ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 4 1

3 വർഷം മുമ്പ് വരെ പെരുമ്പാവൂരുള്ള ഒരു പാറമടയിലെ ഡ്രൈവറായിരുന്നിവൻ അവിടുന്ന് ഇവന് കുറച്ച് പുതിയ ബന്ധങ്ങൾ കിട്ടി

രാവിലെ മുതൽ തണ്ണിയിലാറാടിയാണ് നടപ്പ് അതുകൊണ്ട് നാട്ടുകാർ വിളിക്കുന്ന പേരാണ് വെമ്പാല രാജൻ
പിന്നെ ഇവനാപ്പേര് ബ്രാൻഡ് നെയിമാക്കി മാറ്റി
ബാ‌റ് വെളുപ്പിനെ തുറപ്പിച്ചാണ് മദ്യം വാങ്ങിക്കഴിക്കുന്നത് പത്ത് ദിവസം ഭക്ഷണം കൊടുത്തില്ലേൽ അവന് കുഴപ്പമില്ല ഒരു ദിവസം മദ്യമില്ലെങ്കിൽ ഇവന് ജീവിക്കാൻ പറ്റില്ല.

ഇവന് ഒരു ഭാര്യയുണ്ടായിരുന്നു ഇവൻ്റെ ഉപദ്രവം സഹിക്കവയ്യാതെ അവൾ ചിട്ടിപ്പിരിവിനു വരുന്ന ഒരുത്തനോടൊപ്പം ഒളിച്ചോടി അതോടെ ആ പെങ്കൊച്ച് രക്ഷപ്പെട്ടു.

ഇതൊന്നുമല്ല പ്രധാന കാര്യം
“പണ്ട് ഒരുപത്തിരുപത് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ തോട്ടപ്പള്ളി പാലത്തിൽ വെച്ച് ഒരു ബൈക്ക്കാരനെ ടിപ്പറിടിപ്പിച്ചു
ബൈക്ക് കാരൻ തെറിച്ച് കായലിൽ വീണ് മരിച്ചു ”
SI സർ പറഞ്ഞവസാനിപ്പിച്ചതും ഞാനും അച്ഛനും ഒരു നിമിഷം മുഖാമുഖം നോക്കി

SI തുടർന്നു…

അന്നിവനെ ഹരിപ്പാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് കേസൊക്കെ എടുത്ത് കോടതിയിൽ ഹാജറാക്കി
പക്ഷെ ഇവൻ നിസ്സാര പുള്ളിയൊന്നുമല്ലെന്ന് തെളിയിച്ചു
നിമിഷ നേരങ്ങൾ കൊണ്ട് പുറത്ത് വന്ന് ഈ പുന്നാരമോൻ പോലീസ് ഡിപ്പാർട്ട്മെൻ്റിനെ തന്നെ ഞെട്ടിച്ചു ഒരുപാട് കഷ്ടപ്പെട്ടാണ് പോലീസ് ഇവനെ അന്ന് പൊക്കിയത്

കുറച്ചു മുഴുത്തവന്മാർ ഇവനു പിന്നിലുണ്ട് അതാണിവൻ്റെ അഹങ്കാരം
അന്നെൻ്റെ കയ്യിലായിരുന്നീ നായിൻ്റെ മോനെ കിട്ടിയിരുന്നെങ്കിൽ കുടിച്ച മുലപ്പാല് ഞാൻ കക്കിച്ചേനെ
SI അവനെ നോക്കി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.
RC അഡ്രസിൽ ഇവൻ്റെ പേര് കണ്ടതും ഞാൻ ഡീറ്റെയ്ൽ എടുപ്പിച്ചു അങ്ങനെയാണീ വിവരം എല്ലാം ഞാൻ അറിയുന്നത് .
പിന്നെ വെളുപ്പിനെ തന്നെ ഇവനെപ്പോയ് വീട്ടിൽ നിന്നും പൊക്കി വണ്ടിയും കസ്റ്റഡിയിൽ എടുത്തു
ഇവൻ്റെ ഫോൺ ഞാൻ വാങ്ങി വെച്ചിരിക്കുവാ ഇവനെ പൊക്കി എന്നറിഞ്ഞാൽ ഇവനു വേണ്ടി കൊണഞ്ഞ ഈർക്കിലി രാഷ്ട്രീയക്കാർ വിളി തുടങ്ങും .
കുറേ നാളുകൾക്ക് ശേഷമാണിവൻ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നത് ഇവൻ്റെ വരവിൽ എന്തോ ചെറിയ പന്തികേട് എനിക്ക് തോന്നി അതാണ് ഞാൻ അങ്ങനെ ചോദിച്ചത്.

അപ്പോൾ നിങ്ങൾക്കാർക്കും ഇവനെ പരിചയമില്ലല്ലെ ?
SI വീണ്ടും ചോദിച്ചു….

ഇല്ല സർ ഞങ്ങളാദ്യായിട്ട് കാണുവാണിയാളെ അച്ഛനും ഞാനും മറുപടി പറഞ്ഞു.

ഉം ശരി….
SI മറുപടി പറഞ്ഞു.

സർ ഇനി എന്താണ് അടുത്ത നടപടി ?
ഞാൻ ചോദിച്ചു

നമുക്ക്‌ ഇവനെ ഒന്ന് ചെറുതായിട്ട് പൂട്ടാം അപകടമുണ്ടാക്കിയതിന് ഇവൻ്റ പേരിൽ കേസെടുത്തിട്ടുണ്ട് പിന്നെ സിന്ധുവിൻ്റെ അസ്ഥി ഒടിഞ്ഞിട്ടുള്ളതിനാൽ ഇവൻ്റ ലൈസൻസ് ഒരു വർഷത്തേക്ക് വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിനെകൊണ്ട് സസ്പെൻ്റ് ചെയ്യിക്കാം
നിങ്ങൾക്ക് ക്ലെയിം തുകയ്ക്കായുള്ള കാര്യങ്ങൾ ഞാൻ ചെയ്തു തരാം.
ഇവൻ്റെ വണ്ടി പോലീസ് കസ്റ്റഡിയിൽ തുടരും…

സർ ഞങ്ങൾക്ക് ക്ലയിം തുക ഒന്നും വേണ്ട
പിന്നെ ഇതിൻ്റെ പേരിൽ കോടതി കയറി ഇറങ്ങാനൊന്നും നേരമില്ല
ദൈവം സഹായിച്ച് അമ്മയുടെ ജീവന് ആപത്തൊന്നും സംഭവിച്ചില്ല അത്കൊണ്ട് കേസൊന്നും വേണ്ട അയാളെ വിട്ടേക്ക് അറിയാതെ സംഭവിച്ചതല്ലേ
കേസ് തുടരാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല,കേസ് പിൻവലിക്കുവാൻ സാധിക്കുമോ സർ ?
ഞാൻ ചോദിച്ചു.

SI : നിങ്ങൾ കാര്യങ്ങൾ മനസിലാക്കി തന്നെയല്ലേ പറയുന്നത് ?

അതേ സർ ഇതിൻ്റെ പുറകേ നടക്കാൻ ഞങ്ങൾക്ക് കഴിയില്ല ….
ശരി നിങ്ങൾക്ക് പരാതിയില്ലേൽ പിന്നെ എനിക്കെന്താ പ്രശ്നം പരാതി ഞാൻ പിൻവലിച്ചോളാം പക്ഷെ ഇവനെ വെറുതെ വിടാൻ പറ്റില്ല അത്കൊണ്ട് അപകടം ഞാൻ റിപ്പോർട്ട് ചെയ്ത് വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിനയക്കും 1 വർഷത്തേക്ക് ഇവൻ ഒരു ബൈക്ക് പോലും ഓടിക്കരുത് ഇല്ലേലിവൻ വീണ്ടും വണ്ടി ഓടിച്ചാരെയെങ്കിലും ഇത് പോലെ ഇടിപ്പിക്കും. എന്തായാലും ഞാനിപ്പോൾ തന്നെ അതിനുള്ള നടപടികൾ സ്വീകരിക്കുവാണ് അതിനു ശേഷമേ ഇവന് ജാമ്യം ഞാൻ കൊടുക്കു SI പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *