ധ്രുവചൈതന്യം – 1 14അടിപൊളി 

“… അറിഞ്ഞൂടാ എങ്കിൽ ചോദിക്കണം അല്ലാതെ തെറ്റു എല്ലാം ചെയ്ത് ബാക്കിഉള്ളവരെ മെനകെടുത്തരുത്. പറ്റില്ലങ്കിൽ കളഞ്ഞിട്ടു പൊയ്ക്കൂടേ..?”അതും പറഞ്ഞു ഞാൻ എന്റെ ബാഗും എടുത്ത് ഹാഫ്ഡേ ലീവ് ആക്കി വീട്ടിൽ പോയി.

ഫ്ലാറ്റിൽ എത്തി വർക്ക്‌ എല്ലാം ഒന്ന് മൊത്തത്തിൽ നോക്കി ഓരോ തെറ്റായി കണ്ട്പിടിച്ചു ശരിയാക്കാൻ തുടങ്ങി. ഇതിന്റെ ഇടയിൽ പാറു വിളിച്ചോണ്ട് ഇരുന്നു ബട്ട്‌ കാൾ എടുക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. ഏകദേശം രാത്രി 2മണിയോടെ വർക്ക്‌ ഫിനിഷ് ചെയ്ത്. രാവിലെ തന്നെ വർക്ക്‌ സബ്‌മിറ്റ് ചെയ്ത് അപ്രൂവ് വാങ്ങി അപ്പോഴാണ് ശ്വാസം നേരെ വീണത്.

ഞാൻ നേരെ എന്റെ ചെയറിലേക് പോയി. പോകുന്ന വഴിക്ക് ചൈതന്യയുടെ ചെയറിലേക്ക് പാളി നോക്കി അവിടം ശൂന്യമായിരുന്നു. പിന്നെ ഞാൻ എന്റെ ജോലിയിലേക് കടന്നു. Tea break സമയത്ത് ഞാൻ പാറുവിന്റെ അടുത്തേക്ക് പോയി. പുള്ളിക്കാരി കട്ട കലിപ്പിൽ ആണ്.

“… എന്താ നല്ല തിരക്കിൽ ആണെന്ന് തോന്നുന്നു ഓരോ ചായ കുടിച്ചാലോ..?” ഇതും പറഞ്ഞ് ഞാൻ അവളുടെ മേശയിൽ ഇരുന്നു.

“… നിനക്ക് മാത്രം അല്ല തിരക്ക് ഉള്ളത് എനിക്കും ഉണ്ട്…”ആൾ നല്ല കലിപ്പിൽ ആണ് അത് തണുപ്പിച്ചില്ല എങ്കിൽ പണി കിട്ടും

“… Sorry ഡി ഇന്നലത്തെ ആ വർക്ക്‌ പ്രെഷർ നിന്നോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല…”ഞാൻ അതും പറഞ്ഞ് അവളെ വിളിച്ചു

“… അവന്റെ ഒരു sorry ഇന്നലെ നീ ഇവിടെ എന്താണ് കാണിച്ചു കൂട്ടിയത് എന്ന് വല്ല ഓർമ്മയും ഉണ്ടോ…”എനിക്ക് തിരിച്ചു ഒന്നും പറയാൻ പറ്റിയില്ല

“… ആ പാവം കൊച്ചിനെ നീ എന്തൊക്കെയാ പറഞ്ഞത് ഒന്നും ഇല്ലങ്കിലും അത് ജോയിൻ ചെയ്തിട്ട് അധിക നാൾ ഒന്നും ആയില്ലല്ലോ..?”അവൾ എന്നെ നിർത്തി പൊരിക്കുകയായിരുന്നു

“… അത് പിന്നെ വർക്ക്‌ തെറ്റ് കണ്ടപ്പോ… അവൾക് ആദ്യമേ പറഞ്ഞൂടാർന്നോ വർക്ക്‌ അറിയില്ല എന്ന്…”ഞാൻ എന്റെ ഭാഗം ക്ലിയർ ചെയ്യാൻ നോക്കി

“… നമ്മുടെ എല്ലാരേയും വർക്ക്‌ തെറ്റുണ്ടെങ്കിൽ നീ ഇങ്ങോട്ട് വന്നു കറക്ഷൻ പറഞ്ഞു താരോലോ അവൾ മാത്രം നിന്റെ അടുത്തേക്ക് വരണോ..?”സത്യം പറഞ്ഞാൽ എന്റെ ഉത്തരം മുട്ടി

“… ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നലെ നിന്റെ ഷോഓഫ് കണ്ട് ആ കൊച്ച് ഒരുപാടു കരഞ്ഞു. Resign ചെയ്യാൻ പോണെന്ന കേട്ടെ…”അത് കേട്ടു ഞാൻ ഞെട്ടി.
പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ നേരെ എന്റെ സീറ്റിൽ പോയി ഇരുന്നു.
എന്തൊക്കെ ആയാലും ഞാൻ കാരണം ഒരാൾ റിസൈൻ ചെയ്യാൻ പോണു എന്ന് കേട്ടപ്പോ ഒരു മനസാക്ഷി കുത്ത്. ഉച്ച വരെ ഞാൻ എന്തൊക്കെയോ ചെയ്തുകൊണ്ട് ഇരുന്നു ഒന്നിനും ഒരു മനസ് വരുന്നില്ല. ഉച്ച ആയപ്പോൾ ഏട്ടത്തിയുടെ കാൾ വന്നു

“… ഹലോ നീ എവിടയാ..?”

“… ഞാൻ ഓഫീസിൽ ഉണ്ട് ചേച്ചി എന്താ കാര്യം…?”

“… നാളെ നിനക്ക് ഓഫീസ് അവധി അല്ലെ വീട്ടിലോട്ടു വരണം അത്യാവശ്യമാണ്…”

അത് കേട്ടപ്പോ ഞാൻ ഒന്നു പേടിച്ചു “… എന്ത് പറ്റി ചേച്ചി ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പം..?”

“വേറെ കുഴപ്പം ഒന്നും ഇല്ലടാ എന്തായാലും നീ നാളെ എത്തണം…”ചേച്ചി അതും പറഞ്ഞു കാൾ കട്ട്‌ ആക്കി.

എന്തായാലും വീട്ടിൽ പോവാം അപ്പൊ ഒരു ആശ്വാസം കിട്ടും. പാറുവിനോട് കാര്യവും പറഞ്ഞു ഞാൻ നേരുത്തേ ഓഫീസിൽ നിന്നും ഇറങ്ങി ഇപ്പൊ പാറു ഒക്കെ ആയി.

ഞാൻ പെട്ടെന്ന് റെഡി ആയി എറണാകുളം-നോർത്ത് നിന്നും ട്രെയിൻ കേറി. വെള്ളിയാഴ്ച ആയത് കൊണ്ട് ട്രെയിൻ നല്ല തിരക്ക് ആയിരുന്നു എങ്ങനെയോ കുത്തിനേരുങ്ങി ഉള്ളിൽ കേറി പറ്റി. കോട്ടയം വരെ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഒരു സീറ്റ്‌ കിട്ടി നോക്കിയപ്പോ വിൻഡോ സീറ്റിൽ ചൈതന്യ ഇരിക്കനു.
ഇവളുടെ വീട് ഇങ്ങോട്ട് ആയിരുന്നോ അതും ചിന്തിച്ചു ഞാൻ അവളെ നോക്കിയപ്പോ അതാ അവൾ എന്നെയും നോക്കി ഇരിക്കുന്നു . ഒരു നിമിഷം നമ്മുടെ കണ്ണുകൾ തമ്മിൽ ഉടക്കി . പെട്ടെന്ന് അവൾ നോട്ടം മാറ്റി. പിന്നെ രണ്ട് പേരും പരസ്പരം നോക്കിയില്ല.
1,2 സ്റ്റേഷൻ കഴിഞ്ഞപ്പോ അവളുടെ അടുത്ത് ഒരു കിളവൻ ഇരുന്നു. ആദ്യം ഒക്കെ നല്ലത് പോലെ പോയി കുറച്ചു കഴിഞ്ഞപ്പോ ചൈതന്യ എന്നെ നോക്കുന്ന പോലെ തോന്നി.ഞാൻ നോക്കിയപ്പോ അവളുടെ മുഖത്ത് ഒരു ദൈനിയത. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോ കാര്യം കത്തി. ആ പട്ടി പൊലയാടി മോൻ എന്തോ കാണിക്കുന്നുണ്ട്. ഞാൻ അങ്ങേരെ രൂക്ഷമയി നോക്കി. അത് കണ്ട് പേടിച്ചിട്ടു ആവണം അങ്ങേര് ടോയ്ലറ്റ് പോവാൻ ആണെന്ന് പറഞ്ഞു ഇറങ്ങി വന്നത്. ഞാനും അങ്ങേരെ കൂടെ പോയി ബാത്രൂം ചുവരിൽ അങ്ങേരെ ചേർത്ത് നിർത്തി ചെക്കിടത്ത് രണ്ട് എണ്ണം പൊട്ടിച്ചു

Leave a Reply

Your email address will not be published. Required fields are marked *