ദിവസങ്ങൾ കടന്നു പോയി. എന്നോട് ഉണ്ടായിരുന്ന അതെ ബോണ്ട് ഇപ്പൊ അവളോടും അവർക്കുണ്ട്. എന്നെ ഇതൊന്നും ബാധിക്കുന്ന വിഷയമേ അല്ല. അവന്മാർക്ക് രണ്ടിനും ആണ് ആകെ ഉള്ള കഴപ്പ്. എന്തെങ്കിലും സംസാരിച്ചു വരുമ്പോൾ അപ്പൊ ചൈതന്യയുടെ കാര്യം എടുത്ത് ഇടും. അവന്മാർക്ക് അത് ഒരു സുഖം ഇപ്പൊ എനിക്ക് ഓഫീസിൽ ഏക സന്തോഷവും സമാധാനവും പാറു ആണ്.
2 മാസം കൂടുമ്പോൾ നാട്ടിൽ പൊയ്‌കൊണ്ട് ഇരുന്ന ഞാൻ ഇവളെ കാരണം 2 ആഴ്ച കൂടുമ്പോൾ ആക്കി. വീട്ടിൽ ഇപ്പൊ കല്യാണ കാര്യം പറഞ്ഞു സമാധാനം തരുന്നില്ല. അമ്മയാണ് മുന്നിൽ കൂടെ ഏട്ടത്തിയും ഉണ്ട്. ഇപ്പൊ കല്യാണം വേണ്ട എന്ന് പറഞ്ഞാൽ അവർക്ക് മനസ്സിലാവുന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഏട്ടത്തിയും അമ്മയും കൂടി ഒരു സ്വാമിയേ കാണാൻ പോയത്. വളരെ വൈകി എന്റെ വീട്ടുകാർ ആ സത്യം അറിഞ്ഞു. എന്റെ ജീവിതം മാർസ് നക്കി മനസിലായില്ല അല്ലെ ചൊവ്വദോഷം. അത് അമ്മ എന്നോട് പറഞ്ഞപ്പോഴേ എന്റെ പാതി ജീവൻ പോയി അപ്പോഴേക്കും സ്വാമിയുടെ വക അടുത്ത ചെക്ക് മെറ്റ്സ്
“… അടുത്ത 1വർഷത്തിനുള്ളിൽ വിവാഹം നടന്നില്ലെങ്കിൽ 45 വയസ്സിലെ വിവാഹ യോഗം ഉള്ളു…” പൂർത്തി ആയി അമ്മക് ഇനി വേറെ ഒന്നും വേണ്ടല്ലോ.
പിന്നെ ചേച്ചിടെ വക spy work തുടങ്ങി എനിക്ക് വല്ല പ്രണയം ഉണ്ടോ, ആരെങ്കിലും ഇഷ്ട്ടം ആണോ അങ്ങനെ പലതും. ദൈവം സഹായിച്ഛ് അങ്ങെനെ ഒന്നും ഇല്യ. അതിനു എനിക്ക് വിഷമം ഒന്നും ഇല്ലാട്ടോ 🥲.ഈ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ അവസാനം ചേച്ചി കണ്ടു പിടിക്കുന്ന പെൺകുട്ടിയെ കല്യാണം കഴിക്കാം എന്ന് ഉറപ്പ് കൊടുത്ത് തത്കാലം തടി ഊരി. അമ്മയും ചേച്ചിയും ഇപ്പൊ അതിന്റെ പിന്നാലെ ആണ് ഓട്ടം
ഇവിടെ ഞാനും ചൈതന്യയും തമ്മിൽ ഉള്ള tom and jerry കളി വളരെ നല്ല രീതിയിൽ മുന്നേറുന്നുണ്ട്. അങ്ങനെ ഇരിക്കുന്ന സമയത്ത് ഒരു പ്രധാന പ്രൊജക്റ്റ് എന്റെ ടീമിനെ തേടി വരുന്നത് . നിർഭാഗ്യവച്ചാൽ ആ പ്രൊജക്റ്റ് ലീഡർ ഞാൻ ആയിരുന്നു. പ്രൊജക്റ്റ് 5 പാർട്ട് ആക്കി split ചെയ്ത് ആണ് വർക്ക് ചെയ്തോണ്ട് ഇരുന്നേ. ചൈതന്യയും ഞാനും സംസാരിക്കാത്തൊണ്ട് അവളുടെ വർക്ക് ഞാൻ ശ്രെദ്ധിച്ചില്ല. ബാക്കി മൂന്നുപേരുടെയും വർക്ക് നോക്കി തെറ്റുണ്ടെങ്കിൽ കറക്റ്റ് ചെയ്ത് കൊടുക്കുമായിരുന്നു.
അങ്ങനെ വെള്ളി deadline തന്നു. ബുധൻ കൊണ്ട് എല്ലാം സെറ്റ് ചെയ്ത് വ്യാഴം ഞാൻ സബ്‌മിറ് ചെയ്ത്. എനിക്ക് പറ്റിയ ഏറ്റവും വല്യ അബദ്ധം എന്ന് പറഞ്ഞാൽ ചൈതന്യയുടെ വർക്ക് ഞാൻ നേരെ നോക്കിയില്ല. പക്ഷെ മാനേജർ നന്നായി നോക്കി ഞാൻ പിന്നയും മൂഞ്ചി.
മാനേജർ എന്നെ വിളിച്ചു നന്നായി ചീത്ത പറഞ്ഞു എനിക്ക് അത് നല്ല പോലെ വിഷമം വന്നു. അവസാന ദിവസം നാളെ ആയതുകൊണ്ട് രക്ഷപ്പെട്ടു. പക്ഷെ team leader ഞാൻ ആയത് കൊണ്ട് നാളെ കറക്റ്റ് ചെയ്ത് വച്ചില്ലങ്കിൽ എന്റെ പണി പോവും.
ഞാൻ work ഫുൾ നോക്കിയതും ചൈതന്യയുടെ ഭാഗത്തു ആണ് മിസ്റ്റേക്ക് വന്നിരുന്നത്. എനിക്ക് ദേഷ്യം ഒട്ടും നിയന്ത്രിക്കാൻ ആയില്ല ഞാൻ ചൈതന്യയുടെ അടുത്തേക്ക് ചെന്നപ്പോ അവൾ അമലിനോട് കളിതമാശ പറഞ്ഞുകൊണ്ട് ഇരിക്കയിരുന്നു. എനിക്ക് അങ്ങോട്ട് പൊളിഞ്ഞു വന്നു.
“… നീ ഇവിടെ ജോലി ചെയ്യാനാണോ വരുന്നത് അതോ സൊള്ളിക്കൊണ്ട് ഇരിക്കാനോ…”എന്റെ മട്ടും ഭാവവും കണ്ട് അവൾ പേടിച്ചു
“… എന്താടാ എന്താ കാര്യം…”അമൽ പ്രശ്നം തിരക്കി
“ഇത് എന്താണെന്നു അറിയോ…” ഞാൻ അവനോട് ചോദിച്ചു അപ്പോഴും പേടിച് കണ്ണൊക്കെ നിറഞ്ഞു ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കാണ് ചൈതന്യ
“… ഇത് ഇന്നു നമ്മൾ സബ്‌മിറ്റ് ചെയ്ത വർക്ക് അല്ലെ…” മനു ഇടക് കയറി പറഞ്ഞു
“… അതെ ഇതിൽ ഇവൾ ചെയ്ത വർക്ക് മുഴുവൻ തെറ്റാണ്. നാളെ ഇത് റിസബ്‌മിറ്റ് ചെയ്തില്ലെങ്കിൽ എന്റെ പണി പോവും…”ഞാൻ കത്തികേറുകയായിരുന്നു
“… എടാ അത് അവൾക് ആ വർക്ക് അറിയാത്തത് കൊണ്ട് പറ്റിയത് ആവും…”സപ്പോർട്ട് ചെയ്യാനായി പാറുവും എത്തി
