ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 5

Related Posts


കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഒരുപാട് നന്ദി അറിയിക്കുന്നു തുടർന്നും നിങ്ങളുടെ പിന്തുണയും സ്നേഹവും പ്രതീക്ഷിച്ചുകൊള്ളുന്നു….

ഇനി നമ്മുടെ കഥ പോകുന്നത് കോളേജ് കാലഘട്ടത്തിലേക്കാണ് ഇവിടെ കടന്നു വരാൻ പോകുന്നത് സൗഹൃദത്തിൻ്റെ കഥയാണ് ….

””””””’സൗഹൃദത്തിന്റെ ചില്ലയിലാണ് ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പൂക്കുന്നത് ”””””””

“”””””എന്തിനും ഏതിനും ചങ്ക് പറിച്ച് തന്ന് കൂടെ നിൽക്കാൻ ഒരാൾ ഉണ്ടായാൽ മതി അതായിരിക്കും ഈ ജന്മത്തിലെ നമ്മുടെ ഏറ്റവും വലിയ ഭാഗ്യം”””””””””

”””ഇവിടെ എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച 4 ചങ്ക് സുഹൃത്ത്ക്കൾ””” “റോണി, ജിത്തു, അനൂപ്, പ്രിയ ”

—–ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത് സെൻ്റ് ആൻ്റണീസിലെ ഡിഗ്രി പഠന കാലത്തിലാണ്…….

””ഒരു നിമിഷം നിങ്ങളെ ഏവരെയും ഞാനാ കാലഘട്ടത്തിലേക്ക് ക്ഷണിക്കുന്നു ””……

ഒരു തിങ്കളാഴ്ച ദിവസമാണ് ഞാനും സിന്ധൂട്ടിയും കൂടി BSc ഫിസിക്സിന് അഡ്മിഷനെടുക്കുവാൻ കോളേജിലേക്ക് പുറപ്പെടുന്നത് . അച്ഛൻ അന്ന് കണ്ണൻ ചേട്ടനൊപ്പം എന്തോ അത്യാവശ്യത്തിന് പോകേണ്ടതിനാൽ ഞാനും സിന്ധൂട്ടിയും ഗോപിയേട്ടനെയും കൂട്ടി അച്ഛൻ്റെ കാറിലാണ് കോളേജിലെത്തിയത്….

അഡ്മിഷൻ കാര്യങ്ങളെല്ലാം ശരിയാക്കിയതിനു ശേഷം ഓഫീസിൽ നിന്നും പുറത്തിറങ്ങി ഞാനും സിന്ധൂട്ടിയും വരാന്തയിലൂടെ നടക്കുവാൻ തുടങ്ങി മുന്നോട്ട് നടന്നു നീങ്ങുമ്പോളാണ് ഞങ്ങളുടെ മുന്നിലൂടെ പോയ ഒരു അമ്മ താഴെ വീഴാൻ പോവുന്നത് എന്റെ ശ്രദ്ദയിൽപെടുന്നത് ഓടിച്ചെന്ന് ഞാനാ അമ്മയുടെ കൈകളിൽ പിടിച്ച് വരാന്തയുടെ സൈഡിൽ ഇരിക്കുവാനായ് കെട്ടിയിരിക്കുന്ന സിമന്റ് ബഞ്ചിൽ ഇരുത്തി….. സിന്ധൂട്ടിയും അടുത്തെത്തി .

””’അവരുടെ മുഖം നന്നായ് വിയർക്കുന്നുണ്ടായിരുന്നു””’……..

” മോനെ നീ വേഗം ചെന്ന് ഉപ്പിട്ട് ഒരു നാരങ്ങാവെള്ളം വാങ്ങി വാ ” അമ്മ എന്നോട് പറഞ്ഞു “…….
ശരി അമ്മേ…. ഞാൻ ഓടി കോളേജിന് വെളിയിലുള്ള കടയിൽ ചെന്ന് നാരങ്ങാ വെള്ളവും വാങ്ങി അവിടെയെത്തി നോക്കുമ്പോൾ എൻ്റെ അതേ പ്രായമുള്ള ഒരു പയ്യനുമുണ്ടവിടെ വേഗം തന്നെ നാരങ്ങാവെള്ളം സിന്ധൂട്ടിയുടെ കയ്യിൽ കൊടുത്തു സിന്ധൂട്ടി അത് പതിയെ പതിയെ ആ അമ്മയെകൊണ്ട് കുടിപ്പിച്ചു…

കുറച്ച് സമയം കഴിഞ്ഞപ്പോൾ അവർ നോർമ്മലായ് തളർച്ചയെല്ലാം മാറി….. ഞാൻ ഗ്ലാസ്സും വാങ്ങി അവൻ്റെ അടുത്തേക്ക് ചെന്നു…

ഹായ് ഞാൻ അജിത്ത്…

ഹായ് ഞാൻ റോണി… ഞങ്ങൾ പരസ്പരം ഷേക്ഹാൻ്റ് നൽകി

പുതിയ അഡ്മിഷൻ ആണോ???

അതേ…..

എത് കോഴ്സാണ് എടുത്തത്??? ഞാൻ ഫിസിക്സാണ്…

ഞാനും ഫിസിക്സാണ്.. റോണി പറഞ്ഞു.

””’അടിപൊളി അപ്പോൾ നമ്മൾ ഒരേ ക്ലാസ് ആണ്”””…….

അമ്മയ്ക്ക് എപ്പോഴും ഇങ്ങനെ തലചുറ്റാറുണ്ടോ???

ഇടയ്ക്കൊക്കെ BP കുറയുന്നതാണ്.

ഞാൻ ഓഫീസിൽ ഫീസ് അടക്കുന്നതിനായ് നിൽക്കുവായിരുന്നു അമ്മയോട് അധിക നേരം ഇവിടെ നിൽക്കണ്ട താഴേക്ക് പോയിരുന്നോളാൻ ഞാൻ പറഞ്ഞു അങ്ങനെ പുറത്തേക്കിറങ്ങുമ്പോഴാണ് തല ചുറ്റിയത്…….. Thanks, അമ്മ വീഴാതെ നോക്കിയതിന്…

ഓ അതിന് Thanks ഒന്നും പറയണ്ട. ഇനി 3 കൊല്ലം നമ്മളൊന്നിച്ചല്ലേ ….. എന്താ അമ്മയുടെ പേര് ??? ഞാൻ റോണിയുടെ അമ്മയോട് ചോദിച്ചു

“ഭാഗ്യലക്ഷ്മി” എല്ലാരും ലക്ഷ്മി എന്ന് വിളിക്കും അമ്മ മറുപടി പറഞ്ഞു ….

ലക്ഷ്മിഅമ്മേ… ഇതാണെൻ്റെ അമ്മ സിന്ധുട്ടി …….

പിന്നെ ഞാനും റോണിയും ഒരേ ക്ലാസ്സിൽ ആണ് കേട്ടോ…….

”””എന്റെ സംസാരം കേട്ട് ലക്ഷ്മി അമ്മ ചിരിച്ചു””””….

എവിടാണമ്മേ നിങ്ങളുടെ വീട്???

വീട് പുന്നമടയിലാണ് മോനേ ….. ലക്ഷ്മിയമ്മ മറുപടി പറഞ്ഞു

ആണോ….. അതേ നിങ്ങൾ എങ്ങിനാ വന്നത് വണ്ടിയിൽ ആണോ???? സിന്ധുട്ടി ചോദിച്ചു …

അല്ല ഒട്ടോയ്ക്കാണ് വന്നത്…..

എന്നാൽ നിങ്ങൾ ഞങളുടെ കൂടെ പോര് വീട്ടിലേക്ക് ഇറക്കിത്തരാം ഞങ്ങളുടെ വീടിനടുത്തൂന്ന് ഒരു കിലോമീറ്ററേ ഉണ്ടാവു നിങ്ങളുടെ വീട്ടിലേക്ക്

അയ്യോ അത് വേണ്ട…. നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെ ലക്ഷ്മിയമ്മ പറഞ്ഞു….
എന്ത് ബുദ്ധിമുട്ടാണ് അമ്മേ…. ദാ ഇവൻ ഇപ്പോൾ എൻ്റെ കൂട്ടുകാരനല്ലെ ഇവൻ്റെ അമ്മയെന്നാൽ എൻ്റെയും കൂടി അമ്മയാ അപ്പോൾ പിന്നെ ഞങ്ങൾക്ക് ഇതൊരു ബുദ്ധിമുട്ടാവുമോ ????

നിഷ്ക്കളങ്കമായ എൻ്റെ മറുപടി കേട്ട് ചിരിച്ചുകൊണ്ട് ലക്ഷ്മിയമ്മയും റോണിയും ഞങ്ങളോടൊപ്പം വന്നു..

ഒരുമിനിറ്റ് ഞാൻ ഈ ഗ്ലാസ്‌ ഒന്ന് കൊടുത്തിട്ട് വരാം… ————————————————- ഗ്ലാസ് കൊടുത്തിട്ട് വന്ന് ഞാനും വണ്ടിയിൽ കയറി….

ഞാനും റോണിയും +2 പഠിച്ചതും മറ്റുമൊക്കെ സംസാരിച്ചു ഇതിനിടയിൽ ആശുപത്രിയിൽ കയറണമോ എന്ന് ചോദിച്ചതിന് ലക്ഷ്മിയമ്മ വേണ്ടന്ന് മറുപടി പറഞ്ഞു…. റോണിയെയും ലക്ഷ്മിയമ്മയെയും വീട്ടിലാക്കി ഞാൻ റോണിയുടെ ഫോൺ നമ്പറും വാങ്ങി എൻ്റെ നമ്പർ അവനും നൽകി തിരികെ വീട്ടിലെത്തി…. അങ്ങനെ ക്ലാസ് തുടങ്ങുന്നതിനു മുൻപ് തന്നെ എനിക്കൊരു സുഹൃത്തിനെ കിട്ടിയിരിക്കുന്നു .

””വൈകുന്നേരമായപ്പോൾ അമ്മു സ്കൂളിൽ നിന്നും എത്തി അമ്മു ഇപ്പോൾ പത്താം ക്ലാസിലാണ് അതുകൊണ്ട് പഠനകാര്യത്തിൽ സംശയം ചോദിച്ചു എപ്പോഴും എന്നെ ശല്യം ചെയ്യലാണ് പെണ്ണ്””’ പിന്നെ പറഞ്ഞു കൊടുക്കാതിരിക്കാൻ പറ്റില്ല പെണ്ണെന്നെ വീട്ടിൽ നിന്നും പറപ്പിക്കും….

അങ്ങനെ 2 ദിവസങ്ങൾ കഴിഞ്ഞു കോളേജിലെ ആദ്യ ദിവസം രാവിലെ റെഡിയായ് റോണിയെ വിളിച്ചു അവനും ഇറങ്ങിയെന്ന് പറഞ്ഞു ഞാൻ ബസ്സിൽ കയറി കോളേജിൽ എത്തി ,റോണിയുമായ് ക്ലാസ് തിരക്കിപ്പിടിച്ച് ഒരുവിധം ഞങ്ങൾ എത്തിച്ചേർന്നു നോക്കുമ്പോൾ ഒരു ബെഞ്ചൊഴികേ ബാക്കി എല്ലാ ബെഞ്ചിലും 4 പേർ വീതമുണ്ട് സൈഡിലായ് ഇട്ടിരിക്കുന്ന ഈ ബെഞ്ചിൻ്റെ നടുക്കായ് പേടിച്ചരണ്ട മുഖവുമായ് ഒരാൾ ഇരിക്കുന്നു…… ഞാനും റോണിയും അവൻ്റെ അപ്പുറമിപ്പുമായിരുന്നു അവൻ്റെ മുഖത്തേക്ക് നോക്കിയാൽ മനസിലാവും നല്ല പേടിയുണ്ട് ആശാന് അത് കൂടാതെ വേറെ എന്തക്കെയോ പ്രശ്നങ്ങൾ ഉള്ളതായ് തോന്നി…….

ഞാൻ അവനോട് ചോദിച്ചു ”””’എന്താ ചങ്ങായീടെ പേര്”””’?????

ജിത്തു…..

””””ഹാ ഒന്ന് ശ്വാസം വിടെൻ്റ ചങ്ങായീ”””….. എന്തിനാ ഇത്ര പേടി ഇവിടെ ആരും ചങ്ങായീനെ ഉപദ്രവിക്കുവൊന്നുമില്ല…

ജിത്തു ഞങ്ങളെ നോക്കി വോൾട്ടേജില്ലാത്തൊരു ചിരി പാസ്സാക്കി.

””’എൻ്റെ പേര് അജിത്ത് ഇത് റോണി ഞാൻ ജിത്തൂനോടായ് പറഞ്ഞു”””.
പെട്ടെന്നാണ് ഒരു മിസ്സ്‌ ക്ലാസ്സിലേക്ക് കയറി വന്നത്

ഹലോ സ്റ്റുഡൻസ് ഗുഡ് മോർണിംഗ്……..

തൊട്ടുപുറകെ മിസ്സേന്ന് വിളിച്ചു കൊണ്ട് ഒരുത്തൻ ഓടിക്കയറി വന്നു വന്നപാടെ കക്ഷി വാതിൽപ്പടിയിൽ കാൽ തട്ടി താഴെ വീണ് രണ്ട് മറിച്ചിലൊക്കെ കഴിഞ്ഞാണ് നേരേ നിന്നത് . കക്ഷി നോക്കുമ്പോൾ കാണുന്നത് അവൻ്റെ വീഴ്ചകണ്ട് ക്ലാസ് മൊത്തത്തിൽ ചിരിക്കുന്നതാണ് എന്തുകൊണ്ടോ ഞാനും റോണിയും ജിത്തുവും അവനെ പരിഹസിച്ച് ചിരിച്ചില്ല… അവൻ എല്ലാരെയും നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ച് എൻ്റെ അടുത്ത് വന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *