ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 4 Like

Related Posts


കഴിഞ്ഞ പാർട്ടിൽ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ ചങ്കുകൾക്കും ഒരുപാട് നന്ദി.
ഈ പാർട്ടിൽ പറയുന്ന കുറച്ച് കാര്യങ്ങൾ ഒരുപക്ഷെ ലോജിക്കലി ശരിയാവണമെന്നില്ല എങ്കിലും വെറും ഒരു കഥയായ് മാത്രം ആ കാര്യങ്ങളെ എല്ലാവരും കാണുക , കഥയിൽ പറയുന്ന സ്ഥലങ്ങളും സ്ഥാപനങ്ങളുമെല്ലാം കഥയുടെ ലൈഫിനായ് മാത്രം എഴുതിയിരിക്കുന്നതാണ് ഇവയൊന്നും യാഥാർത്ഥ്യങ്ങളല്ല…’

ഈ പാർട്ടിൽ കുറച്ച് വയലൻസ് ഉണ്ടായിരിക്കും അതിഷ്ടമല്ലാത്തവർ ഇവിടെ വെച്ച് തന്നെ സ്കിപ്പടിക്കുക, കഴഞ്ഞപാർട്ടിൽ വന്നൊരു അഭിപ്രായത്തിന് വില കൊടുത്തുകൊണ്ട് വലിയ തെറികളൊന്നും കഥയിൽ ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും ഒരു ഫ്ളോയ്ക്ക് വേണ്ടി ചെറിയ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്……

എങ്കിൽ നമുക്ക് കഥയിലേയ്ക്ക് കടക്കാം .

അനൂപ് അവൻ്റെ ചേട്ടനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു….

ടാ അജിത്തേ നീ ഒരു കാര്യം ചെയ്യ് വാസു അച്ഛനെ വിളിച്ച് വേഗന്ന് തന്നെ സ്റ്റേഷനിലേക്ക് വരാൻ പറ
പിന്നെ അച്ഛനോട് നമ്മൾ പ്ലാൻ ചെയ്തു വെച്ചിരിക്കുന്ന കാര്യങ്ങൾ പറയണം.
അവനെ കണ്ടു കഴിയുമ്പോൾ പരിചയമില്ലെന്നും കേസുമായ് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് താൽപ്പര്യമില്ലെന്നും പറയണം
റോണി പറഞ്ഞു…

ശരി എന്ന് പറഞ്ഞ് ഞാൻ അച്ഛനെ വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞു

സ്റ്റേഷൻ എത്തുന്നതിനു മുൻപായ് റോണി വഴിയരികിൽ വണ്ടി നിർത്തി

ടാ എന്താടാ ഇവിടെ നിർത്തിയത് സ്റ്റേഷനിലേക്ക് പോകുന്നില്ലേ ? ഒരു സംശയത്തോടെ ഞാൻ ചോദിച്ചു….

കിടന്ന് പിടക്കാതെടാ ചെക്കാ വാസു അച്ഛൻ കൂടെ വരട്ടെ എന്നിട്ട് ഒരുമിച്ച് കയറാം അല്ലാതെ നമ്മൾ അവിടെ ചെന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല
സിന്ധു അമ്മയ്ക്ക് അപകടം നടക്കുമ്പോൾ നീ ആ സ്പോട്ടിൽ പോലുമില്ലായിരുന്നു
പിന്നെ വണ്ടി ഐഡൻ്റിഫൈ ചെയ്യണ്ടത് വാസു അച്ഛനാണ് അല്ലാതെ നീയല്ല

അപ്പോൾ വാസു അച്ഛൻ വരുന്നത് വരെ നമുക്ക് ഇവിടെ വെയിറ്റ് ചെയ്യാം എന്നിട്ട് നമുക്ക് അച്ഛൻ്റെ വണ്ടിയിൽ കയറി സ്റ്റേഷനിലേക്ക് പോകാം
റോണി പറഞ്ഞു..

റോണി പറഞ്ഞത് ശരിയാടാ വാസു അച്ഛനില്ലാതെ നമ്മൾ അവിടെ ചെന്നിട്ട് കാര്യമൊന്നുമില്ല
അനൂപ് പറഞ്ഞു

ടാ പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയ് അനുരാജേട്ടൻ പറഞ്ഞിട്ടുണ്ട് അഭിലാഷ് സർ ഇത്തിരി മുറ്റാണെന്ന് പുള്ളിയുടെ അടുത്ത് യാതൊരടവും വിലപ്പോവില്ല
സത്യസന്ധമായ് ജോലി ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് അഭിലാഷ് സാർ
അതിനാൽ തന്നെ എവിടെ ചെന്നാലും ആ നാട്ടിലെ രാഷ്ട്രിയക്കാരുമായ് അദ്ദേഹം ഉടക്കായിരിക്കും അതിൻ്റെ ഫലമാണ് രാഷ്ട്രീയക്കാർ അദ്ദേഹത്തെ ഓരോ സ്ഥലത്തേക്കും എടുത്തിട്ട് തട്ടിക്കളിക്കുന്നത് പുള്ളി ഇവിടെ എത്തുന്നതിനു മുൻപ് ഫോർട്ട്കൊച്ചി സ്റ്റേഷനിലായിരുന്നു

അവിടുത്തെ ഒരു വലിയ രാഷ്ട്രീയക്കാരൻ്റെ മകനെ നിശാപാർട്ടിയിൽ വെച്ച് ഡ്രഗ്സുമായ് പൊക്കി അകത്തിട്ട് നല്ലവണ്ണം പെരുമാറി അതിനു പ്രത്യുപകാരമായ് അവൻ്റെ തന്തപ്പടി സ്വാധീനമുപയോഗിച്ച് സാറിനെ ആലപ്പുഴക്ക് തട്ടി .
അതുകൊണ്ട് അദ്ദേഹത്തോട് സംസാരിക്കുന്നത് സൂക്ഷിച്ചും കണ്ടുമാവണം യാതൊരു കാരണവെശാലും നമ്മൾ കള്ളം പറയുവാന്ന് അദ്ദേഹത്തിന് മനസ്സിലാവരുത് അഥവാ പിടികിട്ടിയാൽ പിന്നെ നമ്മുടെ പ്ലാനിംഗ് എല്ലാം ചീറ്റും അത്കൊണ്ട് അളന്ന് കുറിച്ച് വേണം അദ്ദേഹത്തോട് സംസാരിക്കാൻ , എല്ലാ കാര്യവും മുഖത്ത് നോക്കിത്തന്നെ പറയണം ഒരിക്കലും അദ്ദേഹത്തിന് സംശയത്തിനിടവരുത്തരുത്..

മ്മ് ശരി….
പറഞ്ഞ് ഞാൻ തിരിഞ്ഞു നോക്കിയതും അച്ഛൻ്റെ കാർ ദൂരെ നിന്നും വരുന്നത് കണ്ടു . ഉടനെ വണ്ടിയിൽ നിന്നും ഇറങ്ങി അച്ഛൻ്റെ വണ്ടിക്ക് കൈകാട്ടി നിർത്തിച്ചു.
ഞങ്ങൾ 3 പേരും കൂടി അച്ഛൻ്റെ വണ്ടിയിൽ കയറിയിരുന്നു അനൂപ്, SI യെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഞാൻ അച്ഛനോട് പറഞ്ഞോണ്ടിരുന്നു ഈ സമയത്ത് വണ്ടി പതിയെ സ്റ്റേഷന് ഉള്ളിലേക്ക് കയറുകയും ചെയ്തു

പുറത്ത് കിടക്കുന്ന കറുത്ത ഇന്നോവ കണ്ട് അച്ഛൻ പറഞ്ഞു ഇതാ ഇതാണ് മക്കളെ ആ വണ്ടി …..

ഞങ്ങൾ അച്ഛൻ പറയുന്നത് കേട്ട് സൈഡിലേക്ക് നോക്കി KL 07 CA ***
എന്ന നമ്പർ വെച്ച ഒരു കറുത്ത ഇന്നോവ അവിടെ കിടപ്പുണ്ട് .

വണ്ടി സ്റ്റേഷൻ കോമ്പൗണ്ടിൽ നിർത്തിയ ശേഷം ഞങ്ങൾ 4 പേരും സ്റ്റേഷനകത്തേക്ക് കയറി
എന്താണ് പ്രശ്നം ?
ഞങ്ങളെക്കണ്ടതും പുറത്ത് നിന്ന ഒരു പോലീസ്കാരൻ ചോദിച്ചു.

SI സർ വരാൻ പറഞ്ഞു സാറിനെ കാണാൻ വന്നതാണ് ഞാൻ പറഞ്ഞു…

ഒരു നിമിഷം ഇവിടെ നിൽക്ക് ഞാനൊന്ന് സാറിനോട് ചോദിക്കട്ടെ, പോകുന്ന പോക്കിൽ അദ്ദേഹം തിരിഞ്ഞ് നിന്ന് എന്നോട് ചോദിച്ചു “അതെ നിങ്ങളുടെ പേരെന്താണ് ”?

”അജിത്ത് ”
ഞാൻ പറഞ്ഞു .
അദ്ദേഹം SI യുടെ റൂമിലേക്ക് കയറുകയും അനുവാദം ചോദിച്ച് തിരികെ വന്നു

നിങ്ങളോട് അകത്തേക്ക് കയറി ചെല്ലാൻ പറഞ്ഞു …
പോലീസുകാരൻ ഞങ്ങളോടായ് പറഞ്ഞു

ഞങ്ങൾ വേഗം അഭിലാഷ് സാറിൻ്റെ റൂമിലേക്ക് കയറി

ആ അജിത്ത് സർ വരു ഇരിക്കൂ…

റോണിയെയും അനൂപിനെയും കണ്ട അദ്ദേഹം ഒരു സംശയ രൂപേണ എന്നോട് ചോദിച്ചു
ഇവരൊക്കെ….. ?

ഇവർ എൻ്റെ friends ആണ് സർ ഞങ്ങൾ കോളേജ്കാലം മുതലുള്ള കൂട്ടാണ്
അമ്മയ്ക്ക് ആക്സിഡൻ്റായ് എന്നറിഞ്ഞിട്ട് കാണുവാൻ വന്നതാണ്.
ഇവരുമായ് വീട്ടിൽ സംസാരിച്ചിരിക്കുമ്പോഴാണ് സാർ വിളിച്ച് ആക്സിഡൻ്റായ വണ്ടി കണ്ടെത്തിയെന്ന് പറഞ്ഞത് അപ്പോൾ ഇവരും കൂടെ പോന്നു. ഞാൻ പറഞ്ഞു നിർത്തി

ആണോ.
ഇവരുടെ പേര് എന്താണ് ?
ഇന്നാട്ടുകാർ തന്നെയാണോ ഇവരും?
വീണ്ടും സംശയരൂപേണ അദ്ദേഹം ചോദിച്ചു….

അതെ സർ ഇവർ ഈ നാട്ടിലുള്ളവരാണ്.

ഞാൻ റോണിയെ ചൂണ്ടി പറഞ്ഞു സർ ഇത് റോണി എറണാകുളത്ത്‌
” ഭാഗ്യലക്ഷ്മി ചിറ്റ്സ് ഫണ്ട്സ് ” എന്നൊരു ഫിനാൻഷ്യൽ സ്ഥാപനം നടത്തുന്നു ആഴ്ചയിലെ വീട്ടിൽ വരു.
പിന്നെ ഇത് അനൂപ് തൃശ്ശൂർ കോർപ്രേഷനിൽ LD ക്ലർക്കായ് ജോലി ചെയ്യുന്നു ഇവനും ആഴ്ചയിലൊരിക്കലേ വീട്ടിൽ വരാറുള്ളു .
ഞാൻ പറഞ്ഞ് നിർത്തിയതും അനൂപ് കയറി പറഞ്ഞു
സർ ഞാൻ ഇവിടെ ഡ്യൂട്ടി ചെയ്യുന്ന ASI അനുരാജിൻ്റെ അനിയനാണ് .

ഓ … അനുരാജ് സാറിൻ്റെ അനിയനാണോ ? SI ചോദിച്ചു

അതെ സർ….

(അനൂപിൻ്റെ ഇടപെടലിൽ അദ്ദേഹത്തിൻ്റെ സംശയഭാവം മാറി )

ഓക്കെ ..
സീ ഞാനന്ന് പറഞ്ഞില്ലേ ഏതെങ്കിലും ഒരു CCTV യിൽ അവൻ പെടുമെന്ന് കറക്ടായ് അവൻ പെടുകയും ചെയ്തു

അവൻ രാവിലെ കവലയിലുള്ള പമ്പിൽ കയറി ഡീസൽ അടിച്ചിരുന്നു അവിടുത്തെ ക്യാമറയിൽ നിന്നും വണ്ടിയുടെ രജിസ്റ്റർ നമ്പർ കിട്ടി പിന്നെ അപകടം നടന്നതിനു സമീപത്തുള്ള കടകളുടെ cctv കൂടി പരിശോധിച്ചപ്പോൾ ആക്സിഡൻ്റായ സമയം വരെ ഈ ഒരു കറുത്ത വണ്ടി മാത്രമേ അത് വഴി പാസ് ചെയ്തിട്ടുള്ളു അതോടെ ഞങ്ങൾ ഉറപ്പിച്ചു ഇടിച്ചിട്ട് നിർത്താതെ പോയത് ഈ വണ്ടി തന്നെയാണെന്ന്‌ രാവിലെ തന്നെ വീട്ടിൽ ചെന്ന് അവനെ ഞങ്ങൾ പൊക്കി.

Leave a Reply

Your email address will not be published. Required fields are marked *