മ്മ്….
“എന്നാലും എനിക്ക് അവനെ കണ്ട് ഒരു പരിചയവുമില്ല ആരായിരിക്കും അവനു പിന്നിൽ ” ?
ഞാൻ പറഞ്ഞു
റോണി : ടാ മോനെ അജിത്തേ നിനക്കവനെ കണ്ടൊരു പരിചയവുമുണ്ടാവില്ല
പക്ഷെ അവന് നിന്നെ നന്നായറിയാം അതറിയാവുന്നത് കൊണ്ടാണവൻ നിന്നെ കണ്ടിട്ടും പേടിക്കാതെ SI യുടെ മുന്നിൽ നിന്നത് .
അത്പോലെ എനിക്കും അവനെ അറിയാം
പക്ഷെ എനിക്ക് അവനെ അറിയാമെന്നത് അവനറിയത്തില്ല അതിനൊരു കാരണവുമുണ്ട് .
ഞാൻ : ടാ നീ ഇതെന്തൊക്കെയാ ഈ പറയുന്നത് അവൻ എങ്ങനെയാ എന്നെ അറിയുന്നത്?
റോണി : നീ ഓർക്കുന്നുണ്ടോടാ ഒരു മൂന്ന് കൊല്ലം മുമ്പ് നമ്മൾ രണ്ടും കൂടി ചാത്തൻ തറയിൽ നിന്നും ബിയറടി കഴിഞ്ഞ് വീട്ടിലേക്ക് പോയത് അന്ന് നീ എന്നെ വീട്ടിലാക്കി പോയി വീട്ടിൽ കയറിയപ്പോഴാണ് ഞാൻ ഓർത്തത് എൻ്റെ ഫോൺ നീ ബിയർ വാങ്ങിക്കൊണ്ട് വന്ന ബാഗിൽ നിന്നെടുക്കാൻ മറന്നു പോയെന്ന് എനിക്ക് അതിരാവിലെ എറണാകുളത്തേക്ക് പോവണ്ടതിനാൽ അപ്പോൾത്തന്നെ ഞാൻ നിൻ്റെ വീട്ടിലേക്ക് പോന്നു ബൈക്കുമെടുത്ത് ഹെൽമെറ്റും വെച്ച് ഫോൺ വാങ്ങുവാനായ് നിൻ്റെ വീട്ടിലേക്ക് ഞാൻ വരുവായിരുന്നു
വരുന്ന വഴി ഒരു ജീപ്പ് വേഗത്തിൽ വരുന്നത് കണ്ട് ഞാൻ ഇലക്ട്രിക് പോസ്റ്റിൻ്റെ അടുത്തേക്ക് വണ്ടി ഒതുക്കി നിർത്തി ആ വണ്ടിയിലേക്ക് നോക്കി
സ്ട്രീറ്റ് ലൈറ്റിൻ്റെ വെട്ടത്തിൽ ഞാനന്നവിടെ കണ്ട ഡ്രൈവറുടെ മുഖം പിന്നെ ഞാൻ കാണുന്നത് അൽപ്പം മുൻപ് സ്റ്റേഷനിൽ വെച്ചാണ് .
അതേടാ അന്ന് നിന്നെ തല്ലി അവശനാക്കിയവരുടെ കൂടെ ഇവനുമുണ്ടായിരുന്നു പക്ഷെ ഇവൻ വണ്ടിയിൽ തന്നെ ഇരുന്നത് കൊണ്ടായിരിക്കാം നീ ഇവനെ കണ്ടു കാണില്ല.
ഞാൻ മുന്നോട്ട് വരുമ്പോഴാണ് അടികൊണ്ട് കിടക്കുന്ന നിന്നെ കാണുന്നത് ഉടനെ തന്നെ ഞാൻ ഒരു വണ്ടി വിളിച്ചു വന്ന് നിന്നെ സിറ്റി ഹോസ്പിറ്റലിലാക്കി .
ഇപ്പോൾ നിനക്ക് മനസ്സിലായില്ലെ ഇതിനു പിന്നിൽ ആരാന്നെന്ന്????
റോണി പറഞ്ഞ് തീർന്നതും ഒരു നിമിഷം എൻ്റെ ചിന്ത പഴയകാലത്തിലേക്ക് പോയി ആ ഓർമ്മയിൽ നിന്നും യാന്ത്രികമായ് എൻ്റെ ചുണ്ടുകൾ ഒരു പേര് ഉരുവിട്ടു “ജയരാജൻ”
അതെ എന്നോടും എൻ്റെ കുടുംബത്തോടും ശത്രുതയുള്ള ഒരേ ഒരാൾ “ജയരാജൻ”
അതേടാ ഇതിനു പിന്നിൽ അവനാണ് ആ പട്ടിക്കഴുവേറി ജയരാജൻ റോണി പറഞ്ഞു .
നീ പഴയപോലെ ആയപ്പോൾ നിന്നെ പണിഞ്ഞ 4 അവന്മാരെയും നമ്മൾ തിരിച്ചു പണിതു പക്ഷെ അന്നേരം മുതൽ ഇന്ന് വരെ ഈ റോണി തിരയുന്ന ഒരു മുഖമുണ്ടായിരുന്നു. ഇന്ന് നമ്മൾ കണ്ട വെമ്പാല രാജൻ്റെ മുഖം അതിന് ശേഷം അവനെ കാണുന്നതിന്നാണ്
ജയരാജനെ തല്ലി ഒതുക്കി അവൻ്റെ പാറമടയും ബിസ്നസ്സും എല്ലാം നമ്മൾ പൂട്ടിച്ചു, പക്ഷെ അവൻ അടികൊണ്ട് പോയ ഒരു മൂർഖൻ പാമ്പായിരുന്നു വീണ്ടും അവൻ്റെ തല പൊങ്ങിയപ്പോൾ അവൻ തിരിച്ച് കൊത്താൻ ആരംഭിച്ചു.
ഇനി നമുക്കവനെ എന്നന്നേക്കുമായ് പൂട്ടണം അതിനുവേണ്ടിയുള്ള കാര്യങ്ങൾ നമ്മൾ മെനയണം അതിനാദ്യം വെമ്പാല രാജനെ പൊക്കണം അവനേത് മാളത്തിലാണെന്ന് കണ്ടെത്തണം എന്നിട്ട് ആ മാളമുൾപ്പടെ പെട്രോളൊഴിച്ച് കത്തിക്കണം
അതേടാ അവനെ തകർക്കണം ഇല്ലേലവൻ നമ്മളെ വെറുതേ വിടില്ല
ഞാൻ പറഞ്ഞു
റോണി : അവനെ പൊക്കാമെടാ അവൻ അടുത്ത പണിക്ക് മുതിരുന്നതിനു മുമ്പ് നമുക്കവനിട്ട് പണിയാടാ നീ പേടിക്കണ്ട…
എടാ റോണി ദേ അനുരാജേട്ടൻ വിളിക്കുന്നുണ്ട്
അനുപ് പറഞ്ഞുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്ത് ലൗഡ് സ്പീക്കറിൽ ഇട്ടു
ടാ അവൻ പുറത്തിറങ്ങിയിട്ടുണ്ട് സ്റ്റേഷനു വാതിൽക്കൽ നിന്നും ഒരു ഓട്ടോ പിടിച്ച് ടൗണിലേക്ക് പോന്നിട്ടുണ്ട്.
ആ ശരി ഏട്ടാ ബാക്കി ഞങ്ങൾ നോക്കിക്കോളാം അനൂപ് പറഞ്ഞു
ടാ സൂക്ഷിക്കണം അവൻ നിങ്ങളുദ്ദേശിക്കുന്ന പോലെ നിസ്സാരക്കാരനല്ല
അതൊക്കെ ഞങ്ങൾ നോക്കിക്കോളാ ഏട്ടാ ന്ന് പറഞ്ഞ് അനൂപ് കോൾ കട്ടാക്കി
റോണി : ടാ അജിത്തേ നീ വണ്ടി ഓടിക്ക് പിന്നെ അവൻ വന്ന് അകത്ത് കയറി അടി കഴിഞ്ഞിറങ്ങുമ്പോൾ വേണം അവനെ പൊക്കാൻ
നീ സിനിമയിലൊക്കെ കാണും പോലെ വണ്ടി അവന് വട്ടം വെക്കണം ഞാനപ്പോൾ ചാടി പുറത്തിറങ്ങും
ടാ അനൂപേ നീ ഡോർ തുറന്ന് പിടിക്കണം
ഞാൻ ഇറങ്ങി അവനെ പിടിച്ച് വണ്ടിയിലേക്കിടും ആസമയം നീ അവനെ കയറി പിടിക്കണം ഞാൻ വണ്ടിയിൽ കയറിയാൽ അപ്പോൾ തന്നെ നീ വണ്ടി പറപ്പിച്ചോണം എന്നാൽ നീ വണ്ടി തിരിച്ചിട്
ടാ നീ കയറെടുത്ത് സെറ്റായിരുന്നോ അവൻ ഇപ്പോ വരും എല്ലാം പെട്ടെന്നായിരിക്കണം .
ഒരു പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ബാറിനു മുന്നിൽ ഒരു ഓട്ടോ വന്ന് നിന്നു അതിൽ നിന്നും വെമ്പാല ഇറങ്ങി ബാറിൽ കയറി
ഞങ്ങൾ അവൻ വരുന്നതും നോക്കി സെറ്റായിരുന്നു .
അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ പുറത്തിറങ്ങി ബാറിൻ്റെ മുന്നിലെ വഴിയിൽ ആരും തന്നെയില്ല ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ച് അവന് മുന്നിലായ് വട്ടം വെച്ച് നിർത്തി പെട്ടെന്ന് തന്നെ റോണി ചാടി വണ്ടിയിൽ നിന്നുമിറങ്ങി രാജനെ വട്ടം പിടിച്ചു അവൻ കുതറാൻ ശ്രമിച്ചങ്കിലും മദ്യലഹരിയിൽ അവൻ്റെ കാലുകൾ ഉറക്കാതിരുന്ന കാരണം അധികം പിടിവലി കൂടാതെ റോണി അവനെ തൂക്കിയെടുത്ത് വണ്ടിയിലിട്ടു ഡോറടച്ചു
ഞാൻ വണ്ടി ഗോഡൗൺ ലക്ഷ്യമാക്കി വിട്ടു
ഈ സമയം അനൂപും റോണിയും കൂടി അവൻ്റെ കൈ രണ്ടും പിടിച്ചു പുറകിലേക്ക് കെട്ടി വായിൽ തൂവാലയും തിരുകി വെച്ചു .
ടാ അജിത്തേ വണ്ടി വേഗന്ന് വിട്ടോ റോണി പറഞ്ഞു
