ബർത്ത്ഡേ ദിവസം രാവിലെ സിന്ധൂട്ടിയോട് പറഞ്ഞിട്ട് ഞാനും ജിത്തുവും റോണിയും കൂടി കുഞ്ഞിന് ഗിഫ്റ്റും വാങ്ങി രാവിലെ ഒരു 11 മണിയായപ്പോൾ അനൂപിൻ്റെ വീട്ടിലെത്തി ഒരു മതിൽക്കെട്ടിനകത്ത് തന്നെ 2 വീടുകൾ ഒന്ന് കുറച്ച് പഴക്കമുണ്ട് എന്നാലും നല്ല വീടാണ് അടുത്തത് പുതിയ വീടുമാണ് ഞങ്ങൾ അനൂപിനെ കണ്ടു അവൻ എട്ടനെ പരിചയപ്പെടുത്താനായ് ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നു……
”””’ടാ ഇതാണെൻ്റെ അനുരാജേട്ടൻ ഏട്ടനെക്കാളുപരി എൻ്റെ നല്ലൊരു സുഹൃത്താണ് എന്നെ വളർത്തി വലുതാക്കിയത് എൻ്റെ അനുരാജേട്ടനാണ്””’
“ഏട്ടനിപ്പോൾ ഹരിപ്പാട് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് അടുത്ത് തന്നെ ASI ആവും”.
ഹായ് എട്ടാ … ഞങ്ങളെല്ലാരും ഏട്ടനെ പരിചയപ്പെട്ടു…. പിന്നെ ഞങ്ങളെ കണ്ടിട്ടില്ലാന്നേയുള്ളു പേരെല്ലാം ഏട്ടന് അറിയാമായിരുന്നു അനൂപ് ഞങ്ങളെപ്പറ്റി എല്ലാം പറഞ്ഞിരുന്നു…
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് ഏട്ടൻ്റെ അടുത്ത ചോദ്യം എത്തിയത് ”’””ടാ അനൂപേ ഇവർ എങ്ങനാ അടിക്കുമോ””’”???………
അതിന് മറുപടി പറഞ്ഞത് റോണിയാണ് ”””’ലിക്കർ കഴിക്കില്ല ഏട്ടാ ബിയർ മാത്രമേ കഴിക്കൂ”””’…….
ഞാനതിശയത്തോടെ റോണിയെ നോക്കി എൻ്റെ മുഖത്തെ ഭാവം മനസിലാക്കിയ അവൻ എന്നെ നോക്കി കണ്ണടച്ചു കാണിച്ചു……
ടാ നീ എന്നാൽ ഫ്രിഡ്ജിൽ നിന്ന് ഇവർക്ക് ബിയർ എടുത്ത് കൊടുക്ക് അനൂപിൻ്റെ തോളിൽ തട്ടിക്കൊണ്ട് അനുരാജേട്ടൻ പറഞ്ഞു…….
””എന്നാൽ നിങ്ങളെല്ലാം അപ്പുറത്തെ വീടിൻ്റെ മുകളിൽ കയറിയിരുന്നോ ഞാൻ ബിയറുമായ് വരാം””” വീടിൻ്റെ പുറകിലായ് മുകളിലേക്ക് കയറാൻ സ്റ്റെയർ ഉണ്ട് അതുപറഞ്ഞ് അനൂപ് അകത്തേക്ക് പോയ്…..
ഞങ്ങൾ സ്റ്റെയർ കയറി മുകളിലെത്തി….
ടാ റോണി ””നിന്നോടാരാ പറഞ്ഞത് ഞങ്ങൾ ബിയർ കഴിക്കുമെന്ന്””??? ഞാൻ ചോദിച്ചു…..
പക്ഷെ മറുപടി കിട്ടിയത് ജിത്തുവിൽ നിന്നാണ്……
”””അതെന്താടാ നിനക്ക് ബിയർ വേണ്ടേ””’???
“ജിത്തു നീ കുടിക്കുമോ”????……
മ്മ്…കുടിക്കും…..
””അതിന് ബിയർ കഴിക്കുന്നതിനെന്താടാ പ്രശ്‌നം ലിക്കർ കഴിക്കാതിരുന്നാൽ പോരെ വല്ലപ്പോഴും ഒരു ബിയർ കഴിക്കുന്നത് തെറ്റൊന്നുമല്ല”””… ജിത്തു പറഞ്ഞു നിർത്തിയതും അനൂപ് 4 ബിയറുമായ് കയറി വന്നു…..
ഡാ ഇതാ ബിയർ പിന്നെ തീരുമ്പോൾ ഇനിയും എടുക്കാം കേക്ക് മുറി കുറച്ച് താമസമുണ്ട് ചേച്ചിയുടെ വീട്ടുകാർ എത്തുന്നതേയുള്ളു……
എന്നാൽ ”’ഓപ്പണാക്കെടാ”” ജിത്തു പറഞ്ഞു……..
റോണി ബിയർ ഓപ്പണാക്കി ഒരെണ്ണം എൻ്റെ കയ്യിൽ തന്നു….
”””ടാ എനിക്ക് വേണ്ട കള്ള് കുടിച്ച് വീട്ടിൽ ചെന്നാൽ അമ്മ എന്നെ ഓടിക്കും””’…….
””’ടാ മണ്ടാ അതിനിത് കള്ളൊന്നുമല്ല കൂടി വന്നാൽ 1 മണിക്കൂർ ചെറിയൊരു കിക്ക് ഉണ്ടാവും അത്രയേ ഉള്ളു നീ ദൈര്യമായ് കഴിച്ചോളു ഒരു കുഴപ്പവും വരില്ല നമ്മൾ ഏതായാലും ഇവിടുന്ന് പോകുമ്പോൾ സമയം ഒരുപാടാകും അതുകൊണ്ട് വല്യ സീനില്ല”””….
അവന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ ബിയർ ബോട്ടിൽ വാങ്ങി…..
റോണി എല്ലാരോടും ചിയേഴ്സ് പറഞ്ഞ് ബിയർ ഒന്ന് സ്വിപ്പ് ചെയ്തു അനൂപും ജിത്തുവും അതേപോലെ തന്നെ ചെയ്തു ഞാൻ മാത്രം ചിയേഴ്സ് പറഞ്ഞിട്ട് ബിയർ കുടിക്കാതെ ബോട്ടിൽ താഴേക്ക് വെച്ചു……
”””’ടാ മൈരേ ചിയേഴ്സ് പറഞ്ഞിട്ട് കുപ്പി താഴെ വെക്കരുത്”””’
“ഇതിലും ഭേദം നീ കുടിക്കാതിരിക്കുന്നതാണ് ഇതിപ്പോൾ നിനക്ക് ഈ കമ്പനി ഇഷ്ടപ്പെട്ടില്ല എന്നല്ലേ അർത്ഥം” റോണി ഇത്തിരി കലിപ്പിൽ പറഞ്ഞു….
””ഹേയ് അങ്ങനല്ലെടാ ഞാൻ വെറുതേ””…….
നീ വെറുതേ…….
””’നിന്ന് കൊണവതികാരം അടിക്കാതെ എടുത്ത് കഴിക്കെടാ””…….
ഞാൻ പതിയെ ബിയർ എടുത്ത് കഴിക്കാൻ തുടങ്ങി
ടാ അനൂപേ ഈ വീട് ആരുടേയാടാ????? ജിത്തു ചോദിച്ചു…….
ഇത് എന്റെ ആണെടാ…….
അപ്പോൾ അത് അനുരാജേട്ടന്റെ വീടാണോ????
അതേ…..
അതെന്താഡാ ഏട്ടൻ നേരത്തെ മാറി താമസിച്ചത്???????സാദാരണ എല്ലായിടത്തും അനിയന്റെ വിവാഹം കൂടി കഴിഞ്ഞല്ലേ ഏട്ടൻ മാറി താമസിക്കുന്നത്????…..
അതെ…. ഇവിടെ ഞാൻ പറഞ്ഞിട്ടാണ് ഏട്ടൻ മാറിയത് ????
