അയ്യോ അത് വേണ്ട…. നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെ ലക്ഷ്മിയമ്മ പറഞ്ഞു….
എന്ത് ബുദ്ധിമുട്ടാണ് അമ്മേ…. ദാ ഇവൻ ഇപ്പോൾ എൻ്റെ കൂട്ടുകാരനല്ലെ ഇവൻ്റെ അമ്മയെന്നാൽ എൻ്റെയും കൂടി അമ്മയാ അപ്പോൾ പിന്നെ ഞങ്ങൾക്ക് ഇതൊരു ബുദ്ധിമുട്ടാവുമോ ????
നിഷ്ക്കളങ്കമായ എൻ്റെ മറുപടി കേട്ട് ചിരിച്ചുകൊണ്ട് ലക്ഷ്മിയമ്മയും റോണിയും ഞങ്ങളോടൊപ്പം വന്നു..
ഒരുമിനിറ്റ് ഞാൻ ഈ ഗ്ലാസ് ഒന്ന് കൊടുത്തിട്ട് വരാം… ————————————————- ഗ്ലാസ് കൊടുത്തിട്ട് വന്ന് ഞാനും വണ്ടിയിൽ കയറി….
ഞാനും റോണിയും +2 പഠിച്ചതും മറ്റുമൊക്കെ സംസാരിച്ചു ഇതിനിടയിൽ ആശുപത്രിയിൽ കയറണമോ എന്ന് ചോദിച്ചതിന് ലക്ഷ്മിയമ്മ വേണ്ടന്ന് മറുപടി പറഞ്ഞു…. റോണിയെയും ലക്ഷ്മിയമ്മയെയും വീട്ടിലാക്കി ഞാൻ റോണിയുടെ ഫോൺ നമ്പറും വാങ്ങി എൻ്റെ നമ്പർ അവനും നൽകി തിരികെ വീട്ടിലെത്തി…. അങ്ങനെ ക്ലാസ് തുടങ്ങുന്നതിനു മുൻപ് തന്നെ എനിക്കൊരു സുഹൃത്തിനെ കിട്ടിയിരിക്കുന്നു .
””വൈകുന്നേരമായപ്പോൾ അമ്മു സ്കൂളിൽ നിന്നും എത്തി അമ്മു ഇപ്പോൾ പത്താം ക്ലാസിലാണ് അതുകൊണ്ട് പഠനകാര്യത്തിൽ സംശയം ചോദിച്ചു എപ്പോഴും എന്നെ ശല്യം ചെയ്യലാണ് പെണ്ണ്””’ പിന്നെ പറഞ്ഞു കൊടുക്കാതിരിക്കാൻ പറ്റില്ല പെണ്ണെന്നെ വീട്ടിൽ നിന്നും പറപ്പിക്കും….
അങ്ങനെ 2 ദിവസങ്ങൾ കഴിഞ്ഞു കോളേജിലെ ആദ്യ ദിവസം രാവിലെ റെഡിയായ് റോണിയെ വിളിച്ചു അവനും ഇറങ്ങിയെന്ന് പറഞ്ഞു ഞാൻ ബസ്സിൽ കയറി കോളേജിൽ എത്തി ,റോണിയുമായ് ക്ലാസ് തിരക്കിപ്പിടിച്ച് ഒരുവിധം ഞങ്ങൾ എത്തിച്ചേർന്നു നോക്കുമ്പോൾ ഒരു ബെഞ്ചൊഴികേ ബാക്കി എല്ലാ ബെഞ്ചിലും 4 പേർ വീതമുണ്ട് സൈഡിലായ് ഇട്ടിരിക്കുന്ന ഈ ബെഞ്ചിൻ്റെ നടുക്കായ് പേടിച്ചരണ്ട മുഖവുമായ് ഒരാൾ ഇരിക്കുന്നു…… ഞാനും റോണിയും അവൻ്റെ അപ്പുറമിപ്പുമായിരുന്നു അവൻ്റെ മുഖത്തേക്ക് നോക്കിയാൽ മനസിലാവും നല്ല പേടിയുണ്ട് ആശാന് അത് കൂടാതെ വേറെ എന്തക്കെയോ പ്രശ്നങ്ങൾ ഉള്ളതായ് തോന്നി…….
ഞാൻ അവനോട് ചോദിച്ചു ”””’എന്താ ചങ്ങായീടെ പേര്”””’?????
ജിത്തു…..
””””ഹാ ഒന്ന് ശ്വാസം വിടെൻ്റ ചങ്ങായീ”””….. എന്തിനാ ഇത്ര പേടി ഇവിടെ ആരും ചങ്ങായീനെ ഉപദ്രവിക്കുവൊന്നുമില്ല…
ജിത്തു ഞങ്ങളെ നോക്കി വോൾട്ടേജില്ലാത്തൊരു ചിരി പാസ്സാക്കി.
””’എൻ്റെ പേര് അജിത്ത് ഇത് റോണി ഞാൻ ജിത്തൂനോടായ് പറഞ്ഞു”””.
പെട്ടെന്നാണ് ഒരു മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നത്
ഹലോ സ്റ്റുഡൻസ് ഗുഡ് മോർണിംഗ്……..
തൊട്ടുപുറകെ മിസ്സേന്ന് വിളിച്ചു കൊണ്ട് ഒരുത്തൻ ഓടിക്കയറി വന്നു വന്നപാടെ കക്ഷി വാതിൽപ്പടിയിൽ കാൽ തട്ടി താഴെ വീണ് രണ്ട് മറിച്ചിലൊക്കെ കഴിഞ്ഞാണ് നേരേ നിന്നത് . കക്ഷി നോക്കുമ്പോൾ കാണുന്നത് അവൻ്റെ വീഴ്ചകണ്ട് ക്ലാസ് മൊത്തത്തിൽ ചിരിക്കുന്നതാണ് എന്തുകൊണ്ടോ ഞാനും റോണിയും ജിത്തുവും അവനെ പരിഹസിച്ച് ചിരിച്ചില്ല… അവൻ എല്ലാരെയും നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ച് എൻ്റെ അടുത്ത് വന്നിരുന്നു
ശൊ …. ”””’മൈര് ആദ്യ ദിവസം തന്നെ വാല്മുറിഞ്ഞ് അവൻ പതിയെ പറഞ്ഞു”””’….
OK സ്റ്റുഡൻസ് എനിക്കാണ് 3 വർഷവും നിങ്ങളുടെ ഈ ബാച്ചിൻ്റെ ചുമതല ….
എൻ്റെ പേര് “ലക്ഷ്മി” [ഈ പേര് നേരത്തേ എവിടേലും കേട്ടിട്ടുണ്ടോ??? ” അതെ വേറെ ആരുമല്ല ഈ ലക്ഷ്മി മിസ്സ് നമ്മുടെ ദേവൂട്ടിയുടെ സ്വന്തം അമ്മയാണ്,ലക്ഷ്മിയമ്മ ഞങ്ങളുടെ ലക്ഷ്മി മിസ്സ് ” ]
ഇനി ഓരോരുത്തർ അവരവരായ് പരിചയപ്പെടുത്തൂ… ലക്ഷ്മി മിസ്സ് പറഞ്ഞു
ഓരോരുത്തരായ് പേരൊക്കെ പറഞ്ഞു… അങ്ങനെ പരിചപ്പെടൽ ഞങ്ങളുടെ ബഞ്ചിലെത്തി ഞാനും ജിത്തുവും റോണിയും സംസാരിച്ച് കഴിഞ്ഞു. അടുത്ത ഊഴം ഞങ്ങളിലെ നാലാമനാണ് മച്ചാൻ എഴുന്നേറ്റതും പിള്ളേർ ചിരി തുടങ്ങി….
””””””’എൻ്റെ പേര് സനൂപ്”””” ””””: അയ്യോ സോറി…. അനൂപ്”””””
അനൂപിൻ്റെ സംസാരം കേട്ട് എല്ലാരും വീണ്ടും ചിരി തുടങ്ങി ….
”””””മോനേ നീ വീണപ്പോൾ തല വല്ലയിടത്തും ഇടിച്ചോ””””’???? സ്വന്തം പേര് വരെ മറന്ന് പോയെന്ന് തോന്നുന്നല്ലോ????….. “ലക്ഷ്മി മിസ്സ് ചോദിച്ചു”
