ഏ…. അതെന്താടാ…???🤔
ടാ നിങ്ങൾക്ക് ഒരു കാര്യമറിയുമോ?????
എന്ത് കാര്യം?????
ടാ അനുരാജേട്ടനില്ലെ പുള്ളിക്ക് ഞാൻ സ്വന്തം മോനെപ്പോലെയാണ്……
എന്നെക്കഴിഞ്ഞേ പുള്ളിക്ക് മറ്റാരുമുള്ളു സ്വന്തം ഭാര്യയും മകനും പോലും…… എന്നോടുള്ള സ്നേഹം കണ്ട് ഏടത്തി പോലും ഇടക്ക് ചേട്ടനോട് പരിഭവം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്….
അതുകൊണ്ട് ഞാൻ മനപ്പൂർവ്വം ചേട്ടനോട് അൽപ്പം അകലാൻ ശ്രമിച്ചു പക്ഷെ ഏട്ടൻ എന്നെ വിടാതെ മുറുകേ പിടിച്ചു……
വിവാഹം കഴിഞ്ഞിട്ടും ഏട്ടൻ എവിടെ പോയാലും എന്നെക്കൂടെ കൂട്ടും ഡ്യൂട്ടി കഴിഞ്ഞ് ആദ്യം വരുന്നത് എന്റെ അടുത്താണ് ഇതൊക്കെ ഏട്ടത്തിക്ക് ഇഷ്ടപ്പെടാതെയായ് പക്ഷെ അവർ അങ്ങനെ പുറത്തൊന്നും അത് പ്രകടമാക്കിയില്ല. ഇനിയും ഏട്ടനിങ്ങനെ എന്നോട് ഇടപഴകിയാൽ ചിലപ്പോൾ അവർക്കിടയിൽ അത് വലിയ പ്രശമാവും. അനുരാജേട്ടന് എന്നെപ്പറ്റി ആരെങ്കിലും മോശമായ് പറഞ്ഞാൽ അതിഷ്ടപ്പെടില്ല ഏട്ടൻ എന്നോട് കാട്ടുന്ന സ്നേഹം കണ്ടിട്ട് ഏട്ടത്തി എങ്ങാനും മോശമായ് പറഞ്ഞാൽ പിന്നെ ഏട്ടൻ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ല ഞാൻ കാരണം ഏട്ടന്റെ ജീവിതം തകരരുത് അതുകൊണ്ട് വേറെ വഴിയൊന്നുമില്ലാതെ അച്ഛനെക്കൊണ്ട് ഞാൻ കാര്യങ്ങൾ പറയിപ്പിച്ചു…….
അച്ഛൻ ഏട്ടനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു അങ്ങനെ ആണ് ഏട്ടൻ പുതിയ വീട് പണിതത്. അതിനു ശേഷം ഏട്ടനോട് ഞാൻ സംസാരിച്ചു ഏട്ടത്തിയുടെ മുന്നിൽ വെച്ച് ഏട്ടൻ അധികം എന്നോട് സ്നേഹത്തോടെ ഇടപഴകരുതെന്ന്…. ഏട്ടനും എനിക്കും അത് ഒത്തിരി വിഷമമായ്… എന്നാലും ഞാൻ കാരണം അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവരുത് അതായിരുന്നെന്റെ ആഗ്രഹം പിന്നെ ഏട്ടൻ ദൂരത്തേക്കൊന്നും പോയില്ലല്ലോടാ എന്റെ അടുത്ത് തന്നെയില്ലേ അത് മതി എനിക്ക്…
”””പുതിയ വീട്ടിൽ നല്ലൊരു മുറിവരെ എനിക്കായ് ഏട്ടൻ പണിയിപ്പിച്ചിട്ടുണ്ട്””…..
പക്ഷെ ഞാൻ അവിടേക്ക് അങ്ങനെ പോകില്ലെടാ ഞാനീ വീട്ടിൽ തന്നെയാണ് നിൽക്കുന്നത്….
ഏട്ടന്റെ കുട്ടിയുള്ളത്കൊണ്ട് അമ്മയും അച്ഛനും ചേട്ടൻ്റെ പുതിയ വീട്ടിലാണ് ഇപ്പോൾ നിൽക്കുന്നത്.
ഭക്ഷണം കഴിക്കുവാനും അപ്പുക്കുട്ടനെ എടുക്കുവാനും മാത്രമേ ഞാൻ ആ വീട്ടിലേക്ക് പോകാറുള്ളു….
‘ഏടത്തിയമ്മ ഇതുവരെ എന്നോട് മോശമായൊന്നും പറഞ്ഞിട്ടില്ല’.
””’പക്ഷെ സ്ത്രീകൾ അല്ലെടാ അവർ എപ്പോഴും സ്വാർത്ഥരായിരിക്കും”’… “തനിക്ക് കിട്ടേണ്ട സ്നേഹം മറ്റൊരാൾക്ക് പോകുന്നത് കണ്ടാൽ അവർക്ക് അത് സഹിക്കില്ല”…..
””ഇപ്പോഴും ഇടക്ക് എന്നോട് ഏട്ടൻ സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോൾ ഏട്ടത്തിയുടെ മുഖഭാവം മാറുന്നത് ഞാൻ കാണാറുണ്ട് ””
നിങ്ങൾക്കറിയുമോ ””ഏട്ടൻ 10-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ജനിക്കുന്നത്””
“അതിൻ്റെ പേരിൽ സുഹൃത്ത്ക്കൾക്കിടയിൽ നിന്നും ഏട്ടന് ഒരുപാട് പരിഹാസം എറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്”
“പക്ഷെ അതൊന്നും ഏട്ടന് എന്നോടുള്ള സ്നേഹത്തിനും വാത്സല്യത്തിനും യാതൊരു കുറവും വരുത്തിയിട്ടില്ല” .
എനിക്ക് തിരിച്ചറിവായ നാൾ അച്ഛൻ എന്നോട് പറഞ്ഞു….
””’ ഞാൻ ജനിച്ച ദിവസം ആദ്യമായ് നേഴ്സിന്റെ കയ്യിൽ നിന്നും എന്നെ ഏറ്റുവാങ്ങിയത് ഞാനല്ല നിൻ്റെ അനുരാജേട്ടനാണ്””
“നിന്നെ മാറോണച്ചുകൊണ്ട് അവൻ അന്ന് പറഞ്ഞത്” ”””’ആരൊക്കെ എന്നെ പരിഹസിച്ചാലും ഇവൻ എൻ്റെ മോനാണ് ഒരിക്കലും ഇവനെ ഞാൻ കൈവിടില്ല ഇവനെക്കഴിഞ്ഞേ ഈ ഭൂമിയിൽ എനിക്ക് മറ്റാരുമുള്ളു”””’ ……..
”’അന്ന്മുതൽ ഇന്ന് ഈ നിമിഷം വരെ ഏട്ടൻ എൻ്റെ കൂടെ തന്നെയുണ്ട്””….. അനൂപ് പറഞ്ഞ് നിർത്തി കരയുവാൻ തുടങ്ങി….
“ചേട്ടനും അനിയനും തമ്മിൽ ഇത്രയും ആത്മ ബന്ധമോ”!!!!!!!
ഞാൻ മനസിൽ ചിന്തിച്ചു…..
“””””അപ്പോൾ ഞാനും അമ്മൂട്ടിയുമോ””””” ”’ഇടക്ക് തല്ല് കൂടുമെങ്കിലും അവൾ എനിക്ക് എല്ലാമല്ലെ അനുരാജേട്ടന് അനൂപ് എങ്ങനെയാണോ അതേ പോലെയല്ലെ അമ്മു എനിക്ക്””” ഞാൻ എൻ്റെ മനസ്സിൽ പറഞ്ഞു…..
ടാ നല്ലൊരു ദിവസമായിട്ട് ഇങ്ങനെ കരയാതെ റോണി അനൂപിനോട് പറഞ്ഞു….
