കോളേജിനു പിന്നിലെയാ ചെമ്പകമരത്തിൽ അൻഷ് ദേഷ്യത്തോടെ ഓങ്ങി ഇടിച്ചു….
ദേവാൻഷ് എന്ന വ്യക്തിയുടെ സ്വഭാവത്തിന്റെ ചെറിയൊരു അംശം മനുവും ആൽവിനും തിരിച്ചറിഞ്ഞു…. ആ കോളേജിൽ പേടിക്കാൻ ഒരാൾ ഉണ്ടെങ്കിൽ അത് തന്നെയാണെന്ന് ദേവാൻഷ് പറഞ്ഞതിന്റെ പൊരുൾ മനുവിന് തിരിഞ്ഞു….
.
.
.
മൂവരും നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു…..അവിടെ അൻഷിന്റെ ബാഗും വയലിനുമൊക്കെ ഒതുക്കി വച്ചിരുന്നു…
ക്ലാസ്സിലേക്ക് കയറിയ അൻഷ് ഉള്ളിൽ അഭിരാമിയുടെ ഒപ്പം നിൽക്കുന്ന ദക്ഷയെ കണ്ട് അവളുടെ അടുത്തേക്ക് പോയി….
ദക്ഷയുടെ മുഖത്തെ തളർച്ചയും ക്ഷീണവുമൊക്കെ കണ്ട് അവനു പാവം തോന്നി…
“ഐണു…. തളർന്നോടി….”
അത്രയും ആർദ്രമായ ചോദ്യം…. ദക്ഷ മറ്റൊന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് പതുങ്ങി… അഭിരാമി ചിരിച്ചു…. പുലി പൂച്ചക്കുട്ടിയായെന്ന് മനസ്സിൽ പറഞ്ഞു…
“അവൾക്ക് ഡേറ്റ് ആയി…. അതിന്റെ ക്ഷീണമാ…”
അഭിരാമി പറഞ്ഞതും ദക്ഷ അവളെ കൂർപ്പിച്ചു നോക്കി…. അവനിൽ നിന്നും അകന്നുമാറാൻ നോക്കിയതും അൻഷ് ഒന്നുകൂടെ ദക്ഷയെ തന്നിലേക്ക് ചേർത്തുപിടിച്ചു….
“ഇനി പ്രോഗ്രാം ഉണ്ടോ നിനക്ക്….”
“ഇല്ല….”…ദക്ഷ പറഞ്ഞു
“..പിന്നെ…. വീട്ടിൽ പോയി റസ്റ്റ് എടുക്ക്…”.
വാത്സല്യത്തോടെ അൻഷ് അവളുടെ വിയർപ്പൊട്ടിയ മുടിയിഴകളിൽ തലോടി….
“മ്മ്ഹ്ഹ് ഇറങ്ങുവാ….”
അവൾ അൻഷിൽ നിന്നും അടർന്നുമാറി ഡെസ്കിൽ ഇരുന്ന ബാഗ് എടുത്തു,….പുറത്തേക്ക് ഇറങ്ങുന്നതിനുമുമ്പ് ഒരുതവണ അവനെ തിരിഞ്ഞു നോക്കി….
“എന്നെ എങ്ങനെയാ ഇഷ്ടമായത്?…”
ദക്ഷായണി അല്പം മടിയോടെ ചോദിച്ചു….
അഭിരാമിക്ക് അവളെയോർത്ത് സഹതാപം തോന്നി… പ്രണയം തോന്നാൻ കാരണങ്ങളുടെ ആവശ്യമില്ല ദക്ഷ…. ഒരു നോട്ടം മതി…. അതിനിത്ര സമയം എന്നില്ല…. ഒരു നിമിഷം മതി…. കേവലം അമ്പത് ഹോർമോണുകളുടെ ബലത്തിൽ നീങ്ങുന്നതാണ് ഒരു മനുഷ്യശരീരം, അതിൽ ഏതെങ്കിലും ഒന്നിലൊരു കൊളുത്തിവലി ഉണ്ടായാൽ സകലവും മാറി മറിയും….ദക്ഷയുടെ ചോദ്യത്തിന് അൻഷ് കളിയാക്കുമെന്ന് അഭിരാമി കരുതി പക്ഷെ!!!
“നിന്നെ കണ്ട ആ നിമിഷം എന്റെ ഉള്ളിലൊരു കവിത പിറന്നു….
She walked like a whisper in the wind..graceful, effortless, and impossible to ignore. Her eyes held galaxies, deep and endless, sparkling with stories yet untold. When she smiled, it was like dawn breaking after a long night, warm, gentle, and full of promise.
Her hair danced with every breeze, flowing like ink in water, soft and untamed. Skin like sunlit honey, glowing with a quiet radiance that needed no adornment. Her voice, when she spoke, felt like a favorite song, soothing, familiar, and lingering in the air long after the words faded.
There was something more, though..a light in her that wasn’t just from her face or form. It was in the way she carried herself, with sharpness in her gaze and confidence in her steps. She wasn’t just beautiful — she was art, emotion, and mystery, wrapped in the shape of a girl….
ഞാനൊരു poet അല്ല…. എന്നിട്ടും നീ എന്റെ ഉള്ളിലൊരു കവിതയായി…. Which means you are the one…..”
അൻഷ് കണ്ണിറുക്കി പുഞ്ചിരിച്ചു….
“മ്ഹും പോടാ… അവന്റെ ഒലക്കമേലെ ഒരു അമേരിക്കൻ സാഹിത്യം….”
ഒരുലോഡ് പുച്ഛം വാരിവിതറിക്കൊണ്ട് ദക്ഷായണി വെട്ടിതിരിഞ്ഞുനടന്നു….നിറഞ്ഞ കണ്ണുകൾ മറ്റാരും കാണാതെ അവൾ അമർത്തി തുടച്ചു
തുടരും….
ഹായ് all…. എന്റെപേര് മഹി
ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി ആണ് ഞാൻ… So എനിക്ക് ക്ലാസ്സ് തുടങ്ങുവാണ് അപ്പൊ story ആഴ്ചയിൽ ഓരോ part ആയി പോസ്റ്റും….
പിന്നെ നിങ്ങളുടെ അഭിപ്രായങ്ങളും സപ്പോർട്ടും ഉണ്ടാകണം…. Love you all ❤️
