വേഗത്തിൽ തന്നെ വണ്ടി ഗോഡൗണിൻ്റെ ഗേറ്റും കടന്ന് അകത്ത് കയറി
ഞാൻ വണ്ടി നിർത്തി ഇറങ്ങി ചാവി ഉപയോഗിച്ച് ഷട്ടർ തുറന്ന് വണ്ടി വേഗം അകത്ത് കയറ്റി
ഓടി വന്ന് ഷട്ടർ അടച്ചു ഈ സമയം അനൂപും റോണിയും അവനെ വണ്ടിയിൽ നിന്നും വലിച്ച് വെളിയിലേക്കിട്ടു
ടാ പട്ടിക്കഴുവേറി നീ ഞങ്ങളുടെ സിന്ധു അമ്മയെ തൊടുമല്ലേടാന്ന്
ചീറിക്കൊണ്ട് റോണി അവിടെ കിടന്ന ഒരു മരക്കഷണം എടുത്ത് കൊണ്ടവനെ പൊതിരെ തല്ലി ഞാനും വെറുതേ നിന്നില്ല മറ്റൊരു വടിയുമായ് അവനെ തല്ലുവാൻ തുടങ്ങി തലങ്ങും വിലങ്ങും നിന്ന് ഞാനും റോണിയും തല്ലുവാൻ തുടങ്ങി.
പറയെടാ ജയരാജൻ ഇപ്പോളെവിടാണ് പറയെടാ നിന്നോടാ ചോദിക്കുന്നത് ജയരാജൻ എവിടാന്ന് റോണി തല്ലുന്നതിനിടയിൽ ആക്രോശിച്ചു കൊണ്ടിരുന്നു….
ടാ രണ്ടും ഒന്ന് നിർത്തിക്കേ ….
അനൂപ് പറഞ്ഞപ്പോഴാണ് ഞങ്ങൾ തല്ല് നിർത്തിയത്
എന്താടാ ? റോണി അനൂപിനോട് ചോദിച്ചു
ടാ വായിൽ തുണി തിരുകി വെച്ചിട്ട് സത്യം പറയാൻ പറഞ്ഞാൽ അവന് മാജിക്ക് ഒന്നും അറിയില്ല, അതുകൊണ്ടാദ്യം വായിലെ തുണിമാറ്റ് എന്നിട്ട് ചോദിക്ക്
അനൂപ് പറഞ്ഞപ്പോഴാണ് ഞങ്ങൾ ആ കാര്യം ഓർത്തത്
പെട്ടെന്ന് റോണി അവൻ്റെ വായിൽ നിന്നും തുണി എടുത്ത് മാറ്റി
അയ്യോ എന്നെ ഇനി തല്ലരുതേ ഞാൻ എല്ലാ സത്യവും പറയാം …..
അയ്യേ ഇവനെയാണോ ആ SI യും അനുരാജേട്ടനും ഇത്രയും ബിൽഡപ്പൊക്കെ കൊടുത്തത് റോണി പറഞ്ഞു….
എന്നാൽ പറയെടാ നീ എന്തിനാ സിന്ധു അമ്മയെ വണ്ടി ഇടിപ്പിച്ചത്????
ഞാൻ ചോദിച്ചു
അത്…. അതാ ജയരാജൻ പറഞ്ഞിട്ടാ തല്ല് കൊണ്ട് അവശനായ് രാജൻ പറഞ്ഞു….
അവൻ എന്ത് പറഞ്ഞു????
റോണി ചോദിച്ചു
അത് വാസുദേവനെ വണ്ടി ഇടിപ്പിച്ച് കൊല്ലണമെന്ന് പറഞ്ഞു അതിനായാണ് ഞാൻ വീണ്ടും നാട്ടിലെത്തിയത് രണ്ട് ദിവസം നോക്കി പക്ഷെ അവസരമൊന്നും കിട്ടിയില്ല.
അങ്ങനെ തിങ്കളാഴ്ച ഞാൻ ആ വണ്ടിയേ ഫോളോ ചെയ്ത് വരുവായിരുന്നു
വാസുദേവൻ്റെ വണ്ടിയുടെ പുറകെ പോരുമ്പോൾ ജയരാജൻ എനിക്ക് ഫോണിൽ ഓരോ നിർദ്ദേശ്ശങ്ങൾ തരികയായിരുന്നു പെട്ടെന്ന് വണ്ടി നിർത്തി സിന്ധു പുറത്തിറങ്ങി അത് ഞാൻ ജയരാജനോട് പറഞ്ഞു അന്നേരം അവൻ പറഞ്ഞു നിനക്ക് ഏറ്റവും കൂടുതൽ വേദനിക്കണമെങ്കിൽ ആദ്യം സിന്ധുവിനെ തീർക്കണമെന്ന് അവൻ പറഞ്ഞതനുസരിച്ചാണ് ഞാൻ വണ്ടി ഇടിപ്പിച്ചത്
പറഞ്ഞ് തീർന്നതും ഞാനവനെ വീണ്ടും തല്ലി
അയ്യോ എന്നെ ഇനിയും തല്ലരുതേ ഞാനിനി ഒരിക്കലും നിങ്ങളെ ഉപദ്രവിക്കില്ല എങ്ങോട്ടെങ്കിലും പൊക്കോളാം.
നീ പിന്നെ എന്തിനാടാ ഇവിടെ തന്നെ കിടന്ന് കറങ്ങിയത്???
റോണി ചോദിച്ചു
അത് ജയരാജൻ പറഞ്ഞിട്ടാണ് ആൾ മരിച്ചില്ലെന്നറിഞ്ഞപ്പോൾ എന്നോട് പിടികൊടുക്കാൻ പറഞ്ഞു ഞാൻ സറണ്ടറാവുന്നതിനു മുമ്പാണ് പോലീസ് എന്നെ പൊക്കിയത്.
ബോധപൂർവ്വമല്ലാത്ത ഒരു അപകടമായ് ഇതിനെ ചിത്രീകരിക്കാന്നായിരുന്നു ജയരാജൻ എന്നോട് പറഞ്ഞത്
ഒരു കുഴപ്പവും വരാതെ അവൻ നോക്കിക്കോളാമെന്ന് പറഞ്ഞു….
എന്നിട്ടിപ്പോൾ ജയരാജൻ ഇപ്പോൾ ഈ നാട്ടിലുണ്ടോ ???
അനൂപ് ചോദിച്ചു
അവൻ ഇവിടെ ഇല്ല ചാലക്കുടിയിലുള്ള “ചോയ്സ് “എന്നൊരു ഫ്ളാറ്റിലാണ് താമസം പുറത്തേക്ക് അങ്ങനെ ഇറങ്ങാറില്ല ബിസിനസ്സ് ആവശ്യത്തിന് മാത്രമേ പോകാറുള്ളു
ടാ അവനെ പൊക്കാൻ നീ ഞങ്ങളെ സഹായിച്ചാൽ നിന്നെ ഞങ്ങൾ വെറുതേ വിടാം
റോണി പറഞ്ഞു
പറ ഞാൻ എന്താ ചെയ്യേണ്ടത് ???
അവൻ ഇപ്പോൾ എന്തൊക്കെയാ ചെയ്യുന്നത് അത് നീ പറഞ്ഞാൽ മതി
ഞാൻ പറഞ്ഞു
അവൻ ഇപ്പോൾ പഴയ പാറമടയൊക്കെ വീണ്ടും തുറന്നു തൃശ്ശൂർ ടൗണിൽ പുതിയ ജ്വല്ലറി ഓപ്പൺ ചെയ്തു അത് നോക്കി നടത്തുന്നത് അവൻ്റെ അനിയൻ്റെ ഭാര്യയാണ് .
അവൻ തനിച്ചെങ്ങോട്ടും പോകാറില്ലേ ???
അനൂപ് ചോദിച്ചു
രാജൻ ഒന്ന് ആലോചിച്ചിട്ട് മറുപടി പറഞ്ഞു ….
ഉണ്ട് അവൻ ഒരു സ്ഥലത്ത് പോകാറുണ്ട് ഒറ്റയ്ക്ക്
റോണി : എവിടെ???
അതിരപ്പള്ളിക്ക് പോകുന്ന വഴി പത്താം മൈലിനടുത്ത് അൽപ്പം കാടിനുള്ളിലേക്ക് കയറി അവൻ്റെ ഒരു ഗസ്റ്റ്ഹൗസുണ്ട് അവിടെ എല്ലാ ദിവസവും വൈകുന്നേരമവൻ പോകും തിരികെ വരുന്നത് പാതിരാത്രിയാണ് എന്താണ് പരിപാടി എന്നൊന്നും എനിക്കറിയില്ല ഞാൻ ഒന്ന് രണ്ട് തവണ അവിടെ പോയിട്ടുണ്ട് മദ്യവും ഫുഡും കൊടുക്കുവാൻ ,
അവിടുന്ന് എന്നെ പെട്ടെന്ന് തന്നെ പറഞ്ഞു വിടും ആ പരിസരത്ത് വേറെ വീടോ ഒന്നുമില്ല.
ഗസ്റ്റ് ഹൗസിന് കാവലായ് ഒരു സെക്യൂരിറ്റി മാത്രമേ അവിടെയുള്ളു രാജൻ പറഞ്ഞ് നിർത്തി….
