ദേവാൻഷ് – 5 12

 

“അൻഷ് എവിടേക്കാ ഈ ഉച്ചക്ക് പോകുന്നത്….”
അഭിരാമി മനുവിന്റെ അടുത്തേക്ക് വന്നു….

 

“ഹോസ്പിറ്റലിലേക്ക്….”
ആൽവിനാണ് മറുപടി പറഞ്ഞത്…

 

“അവനെന്തുപറ്റി?….”

 

“അവന്റെ പരിചയത്തിലെ ഏതോ ഒരു കുഞ്ഞ് S. A. T ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്‌…. അവിടേക്ക് പോകുന്നതാ….”അവൻ അലസമായി പറഞ്ഞു…

“ഡീറ്റെയിൽ ആയിട്ട് പറയെടാ പൊട്ടാ….”

 

“അവനിപ്പോ താമസിക്കുന്ന ലോഡ്ജിലെ ആരുടെയോ കൊച്ചിന് ഹാർട്ടിലെ വാൾവിൽ എന്തോ പ്രോബ്ലം ആണ്‌…. അതിന്റെ ഓപ്പറേഷൻ നാളെയാ…. അവർക്ക് ബന്ധുക്കളോ സ്വന്തക്കാരോ ഒന്നുമില്ല….ഒരു സഹായത്തിനു കൂടെ ആരെങ്കിലും വേണമല്ലോ എന്നുകരുതി പോകുന്നതാ….”
ആൽവിൻ പറഞ്ഞു…

“അവനിന്നലെ സ്റ്റോറി ഇട്ടിരുന്ന ഫോട്ടോയിലെ കുട്ടിയാണോ….”
തലേന്ന് കണ്ട ഓർമ്മയിൽ ദക്ഷ പെട്ടെന്ന് ചോദിച്ചു….

“ആ അത് തന്നെ….”
.
.
.
ഉച്ചക്കുശേഷമുള്ള പീരിയഡിൽ ദക്ഷ ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു….. വീടെത്തിയിട്ടും, ബാത്‌റൂമിൽ കയറി ഒത്തിരി നേരം ഷവറിന്റെ കീഴിൽ നിന്നിട്ടും അവൾക്കൊരു സമാധാനം കിട്ടിയില്ല…. കുളിച്ചിറങ്ങി വസ്ത്രം മാറി ബെഡിൽ അവൾ മലർന്നു കിടന്നു കണ്ണുകൾ അടച്ചു….ദേവാൻഷിന്റെ രൂപം ഉള്ളിൽ തെളിഞ്ഞു…. ഏതോ പഴയ പുസ്തകത്തിന്റെ താളുകൾ കീറിമുറിച്ചു പുറത്തേക്കുവന്ന രാജകുമാരന്റേതുപോലെയുള്ള അവന്റെ കണ്ണുകൾ ദക്ഷയെ പ്രണയത്തോടെ ഉറ്റുനോക്കി….

അവൾ കൈയെത്തി ചാർജിലിട്ടിരുന്ന മൊബൈൽ എടുത്തു, ഇൻസ്റ്റാഗ്രാം തുറന്ന് ദേവാൻഷിന്റെ പ്രൊഫൈൽ ആകെമാനം പരിശോധിച്ചു…..അൻഷിന്റെ ഫോട്ടോസ് ഉള്ള ഓരോ പോസ്റ്റിന്റെ comment സെക്ഷനിലും പെൺകുട്ടികളുടെ ചാകരയാണ്… ഒരു കുട്ട kiss emojikal….കരഞ്ഞുമെഴുകി DM യിലേക്ക് ക്ഷണിക്കുന്ന ഒരുകൂട്ടം പെൺകുട്ടികൾ…. അതിൽ ഒരുവളുടെ പ്രൊഫൈൽ ദക്ഷ പരിശോധിച്ചു….fake അക്കൗണ്ട് ആയിരുന്നില്ല….ഒറ്റ നോട്ടത്തിൽ പണക്കാരി എന്ന് തോന്നിക്കുന്ന ഒരു സുന്ദരി…. ദക്ഷ ദേഷ്യത്തോടെ back അടിച്ചു, വീണ്ടും അവന്റെ പ്രൊഫൈലിൽ എത്തി…

താഴേക്ക് താഴേക്ക് നീങ്ങി….captured by a stranger എന്ന ക്യാപ്ഷനോടെ ഷർട്ട്‌ ഇല്ലാതെ റിംഗിൽ നിൽക്കുന്ന അൻഷിന്റെ ഒരു ഫോട്ടോയിൽ അവളുടെ കണ്ണുകൾ ഉടക്കി…. ഉറച്ച പേശികൾ ഉയർന്നു വേറിട്ടു നിൽക്കുന്ന അവന്റെ ശരീരം,..വിയർത്തൊട്ടി നിൽക്കുന്ന ദേവാൻഷിന്റെ മുഖമാകെ രക്തമാണ്,… വലതുകൈ മുഴുവൻ പാമ്പിനെപോലെയുള്ള ഏതോ ജീവിയുടെ രൂപം പച്ചകുത്തിയിരിക്കുന്നു, അതും വ്യക്തമല്ല….അവന്റെ കണ്ണുകളിൽ ദക്ഷകിന്റെ കണ്ണുകളുടെ അതേ ക്രുദ്ധ ഭാവം…. അല്ല അതിനേക്കാൾ എത്രയോ മടങ്ങ് അധികം രൗദ്രം….

The devil is real…. ദക്ഷ പിറുപിറുത്തു
.
.
.

പിറ്റേന്ന് പതിവുപോലെ ദക്ഷ കോളേജിലെത്തി….. ദേവാൻഷ് വരില്ലെന്ന് അറിയാമായിരുന്നു, എന്നിട്ടും വെറുതെയെങ്കിലും മനുവിന്റെ അടുത്തേക്ക് നോക്കി… അവന്റെ അസാന്നിധ്യം തന്നിൽ നോവ് തീർക്കുന്നത് ദക്ഷായണി തിരിച്ചറിഞ്ഞു….

അടുത്ത ദിവസവും ഇതുതന്നെ ആവർത്തിച്ചു….. അവന്റെ മുഖമൊന്ന് കാണാൻ ദക്ഷയുടെ ഉള്ളം തുടിച്ചു….

“ഡേയ്… അൻഷ് ഇന്ന് വരില്ലേ….”
ദക്ഷ ചോദിച്ചതും ആൽവിന്റെ മുഖത്ത് വിഷാദം തങ്ങി

“ആ കുട്ടി… ആ കുട്ടി ഇന്നലെ വൈകിട്ട് മരിച്ചു….”

ഗുഹയിലെന്നപോലെ ആൽവിന്റെ ശബ്ദം ദക്ഷ കേട്ടു….അവൾ മുഖം പൊത്തി സീറ്റിലേക്ക് ഇരുന്നുപോയി…. നാവ് വഴങ്ങി തുടങ്ങാത്ത ഒരു കുഞ്ഞിന്റെ ചിരി വിലാപങ്ങളായി അവളുടെ ഉള്ളിൽ പതിഞ്ഞു…..

.
.

ഒരാഴ്ചക്കുശേഷം….

കോളേജ് ഗേറ്റിനുമുന്നിൽ arts day ബാന്നർ ഉയർന്നു….കോളേജ് ഓഡിറ്റോറിയത്തിലാണ് വേദി, പത്തുമണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ,അവസാനം പുറത്തിറങ്ങിയ ഒന്നുരണ്ട് സിനിമകളിൽ താരമായിരുന്ന ലക്ഷ്മി സബലേങ്കയാണ് അഥിതി…ഉദ്ഘാടനത്തിനായി സ്ഥലം mla ദിനകരനെ നിശ്ചയിച്ചിരുന്നു എങ്കിലും അയാൾക്ക് വരാൻ കഴിയില്ലെന്ന് ഇന്നലെ വിളിച്ചറിയിച്ചിരുന്നു…. അതുകൊണ്ട് സബലേങ്ക തന്നെയാണ് പ്രോഗ്രാം ഉദ്ഘാടനവും

Updated: June 15, 2025 — 4:26 pm

Leave a Reply

Your email address will not be published. Required fields are marked *