ദേവാൻഷ് – 5 12

ദേവാൻഷ് 5

Devansh Part 5 | Author : Mahi

[ Previous Part ] [ www.kambi.pw ]


 

“അതുപോട്ടെ….നീയെന്തിനാ ഒന്നും ആലോചിക്കാതെ അവന്റെ പ്രൊപ്പോസ് റിജക്റ്റ് ചെയ്തത്….”ദക്ഷയുടെ ഉള്ളിലെന്താണെന്ന് മനസ്സിലാകാതെ അഭിരാമി ചോദിച്ചു…
ലഞ്ച് ബ്രേക്ക്‌ ടൈമിൽ ക്യാന്റീനിൽ വന്നതായിരുന്നു ഇരുവരും…. പ്രാക്റ്റീസ് ഹാളിൽ വച്ച് സംഭവിച്ചതെല്ലാം ദക്ഷ അഭിരാമിയോട് നേരത്തെ പറഞ്ഞിരുന്നു….

“റിജക്റ്റ് ചെയ്തോ… ആര്…. ഞാൻ അവനോട് അങ്ങനെ ഫീലിംഗ്സ് ഇല്ലന്ന് പറഞ്ഞതേയുള്ളു…..”
മറ്റാരും കേൾക്കാതെ അവൾക്കരികിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് രഹസ്യംപോലെ ദക്ഷ പറഞ്ഞു…

“എടി മന്ദബുദ്ധി…. അവൻ അവന്റെ ഫീലിംഗ്സ് നിന്നോട് തുറന്നു പറഞ്ഞു…. നീ അങ്ങനെ ഒന്നുമില്ലെന്ന് മറുപടിയും കൊടുത്തു…. അവൻ പ്രൊപ്പോസ് ചെയ്തു നീ റിജക്റ്റ് ചെയ്തു….ഇതിനെയാണ് rejection എന്ന് പറയുന്നത്”

“ഏഹ്… അവനെന്നോട് ഫീലിംഗ്സിനെപറ്റിയാ ചോദിച്ചത്…. അഞ്ചു ദിവസംമുമ്പ് കണ്ട ഒരുത്തനോട് എന്ത് ഫീലിംഗ്സ് തോന്നാനാ…..”

 

“പിന്നെന്ത്‌ കോപ്പിനാടി നീ മറ്റേടത്തെ സ്വപ്‌നം കണ്ടത്… അവൻ കേറിപ്പിടിച്ചെന്ന്….”

“അതെനിക്ക് എങ്ങനെ അറിയാനാ….”
ദക്ഷ കെറുവിച്ചു

“ശരി… ഞാനൊന്ന് ചോദിക്കട്ടെ… നിനക്ക് അവനെ ഇഷ്ടമാണോ?…. ”

“ഇഷ്ടമല്ല….”
അവൾ ഉടനെ പറഞ്ഞു….

“അപ്പൊ ആ കാര്യത്തിൽ ഇനിയൊരു സംസാരം വേണ്ട…. അവനു പ്രേമിക്കാൻ തോന്നിയിട്ടായിരിക്കും നിന്നെ പ്രൊപ്പോസ് ചെയ്തത്…. ഇനിയിപ്പോ നീ no പറഞ്ഞ സ്ഥിതിക്ക് ഓൻ വേറെ പിള്ളേരെ ആരെയെങ്കിലും set ആക്കി നിന്റെ മുന്നിലൂടെ ഉമ്മയും വച്ചു നടക്കും…. ഹാ അവനെയൊക്കെ അനുഭവിക്കാൻ ഏത് പെണ്ണിനാണോ യോഗം….”സീലിംഗിൽ കറങ്ങുന്ന ഫാൻ നോക്കി അഭിരാമി കൈമലർത്തി നാടകീയമായി പറഞ്ഞു…. ദക്ഷായണിയുടെ നെഞ്ചിൽ എന്തോ കൊളുത്തിവലിച്ചു….ദേവാൻഷ് മറ്റൊരു പെൺകുട്ടിയുമായി തന്റെ മുന്നിലൂടെ പോകുന്ന ദൃശ്യം അവൾ സങ്കല്പിച്ചു…പൊടുന്നനെ അവൾ തല കുടഞ്ഞു….

“അയ്യോ അത് വേണ്ട…… അവൻ വേറെ ആരെയും നോക്കണ്ട….”
ദക്ഷ മുഖം താഴ്ത്തി….
.
.
.
.

ആൽവിനും മനുവും ഡെസ്കിൽ കമിഴ്ന്നുകിടന്നു ചിരിച്ചു

“നിനക്ക് പ്രൊപ്പോസ് ചെയ്യാൻ വേറെ ആരെയും കിട്ടീലെ…”
ആൽവിൻ സ്വയം നെഞ്ചത്ത് അടിച്ച് ചിരിച്ചു….അൻഷ് ഇരുവരെയും നോക്കി പല്ല് ഞെരിച്ചു…. പട്ടികളോട് പറയണ്ടായിരുന്നു….

“അങ്ങനെ അല്ല അളിയാ….എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു അവളോട്… ”

“ആ രാക്ഷസിയോടോ….”
ആൽവിൻ പിന്നെയും ചിരി തുടങ്ങിയതും മനു അവന്റെ വായപൊത്തി.. അൻഷ് പറയുന്നത് ശ്രദ്ധിച്ചു…

“ഈ love at first sight എന്നൊക്കെ പറയില്ലേ…. അതുപോലെ….അവളന്ന് പരിജയപ്പെടാൻ വന്നപ്പോഴും എനിക്ക് പ്രിയപ്പെട്ട ആരെയോ തിരികെ കിട്ടിയ ഒരു പ്രതീതി ആയിരുന്നു…കുറെ നാളിങ്ങനെ കളിയും ചിരിയുമായിട്ട് അവളുടെ പിന്നാലെ നടക്കാനായിരുന്നു പ്ലാൻ…. പക്ഷെ എന്തോ അവൾ അതൊക്കെയൊരു മോശം രീതിയിൽ എടുക്കുന്നു എന്നൊരു തോന്നൽ…..അതാ ഞാനെല്ലാം പെട്ടെന്ന് തുറന്നുപറഞ്ഞത്….”

ബാഗും ചുമലിലിട്ടുകൊണ്ട് അൻഷ് എഴുന്നേറ്റു….

“നീയിന്നും പോകുന്നുണ്ടോ…. ഹോസ്പിറ്റലിലേക്ക്…..”… മനു സംശയത്തോടെ ചോദിച്ചു

“പോണം….നാളെ ഓപ്പറേഷനാണ്,… ഞാൻ രണ്ടുദിവസം കാണില്ലാട്ടോ…. എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ വിളിച്ചാമതി….”

 

അവരോടു യാത്ര പറഞ്ഞ് ദേവാൻഷ് ക്ലാസ്സ് റൂമിലെന്നും പുറത്തേക്ക് ഇറങ്ങി…. ഉച്ചഭക്ഷണം കഴിച്ചതിനുശേഷം കാന്റീനിലെന്ന് തിരികെ വന്ന അഭിരാമിയും ദക്ഷായണിയും അവനെ കണ്ടു…

“നീയിത് എവിടേക്കാ ഈ ഉച്ചക്ക് മുങ്ങുന്നത്….”… ബാഗും തൂക്കി വരുന്ന അൻഷിനെ കണ്ട് അഭിരാമി ചോദിച്ചു…

“Mind your business lady….”
അവൻ തമാശപോലെ പറഞ്ഞു, അഭിയുടെ നെറ്റിയിലൊരു കുഞ്ഞു കൊട്ടും കൊടുത്തു, അവരെ മറികടന്നുപോയി….അറിയാതെപോലും ഒരുനോട്ടം തന്റെമേലെ വീണില്ലെന്ന് ഓർത്തതും ദക്ഷക്ക് ഉള്ളിൽ ചെറിയ വേദന തോന്നി…

Updated: June 15, 2025 — 4:26 pm

Leave a Reply

Your email address will not be published. Required fields are marked *