അവർക്ക് മറുപടിയായി എന്തുപറയണം എന്നറിയില്ലായിരുന്നു….
“നിങ്ങൾ സ്റ്റേജിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ടാകണം…. അടുത്തത് എന്റെ പ്രോഗ്രാമാണ്….”
അടുത്തുള്ള മേശയിൽ വച്ചിരുന്ന വയലിൻ അൻഷ് കൈനീട്ടി എടുത്തു…. രണ്ടുപേരും അവനെ അന്തംവിട്ട് നോക്കി….
“നീ ആരാടാ….സർവ്വകലാവല്ലഭനോ…”
ആൽവിൻ അവന്റെ ചുമലിൽ പിടിച്ച് കുലുക്കി ചോദിച്ചു…ദേവാൻഷ് വെറുതെ ചിരിച്ചതേയുള്ളൂ…അവൻ വയലിനുമായി എഴുന്നേറ്റു ദക്ഷ കാണാതെ സ്റ്റേജിന് പിന്നിലെ ഇരുട്ടിലേക്ക് നീങ്ങി നിന്നു…… മനുവും ആൽവിനും ഓഡിറ്റോറിയത്തിലേക്ക് കയറി…. മൂന്നാമത്തെ നിരയിലെ കസേരകളിലൊന്നിൽ ഇരുന്ന് ദക്ഷയുടെ ഡാൻസ് വീഡിയോ എടുക്കുന്ന അഭിരാമിയുടെ അടുത്തായി ഇരുവരും സ്ഥലം കണ്ടെത്തി….
“രണ്ടും എവിടെ തെണ്ടി നടക്കുകയായിരുന്നു….”
ഓടിപ്പിടച്ചുവന്ന ഇരുവരെയും കണ്ട് അഭിരാമി ആരാഞ്ഞു…..
“പുറത്ത്…. അടുത്തത് അൻഷിന്റെ പ്രോഗ്രാം ആണ്… കാണാൻ കയറിയതാ….”മനു കിതപ്പോടെ പറഞ്ഞു
“അവൻ വന്നോ….”
“വന്നു…. ”
അപ്പോഴേക്കും ദക്ഷയുടെ ഡാൻസ് അവസാനിച്ചു, കർട്ടൺ താഴ്ന്നു….സ്റ്റേജിലെന്ന് ഇറങ്ങിയ ദക്ഷയും അശ്വിനും മേക്കപ്പ് റൂമിലെത്തി വെള്ളം കുടിച്ചു….അവളുടെ മുഖമാകെ വിയർപ്പുതുള്ളികൾ സ്ഥാനം പിടിച്ചിരുന്നു….
“ദക്ഷാ….”
അശ്വിൻ അവളുടെ അടുത്തേക്ക് വന്നു…
“ഉം എന്താ….”
കൈയിലിരുന്ന വെള്ളത്തിന്റെ ഒഴിഞ്ഞ കുപ്പി ദൂരേക്ക് എറിഞ്ഞുകൊണ്ട് ദക്ഷ അവനെ നോക്കി…
“ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു….”
അവൻ ചെറിയ സങ്കോചത്തോടെ മുഖവരയിട്ടു…..
പെട്ടെന്ന് പ്രിയപെട്ട ആരുടെയോ സാമിപ്യം തിരിച്ചറിഞ്ഞതും ദക്ഷയുടെ ഹൃദയം ഉയർന്ന താളത്തിൽ മിടിച്ചു…. അവൾ വെപ്രാളത്തോടെ ചുറ്റും ആരെയോ തിരഞ്ഞു…
“ദക്ഷ ആരെയാ നോക്കുന്നത്….”
“മിണ്ടാതെ നിക്കെടാ….”
ഉയർന്നുമിടിക്കുന്ന നെഞ്ചിൽ കൈവച്ചുകൊണ്ട് അവൾ പുറത്തിറങ്ങി ചുറ്റും തിരഞ്ഞു….
“ദചൂസേ… പൊളിച്ചടുക്കി….”
അഭിരാമി ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു… അപ്പോഴും ആകണ്ണുകൾ ആരെയോ തേടി അലയുകയായിരുന്നു
.
.
ദേവിക സ്റ്റേജിലേക്ക് കയറി, ഓഡിറ്റോറിയത്തിൽ നിറഞ്ഞിരിക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നോക്കി
“Guys….Now, we have a special treat for you…. Are you ready?….”
അവൾ മൈക്കിലൂടെ ഉച്ചത്തിൽ ചോദിച്ചു….പിന്നാലെ വിദ്യാർത്ഥികളുടെ ഒരാരവം അവിടെയാകെ മുഴങ്ങി….
“They say music speaks what words cannot. And tonight, the violin becomes the voice of emotion. Get ready to be transported into a world of rhythm, passion, and grace. Presenting to you, the one and only ദേവാൻഷ് ഹർഷവർദ്ധൻ…..”
അൻഷിന്റെ പേര് കേട്ട് സ്റ്റേജിന്റെ പിന്നിൽ അഭിരാമിയുടെ ഒപ്പം നിന്ന ദക്ഷായണി ഞെട്ടി….വഴിയിൽ നിന്ന അശ്വിനെ തള്ളിമാറ്റിക്കൊണ്ട് അവൾ സ്റ്റേജിന് പിന്നിലേക്ക് ഓടിക്കയറി….മറ്റൊരു അവസരത്തിൽ തുറന്നുപറയാം എന്ന ചിന്തയോടെ അശ്വിൻ തിരിഞ്ഞു നടന്നു….
വേദിയിൽ ദേവികയുടെ ഒപ്പം നിൽക്കുന്ന ദേവാൻഷിനെ കണ്ട് ദക്ഷയുടെ ശരീരമാകെ കുളിരുകോരി…. പർപ്പിൾ നിറത്തിലെ ഹൂഡിയും ബാഗി ജീൻസുമാണ് വേഷം… ഒരു കൈയിൽ വയലിനും മറ്റേ കൈയിൽ വയലിൻ ബോയുമായി ദേവാൻഷ് കണ്ണുകൾ അടച്ചു സദസിനുമുന്നിൽ തലകുനിച്ചു….ദേവിക പിന്നോക്കം നീങ്ങിയതും param sundari പാട്ടിന്റെ bgm അവിടെയാകെ മുഴങ്ങി….കളർ ലൈറ്റുകൾ മിന്നി തെളിഞ്ഞു…
ആ പ്രോഗ്രാം ആഘോഷത്തിന്റെ മറ്റൊരു മാസ്മരിക തലത്തിലേക്ക് ഉയർന്ന മനോഹരനിമിഷമായിരുന്നു അത്….ചുമലിലേക്ക് ചേർത്തുവച്ച വയലിനിൽ ദേവാൻഷ് മാന്ത്രികത തീർത്തു….എങ്ങും ആർപ്പുവിളികൾ ഉയർന്നു…. വയലിൻ കമ്പികളിൽ അവന്റെ ഇടതുകൈവിരലുകളും വലതു കൈയിലെ ബോയും താളത്തിൽ മന്ത്രമായി ഓടിനടന്നു… നൈക്കിന്റെ ഷൂസ് അണിഞ്ഞ കാലുകൾ സംഗീതത്തിനൊത്ത് താളംചവിട്ടി….
ഇരുവശത്തും തൂക്കിയിരുന്ന ലൈന്രയുടെ സ്പീക്കറുകളിലൂടെ പലപല പാട്ടുകളുടെ bgm മാറി മാറി ഒഴുകിയെത്തി….ഓരോ പാട്ടിനും അത്രയും മനോഹരമായി അൻഷ് വയലിൻ cover ചെയ്തു…
