“ചവിട്ടുന്നത് പ്രേമം ആണോ എന്ന് എനിക്കും സംശയമുണ്ട്…….”
അവൻ ചിരി അടക്കിപിടിച്ചു….
“പോടാ തെണ്ടി…..”അവൾ കൂർപ്പിച്ച് നോക്കി അവനിൽ നിന്നും അകന്നുമാറി…
അൻഷ് അവളുടെ വലതുകൈ കവർന്നു, തന്റെ കൈകളിൽ പൊതിഞ്ഞുപിടിച്ചുകൊണ്ട് ആ മുഖത്തേക്ക് നോക്കി….
“അവള് പോയി ഐണു… ആ കുഞ്ഞ് പോയി….”… അവന്റെ ശബ്ദം നിസ്സഹായതയുടെ ജലാശയങ്ങളിൽ മുങ്ങിതാഴ്ന്നു….
“പോട്ടെ… വിധി… അതാവും….”
അവൾക്ക് മറ്റെന്തുപറഞ്ഞ് അവനെ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു…. എരിയുന്ന ആത്മാവിന്റെ താപത്തിൽ അൻഷിന്റെ ഉള്ളംകൈലിരുന്ന അവളുടെ കൈത്തടം വെന്തുരുകി….. ….
അടുത്ത പ്രോഗ്രാമിനുള്ള കുട്ടികൾ മേക്കപ്പ് റൂമിലേക്ക് എത്തിയതും അൻഷ് അവളുടെ കൈവിട്ടു പുറത്തേക്ക് ഇറങ്ങി…..
“പെർഫോമൻസ് അടിപൊളി ആയിരുന്നു കേട്ടോ….”
വന്ന ജൂനിയർ പെൺകുട്ടികളിൽ ഒരാൾ അൻഷിനോട് വിളിച്ചുപറഞ്ഞൂ…. മറുപടിയായി അവൻ കൈയെടുത്തു കാണിച്ചു, മുന്നോട്ട് നടന്നു…
“നിങ്ങൾ couples ആണോ….”
അതേ പെൺകുട്ടി ദക്ഷയോടായി ചോദിച്ചു….
“അതെ….”അല്പം അഹംഭാവത്തോടെ ദക്ഷ പറഞ്ഞൂ
“രണ്ടുപേരും നല്ല മാച്ചാ…”
“Thanks….”
അവരെനോക്കി വെറുതെയൊന്ന് ചിരിച്ചുകൊണ്ട് അൻഷിന്റെ പുറകെ ദക്ഷായണിയും പുറത്തേക്ക് ഇറങ്ങി….പക്ഷെ പുറത്തെങ്ങും അവനെ കണ്ടില്ല….
Arts day പ്രോഗ്രാം അതിന്റെ വഴിക്ക് തുടർന്നു….
.
.
.
സമയം വൈകുന്നേരം മൂന്നുമണിയോട് അടുത്തിരുന്നു…. ദേവാൻഷ് മനുവിനെയും ആൽവിനെയും കൂട്ടി കോളേജിന് പിൻവശത്തെ കപ്പിൾസ് ഏരിയയിലേക്ക് ഇറങ്ങി….
കോളേജിന്റെ മൂന്നുവശങ്ങൾ മെയിൻ റോഡും, ഗ്രൗണ്ടും, പാർക്കിംഗ് ഏരിയയുമാണ്…. പിന്നെയുഉള്ളത് ചെമ്പകമരം വളർന്നു പന്തലിച്ചുനിൽക്കുന്ന ഈ കപ്പിൾസ് ഏരിയ…. പിൻവശത്തുകൂടെ വീണ്ടും പുറത്തേക്ക് ഇറങ്ങിയാൽ ആൾപൊക്കത്തിൽ വളർന്ന കാടും ചെടികളും….മുന്നൂറ് മീറ്ററോളം നടന്നാൽ പഴയ കോളേജ് ബിൽഡിംഗിൽ എത്താം…… ആരും തിരിഞ്ഞുനോക്കാതെ അതിന്റെ മേൾക്കൂര ഏറെയും പൊളിഞ്ഞുപോയിരുന്നു …
“എന്താ അളിയാ കാര്യം….”
ആൽവിനാണ്… വെയിൽ അടിക്കാതിരിക്കാൻ പുറംകൈയാൽ മുഖം മറച്ചുകൊണ്ട് അവൻ അൻഷ് നടക്കുന്ന വഴിയേ നടന്നു….
“ഞാൻ ആകെ പ്രാന്ത് പിടിച്ച് നിക്കുവാ…. ആരെയെങ്കിലും പിടിച്ച് ഇടിക്കണം….”..അൻഷ് കൈ ചുരുട്ടി മുറുക്കി
“നിനക്ക് വയ്യേ അളിയാ….”… മനു വിളറിയ മുഖത്തോടെ അവനെ നോക്കി…. നാലഞ്ചുദിവസങ്ങളായി തടിക്ക് വലിയ കേടില്ലാതെ ഇരിക്കുകയാണ്….
പഴയ കോളേജ് ബിൽഡിംഗഗിന്റെ അടഞ്ഞുകിടന്ന വാതിൽ അൻഷ് ചവിട്ടി തുറന്നു…. അൻഷിന്റെ ഒപ്പം അകത്തു കയറിയ ആൽവിനും മനുവും ഉള്ളിലെ കാഴ്ച്ചകണ്ട് ഞെട്ടി…അകത്ത് പത്തുപതിനൊന്ന് വിദ്യാർത്ഥികൾ…..അതിൽ ആണും പെണ്ണും ഉണ്ട്…നിലത്തു പകുതി നഗ്നരായി കിടക്കുന്ന രണ്ടു താടിക്കാരന്മാർ…. കോളേജിലെ പെൺകുട്ടികളുമായി അവർ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുകയായിരുന്നു….
വാതിൽ തുറന്ന് അകത്തേക്കുവന്ന മൂവരെയും കണ്ട് പെൺകുട്ടികൾ ഭയന്ന് എഴുന്നേറ്റു… ചിതറി കിടന്ന വസ്ത്രങ്ങൾ ശരീരത്തോട് കൂട്ടിപ്പിടിച്ചുകൊണ്ട് പുറത്തേക്ക് ഓടാൻ തുനിഞ്ഞു….
“എവിടേക്കാടി നായിന്റെ മോളെ…”
ദേവാൻഷ് ഒരുവളുടെ കഴുത്തൊപ്പം നീളമുള്ള മുടിയിൽ പിടിച്ചുവലിച്ചു, മുഖം ചുമരിലേക്ക് ചേർത്തടിച്ചു….
“അൻഷേ….”
ആ പെണ്ണ് ബോധം മറഞ്ഞു നിലത്തേക്ക് വീണതുകണ്ട് ആൽവിൻ ഭയത്തോടെ വിളിച്ചു… ദേവാൻഷ് കാലുകൊണ്ട് വാതിൽ ചവിട്ടി അടച്ചു….ധരിച്ചിരുന്ന ഹൂഡി ഊരി ആൽവിന്റെ കൈയിലേക്ക് ഇട്ടു….. അർത്ഥനഗ്നനായി നിൽക്കുന്ന ദേവാൻഷിന്റെ വലതുകൈയിൽ മുഴുവൻ പച്ചകുത്തിയ ചിത്രങ്ങൾ,ആദ്യമായി മനുവും ആൽവിനും കണ്ടു….’കൈത്തണ്ടയിലൂടെ ചുറ്റിവരിഞ്ഞു തോളിലേക്ക് കയറുന്ന ഒരു ഡ്രാഗൺ’ എന്ന രീതിയിലാണ് ആ പച്ചകുത്ത്… അവന്റെ ബലിഷ്ടമായ കൈയിൽ അത് നന്നേ ചേരുന്നുണ്ടായിരുന്നു….
പുറത്തേക്ക് ഓടാൻ തുടങ്ങിയ പെൺകുട്ടികളിൽ ഒരുവൾ നിലത്തുകിടക്കുന്ന തന്റെ കൂട്ടുകാരിയെ കണ്ട് ഭയന്നു നിശ്ചലയായി….അൻഷ് അവളുടെ കൈയിൽ പിടിച്ചുവലിച്ച് കാരണം നോക്കി ആഞ്ഞടിച്ചു…. അവന്റെ രൂപം അവൾ പലതായി കണ്ടു, ഒടുവിൽ തലച്ചുറ്റി നിലത്തേക്ക് മറിഞ്ഞുവീണു….കോളേജിലെ മറ്റുവിദ്യാർത്ഥികളെല്ലാം അൻഷിനെ പകപ്പോടെ നോക്കി….
