ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 4 1

പുറത്ത് കിടക്കുന്ന കറുത്ത ഇന്നോവ കണ്ട് അച്ഛൻ പറഞ്ഞു ഇതാ ഇതാണ് മക്കളെ ആ വണ്ടി …..

ഞങ്ങൾ അച്ഛൻ പറയുന്നത് കേട്ട് സൈഡിലേക്ക് നോക്കി KL 07 CA ***
എന്ന നമ്പർ വെച്ച ഒരു കറുത്ത ഇന്നോവ അവിടെ കിടപ്പുണ്ട് .

വണ്ടി സ്റ്റേഷൻ കോമ്പൗണ്ടിൽ നിർത്തിയ ശേഷം ഞങ്ങൾ 4 പേരും സ്റ്റേഷനകത്തേക്ക് കയറി
എന്താണ് പ്രശ്നം ?
ഞങ്ങളെക്കണ്ടതും പുറത്ത് നിന്ന ഒരു പോലീസ്കാരൻ ചോദിച്ചു.

SI സർ വരാൻ പറഞ്ഞു സാറിനെ കാണാൻ വന്നതാണ് ഞാൻ പറഞ്ഞു…

ഒരു നിമിഷം ഇവിടെ നിൽക്ക് ഞാനൊന്ന് സാറിനോട് ചോദിക്കട്ടെ, പോകുന്ന പോക്കിൽ അദ്ദേഹം തിരിഞ്ഞ് നിന്ന് എന്നോട് ചോദിച്ചു “അതെ നിങ്ങളുടെ പേരെന്താണ് ”?

”അജിത്ത് ”
ഞാൻ പറഞ്ഞു .
അദ്ദേഹം SI യുടെ റൂമിലേക്ക് കയറുകയും അനുവാദം ചോദിച്ച് തിരികെ വന്നു

നിങ്ങളോട് അകത്തേക്ക് കയറി ചെല്ലാൻ പറഞ്ഞു …
പോലീസുകാരൻ ഞങ്ങളോടായ് പറഞ്ഞു

ഞങ്ങൾ വേഗം അഭിലാഷ് സാറിൻ്റെ റൂമിലേക്ക് കയറി

ആ അജിത്ത് സർ വരു ഇരിക്കൂ…

റോണിയെയും അനൂപിനെയും കണ്ട അദ്ദേഹം ഒരു സംശയ രൂപേണ എന്നോട് ചോദിച്ചു
ഇവരൊക്കെ….. ?

ഇവർ എൻ്റെ friends ആണ് സർ ഞങ്ങൾ കോളേജ്കാലം മുതലുള്ള കൂട്ടാണ്
അമ്മയ്ക്ക് ആക്സിഡൻ്റായ് എന്നറിഞ്ഞിട്ട് കാണുവാൻ വന്നതാണ്.
ഇവരുമായ് വീട്ടിൽ സംസാരിച്ചിരിക്കുമ്പോഴാണ് സാർ വിളിച്ച് ആക്സിഡൻ്റായ വണ്ടി കണ്ടെത്തിയെന്ന് പറഞ്ഞത് അപ്പോൾ ഇവരും കൂടെ പോന്നു. ഞാൻ പറഞ്ഞു നിർത്തി

ആണോ.
ഇവരുടെ പേര് എന്താണ് ?
ഇന്നാട്ടുകാർ തന്നെയാണോ ഇവരും?
വീണ്ടും സംശയരൂപേണ അദ്ദേഹം ചോദിച്ചു….

അതെ സർ ഇവർ ഈ നാട്ടിലുള്ളവരാണ്.

ഞാൻ റോണിയെ ചൂണ്ടി പറഞ്ഞു സർ ഇത് റോണി എറണാകുളത്ത്‌
” ഭാഗ്യലക്ഷ്മി ചിറ്റ്സ് ഫണ്ട്സ് ” എന്നൊരു ഫിനാൻഷ്യൽ സ്ഥാപനം നടത്തുന്നു ആഴ്ചയിലെ വീട്ടിൽ വരു.
പിന്നെ ഇത് അനൂപ് തൃശ്ശൂർ കോർപ്രേഷനിൽ LD ക്ലർക്കായ് ജോലി ചെയ്യുന്നു ഇവനും ആഴ്ചയിലൊരിക്കലേ വീട്ടിൽ വരാറുള്ളു .
ഞാൻ പറഞ്ഞ് നിർത്തിയതും അനൂപ് കയറി പറഞ്ഞു
സർ ഞാൻ ഇവിടെ ഡ്യൂട്ടി ചെയ്യുന്ന ASI അനുരാജിൻ്റെ അനിയനാണ് .

ഓ … അനുരാജ് സാറിൻ്റെ അനിയനാണോ ? SI ചോദിച്ചു

അതെ സർ….

(അനൂപിൻ്റെ ഇടപെടലിൽ അദ്ദേഹത്തിൻ്റെ സംശയഭാവം മാറി )

ഓക്കെ ..
സീ ഞാനന്ന് പറഞ്ഞില്ലേ ഏതെങ്കിലും ഒരു CCTV യിൽ അവൻ പെടുമെന്ന് കറക്ടായ് അവൻ പെടുകയും ചെയ്തു

അവൻ രാവിലെ കവലയിലുള്ള പമ്പിൽ കയറി ഡീസൽ അടിച്ചിരുന്നു അവിടുത്തെ ക്യാമറയിൽ നിന്നും വണ്ടിയുടെ രജിസ്റ്റർ നമ്പർ കിട്ടി പിന്നെ അപകടം നടന്നതിനു സമീപത്തുള്ള കടകളുടെ cctv കൂടി പരിശോധിച്ചപ്പോൾ ആക്സിഡൻ്റായ സമയം വരെ ഈ ഒരു കറുത്ത വണ്ടി മാത്രമേ അത് വഴി പാസ് ചെയ്തിട്ടുള്ളു അതോടെ ഞങ്ങൾ ഉറപ്പിച്ചു ഇടിച്ചിട്ട് നിർത്താതെ പോയത് ഈ വണ്ടി തന്നെയാണെന്ന്‌ രാവിലെ തന്നെ വീട്ടിൽ ചെന്ന് അവനെ ഞങ്ങൾ പൊക്കി.

എന്നിട്ടാളെവിടെ സാർ ?
ഞാൻ ചോദിച്ചു

രമേഷ് സാറേ … അവനെ ഒന്നിങ്ങ് കൊണ്ട് വന്നേ …..
SI സർ വിളിച്ച് പറഞ്ഞതും
ഡോർ തുറന്ന് ഒരു 45 വയസ് പ്രായം തോന്നിക്കുന്ന ഒരാളെ കൂട്ടി ഒരു പോലീസ് കാരൻ അകത്തേക്ക് വന്നു
കണ്ടാൽ തന്നെ പേടി തോന്നും നല്ല ഉറച്ച ശരീരം
ഞങ്ങൾ നാല് പേരും അവനെ മാറി മാറി നോക്കി ഞാനിതുവരെ കണ്ടിട്ടില്ലാത്തൊരു മുഖം
അച്ഛൻ്റെയും അനൂപിൻ്റെയും മുഖത്തും അതേ ഭാവമാണ് പക്ഷെ റോണി അയാളെ എവിടെയോ കണ്ട് പരിചയമുള്ള പോലെ നോക്കുവാണ്.

അറിയുമോ നിങ്ങളിവനെ ?
SI ചോദിച്ചു…

ഞാനും അച്ഛനും പരസ്പരമൊന്ന് നോക്കിയിട്ട് അറിയില്ലാന്ന് മറുപടി പറഞ്ഞു.

ഞാൻ ഒരിക്കൽ കൂടി ചോദിക്കുന്നു നിങ്ങൾക്ക് ആരെങ്കിലും ശത്രുക്കളുണ്ടോ? SI വീണ്ടും പഴയ ചോദ്യം ആവർത്തിച്ചു.
ഇല്ല സർ അച്ഛൻ മറുപടി പറഞ്ഞു..

എന്താ സർ വീണ്ടും അങ്ങനെ ചോദിച്ചത് ?
ഞാൻ SIയോട് ചോദിച്ചു.

ഇവനെ അറിയാത്തവർ ചുരുക്കമാണ്
ഇവൻ്റെ പേര് വെമ്പാല രാജനെന്നാണ് വീട് പുതിയകാവിൽ
ഈ കാണുന്ന പോലൊന്നുമല്ല
ഇവൻ
വല്യ പുള്ളിയാ വണ്ടിയോടിച്ച് ആക്സിഡൻ്റുണ്ടാക്കുന്നത് ഇവൻ്റെ സ്ഥിരം പണിയാണ്
അത് ചോദിക്കുന്നവരെ മർദ്ധിക്കുക.
പിന്നെ പോലീസുകാരുടെ മെക്കിട്ട് കയറുക ഇതൊക്കെയാണിവൻ്റെ കുൽസിത പ്രവർത്തികൾ

Leave a Reply

Your email address will not be published. Required fields are marked *