ദേവാൻഷ് – 5 12

ആ കുഞ്ഞിന്റെ മരണത്തിനുശേഷം അൻഷ് കോളേജിൽ എത്തിയിട്ടില്ല….മനുവും ആൽവിനും പെൺകുട്ടികളെയെല്ലാം വായിനോക്കി ചുറ്റി നടക്കുകയാണ്.
ദക്ഷായണിക്കും അഭിരാമിക്കും പ്രോഗ്രാമുകളുണ്ട്….ഇരുവരും കോളേജ് സെമിനാർ ഹാളിൽ അവസാനഘട്ട പ്രാക്ടിസിൽ ആയിരുന്നു

സമയം 9:45 കഴിഞ്ഞു….നീല party ware സാരിയിൽ സുന്ദരിയായി സബലേങ്ക കോളേജ് നടയിൽ തന്റെ ആഡംബരകാറിൽ വന്നിറങ്ങി….ഓഡിറ്റോറിയം സ്റ്റേജിൽ നിലവിളക്ക് കൊളുത്തി ലക്ഷ്മി സബലേങ്ക പ്രോഗ്രാം ഉദ്ഘാടനം ചെയ്തു…..സമ്മേളനത്തിനുശേഷം അവരിറങ്ങി മുൻനിരയിലെ കസേരകളിലൊന്നിൽ മറ്റ് അധ്യാപകർക്കൊപ്പം കുട്ടികളുടെ പ്രോഗ്രാം കാണുന്നതിനായി നിവർന്നിരുന്നു….

 

Arts day പ്രോഗ്രാം കോർഡിനേറ്റർ ദേവിക കൈയിലൊരു മൈക്കുമായി സ്റ്റേജിലേക്ക് കയറി…

“Good morning everyone!
A very warm welcome to each and every one of you to today’s Arts Day celebration! I’m ദേവിക, your anchor for this exciting journey into creativity, expression, and talent.

Today, we’re not just celebrating art—we’re celebrating passion, courage, and the power of imagination. From music to dance, drama to design, every performance today is a reflection of heart and soul.

So sit back, relax, and get ready to be inspired….

ആദ്യത്തെ പ്രോഗ്രാം ഫൈനൽ ഇയർ സ്റ്റുഡന്റ്സ് അവതരിപ്പിക്കുന്ന ഒരു ഡാൻസാണ്‌…so നമുക്ക് അവരെ welcome ചെയ്യാം…”

ദേവിക അനൗൺസ് ചെയ്തതിന് പിന്നാലെ വേദിയെ മറച്ചുകൊണ്ട് കർട്ടൺ താഴ്ന്നു…. കയ്യടികളുടെ ആരവത്തോടെ അത് വീണ്ടും ഉയർന്നു…. ഒരു തകർപ്പൻ ഡാൻസ് അവതരിപ്പിച്ചതിനുശേഷം അവർ വേദിയിൽ നിന്നിറങ്ങി….
പിന്നാലെ ദേവിക അടുത്ത പ്രോഗ്രാം അനൗൺസ് ചെയ്തു….

 

സ്റ്റേജിന് പിന്നിലെ ഡ്രസ്സിങ് റൂമിൽ അഭിരാമി ദക്ഷായണിക്ക് മുടി കെട്ടികൊടുക്കുകയായിരുന്നു…അടുത്ത പ്രോഗ്രാം കൂടെ കഴിഞ്ഞാൽ സീനിയർ അശ്വിനും ദക്ഷയും ചേർന്നുള്ള duet ഡാൻസ് അനൗൺസ് ചെയ്യും….

അവിടേക്കുവന്ന അശ്വിൻ ഒരുങ്ങി നിൽക്കുന്ന ദക്ഷയുടെ ഭംഗി ആസ്വദിച്ചു നിന്നുപോയി…. ഒരു കറുത്ത നിറത്തിലെ ബോട്ട് നെക്ക് ടോപ്പും ജീൻസും ആയിരുന്നു ദക്ഷയുടെ വേഷം…പൂക്കളുടെ ദണ്ടുപോലെ മൃദുലമായ അവളുടെ വെളുത്ത കഴുത്തിന്റെ അഴകിലൂടെ കണ്ണുകൾ നീങ്ങി..ശ്വാസത്തിന്റെ ലയത്തിൽ ഉയർന്നുതാഴുന്ന വലിയ മാറിടങ്ങൾ കണ്ട് അവന്റെ ലിംഗമൊന്ന് ഉയർന്നു

“ദക്ഷ സുന്ദരി ആയിട്ടുണ്ടല്ലോ….”
അശ്വിൻ ചിരിയോടെ പറഞ്ഞതും ദക്ഷ അവനെയൊന്ന് ഇരുത്തി നോക്കി….

“അല്ല.. ഞാൻ… വെറുതെ പറഞ്ഞതാ….”
അവളുടെ ദേഷ്യത്തോടെയുള്ള നോട്ടത്തിൽ അവൻ പതറി….ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തല്ലുന്ന സ്വഭാവക്കാരിയാണ് ദക്ഷ…. കോളേജിലെ രാക്ഷസി

 

 

“ദക്ഷ…റെഡി അല്ലെ… അടുത്ത് നിങ്ങളുടെ പ്രോഗ്രാമാ…”
ദേവിക വന്ന് പറഞ്ഞതും ദക്ഷ എഴുന്നേറ്റു… അശ്വിന്റെ ഒപ്പം സ്റ്റേജിലേക്ക് കയറി….ദേവിക പ്രോഗ്രാം അനൗൺസ് ചെയ്തു വേദിയിൽ നിന്നിറങ്ങിയതും കർട്ടൺ ഉയർന്നു….dagabaaz re എന്ന ഗാനം ഓഡിറ്റോറിയത്തിലാകെ മുഴങ്ങി…. ഇരുവരും തികച്ചും മനോഹരമായിതന്നെ നൃത്തം ചെയ്തു….അവളുടെ ഉടലഴകിൽ കോളേജിലെ ആൺകുട്ടികൾ പലരും അസൂയയോടെ നോക്കി….സ്വർണത്തിൽ ശല്പി കടഞ്ഞെടുത്ത മദാലസയെപ്പോലെ അവൾ അവർക്കുമുന്നിൽ ചുവടുവച്ചു….

 

ഈ സമയം തങ്ങളുടെ ഫോണിലൊരു മെസ്സേജ് വന്നതുകണ്ട് പുറത്താകെ കറങ്ങി നടന്നിരുന്ന മനുവും ആൽവിനും ഓടിപ്പിടച്ച് സ്റ്റേജിന് പിന്നിലേക്ക് എത്തി…. അവിടെ മേക്കപ്പ് റൂമിലെ കസേരകളിലൊന്നിൽ ഇരിക്കുന്ന അൻഷിനെ കണ്ട് രണ്ടുപേരും അവന്റെ അടുത്തേക്ക് ഓടി…. ഇരുവരും ചേർന്ന് അവനെ പുണർന്നു……

“ഒരാഴ്ച നിന്നെ മിസ്സ്‌ ചെയ്ത് അളിയാ….”
ആൽവിൻ അവന്റെ കവിളത്ത് പിടിച്ച് വലിച്ചു….

“I lost the kid….”
അവൻ ഇരുവരെയും നോക്കി വിറയാർന്ന അധരങ്ങളോടെ പറഞ്ഞു, പുഞ്ചിരിച്ചു…..നഷ്ടങ്ങൾ മാത്രം അറിഞ്ഞ ഒരുവന്റെ ചിരി,

Updated: June 15, 2025 — 4:26 pm

Leave a Reply

Your email address will not be published. Required fields are marked *