടെ അവസ്ഥ അറിയണമല്ലോ.. അവൾ പക്ഷെ പഴയത് പോലെ ഇരുന്നു തല കുമ്പിട്ട്

” എന്താ സംശയം,, വേണോ എന്റെ പൊന്നിന് ”

എനിക്ക് തന്നെ എന്തോപോലെ ആയി അപ്പൊ ഗൗരിയുടെ അവസ്ഥ ഊഹികവുന്നെ ഉള്ളു അവൾ ഒന്നും മിണ്ടില്ല

” അതേ വീട്ടുകാര് നമ്മടെ ജാതകം നോക്കാൻ പോയിരിക്കുവാ… ഇപ്പോ വരുവായിരികും ഇവിടെ ഇപ്പോ ഞാനും അമ്മുമ്മയും കുഞ്ചുവും മാത്ര ഉള്ളു ”

” ഏഹ് ജാതകമോ…. ”

കഴിച്ചോണ്ട് ഇരുന്ന ആഹാരം എന്റെ തൊണ്ടയിൽ കുടുങ്ങി, അതുകുടി കേട്ട ഗൗരി എണ്ണിക്കാൻ തുടങ്ങിയപ്പോൾ ആണ് എന്റെ തൊണ്ടയിൽ കുടുങ്ങിയേ… അതോടെ എന്റെ അടുത്ത് വന്ന് എന്റെ തലയിൽ തട്ടി ഒക്കെ തന്ന്

ആ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ എന്റെ പ്ലേറ്റ്യിൽ വീണു ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല

” ഹലോ…. ഏട്ടാ എന്താ പറ്റിയെ ”

ഫോണിൽ കൂടെ അവളുടെ ശബ്ദം

” ഒന്നും ഇല്ല,, ഞാൻ വിളിക്കാം നിന്നെ ”

ഞാൻ ഫോൺ വെച്ച് കുറച്ച് വെള്ളം കുടിച്ചു അവൾ എന്റേം പത്രം എടുത്ത് അടുക്കളയിലോട്ട് പോകുന്നത് നനഞ്ഞ കണ്ണുകളാൽ ഞാൻ കണ്ടു

<><><><><><><><><><><><><><><><><><>

ഇതേ സമയം മേലേടത്ത് വാസുദേവൻ തിരുമേനിയുടെ ഇല്ലം

അവിടെ വെളിയിൽ ഇരിക്കുകയാണ് രണ്ടു പേരുടേം അച്ഛനമ്മമാർ

” മാധവട്ടാ ”

തന്റെ അടുത്ത് ഇരിക്കുന്ന ഭർത്താവിനെ ലക്ഷ്മി വിളിച്ചു ( മാധവനും ലക്ഷ്മിയും നന്ദുവിന്റെ അമ്മയും അച്ഛനും ആണ്, കഥയിൽ ഇവർക്ക് വലിയ പ്രാധാന്യം ഇതുവരെ ഇല്ലാത്തതിനാൽ ആണ് പേര് പറയാതെ ഇരുന്നത് )

” മ് ”

” അല്ല അവനോട് ഒന്ന് ചോദിച്ചിട്ട് പോരെ ജാതകം നോക്കൽ ഒക്കെ ”

അടുത്തിരിക്കുന്നവർ കേൾക്കാതെ മാധവൻ കേൾക്കാൻ പാകത്തിൽ ആയിരുന്നു ലക്ഷ്മി അത് പറഞ്ഞത്

” എടി നോക്കുന്നല്ലേ ഉള്ളു,, നീ ഇപ്പൊ ഒന്നും ആരോടും പറയണ്ട “

” ആയിശേരി നല്ല തന്ത ”

അതിന് മാധവൻ ഒന്ന് ചിരിച്ചു

” ചിരിക്കണ്ട മനുഷ്യ അവൻ അറിഞ്ഞാൽ ഓ എനിക്ക് ഓർക്കാൻ കുടി വയ്യാ ”

” ഹാ…. നീ ഓർക്കണ്ട പോരെ ”

അപ്പോളേക്കും അവരെ അകത്തേക്ക് തിരുമേനിയുടെ ഒരു ശിഷ്യൻ വിളിച്ച് അവർ അകത്തേക്ക് കേറി അതേ സമയം തിരുമേനി കണ്ണുകൾ അടച്ചു ധ്യനത്തിൽ ആയിരുന്നു

ഇവരുടെ സാമിപ്യം അറിഞ്ഞു അദ്ദേഹം കണ്ണുകൾ തുറന്നു

ഗംഗയുടെ അച്ഛൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. മക്കളുടെ വിവാഹം നോക്കാൻ ആണെനും അതിന് ജാതകപൊരുത്തം നോക്കണം എന്നും

അദ്ദേഹം അത് കേട്ട് രണ്ടാളുടേം ജാതകങ്ങൾ നോക്കി അൽപനേരം കണ്ണുകൾ അടച്ചു

” ഈ ജാതകത്തിൽ പറയുന്ന സന്ദീപ് ”

” എന്റെ മകൻ ആണ് തിരുമേനി ”

തിരുമേനിയുടെ ചോദ്യത്തിന് മാധവൻ മറുപടി കൊടുത്തപ്പോൾ അദ്ദേഹം ഗംഗയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി

” ഈ ജാതകങ്ങൾ ചേരില്ല… അഥവാ ചേർന്നാൽ ആ പെൺകുട്ടിക്ക് അപമൃത്യു വരെ സംഭവിക്കാം എന്നാണ് ജാതകത്തിൽ കാണുന്നെ ”

തിരുമേനി അത് പറഞ്ഞ് നിർത്തിയപ്പോ രണ്ട് കൂട്ടരും ഒരുപോലെ ഞെട്ടി

കുറെ നേരത്തെ മൗനത്തിനു ശേഷം

” ഇതിന് വല്ല പോംവഴി ”

Leave a Reply

Your email address will not be published. Required fields are marked *