ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 4 1

എങ്കിൽ ഞങ്ങളിറങ്ങിക്കോട്ടെ സർ

ഓക്കെ നിങ്ങളെന്നാൽ പൊക്കോളു …

ഞങ്ങൾ 4 പേരും പുറത്തേക്കിറങ്ങി അച്ഛനോട് വണ്ടിയിലേക്ക് പൊക്കോളാൻ പറഞ്ഞിട്ട് അനുരാജേട്ടനെ കണ്ടു

അനുരാജേട്ടാ ആ നായിൻ്റ മോൻ പുറത്തിറങ്ങിയാൽ അപ്പോൾ എന്നെ വിളിക്കണം റോണി പറഞ്ഞു.

അനുരാജ് : ടാ നിങ്ങളെന്താ ഒപ്പിക്കാൻ പോണെ ?

ഏയ് അങ്ങനൊന്നുമില്ല ഏട്ടാ അവനിട്ട് ഒരു രണ്ടെണ്ണം പൊട്ടിക്കണം അത്രേ ഉള്ളു . അനൂപ് പറഞ്ഞു

അനുരാജ് : പൊട്ടിക്കുന്നതൊക്കെ കൊള്ളാം ഒളിയും മറയുമൊക്കെ വേണം പിന്നെ പ്രശ്നമാവാതെ നോക്കണം .

അതൊക്കെ ഞങ്ങൾ നോക്കിക്കോളാം ഏട്ടാ
ഏട്ടനവൻ ഇറങ്ങിയാലപ്പോൾ തന്നെ ഞങ്ങളെ വിളിച്ചറിയിക്ക്.
ഞാൻ പറഞ്ഞു.

ശരിയെടാ ഞാൻ അറിയിക്കാം നിങ്ങൾ ഇറങ്ങിക്കോളു

ശരിയേട്ടാന്ന് പറഞ്ഞ് ഞങ്ങൾ കാറിൽ കയറി റോണിയുടെ വണ്ടിയുടെ
അടുത്തേക്ക് പോയ് ഞങ്ങളവിടെ ഇറങ്ങിയ ശേഷം ഞാൽ അച്ഛനോട് പറഞ്ഞു സിന്ധൂട്ടിയോ ദേവൂട്ടിയോ ചോദിച്ചാൽ ഞങ്ങൾ എറണാകുളം വരെ പോയിരിക്കുവാണ് വരാൻ വൈകുമെന്ന് പറഞ്ഞാൽ മതി

അച്ഛൻ തലയാട്ടിക്കൊണ്ട് പറഞ്ഞു മക്കളെ സൂക്ഷിക്കണം….
പിന്നെ അവനെ കിട്ടിയാൽ പൂട്ടി ഇട്ടിരിക്കുന്ന നമ്മുടെ പഴയ ഗോഡൗണിലേക്ക് കൊണ്ട് പോര് ഇതാ ചാവി, ഞാൻ ചാവി വാങ്ങി പോക്കറ്റിലിട്ടു

എന്നാൽ ഞാൻ വീട്ടിലേക്ക് പോകുവാ എന്തെങ്കിലുമുണ്ടേൽ വിളിച്ചാൽ മതി എന്ന് പറഞ്ഞ് അച്ഛൻ തിരികെപ്പോയ്.

ഞങ്ങൾ റോണിയുടെ വണ്ടിയിൽ കയറി .

ടാ നമുക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്
വണ്ടി ഓടിച്ചുകൊണ്ട് റോണി പറഞ്ഞു .

എന്ത് സാധനം ?
ഞാൻ ചോദിച്ചു.

റോണി : ആദ്യം കുറച്ചു കയർ വാങ്ങണം.

ഞാൻ : കയറോ എന്തിന് ?

റോണി ഇത്തിരി കലിപ്പിൽ പറഞ്ഞു ”മണ്ടയിൽ കെട്ടി വണ്ടി വലിച്ചോണ്ട് നടക്കാൻ ” അതിനല്ലേ നമ്മൾ ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്

ടാ പൊട്ടൻന്മാരെ നമുക്കവനെ പൊക്കണ്ടേ ?

വേണം…..

അപ്പോളവനെ പിടിച്ചു കെട്ടണ്ടെ അതിനാണ് കയറ് വാങ്ങാൻ പറഞ്ഞത്.

അതിന് നമ്മൾ ഇപ്പോളേ അവനെ പൊക്കാൻ പോകുവാണോ ?
അനൂപ് ചോദിച്ചു

റോണി : അതെ

ടാ പകൽ എങ്ങനെയാടാ അവനെ പൊക്കുന്നത് ?
ഞാൻ ചോദിച്ചു

ടാ നമ്മുടെ സിന്ധു അമ്മയെ പട്ടാപ്പകൽ അവന് വണ്ടി ഇടിപ്പിക്കാമെങ്കിൽ നമുക്കെന്തുകൊണ്ടവനെ പകൽ പൊക്കിക്കൂടാ ?
അത്കൊണ്ട് രണ്ടും ചോദ്യങ്ങൾ ചോദിക്കാതെ ഞാൻ പറയുന്നതങ്ങോട്ട് കേട്ടാൽ മതി റോണി പറഞ്ഞു
ഇനി ചൊറിയാൻ ചെന്നാൽ അവൻ തെറികൊണ്ടാറാട്ട് നടത്തും അതിനാൽ ഞങ്ങൾ ഒന്നും മിണ്ടിയില്ല
വണ്ടി ഒരു Hardware കടയിൽ നിർത്തി പ്ലാസ്റ്റിക് കയർ വാങ്ങി

തുർന്ന് യാത്രയായ് ടൗണിൽ നിർത്തിയിട്ട് റോണി പറഞ്ഞു
ടാ നമുക്ക് ഒരു കിലോ പഞ്ചസാരയും 2 ലിറ്റർ വെള്ളവും പിന്നെ ചെറിയൊരു ബക്കറ്റും വാങ്ങണം.

റോണി പറഞ്ഞതും ഞാനും അനൂപും ആശ്ചര്യത്തോടെ നോക്കി.

ടാ എന്തിനാടാ ഇതൊക്കെ വാങ്ങുന്നത് ?
അനൂപ് ചോദിച്ചു
ടാ കുണ്ണകളെ ഈ റോണി കാണിക്കും അപ്പോൾ കണ്ടാൽ മതി എല്ലാം
വേഗം ചെന്ന് പറഞ്ഞ സാധനങ്ങൾ വാങ്ങി വാ .
ഞാനും അനൂപും കൂടി റോണി പറഞ്ഞപോലെ സാധനങ്ങൾ വാങ്ങി വണ്ടിയുടെ പുറകിൽ വെച്ചു
വേഗന്ന് തന്നെ വണ്ടിയിൽ കയറി പിന്നെ വണ്ടി ചെന്ന് നിന്നത് അടുത്തുള്ള പങ്കജ് ബാറിൻ്റെ ലോക്കൽസിനായുള്ള ഗേറ്റിനു മുന്നിലാണ് അവിടെ നിന്നും അൽപ്പം മുന്നോട്ട് മാറ്റി റോണി വണ്ടി നിർത്തി .

ടാ എന്താടാ ഇവിടെ നിർത്തിയത് ?
ഞാൻ ചോദിച്ചു

റോണി : അവനെ പൊക്കാൻ…

അനൂപ് : അവനിവിടെ വരുമെന്ന് നിന്നോടാരു പറഞ്ഞു ?

റോണി : ആരും പറയണ്ട അൽപ്പം കോമൺസെൻസ് മതി
അത് മനസ്സിലാക്കാൻ.

അനൂപ് : എങ്ങനെ??

റോണി : എടാ മണ്ടന്മാരെ SI പറഞ്ഞത് നീയൊക്കെ മറന്നു പോയോ?
അവൻ ഒരു ആൽക്കഹോളിക്കാണ് മദ്യമില്ലാതെ അവന് ജീവിക്കാൻ പറ്റില്ല പിന്നെ അതിരാവിലെ തന്നെ പോലീസ് അവനെ പൊക്കിയിരുന്നു .
മദ്യം കിട്ടാത്തതിൻ്റെ എല്ലാ കുഴപ്പങ്ങളും അവൻ്റെ മുഖത്ത് പ്രകടമായിരുന്നു അതുകൊണ്ട് സ്റ്റേഷനിൽ നിന്നിറങ്ങിയാൽ അവനാദ്യം വരുന്നത് ഇങ്ങോട്ടായിരിക്കും കാരണം പോലീസ് സ്റ്റേഷനടുത്തുള്ള ഒരേ ഒരു ബാർ ഇതാണ് അവൻ തീർശ്ചയായും ഇവിടെ എത്തിയിരിക്കും ഇല്ലെങ്കിലെൻ്റെ ചാത്തൻമ്മാരവനെ ഇവിടെ കൊണ്ട് വന്നിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *