ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 5

ഓരോരുത്തരായ് വന്ന് അവരവരുടെ പേരും ഇതിനു മുമ്പ് പഠിച്ച സ്ഥലവുമൊക്കെ പറഞ്ഞു ഒന്ന് രണ്ട് പേർ മാത്രമാണ് ടാസ്ക് എടുത്തത് ബാക്കിയുള്ളവർ പാട്ടും ഡാൻസുമായങ്ങ് വെറുപ്പിക്കൽ തുടങ്ങി അടുത്തത് ഞങ്ങളുടെ ബഞ്ചാണ് ആദ്യം റോണിയുടെ ഊഴമായിരുന്നു അവൻ കൂളായിട്ട് ചെന്ന് സ്വയം പരിചയപ്പെടുത്തിയിട്ട് ടാസ്ക് എടുത്ത് തുറന്ന് നോക്കി ”””9 മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ നടത്തവും പെരുമാറ്റവും അനുകരിക്കുക””’ ഇതായിരുന്നു റോണിയുടെ ടാസ്ക് അവനത് മാന്യമായ് തന്നെ ചെയ്തു അധ്യാപകരും കുട്ടികളും റോണിയുടെ കട്ടായം കണ്ട് ചിരിയും കയ്യടിയുമായ് അത്രയ്ക്ക് കേമമായിരുന്നു റോണിമച്ചാൻ്റെ പ്രകടനം

അടുത്ത ഊഴം എൻ്റെ യാണ് പരിചയപ്പെടുത്തലൊക്കെ കഴിഞ്ഞ് ഞാൻ ടാസ്ക് എടുത്തു “””ഒറ്റയ്ക്ക് ക്രിക്കറ്റ് കളിക്കുക”’” ഇതായിരുന്നെൻ്റെ ടാസ്ക് ആദ്യം ബോളെറിയുന്ന ആക്ഷൻ കാണിചിട്ട് ഓടി ഇപ്പുറത്ത്‌ വന്ന് ബാറ്റ് ചെയ്തു പിന്നെ ഫീൽഡ്‌ ചെയ്ത് ക്യാച്ചെടുത്തു ഇതോടെ എൻ്റെ ടാസ്ക് കംപ്ലീറ്റായ്

അടുത്തത് അനൂപാണ്. മച്ചാനൊന്ന് പരിചയപ്പെടുത്തലിൽ വെറൈറ്റി പിടിക്കാൻ നോക്കിയതാണ് പക്ഷെ ചീറ്റിപ്പോയ്. എല്ലാരും പരിചയപ്പെടുത്തൽ പേരിലും ഇതിനുമുമ്പ് പഠിച്ച സ്കൂളും പറഞ്ഞവസാനിപ്പിച്ചപ്പോൾ അനൂപ് വീട്ടിലുള്ളവരെ വരെ പരിചയപ്പെടുത്തലിലേക്ക് വലിച്ചിട്ടു.

”””’എൻ്റെ പേര് അനൂപ് വീട് പുന്നമടയിൽ +2 വരെ പഠിച്ചത് പുന്നമട ഗവൺമെൻ്റ് സ്കൂളിൽ വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ ചേട്ടൻ്റെ ഭാര്യ പിന്നെ അവരുടെ കുട്ടിയും”” , “മുത്തശ്ശൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചു”

അവസാനം പറഞ്ഞത് കേട്ട് എല്ലാവരും ഒരു ചിരിയായിരുന്നു എല്ലാരുടെയും ചിരി വന്നു കഴിഞ്ഞപ്പോഴാണ് അനൂപിന് കത്തിയത് തൻ്റെ വായിൽ നിന്നും വെള്ളി വീണിരിക്കുന്നുവെന്ന്…

അയ്യോ…. സോറി …. “””ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുത്തശ്ശൻ മരിച്ചു””’” അതാ ഞാനുദ്ദേശിച്ചത് പറഞ്ഞത് മാറിപ്പോയതാ മച്ചാൻ വീണടത്ത് കിടന്നൊരുരുളലും കൂടി അങ്ങ് നടത്തി….

അവസാനമവൻ ടാസ്ക് എടുത്തു മിമിക്രി ആയിരുന്നവൻ്റെ ടാസ്ക് ഒന്ന് രണ്ട് സിനിമാ നടന്മാരെയും രാഷ്ട്രീയക്കാരെയും അനുകരിച്ച് അവൻ കളം വിട്ടു

അടുത്തത് ””’ജിത്തുവാണ്””’

പതിവുപോലെ പേടിച്ച് പേടിച്ച് ജിത്തു മുന്നിലേക്കെത്തി ആദ്യം എല്ലാർക്കുമവനെ പരിചയപ്പെടുത്തി അതിനുശേഷം അവൻ പറഞ്ഞു ഞാൻ പാട്ട് പാടിക്കോളാമെന്ന്…

””’ടാ റോണി ഈ ബഞ്ചിലിരുന്ന് ഒരു മൂളിപ്പാട്ട് പോലും പാടാത്തവനാണ് ദേ പാടാൻ പോകുന്നത്”” ഞാൻ പറഞ്ഞു……

”””അതിപ്പോൾ രണ്ട് വരി അവിടുന്ന് വെറുതേ മൂളിയിട്ട് ഇങ്ങ് പോന്നാൽ മതിയല്ലോടാ ഈ കാളരാഗം കേൾക്കുന്നവരുടെ ബുദ്ധിമുട്ട് അവനറിയണ്ടല്ലോ””’… അനൂപ് പറഞ്ഞു…….

“””പക്ഷെ ഞങ്ങൾ ഇത് വരെ കണ്ട ജിത്തുവിനെയല്ല പിന്നെ അവിടെ കണ്ടത് അക്ഷരാർത്ഥത്തിൽ ജിത്തു ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു””’”

ജിത്തു പാടുവാൻ തുടങ്ങി……………..

””ഒരു നറു പുഷ്പമായ് എൻ നേർക്ക് നീളുന്ന മിഴിമുനയാരുടേതാവാ…. ഒരു മഞ്ചു ഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം… അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം…. മൗനം”””’…..

”””ജിത്തുവിൻ്റെ പാട്ട് ആ ക്ലാസ് മുറിയാകെ അലയടിച്ചു എല്ലാരെയും അവൻ സംഗീതത്തിൻ്റെ ഒരു മായിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ്”””

“അധ്യാപകരും കുട്ടികളും പാട്ടിൽ ലയിച്ചിരിക്കുകയാണ് അനൂപ് അവൻ്റെ തലയിൽ നിന്നും പാറിയ കിളികളെ തിരികെ പിടിക്കാനുള്ള ശ്രമമാണ്”. പാടിത്തീർന്നതും ”””ഞാനും അനൂപും റോണിയും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു””” എന്തിനേറെ അധ്യാപകർ പോലും മതിമറന്ന് കയ്യടിക്കുവായിരുന്നു പല പെൺകുട്ടികളുടെയും കണ്ണ് ജിത്തുവിനെ കൊത്തിവലിക്കുന്നത് ഞാൻ കണ്ടു ….. ”””ഒരു മിണ്ടാപ്പൂച്ചയായ് നടന്നവൻ ഇത്രയും വലിയൊരു പാട്ടുകാരനായിരുന്നോ””’??????? ഞങ്ങൾ മൂന്നു പേരൂടെ ജിത്തുവിനെ പൊക്കിയെടുത്ത് കൊണ്ട് വന്ന് ബഞ്ചിലിരുത്തി റോണിയുടെ വക അടുത്ത ഡയലോഗ് വന്നു…. “””അറിഞ്ഞില്ലുണ്യേ ഉണ്ണി നന്നായ് പാടൂന്നറിഞ്ഞില്ല”””… ഓൾ ക്ലാസ് തന്നെ അതിശയിച്ചിരിക്കുകയാണ് ജിത്തുവിനെത്തേടി അഭിനന്ദന പ്രവാഹം തന്നെ എത്തി…..

പിന്നീടങ്ങോട്ട് ഞങ്ങൾ 4 പേരും വളരെയധികം അടുത്തു . ജിത്തു ഞങ്ങളോടൊപ്പം വളരെ സന്തോഷത്തോടെയാണ് നടക്കുന്നത് പക്ഷെ ചില സമയത്ത് അവൻ വല്ലാതെ അപ്സെറ്റാവും ഞങ്ങൾ മൂവരും എത്ര ചോദിച്ചിട്ടും അവനൊന്നും തന്നെ തുറന്നു പറയുന്നില്ല അതോടെ ഞങ്ങളും ആ ചോദ്യം അവസാനിപ്പിച്ചു…….

കുറച്ചു ദിവസങ്ങൾ കടന്നുപോയ് ഒരു ദിവസം ഞാനും ജിത്തുവും അനൂപും കൂടെ കോളേജ് ഗ്രൗണ്ടിനു അടുത്തുള്ള തണൽമരച്ചുവട്ടിൽ ഇരിക്കുമ്പോൾ റോണി ഞങ്ങടെ അടുത്തേക്ക് വന്നു ആശാൻ്റെ മുഖത്ത് വല്ലാത്തൊരു ആക്കിയ ചിരിയുമുണ്ട്…
””’ടാ അജിത്തേ നീ ഒരു കാര്യം അറിഞ്ഞോ””’ ??? റോണി ചോദിച്ചു…..

എന്താടാ…… ????

””ഇവിടെ ചിലർക്കൊക്കെ ക്ലാസ്സിൽ ഫാൻസ് അസോസിയേഷനൊക്കെ ആയി””’ ജിത്തുവിനെ നോക്കി ആക്കിച്ചിരിച്ചു കൊണ്ടവൻ പറഞ്ഞു……

””’ആർക്കാണെടാ”””???…….

””വേറാർക്കാ നമ്മുടെ ജിത്തുക്കുട്ടന്””…..

“””പിന്നെ നമ്മുടെ ക്ലാസിലെ സുന്ദരിമാരിൽ ഒരാളായ ആരതിക്ക് ജിത്തൂട്ടനോടിപ്പോൾ മുടിഞ്ഞ പ്രേമം തുടങ്ങിയിരിക്കുന്നു”””……

ഇവനെ എങ്ങനേലും വളച്ച് കൊടുത്താൽ 2 ബിയറാണ് എനിക്ക് ഓഫർ വന്നിരിക്കുന്നത്…….

ടാ റോണി എന്നിട്ട് നീ എന്ത് പറഞ്ഞു അവളോട് ???? അനൂപ് ചോദിച്ചു……

ഞാൻ ഓഫർ സ്വീകരിച്ചു…. ””’ജിത്തു നിൻ്റെമാത്രമായിരിക്കുമെന്ന് അവളോട് പറഞ്ഞു”””

“അവൾ നല്ല കുട്ടിയാടാ എനിക്ക് നേരത്തെ മുതൽ അറിയാം അവളെ നമ്മുടെ ജിത്തുക്കുട്ടന് ചേരും”…..

പക്ഷെ എന്തൊക്കെപ്പറഞ്ഞിട്ടും ജിത്തൂനൊരു കുലുക്കവുമില്ല അത് മാത്രമല്ല പ്രണയം ഇഷ്ടമെന്നൊക്കെ പറയുമ്പോൾ ആളുടെ മുഖമാകെ മാറുന്നു……

ഒരു കാര്യം മനസിലായ് ജിത്തുവിന് എവിടുന്നോ നല്ല ചിമിട്ടനൊരു തേപ്പ് കിട്ടിയിട്ടുണ്ട്……

അവസാനം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി….. ”സമയമെടുത്തായാലും ചെക്കനെക്കൊണ്ട് ഞങ്ങൾ പറയിപ്പിക്കും ആരതിയെ ഇഷ്ടമാണെന്ന്”””….. —————————————

ഞങ്ങളുടെ സൗഹൃദത്തിലെ ആദ്യത്തെ ആഘോഷമെത്തി…..…

”””അനൂപിൻ്റെ ഏട്ടന്റെ കുട്ടിയുടെ ഒന്നാം പിറന്നാൾ”””’ അതും വരുന്ന ഞായറാഴ്ച …

ബർത്ത്ഡേ ദിവസം രാവിലെ സിന്ധൂട്ടിയോട് പറഞ്ഞിട്ട് ഞാനും ജിത്തുവും റോണിയും കൂടി കുഞ്ഞിന് ഗിഫ്റ്റും വാങ്ങി രാവിലെ ഒരു 11 മണിയായപ്പോൾ അനൂപിൻ്റെ വീട്ടിലെത്തി ഒരു മതിൽക്കെട്ടിനകത്ത് തന്നെ 2 വീടുകൾ ഒന്ന് കുറച്ച് പഴക്കമുണ്ട് എന്നാലും നല്ല വീടാണ് അടുത്തത് പുതിയ വീടുമാണ് ഞങ്ങൾ അനൂപിനെ കണ്ടു അവൻ എട്ടനെ പരിചയപ്പെടുത്താനായ് ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നു……

Leave a Reply

Your email address will not be published. Required fields are marked *