ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 5

””’ ഞാൻ ജനിച്ച ദിവസം ആദ്യമായ് നേഴ്സിന്റെ കയ്യിൽ നിന്നും എന്നെ ഏറ്റുവാങ്ങിയത് ഞാനല്ല നിൻ്റെ അനുരാജേട്ടനാണ്””

“നിന്നെ മാറോണച്ചുകൊണ്ട് അവൻ അന്ന് പറഞ്ഞത്” ”””’ആരൊക്കെ എന്നെ പരിഹസിച്ചാലും ഇവൻ എൻ്റെ മോനാണ് ഒരിക്കലും ഇവനെ ഞാൻ കൈവിടില്ല ഇവനെക്കഴിഞ്ഞേ ഈ ഭൂമിയിൽ എനിക്ക് മറ്റാരുമുള്ളു”””’ ……..

”’അന്ന്മുതൽ ഇന്ന് ഈ നിമിഷം വരെ ഏട്ടൻ എൻ്റെ കൂടെ തന്നെയുണ്ട്””….. അനൂപ് പറഞ്ഞ് നിർത്തി കരയുവാൻ തുടങ്ങി….

“ചേട്ടനും അനിയനും തമ്മിൽ ഇത്രയും ആത്മ ബന്ധമോ”!!!!!!!

ഞാൻ മനസിൽ ചിന്തിച്ചു…..

“””””അപ്പോൾ ഞാനും അമ്മൂട്ടിയുമോ””””” ”’ഇടക്ക് തല്ല് കൂടുമെങ്കിലും അവൾ എനിക്ക് എല്ലാമല്ലെ അനുരാജേട്ടന് അനൂപ് എങ്ങനെയാണോ അതേ പോലെയല്ലെ അമ്മു എനിക്ക്””” ഞാൻ എൻ്റെ മനസ്സിൽ പറഞ്ഞു…..

ടാ നല്ലൊരു ദിവസമായിട്ട് ഇങ്ങനെ കരയാതെ റോണി അനൂപിനോട് പറഞ്ഞു….

വിഷയം മാറ്റാനായ് ജിത്തു പറഞ്ഞു ടാ ഈ ””””ബിയറടിക്കണമെങ്കിൽ നല്ല പ്രകൃതി രമണീയമായ സ്ഥലം വേണം”””’ ഉദാഹരണത്തിന് ”””’കായൽത്തീരമോ പാടത്തിൻ്റെ വരമ്പോ””’ അങ്ങനെ… ””’നല്ല ഇളം കാറ്റൊക്കെക്കൊണ്ട് ഇരുന്നടിക്കുമ്പോൾ കിട്ടുന്നൊരു സുഖമുണ്ട് ””’ ഹൊ !!!! ൻ്റെ സാറെ….. കൊതിയാകുവാണ് അങ്ങനെയിരുന്നടിക്കാൻ………
”’ടാ മക്കളെ എന്നാലങ്ങനൊരു സ്ഥലം ഈ റോണിയുടെ പക്കലുണ്ട്”’……..

“”എവിടാടാ അത്””!!!!!!!! ജിത്തു ചോദിച്ചു…..

അതൊക്കെ സർപ്രൈസാണ് മോനേ ഈ റോണി വിളിക്കുമ്പോൾ എല്ലാമങ്ങ് എത്തിയാൽ മതി…..

കുറച്ച് സമയം കഴിഞ്ഞപ്പോൾ അനുരാജേട്ടൻ വന്ന് കേക്ക് മുറിക്കുവാൻ ഞങ്ങളെ വിളിച്ചു….. കേക്ക് എടുത്ത് വെച്ച് അനൂപ് അൽപം അകന്ന് നിന്നു പക്ഷെ അനുരാജേട്ടൻ അവനെ പിടിച്ച് തൊട്ടടുത്ത് നിർത്തി എട്ടനും ഏടത്തിയും കൂടി കുട്ടിയെ കൊണ്ട് കേക്ക് മുറിപ്പിച്ച് രണ്ടുപേരും കൂടി കുഞ്ഞിന് കേക്ക് നൽകി അടുത്ത സീനാണ് അനുരാജേട്ടന് അനൂപ് എത്രമാത്രം പ്രീയപ്പെട്ടവനാണെന്ന് തെളിയിച്ച് തന്നത് ഏട്ടൻ അൽപം കേക്കെടുത്ത് അനൂപിൻ്റെ വായിൽ വെച്ചുകൊടുത്തു…. എല്ലാവരും പ്രതീക്ഷിച്ചത് ഏടത്തിക്ക് നൽകുമെന്നാണ്….. ഞാൻ ഇടക്കൊന്ന് പാളി ഏടത്തിയെ നോക്കിയപ്പോൾ അത് വരെ ചിരിച്ചു നിന്ന മുഖം ചെറുതായൊന്ന് വാടി പിന്നെ അനൂപ് കേക്ക് എടുത്ത് കുഞ്ഞിന് നൽകിയ ശേഷം ഏട്ടനും എടത്തിക്കും ഒരേപോലെ കേക്ക് നൽകി അതോടെ ഏട്ടത്തിയുടെയും മുഖം തെളിഞ്ഞു പതിയെ ഭക്ഷണവും കഴിച്ച് ഏട്ടനോട് അൽപ്പനേരം സംസാരിച്ചിരുന്ന ശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു…

——————————————————

കുറച്ചു ദിവസങ്ങൾ കടന്നുപോയ് രാവിലെ സിന്ധൂട്ടിയോടൊപ്പം അടുക്കളയിൽ കൂടി കാപ്പിയൊക്കെ കുടിച്ച് കോളേജിലേക്ക് പോകാനിറങ്ങിയപ്പോൾ എൻ്റെ ഫോൺ ബെല്ലടിച്ചു നോക്കുമ്പോൾ റോണിയാണ് വിളിക്കുന്നത്

””ആ മച്ചാനേ ഞാൻ ദാ ഇറങ്ങി നീ എവിടാ ബസിൽ കയറിയോ”’???

””’എടാ ഞാനിന്ന് വരില്ലെടാ പപ്പയുടെ ഒരു റിലേറ്റീവ് മരിച്ചു ഞങ്ങൾ അങ്ങോട്ട് പോകുവാ”””…. റോണി പറഞ്ഞു..

ആണോ എങ്കിൽ ശരിയെടാ നമുക്ക് നാളെ കാണാം…… ഫോൺ കട്ടാക്കി ഞാൻ ബസിൽ കയറി അനൂപ് ഉണ്ടായിരുന്നു വണ്ടിയിൽ . വണ്ടി ജിത്തു കയറുന്ന സ്റ്റോപ്പിൽ നിർത്തി പക്ഷെ ജിത്തുവിനെ കാണുന്നില്ല… ””അനൂപേ ഇന്ന് ജിത്തുവിനെയും കാണാനില്ലല്ലോ”’????

അവൻ ഇടയ്ക്ക് നേരത്തേ പോകാറില്ലേ ചിലപ്പോൾ ഇന്നും അങ്ങനെ പോയ്ക്കാണും എന്തായാലും കോളേജിൽ നോക്കാം വന്നിട്ടില്ലെങ്കിൽ നമുക്കവനെ വിളിച്ചു നോക്കാം……

മ്മ്‌…..

വണ്ടി കോളേജിന് മുന്നിലെത്തി ഞാനും അനൂപും ബസ്സിൽ നിന്നുമിറങ്ങി നടന്നു……

””’”ടാ ഒന്ന് മൂത്രമൊഴിച്ചിട്ട് കയറാം”””” അനൂപ് പറഞ്ഞു നടന്ന് നടന്ന് യൂറിനലിനു മുന്നിൽ എത്തുമ്പോൾ കാണുന്നത് ””’ജിത്തുവിനെ 3 പേർ ചേർന്ന് തല്ലുന്നതാണ്”” ഞങ്ങൾ നടന്നടുത്തപ്പോൾ അവന്മാർ എന്തൊക്കെയോ വാണിംഗ് നൽകി കടന്നുപോയ്…..

ജിത്തുവിനോട് എത്ര ചോദിച്ചിട്ടും അവൻ ഒന്നും തന്നെ പറയാതെ വീട്ടിലേക്ക് തിരിച്ചുപോയി….. എനിക്കും അനൂപിനും വല്ലാതെ വിഷമമായ്… ഞങ്ങൾ അന്ന് ക്ലാസിൽ കയറാതെ അവന്മാരെ തപ്പി നടന്നു അവസാനം ജിത്തുവിനെ തല്ലിയവരെ അനൂപും ഞാനും കണ്ടെത്തി ഫസ്റ്റ് ഇയർ ബി കോമിൽ ആണ് അവന്മാർ പഠിക്കുന്നത്…

ഞങ്ങളുടെ കൺമുന്നിൽ വെച്ച് ജിത്തുവിനെ തല്ലിയിട്ട് എനിക്കും അനൂപിനും ഒന്നും ചെയ്യാൻ കഴിയാഞ്ഞത് വളരെ സങ്കടമായ് ഞങ്ങൾക്ക്…

റോണിയുമില്ല ജിത്തൂവാണേൽ അടിയും വാങ്ങിക്കൊണ്ട് അവനും പോയ് അന്ന് കോളേജിൽ നിൽക്കാൻ തന്നെ ഞങ്ങൾക്ക് കഴിയാതെയായ് ഞാനും അനൂപും തിരികെ വീട്ടിലേക്ക് മടങ്ങി…

വീട്ടിലെത്തിയപ്പോൾ അച്ഛൻ വാതിൽക്കൽ ഇരുപ്പുണ്ട്….

എന്താടാ നീ ഇന്ന് ക്ലാസ്സിൽ കയറിയില്ലേ????

ഞാൻ മറുപടി ഒന്നും പറയാതെ വളരെ സങ്കടത്തോടെ എൻ്റെ മുറിയിലേക്ക് കയറിപ്പോയ് പക്ഷെ അച്ഛന് വിടാനുദ്ദേശമുണ്ടായിരുന്നില്ല അച്ഛനും പുറകെ കയറി വന്നു

ടാ നിന്നോടാ ചോദിച്ചത് നീ ഇന്ന് ക്ലാസ്സിൽ കയറിയില്ലേ????…..

ഇല്ല…..

അതെന്തു പറ്റി????

അമ്മയെവിടെ????

അവൾ മാർക്കറ്റിൽ പോയിരിക്കുവാ … ഇതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി???? നീ എന്താ ഇന്ന് ക്ലാസ്സിൽ കയറാതിരുന്നത്???? നിൻ്റെ മുഖമെന്താ വല്ലാതിരിക്കുന്നത്???

അച്ഛൻ്റെ ചോദ്യത്തിനു മുന്നിൽ നിക്കക്കള്ളിയില്ലാതെ ഞാൻ നിന്ന് കരഞ്ഞു….

മോനേ നീ എന്തിനാടാ കരയുന്നത് ഞാൻ നിന്നെ വഴക്കൊന്നും പറഞ്ഞില്ലല്ലോ എന്താ ക്ലാസ്സിൽ കയറാതിരുന്നതെന്നല്ലെ ചോദിച്ചത് ??? നീ കരച്ചില് നിർത്തിക്കെ സിന്ധു എങ്ങാനും വന്ന് കണ്ടാൽ നിന്നെ കരയിപ്പിച്ചെന്നും പറഞ്ഞ് അവളെന്നെ വഴക്കിടും……

അച്ഛാ ജിത്തുവിനെ ….

ജിത്തുവിനെ……

ജിത്തുവിനെ ആരൊക്കെയോ ചേർന്ന് കോളേജിൽ വെച്ച് തല്ലി….

എന്തിന്???

അതറിയില്ല അവൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ഞങ്ങൾ ചെല്ലുമ്പോൾ അവർ അവനെ തല്ലുവായിരുന്നു എന്നിട്ടെന്തൊക്കെയോ പറഞ്ഞിട്ട് പോയി തല്ല് കിട്ടിയ പുറകെ ജിത്തു വീട്ടിലേക്ക് പോയ് പിന്നെ ഞങ്ങൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല…..
നാണമില്ലല്ലോടാ കൂട്ടുകാരനെ തല്ലുന്നത് നോക്കി നിന്നിട്ട് ഇങ്ങനെ കിടന്ന് മോങ്ങാൻ മൂക്കിന് താഴെ പൊടിമീശയും കിളിർത്തു . ആ സമയത്ത് നീയൊന്നും ന്യായവും അന്യായവും തിരക്കാൻ നിൽക്കരുതായിരുന്നു കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ നോക്കി നിൽക്കാതെ തിരിച്ചും കയറി തല്ലിയേക്കണം ബാക്കി വരുന്നത് വരുന്നിടത്ത് വെച്ച് നേരിടണം ജിത്തു നിങ്ങളെ പ്രശ്നത്തിൽ ചാടിക്കരുതെന്നുള്ളത് കൊണ്ടായിരിക്കാം ഒന്നും പറയാതെ പോയത്. നീയൊക്കെ കൂടി തിരിച്ചടിച്ചിരുന്നേൽ ജിത്തുവിനും ചോദിക്കാനും പറയുവാനും ആളുണ്ടെന്ന് അവന് തോന്നിയേനെ ഇത് വെറുതേ….

Leave a Reply

Your email address will not be published. Required fields are marked *