“… പന്ന കടയാടിമോനെ മേലാൽ ഏതേലും പെണ്ണിനെ നീ നോട്ടം കൊണ്ടെങ്കിലും നോവിച്ചാൽ നിന്റെ സാമാനം വെട്ടി പട്ടിക്ക് ഇട്ടു കൊടുക്കും…”ആശാൻ നല്ല രീതിയിൽ പേടിച്ചു ട്രെയിൻ അധികം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ആരും കണ്ടില്ല ഞാൻ കൈയ്യും കഴുകി എന്റെ സീറ്റിൽ വന്നു ഇരുന്നു
കുറച്ചു കഴിഞ്ഞ് അങ്ങേരും വന്നു വേറൊരു സീറ്റിൽ അടങ്ങി ഇരുന്നു കവിളിൽ ഇപ്പോഴും എന്റെ അഞ്ചു വിരൽ പാട് തെളിഞ്ഞു കാണാം. ചൈതന്യ എന്നെ നോക്കി. ആ നോട്ടത്തിൽ എന്തൊക്കെയോ അർഥം ഉള്ളതുപോലെ തോന്നി. പിന്നെ എന്റെ സ്റ്റേഷൻ എത്തിയപ്പോ അവളെ ഒന്ന് നോക്കിയിട്ട് ഇറങ്ങി നേരെ വീട്ടിൽ പോയി
രാവിലെ കുറുക്കിന് ചേച്ചിയുടെ അടിയും കൊണ്ട് ആണ് ഞാൻ ഉറക്കം എഴുനേൽക്കുന്നത്
“… ഹ… എന്താ ചേച്ചി ഇത് ഞാൻ കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ…”തലവഴി പുതപ്പും മൂടി ഞാൻ പിന്നയും കിടന്നു
“… ഉറങ്ങിയത് ഒക്കെ മതിയട എഴുന്നേൽക്ക് ഇന്ന് എന്റെ മോന്റെ ആദ്യ പെണ്ണ് കാണൽ ആണ്…”
അത് കേട്ടു ഞാൻ ഞെട്ടി എഴുന്നേറ്റു
“… പെണ്ണ് കാണാലോ ആർക്കു എനിക്കോ..?”വിശ്വാസം വരാതെ ഞാൻ എടുത്ത് ചോദിച്ചു
“… അതേലോ…” യാതൊരു ഭവമാറ്റവും ഇല്ലാതെ ചേച്ചി പറഞ്ഞു
“… അപ്പൊ ചൊവ്വയും ശനിയും ഒക്കെ ശരി ആയ…”
“… ശരി ആയിട്ടൊന്നും ഇല്ല. ആ പെണ്ണിനും ചൊവ്വ ദോഷം ഉണ്ട് അപ്പൊ 2ഉം കൂടി ശരിയായി പിന്നെ നിങ്ങൾ തമ്മിൽ നല്ല ജാതക പൊരുത്തം ഉണ്ട്. കുട്ടിയുടെ ഫോട്ടോ കണ്ടു ഇവിടെ എല്ലാർക്കും ഇഷ്ട്ടമായി…”ചേച്ചി വല്യ താല്പര്യത്തോടെ ആണ് പറയുന്നത്
“… അപ്പൊ നിങ്ങൾ എല്ലാം ഉറപ്പിച്ച മട്ടണ് അല്ലെ..?”
“… മോനെ നീ മുടക്ക് ഒന്നും പറയല്ലേടാ നല്ല കുട്ടിയ…”
എല്ലാർക്കും ആ കുട്ടിയെ നല്ലതുപോലെ ബോധിച്ചു. ഇവർ കണ്ട് പിടിച്ച കുട്ടിയല്ലേ മോശം വരില്ല നോക്കാം.
“… ശെരി എന്നാൽ നോക്കാം നമുക്ക്. എപ്പോഴാ പോവേണ്ടത്..?”
“…11 മണിക്ക് എത്താം എന്നാ പറഞ്ഞേക്കണേ…”
ഞാൻ ഒന്ന് മൂളിയിട്ടു ഫ്രഷ് ആവൻ പോയി.
അങ്ങനെ ഞങ്ങൾ ആ മഹത്തായ ചടങ്ങിലേക്ക് പുറപ്പെട്ടു. ചേട്ടൻ ഡ്രൈവർ ആയി കേറിയപ്പോ തൊട്ടടുത്ത സീറ്റിൽ ഞാനും കേറി അച്ഛനും അമ്മയും ഇണക്കുരുവികളെപോലെ പിറകിൽ ഇരിപ്പുണ്ട് കൂട്ടിനു ചേച്ചിയും. പെണ്ണ് വീട്ടിലേക്കു അത്യാവശ്യം ദൂരം ഉണ്ട്.
അങ്ങനെ ഞങ്ങൾ അവരുടെ വീട്ടിൽ എത്തി. നല്ലൊരു വീട് ആയിരുന്നു അത് ഞാൻ വീട് മൊത്തം ഒന്ന് വീക്ഷിച്ചു അതാ ജനൽ വഴി ഒരു കുറുമ്പി എത്തി നോക്കുന്നു. എന്നെ കണ്ടതും ഞാൻ ഒന്ന് ചിരിച്ചു ചമ്മിയ ചിരിയുമായി അവൾ തിരിഞ്ഞ് ഓടി.പിന്നെ പ്രായം ചെന്ന ഒരു വ്യക്തി ഞങ്ങളെ അകത്തേക്കു വരവേറ്റ്. കണ്ടിട്ട് പെണ്ണിന്റെ അച്ഛൻ ആണെന്ന് തോന്നുന്നു. പിന്നെ എല്ലാരും സംസാരിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ചായയും ആയി പെണ്ണ് എഴുന്നള്ളി. ഞാൻ ഒന്ന് ഞെട്ടി ചൈതന്യ ആയിരുന്നു അത്. അവൾ അടുത്ത് വന്നു ചായ എനിക്ക് നേരെ നീട്ടി ഞാൻ സ്തംഭിച്ചു ഇരിക്കയിരുന്നു
“… എന്താടാ പെണ്ണിന്റെ സൗന്ദര്യത്തിൽ മയങ്ങി ഇരിക്കണോ…”ചേച്ചിയുടെ വക ആയിരുന്നു ആ കൗണ്ടർ
ഞാൻ എല്ലാരുടേം മുന്നിൽ ചമ്മി. ഈ പെണ്ണുമ്പുള്ളയുടെ കാര്യം. പിന്നെ വീട്ടുകാർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു. അവസാനം പെണ്ണിനേയും ചെക്കനെയും ഒന്നിച്ചു സംസാരിക്കാൻ അയച്ചു. അവളുടെ മുറിയിലേക് ആണ് പോയത് എന്ന് തോന്നുന്നു. എല്ലാം അടുക്കി പെറുക്കി വച്ചിട്ടുണ്ട് ഒരുപാടു പെയിന്റിംഗ്സ് ചുവരുകളിൽ കാണാം. ഓ ഇവൾക്ക് പെയിന്റിംഗ്സ് ഒക്കെ അറിയോ. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. നിശബ്ദത കീറി മുറിച്കൊണ്ട് ഞാൻ തന്നെ സംസാരിച്ചു
“… ചൈതന്യ…”ഒരു പകപ്പോടെ അവൾ എന്നെ നോക്കി. ചിലപ്പോ അവളുടെ പേര് എങ്ങനെ അറിയാം എന്നായിരിക്കും ഞാൻ തുടർന്ന്
“… എനിക്ക് ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ പറ്റില്ല. വീട്ടുകാർ കാരണം പറഞ്ഞു കാണുമല്ലോ (ജാതകം + 1വർഷത്തിനുള്ളിൽ കല്യാണം അതാണ് ഞാൻ ഉദ്ദേശിച്ചത് ) പോരാത്തതിന് എന്റെ വീട്ടുകാർക്ക് തന്നെ നല്ലതുപോലെ ഇഷ്ട്ടായി പ്രതേകിച്ചു ചേച്ചിക്ക്. പിന്നെ തനിക്ക് വേണമെങ്കിൽ ഇതിൽ നിന്നും ഒഴിയാം…”ഇത്രയും പറഞ്ഞു ഞാൻ അവളെ നോക്കി ആദ്യമായി ഓഫീസിൽ കണ്ട പോലെ മുഖം എല്ലാം ചുവന്നിട്ടുണ്ട്.ഇനി ഇവൾ എങ്ങാനും പിടിച്ചു കടിച്ചാലോ…?
