ദേവാൻഷ് – 5 12

മധ്യവയസ്കരെന്ന് തോന്നിക്കുന്ന താടിക്കാർ രണ്ടുപേരും നിലത്തുനിന്ന് എഴുന്നേറ്റ്… മുട്ടുവരെ താഴ്ത്തിയിരുന്നു പാന്റ്സ് വലിച്ചുകയറ്റി….

“ഏതാടാ നീ….”
അവരിലൊരാൾ ദേവാൻഷിന്റെ മുന്നിലേക്ക് വന്നു….

“അളിയാ… ഇത് പണിയാണ്…..”
ആൽവിൻ പതിയെ പിന്നോട്ട് നീങ്ങിയതും മനു അവനെ പിടിച്ചുവച്ചു….
“മുങ്ങരുത്….”

“എടാ ഇവന്മാര് ഗുണ്ടകളാ…. ഗുണ്ടകൾ….”
അൻഷിന്റെ ഹൂഡിയും കൈയിൽ പിടിച്ചുനിന്ന് ആൽവിൻ വിറച്ചു…

 

 

“കൂട്ടികൊടുപ്പ്… കഞ്ചാവ്.. മയക്കുമരുന്ന്… Mdma…. വേറെ എന്തൊക്കെ ഇടപാട് ഉണ്ടെടാ നിനക്കൊക്കെ….”

അകത്തുള്ള മുഴുവൻ പേരെയും നോക്കി അൻഷ് അലറി…. താടിക്കാരിൽ ഒരാൾ അവനുനേരെ കൈ ഓങ്ങിയതും അൻഷ് ആ കൈ പിടിച്ചു തിരിച്ചൊടിച്ചു, കാലുയർത്തി അവന്റെ ചെവിക്കല്ല് നോക്കി തൊഴിച്ചു…അവൻ മറിഞ്ഞ് നിലത്തുകിടക്കുന്ന പെൺകുട്ടികളുടെ അടുത്തായി വീണു….

 

അവന്റെ കൂടെയുള്ളവൻ മുന്നോട്ട് ആഞ്ഞതും ദേവാൻഷ് നിന്ന നിൽപ്പിൽ ഉയർന്നു ചാടി അവന്റെ മുഖത്ത് ആഞ്ഞു ചവിട്ടി, അൻഷുമായി പിന്നോട്ട് മറിഞ്ഞുപോയ അവന്റെ പുറംതല നിലത്തു വന്നടിച്ചു, ബോധം മറഞ്ഞു

ഭയന്നു നിൽക്കുന്ന വിദ്യാർത്ഥികളിൽ ഒരുവന്റെ കോളറിൽ അൻഷ് പിടി മുറുക്കി അവന്റെ മുഖത്ത് ആഞ്ഞിടിച്ചു…. അടുത്ത് നിൽക്കുന്ന മറ്റൊരുവനെ കാലെത്തി ചവിട്ടി വീഴ്ത്തി….ചുണ്ടും മൂക്കും പൊട്ടി മുഖം വികൃതമാകുന്നതുവരെ അവൻ ഓരോന്നിനെയും മാറി മാറി ഇടിച്ചു…

“എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ….”

ഒരുത്തൻ കൈകൂപ്പി… അൻഷ് അവന്റെ കൂപ്പിയ രണ്ടു കൈയും പിടിച്ച് വെവ്വേറെ ദിശയിലേക്ക് തിരിച്ചൊടിച്ചു…. ഒടിഞ്ഞ കൈകളുമായി അവൻ അലറി കരഞ്ഞു, നിലത്ത് മുട്ടിൽ ഇരുന്നു…..

ഒന്നും കാണാൻ വയ്യാതെ ആൽവിൻ മനുവിന്റെ പുറത്ത് മുഖം അമർത്തി…. മനു നിന്ന നിൽപ്പിൽ കിതച്ചു….. ഇത്ര നാളും ഈ കോളേജ് ഭയന്നിരുന്ന ദക്ഷക് ഇത്രയും ക്രൂരമായി ആരെയും അടിച്ചിട്ടില്ലെന്ന് മനു ഓർത്തു…

“അളിയാ അൻഷേ… മതി അളിയാ….”മനു ദയനീയമായി പറഞ്ഞു….

 

“കുത്തികഴപ്പ്… ഇനി ഇമ്മാതിരി സാധനം കേറ്റാൻ തോന്നുമ്പോ ഇവനൊക്കെ ഇത് ഓർമ്മ ഉണ്ടാകണം….”

നിലത്തുകിടന്ന ഒരു സീനിയർ പയ്യന്റെ കാലിൽ അൻഷ് ആഞ്ഞു ചവിട്ടി… അവൻ വേദനകൊണ്ട് പുളഞ്ഞു ഉറക്കെ കരഞ്ഞു…മനു ഓടി വന്ന് അവനെ പിടിച്ചു പിന്നോട്ട് വലിചെങ്കിലും അൻഷ് അവന്റെ കൈത്തട്ടി മാറ്റി, നിലത്തുകിടന്ന താടിക്കാരിൽ ഒരുവനെ കഴുത്തിനു പിടിച്ചു ഉയർത്തി, ചുമരോട് ചേർത്തു…കരണത്ത് രണ്ടു തവണ അടിച്ചതും അവന്റെ ബോധം പതിയെ തെളിഞ്ഞു….

“നീയൊക്കെ ഏതാണ്.. എവിടത്തുകാരാണ്, നിന്റെയൊക്കെ ഇടപാട് എന്താ ഒന്നും എനിക്കറിയണ്ട… മേലിൽ ഇമ്മാതിരി ചവറുകളുമായി ഈ കോളേജിന്റെ കോമ്പൗണ്ടിൽ കയറരുത്….ഞാനിവിടെന്ന് പഠിച്ചിറങ്ങുന്ന കാലത്തിനിടക്ക് ഇവിടെ നിന്റെയൊക്കെ തലവെട്ടം ഈ കാൽ മാത്രം അല്ല, കൈകൂടെ ഞാനെടുക്കും….”
അൻഷ് അവനെ നിലത്തേക്ക് തള്ളി ഇട്ടു….അവന്റെ രണ്ടുകാലും കൈയിലെടുത്തു… കണം കാലിൽ പിടി മുറുക്കി തിരിച്ചൊടിച്ചു… എല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് മനു കണ്ണുകൾ മൂടി…

കാലൊടിഞ്ഞ വേദനയിൽ അവൻ കൈകൊണ്ട് നിലത്ത് തുടരെ തുടരെ അടിച്ചു കരഞ്ഞു വിളിച്ചു….
.
.
.

പാന്റിന്റെ പോക്കറ്റിൽ നിന്നുമെടുത്ത സ്കാർഫിൽ അൻഷ് തന്റെ കൈയിലെ രക്തം വൃത്തിയായി തുടച്ചു,.. ആൽവിനുകൊടുത്ത തന്റെ ഹൂഡി വാങ്ങി ധരിച്ചുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി… പിന്നാലെ മനുവും… അവർക്ക് പുറകെ ഇറങ്ങിയ ആൽവിന്റെ കാലുകൾ ഭയന്ന് ഇടറുന്നുണ്ടായിരുന്നു…

“എടാ… ഇതൊക്കെ….എന്താ സംഭവം….”
നടക്കുന്നതിനിടയിൽ മനു ഇടയ്ക്കിടെ തിരിഞ്ഞ് ആ പഴയ ബിൽഡിംഗിലേക്ക് നോക്കി

“കുറച്ചുദിവസം മുമ്പ്…. ഒരുത്തിയുടെ കൈയിലെന്ന് എനിക്ക് mdma യുടെ ഒരു പാക്കറ്റ് കിട്ടി….. ഇതുപോലെ ഏതെങ്കിലും വതൂരികൾ ആവും അതിന്റെ പിന്നിലെന്ന് അറിയാമായിരുന്നു….. വലിച്ച് വലിച്ച് ബോധം പോയി പിന്നെ വലിക്കാൻ കാശില്ലാതെ ആകുമ്പോ തുണി ഉരിഞ്ഞങ്ങ് കിടന്നുകൊടുക്കും…..കൂട്ടികൊടുക്കും, പെറ്റമ്മയുടെ മാല മോഷ്ടിക്കും…. പെങ്ങളുടെ കുളിമുറിയിൽ ഒളിക്കേമറ വക്കും….ബോധവൽക്കരണ ക്ലാസ്സ്‌ കൊടുക്കുന്ന നേരം ഇവനെയൊക്കെ പിടിച്ച് ഇവന്റെയൊക്കെ ഓരോ എല്ലുവീതം ചവിട്ടി ഒടിച്ചുവിട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു….”

Updated: June 15, 2025 — 4:26 pm

Leave a Reply

Your email address will not be published. Required fields are marked *