ദേവാൻഷ് – 5 12

അവന്റെ പെർഫോമൻസ് കണ്ട് ദക്ഷയുടെ ഹൃദയത്തിൽ എന്തോ വിങ്ങിനീറി, അവൾ കരഞ്ഞുപോകും എന്നൊരു അവസ്ഥയിൽ എത്തിയിരുന്നു….ഒരാഴ്ചയായി സമാധാനം ഇല്ലാതെ അവനെയൊന്ന് കാണാനായി കാത്തിരിക്കുകയാണ്…..ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം അനുഭവിച്ച ഒരുവനോടുള്ള സിംപതിയാണോ, ഇത്രയും സൗന്ദര്യവാനായ ഒരുവനോടുള്ള അട്ട്രാക്ഷൻ ആണോ, ഒന്നുമറിയില്ല…. അയാൾ തന്റെ ആത്മാവിന്റെ ഭാഗമാണ് എന്ന സത്യം അവൾ ഇതിനോടകം തന്റെ ഹൃദയത്തോട് തുറന്നു പറഞ്ഞുകഴിഞ്ഞിരുന്നു……

അരമണിക്കൂർ നീണ്ടുനിന്ന ദേവാൻഷിന്റെ violin chain song അവസാനിച്ചു, എങ്ങും നിശബ്ദത നിറഞ്ഞു….സംഗീതത്തിന്റെ ലഹരിയിലായിരുന്ന പലരും വായന നിർത്തല്ലേ എന്ന് ആർത്തുവിളിച്ചു….ഒരു പാട്ടുകൂടെ വായിക്കണം എന്നായി പെൺകുട്ടികൾ…. ദേവാൻഷ് തനിക്കുവേണ്ടി ആർപ്പുവിളിക്കുന്ന സകലരെയും നോക്കി പരിഹാസത്തോടെ ചിരിച്ചു…. ഡൽഹിയിലെ ഗലി താലിബാർ തെരുവിന്റെ വീഥികളിൽ തനിക്കുവേണ്ടി ആർപ്പുവിളിക്കുന്ന പതിനായിരങ്ങൾക്കുമുമ്പിൽ ഇതൊന്നുമല്ല….തന്റെ ശരീരം കൊതിച്ച നൂറുകണക്കിന് പെൺകുട്ടികൾക്കുമുന്നിൽ ഇവരൊന്നുമല്ല…

അവൻ സാവധാനം നടന്ന് സ്റ്റേജിന്റെ ഏറ്റവും ഓരത്തുവന്നു നിന്നു, bow പിടിച്ചിരുന്ന വലതുകൈ മുകളിലേക്ക് ഉയർത്തി….പിന്നാലെ വിദ്യാ സാഗറിന്റെ raara venu എന്ന ഗാനത്തിന്റെ bgm വലിയ ശബ്ദത്തിൽ എങ്ങും അലയടിച്ചു….കളർ ലൈറ്റുകൾ മാറി മാറി തെളിഞ്ഞു….രോമാഞ്ചം കയറി മനുവും ആൽവിനും എഴുന്നേറ്റ് അലറി വിളിച്ചു, എങ്ങും ആർപ്പുവിളികൾ ഉയർന്നു….പിള്ളേരെല്ലാം എഴുന്നേറ്റ് തുള്ളി…. ചുണ്ടുകളിൽ അണിയിച്ച പുഞ്ചിരിയോടെ ദേവാൻഷ് വയലിനിലൂടെ തന്റെ മാന്ത്രികത ഒരുതവണകൂടെ ഒഴുക്കിവിട്ടു……

 

മ്യൂസിക് അവസാനിച്ചതും അൻഷ് എല്ലാവരെയും കൈവീശി കാണിച്ചു പിന്നോക്കം നീങ്ങി…. ചെറിയൊരു പ്രശംസ അറിയിക്കുന്നതിനുവേണ്ടി ദേവിക അവനെ തടഞ്ഞെങ്കിലും അൻഷ് അവളുടെ കൈതട്ടി മാറ്റി സ്റ്റേജിന് പിന്നിലേക്ക് ഇറങ്ങി….അവിടെ അവനെ കാത്ത് ദക്ഷായണി നിൽപ്പുണ്ടായിരുന്നു….അൻഷ് അവളുടെ മുഖത്തേക്ക് അല്പസമയം ഇമവെട്ടാതെ നോക്കി നിന്നു, ശേഷം കൈയിലിരുന്ന വയലിൻ സുരക്ഷിതമായി കേസിൽ വച്ചുമൂടി, കൈയിലെടുത്തു, അവളെ മറികടന്നുപോകാൻ തുടങ്ങിയതും ദക്ഷ അവന്റെ കൈതണ്ടയിൽ പിടിച്ചു….അവന്റെ മിഴികൾ ദക്ഷയുടെ മുഖത്താകെ അലഞ്ഞു…. അവളുടെ വലിയ കണ്ണുകൾ…. ആരെയും ആകർഷിക്കുന്ന മൂക്കിലെ മൂക്കുത്തി… ചായം പുരട്ടിയ ചുണ്ടുകൾ…അങ്ങനെ ഓരോന്നിലും ആദ്യമായി കാണുന്നതുപോലെ

അൻഷ് പൊടുന്നനെ തല കുടഞ്ഞു… അവളുടെ കൈ ബലമായി വേർപെടുത്തി….

“അൻഷ് എനിക്ക് സംസാരിക്കണം…”ദക്ഷ പറഞ്ഞു

 

“Just leave me alone…”
അവൻ പെട്ടെന്ന് ശബ്ദമുയർത്തി…ദക്ഷ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി…. അതേ കണ്ണുകൾ…. ക്രോധവും വന്യതയും രക്തമായി നിറഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന വേട്ടക്കാരന്റെ കണ്ണുകൾ….അവന്റെ insta പ്രൊഫൈലിൽ കണ്ട രക്തത്തിൽ മുങ്ങി നിൽക്കുന്ന രൂപവും തന്റെ മുന്നിൽ ഈ നിമിഷം നിൽക്കുന്ന അൻഷിന്റെ രൂപവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല….അവൻ പൊട്ടിതെറിക്കാൻ തുടിക്കുന്ന ഒരു cyclonite ആണെന്ന് അവൾക്ക് തോന്നി…

ദക്ഷ പെട്ടെന്ന് അവന്റെ നെഞ്ചിലേക്ക് മുഖം പൊത്തി… അവനെ തന്നിലേക്ക് ചുറ്റിപിടിച്ചു….അൻഷ് ഞെട്ടിപ്പോയി…. അവളുടെ ആ ഒരു നീക്കം തീർത്തും അപ്രതീക്ഷിതമായിരുന്നു…. കെട്ടിപ്പിടിച്ചു നിൽക്കുന്ന അൻഷിനെയും ദക്ഷയെയും കണ്ട് അൻഷിനെ തേടി അവിടേക്ക് വന്ന മനുവും ആൽവിനും പിന്നോക്കം വലിഞ്ഞു….

“ഐ… ഐണു എന്താ… എന്തുപറ്റി….”അൻഷ് സാവധാനം അവളുടെ ചുമലിലൂടെ കൈചുറ്റി….അവന്റെ കണ്ണുകളിലെ ഭാവം മാറി കൊച്ചു കുഞ്ഞിനോടെന്നപോലെ വാത്സല്യം നിറഞ്ഞു…

 

“ഞാൻ…. ഒക്കെ നുണ പറഞ്ഞതാ…..ഫീലിംഗ്സ് ഇല്ലെന്ന് പറഞ്ഞതും നുണയാ….ആദ്യത്തെ ദിവസം എന്തോ ഭയങ്കര അസൂയ തോന്നി നിന്നെ കണ്ടപ്പോ, അതാ മനുവിന്റെ പേരും പറഞ്ഞ് നിന്നെ അന്ന് ചവിട്ടിയത്…. പിന്നെ ഷൂ ഒക്കെ കെട്ടിത്തന്നപ്പോഴും എന്തോ തോന്നിയതാ….അതൊക്കെ പ്രേമം ആണോ എന്നൊന്നും അറിയില്ല….. പിന്നെ ദക്ഷക് നിന്നെ ഇടിക്കും എന്ന് പറഞ്ഞപ്പോ പേടി തോന്നി അതാ അന്ന് ഞാൻ ഫോൺ വിളിച്ചത്, നീ കാൾ എടുത്തില്ല…അതും ഇഷ്ടംകൊണ്ട് ആയിരുന്നോ എന്നറിയില്ല…. പക്ഷെ ഇപ്പൊ എനിക്ക് ഇഷ്ടവാ…. കഴിഞ്ഞ ഒരാഴ്ച്ച കാണാതെ വന്നപ്പോ എനിക്കൊത്തിരി വിഷമം തോന്നി….”
അവളങ്ങനെ എണ്ണിപെറുക്കി പറയുകയാണ്… അൻഷ് മുഖം ഉയർത്തിയതും ദൂരെ തങ്ങളെ നോക്കി കൈകെട്ടി നിൽക്കുന്ന അഭിരാമിയെ അവൻ കണ്ടു…നടക്കട്ടെ നടക്കട്ടെ എന്ന അർത്ഥത്തിൽ അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു…

Updated: June 15, 2025 — 4:26 pm

Leave a Reply

Your email address will not be published. Required fields are marked *