ധ്രുവചൈതന്യം – 1 14അടിപൊളി 

നേരെ പോയത് എന്റെ ടീം അടുത്തായിരുന്നു. ഞാൻ വരുന്നതും നോക്കി ഇരിക്കയിരുന്നു എന്റെ വളരെ വേണ്ടപെട്ട team members.

“…എന്താ മച്ചാനെ ഇന്ന് ലേറ്റ് ആണല്ലോ?…” എനിക്ക് നേരെ ഒരു കപ്പ്‌ കോഫി നീട്ടികൊണ്ട് അമൽ ചോദിച്ചു.

“… ഒന്നും പറയണ്ട മോനെ ഇന്നലെ കിടക്കാൻ ലേറ്റ് ആയി പിന്നെ ഓടിപിടച്ച് വന്നപ്പോഴേക്കും ഒരുത്തി വണ്ടിക്ക് മുന്നിൽ ചാടി…”
അവന്റെ കൈയിൽ നിന്നും കോഫി വാങ്ങി ഞാൻ അവിടെ ഇരുന്നു.

“… എന്നിട്ട് വല്ലതും പറ്റിയോ?…” പാർവണയാണ് അത് ചോദിച്ചത്

“… ദൈവം സഹായിച്ച് ഒന്നും പറ്റിയില്ല…”അതും പറഞ്ഞു ഞൻ കോഫി കുടിച്ചു

“… അല്ലെങ്കിലും ഈ നായിന്റെ മോനെ തല്ലി കൊന്നാലും ചാവില്ല…”ഇതും പറഞ്ഞു മനു ഒരു ചിരിയായിരുന്നു

“… കാര്യം ആയിട്ടു സംസാരിക്കുമ്പോഴാ അവന്റെ ഒരു തമാശ…” പാർവണ ആയിരുന്നു അത് പറഞ്ഞത്

ഇവർ 3 പേര് ആണ് എന്റെ team mates. ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞോണ്ട് ഇരുന്നപ്പോഴാണ് മാനേജർ കേറിവന്നത്

“…helo friends…”

“… ഇന്ന് എന്ത് മാരണം ആയിട്ടാണാവോ കാലമാടൻ വരുന്നത്…” അമൽ മനസ്സിൽ പറഞ്ഞത് ഇച്ചിരി ഉറക്കെ ആയിപ്പോയി

“… എന്താ അമൽ വല്ലതും പറഞ്ഞായിരുന്നോ…”അൽപ്പം ഗൗരവത്തോടെയാണ് പുള്ളി ചോദിച്ചത്

“… No sir…” അവൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു

“… Listen guys, ഇന്ന് നിങ്ങളെ ടീമിൽ പുതിയ ഒരാൾ കൂടി ജോയിൻ ചെയ്യുകയാണ്…”

ഓ ഇനി അത് ഏത് അവതാരം ആണെന്ന് കണ്ട് അറിയാം. ഞാൻ അതും ആലോചിച്ചു നിൽക്കുന്ന സമയത്ത് ആണ് പെട്ടെന്ന് ഒരു പെൺകുട്ടി നമ്മുടെ അടുത്തേക്ക് വരുന്നത്.അവളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ഇത് അവൾ അല്ലെ 😨

“… Guys meet *mrs.ചൈതന്യ മൂർത്തി*…”
ഇതും പറഞ്ഞു അവളെ നമുക്ക് പരിചയപ്പെടുത്തി പുള്ളി പോയി.

“… എന്റെ പേര് പാർവണ ഇത് അമൽ, മനു പിന്നെ ധ്രുവ് ” പാർവണ ഓരോരുത്തരെയായി പരിചയപെടുത്തി.

എന്റെ പേര് പറഞ്ഞപ്പോ അത്രയും നേരം ചിരിച്ചോണ്ട് ഇരുന്നവളുടെ മുഖം പെട്ടെന്ന് ദേഷ്യം കൊണ്ട് ചുമക്കാൻ തുടങ്ങി.സത്യം പറഞ്ഞാൽ ഞാനും ഒന്നും പേടിച്ചു പക്ഷെ പുറത്ത് കാണിച്ചില്ല.പെട്ടെന്ന് മാനേജർ വിളിക്കുന്നു എന്ന് പറഞ്ഞു ഓഫീസ് ബോയ് ചൈതന്യ വിളിച്ചോണ്ട് പോയി.

ആ സമയത്ത് മനു ചോദിച്ചു
“… എന്താടാ അവൾ നിന്നെ കണ്ടപ്പോ ദേഷ്യപ്പെട്ടു പോയത് നിനക്ക് അവളെ അറിയാവോ..?”

“… ഞാൻ രാവിലെ ഒരു പെണ്ണ് വണ്ടിക്ക് വട്ടം ചാടിയെന്നു പറഞ്ഞില്ലേ അത് ഇവൾ ആട…”
ഞാൻ പറഞ്ഞു തീരേണ്ട താമസം അവന്മാർ രണ്ടും കൂടി ചിരിയും തുടങ്ങി

എന്റെ അവസ്ഥ കണ്ടിട്ട് ആവണം പാർവണ ഇടപെട്ടു “… മിണ്ടാതെ ഇരിക്കട. നീ പേടിക്കാതെ ഇത് നമുക്ക് സംസാരിച്ചു തീർക്കാവുന്നതെ ഉള്ളു…”

“… ഇത് അത്ര പെട്ടെന്ന് തീരും എന്ന് തോന്നുന്നില്ല…” ഞാൻ എന്തോ ഓർത്തുക്കൊണ്ട് പറഞ്ഞു

“… അതെന്താടാ അങ്ങനെ…?” അമൽ ആണ് ആ സംശയം ചോദിച്ചത്

“… അത്… അതുപിന്നെ…ഞാൻ ആ നേരത്ത് അറിയാതെ അവളെ തെറി വിളിച്ചു…😬”

“… ആ ബെസ്റ്റ്. അല്ലെങ്കിലേ നിനക്ക് ഈ എടുത്ത് ചാട്ടം കുറച്ചു കൂടുതൽ ആണ്. ബാക്കി നീ അനുഭവിച്ചോ…”പാർവണയും എന്നെ കൈ ഒഴിഞ്ഞു

എനിക്ക് പിന്നെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് നേരെ എന്റെ ചെയറിൽ പോയി ഇരുന്നു അവർ അവരുടെ സീറ്റിലും.

ഓഫീസ് ബോയ് പിന്നെയും വന്നു ഇത്തവണ അവൻ പാറുനെയും കൂട്ടി പോയി.കുറച്ച് സമയത്തിന് ശേഷം പാറുവും ചൈതന്യയും ചിരിച് സംസാരിച്ചു വരുന്നുണ്ട്. ജോലിയെ പറ്റിയും മറ്റും പഠിപ്പിക്കാൻ പാറുവിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഉച്ചക്ക് ചോർ കഴിക്കാൻ നമ്മൾ 4 പേരും ഒരുമിച്ച് ആണ് ഇരിക്കുന്നത് ഇന്നുമുതൽ അവളും ഉണ്ട് .അമലും മനുവും കാര്യമായി എന്തൊക്കെയോ അവളോട്‌ ചോദിക്കുന്നുണ്ടായിരുന്നു അവളും വളരെ ഹാപ്പി ആയി സംസാരിക്കുന്നുണ്ട്. എന്ത് കൊണ്ട് ആണെന്ന് അറിയില്ല എനിക്ക് അവളോട് സംസാരിക്കാൻ തോന്നിയില്ല അതുപോലെ തന്നെ അവൾക്കും. കൂടെ ഉള്ളവർ അത് ശ്രദ്ധിക്കുന്നു എങ്കിലും അത് അത്ര വല്യ കാര്യം ആക്കിയില്ല. കുറഞ്ഞ സമയം കൊണ്ട് തന്നെ ഓഫീസിൽ ഉള്ള എല്ലാവരെയും അവൾ വളരെ പെട്ടെന്ന് കൈയിൽ എടുത്ത്. എന്നോട് മാത്രം ഇതുവരെ ആയിട്ടും ഒന്നും സംസാരിച്ചിട്ടില്ല. കുറച്ചു വിഷമം ഒക്കെ തോന്നി എങ്കിലും പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായില്ല. മൂഡ് ശരി അല്ലാത്തോണ്ട് നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി.ഫ്ലാറ്റിൽ എത്തിയപ്പോ അഭിരാമി ചേച്ചി ചോദിച്ചു
“… എന്താടാ പതിവില്ലാതെ നേരത്തെ ആണല്ലോ…”

Leave a Reply

Your email address will not be published. Required fields are marked *