പിന്നീടവിടെ നടന്നത് അമ്മയും മോളും കൂടിയുള്ള ചെറിയൊരു അടിപിടിയാണ് അവസാനം അമ്മൂസിനെ ഞാൻ ചുമലക്കാർഡ് കാട്ടി ഗാലറിയിലേക്ക് മടക്കി അയച്ചു
——————————————————
കോളേജിൽ വിജയകരമായ രണ്ടാഴ്ച പിന്നിട്ടു അഡ്മിഷനെല്ലാം ഏറെക്കൊറെ അവസാനിച്ചു. ക്ലാസ്സുകൾ പതിവുപോലെ നടന്നുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം കെമിസ്ട്രി പഠിപ്പിക്കുന്ന മിസ്സ് ക്ലാസ്സ് എടുത്തുകൊണ്ടിരിമ്പോൾ 3rd year 2nd year ലെ കുട്ടികളും ഫിസിക് ഡിപ്പാർട്ട്മെൻ്റിലെ സകല അധ്യാപകരും കൂടി ഞങ്ങളുടെ ക്ലാസ്സിലേക്ക് എത്തി . എല്ലാവരും ഇതെന്താണ് സംഭവമെന്നുപോലുമറിയാതെ ഇരിക്കുമ്പോൾ H0D സംസാരിച്ചു തുടങ്ങി ””’:Dear students, ഇപ്പോൾ ഇവിടെ നടക്കുവാൻ പോകുന്നത് നിങ്ങളുടെ സീനിയേഴ്സ് നിങ്ങളെ സ്വാഗതം ചെയ്യുന്ന ഫങ്ഷനാണ്””’…
ഇതിൻ്റെ പ്രത്യേകത എന്താന്നു വെച്ചാൽ ഈ ബോക്സിൽ കുറച്ച് പേപ്പർ കഷണങ്ങൾ മടക്കി വെച്ചിട്ടുണ്ട് അതിൽ ഓരോരോ ടാസ്ക് എഴുതിയിട്ടുണ്ട് നിങ്ങൾ ഓരോരുത്തരായ് വന്ന് ആദ്യം സ്വയം നിങ്ങളെ പരിചയപ്പെടുത്തുക എന്നിട്ട് ബോക്സ് എടുത്ത് നന്നായ് ഷഫിൾ ചെയ്‌തിട്ട് അതിൽ നിന്നും ഒരു പേപ്പർ എടുത്ത് തുറന്ന് നോക്കുക അതിൽ എന്താണോ പറഞ്ഞിരിക്കുന്നത് അത് ചെയ്യുക ഉദാഹരണത്തിന് പാട്ട് പാടാനാണെങ്കിൽ അത് ഡാൻസ് ചെയ്യാനാണെങ്കിൽ അങ്ങനെ ….. ””പിന്നെ ആരും ടെൻഷനാവണ്ട കാര്യമൊന്നുമില്ല ഇത് ചെറിയൊരു എൻ്റർട്ടെയ്ൻമെൻ്റിനായ് നടത്തുന്ന ഒരു പരിപാടി മാത്രമാണ് കൂടാതെ ഓരോരുത്തരിലെ കഴിവുകൾ തിരിച്ചറിയുവാനും ഒരവസരം ””” ഇനി ആർക്കെങ്കിലും കലാപരമായ കഴിവുകൾ ഉണ്ടെങ്കിൽ പേപ്പർ എടുക്കാതെ നിങ്ങൾക്ക് നിങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാം…..
‘So നമുക്ക് പരിപാടിയിലേയ്ക്ക് കടക്കാം’ …….
ഓരോരുത്തരായ് വന്ന് അവരവരുടെ പേരും ഇതിനു മുമ്പ് പഠിച്ച സ്ഥലവുമൊക്കെ പറഞ്ഞു ഒന്ന് രണ്ട് പേർ മാത്രമാണ് ടാസ്ക് എടുത്തത് ബാക്കിയുള്ളവർ പാട്ടും ഡാൻസുമായങ്ങ് വെറുപ്പിക്കൽ തുടങ്ങി അടുത്തത് ഞങ്ങളുടെ ബഞ്ചാണ് ആദ്യം റോണിയുടെ ഊഴമായിരുന്നു അവൻ കൂളായിട്ട് ചെന്ന് സ്വയം പരിചയപ്പെടുത്തിയിട്ട് ടാസ്ക് എടുത്ത് തുറന്ന് നോക്കി ”””9 മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ നടത്തവും പെരുമാറ്റവും അനുകരിക്കുക””’ ഇതായിരുന്നു റോണിയുടെ ടാസ്ക് അവനത് മാന്യമായ് തന്നെ ചെയ്തു അധ്യാപകരും കുട്ടികളും റോണിയുടെ കട്ടായം കണ്ട് ചിരിയും കയ്യടിയുമായ് അത്രയ്ക്ക് കേമമായിരുന്നു റോണിമച്ചാൻ്റെ പ്രകടനം
അടുത്ത ഊഴം എൻ്റെ യാണ് പരിചയപ്പെടുത്തലൊക്കെ കഴിഞ്ഞ് ഞാൻ ടാസ്ക് എടുത്തു “””ഒറ്റയ്ക്ക് ക്രിക്കറ്റ് കളിക്കുക”’” ഇതായിരുന്നെൻ്റെ ടാസ്ക് ആദ്യം ബോളെറിയുന്ന ആക്ഷൻ കാണിചിട്ട് ഓടി ഇപ്പുറത്ത് വന്ന് ബാറ്റ് ചെയ്തു പിന്നെ ഫീൽഡ് ചെയ്ത് ക്യാച്ചെടുത്തു ഇതോടെ എൻ്റെ ടാസ്ക് കംപ്ലീറ്റായ്
അടുത്തത് അനൂപാണ്. മച്ചാനൊന്ന് പരിചയപ്പെടുത്തലിൽ വെറൈറ്റി പിടിക്കാൻ നോക്കിയതാണ് പക്ഷെ ചീറ്റിപ്പോയ്. എല്ലാരും പരിചയപ്പെടുത്തൽ പേരിലും ഇതിനുമുമ്പ് പഠിച്ച സ്കൂളും പറഞ്ഞവസാനിപ്പിച്ചപ്പോൾ അനൂപ് വീട്ടിലുള്ളവരെ വരെ പരിചയപ്പെടുത്തലിലേക്ക് വലിച്ചിട്ടു.
”””’എൻ്റെ പേര് അനൂപ് വീട് പുന്നമടയിൽ +2 വരെ പഠിച്ചത് പുന്നമട ഗവൺമെൻ്റ് സ്കൂളിൽ വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ ചേട്ടൻ്റെ ഭാര്യ പിന്നെ അവരുടെ കുട്ടിയും”” , “മുത്തശ്ശൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചു”
അവസാനം പറഞ്ഞത് കേട്ട് എല്ലാവരും ഒരു ചിരിയായിരുന്നു എല്ലാരുടെയും ചിരി വന്നു കഴിഞ്ഞപ്പോഴാണ് അനൂപിന് കത്തിയത് തൻ്റെ വായിൽ നിന്നും വെള്ളി വീണിരിക്കുന്നുവെന്ന്…
അയ്യോ…. സോറി …. “””ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുത്തശ്ശൻ മരിച്ചു””’” അതാ ഞാനുദ്ദേശിച്ചത് പറഞ്ഞത് മാറിപ്പോയതാ മച്ചാൻ വീണടത്ത് കിടന്നൊരുരുളലും കൂടി അങ്ങ് നടത്തി….
അവസാനമവൻ ടാസ്ക് എടുത്തു മിമിക്രി ആയിരുന്നവൻ്റെ ടാസ്ക് ഒന്ന് രണ്ട് സിനിമാ നടന്മാരെയും രാഷ്ട്രീയക്കാരെയും അനുകരിച്ച് അവൻ കളം വിട്ടു
