ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 2 2

അതേ ഇപ്പോൾ അങ്ങോട്ട് വരാമോ ?

സിന്ധൂട്ടിയുടെ ആക്കൽ ടോണിലുള്ള വർത്തമാനം കേട്ട് ഞങ്ങൾ തിരിഞ്ഞ് നോക്കുമ്പോൾ അടുക്കള വാതിൽക്കൽ നിന്ന് ഞങ്ങളെ നോക്കിച്ചിരിക്കുകയാണ് കക്ഷി കയ്യിൽ ഒരു പൊതിച്ച തേങ്ങയുമുണ്ട്

അതമ്മേ ഞാൻ ഇന്ന് ഉച്ചക്ക് കൂട്ടാനെന്താന്ന് ചോദിക്കുവായിരുന്നു

മ്മ് ശരി ശരി…..

ഞാൻ ദേവൂനെ വിട്ട് മാറി ദേവു തിരിഞ്ഞ് ഒരു കപ്പിൽ ചായ എടുത്ത് എനിക്ക് തന്നു
ഞാനതുംകൊണ്ട് ഉമ്മറത്തേക്ക് നടന്നു

ഉമ്മറത്തെത്തിയപ്പോൾ കാണുന്നത് അച്ഛൻ കാറ് കഴുകുന്നതാണ്

അച്ഛനെങ്ങോട്ടാ വെളുപ്പിനെ കാറൊക്കെക്കഴുകി ?
ഹേയ് ഇന്ന് ഷോപ്പിൽ പോയാൽ മതി വേറെ പരിപാടിയൊന്നുമില്ല

പിന്നെ കുളിക്കുന്നതിനു മുൻപ് കാറ് കഴുകാമെന്ന് കരുതി .

മ്മ്‌…..

ഞാൻ പത്രം വായിച്ചു കുറച്ചുനേരം ഇരുന്നു എന്നിട്ട് 8.മണി ആയപ്പോൾ എല്ലാരൂടെ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു സനലിന് ജോലിക്ക് പോകണ്ടത് കൊണ്ടാന്ന് തോന്നുന്നു അമ്മൂനെ രാവിലെ ഇങ്ങോട്ട് കണ്ടില്ല .

കാപ്പി കുടിയൊക്കെക്കഴിഞ്ഞ് ഞാൻ കോളേജിൽ പോകാൻ റെഡിയായ് ദേവു എനിക്കുള്ള ലഞ്ച് ബോക്സും വെള്ളവും കൊണ്ട് വന്നു തന്നു ഞാൻ ദേവൂനോടും സിന്ധൂട്ടിയോടും യാത്ര പറഞ്ഞ് എൻ്റെ ബൈക്കുമെടുത്ത് കോളേജിലേക്ക് യാത്രയായ് 9 മണിക്ക് ഞാൻ കോളേജിൽ എത്തിച്ചേർന്നു .

ഫസ്റ്റ് അവർ 9.30 ന് ആണ് തുടങ്ങുന്നത് 9.3o മുതൽ 10.30 വരെ ഫസ്റ്റ് ഇയർ കുട്ടികൾക്കാണ് ക്ലാസ്സ് അടുത്ത അവർ ഫ്രീയാണ് അതിനാൽ ഞാൻ ഡിപ്പാർട്ട്മെൻ്റിൽ തന്നെ ഇരുന്നു രമ്യമിസ് പതിവ് പോലെ ഒലിപ്പിക്കൽ തുടങ്ങിയിട്ടുണ്ട് ഞാൻ ആ ഭാഗത്തേക്ക് വല്യ മൈൻ്റ് കൊടുത്തില്ല
അങ്ങനെ 11.30 നാണ് എൻ്റെ അടുത്ത ക്ലാസ് ഫൈനൽ ഇയർ കുട്ടികൾക്ക്
ഞാൻ ഫോൺ ടേബിളിൽ വെച്ചിട്ട് ഫൈനലിയർ ക്ലാസ്സിലേയ്ക്ക് പോയ്

ക്ലാസ്സ് എടുക്കുവാൻ തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ രമ്യമിസ്സ് ഓടിക്കിതച്ച് ക്ലാസ്സിനു മുൻപിലെത്തി…

എന്താ മിസ്സേ എന്തുപറ്റി ?

ഞാൻ ചോദിച്ചപ്പോൾ എൻ്റെ ഫോൺ ഉയർത്തിക്കാട്ടി മിസ്സ് പറഞ്ഞു ദേ… ദേവൂട്ടി ഒരു പാട് നേരായ് നിർത്താതെ വിളിക്കുന്നു ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടാണ് ഞാൻ നോക്കിയത് 11 മിസ്കാൾ ഉണ്ടായിരുന്നു രമ്യമിസ് പറഞ്ഞു .

ഞാൻ കുട്ടികളോട് ഇപ്പോൾ വരാന്ന് പറഞ്ഞ് മിസ്സിൻ്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ദേവൂനെ വിളിക്കാനായ്പ്പോയതും ദേവൂട്ടി ഇങ്ങോട്ട് വിളിച്ചതും ഒരുമിച്ചായിരുന്നു

ഞാൻ വേഗം ഫോൺ എടുത്ത് എന്താ ദേവൂട്ടി എന്തുപറ്റി?

എന്ന് ചോദിച്ചതും മറുപടിയായ് വന്ന വാർത്തകേട്ട് ഞാൻ ഒരു നിമിഷം നിശ്ചലമായ്പ്പോയ് എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി ശരീരത്തിലെ രക്തയോട്ടംകൂടി എൻ്റെ ധമനികൾ പൊട്ടുന്ന അവസ്ഥയായ്

ഹ്യദയമിടിപ്പ് ക്രമാധീതമായ് വർദ്ധിച്ചു

എന്ത് പറയണമെന്ന് പോലുമറിയാതെ കുറച്ചു നേരം ഞാൻ തളർന്നുപോയ്

രമ്യമിസ്സ് തട്ടി വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത് കുട്ടികൾ എല്ലാരും ഞാൻ കരയുന്നത് കണ്ട് പേടിച്ചിരിക്കുകയാണ്

ഒരു നിമിഷം പോലും കളയാതെ ഫോൺ കട്ടാക്കി പോക്കറ്റിലിട്ട് ഞാൻ ബൈക്കിനടുത്തേക്കോടി

വേഗത്തിൽ ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ തിരിയുമ്പോൾ കുട്ടികളെല്ലാം വന്ന് നോക്കി നിൽപ്പുണ്ട്

ഹെൽമെറ്റ് പോലും എടുക്കാതെ ഞാൻ ബൈക്ക് എടുത്ത് പറപ്പിച്ചു ഫോൺ നിർത്താതെ ബെല്ലടിക്കുന്നുണ്ട് ഞാൻ അത് നോക്കാനേ പോയില്ല വണ്ടി ഓടി സിറ്റി ഹോസ്പ്പിറ്റലിനു മുന്നിലെത്തി വണ്ടി വാതിൽക്കൽ വെച്ചിട്ട് ഞാൻ casuality ICU വിലേക്കോടി……….

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *