“…തിങ്കളാഴ്ച ഓഫീസിൽ വരില്ലേ..?”അവളുടെ അടുത്ത് നിന്നും നേർത്ത ഒരു മൂളൽ മാത്രം കേട്ടു
ഇനി ഇവിടെ നിൽക്കുന്നത് പന്തി അല്ലാത്തത് കൊണ്ട് ഞാൻ റൂമിൽ നിന്നും ഇറങ്ങി നടന്നു. പോകുന്ന വഴിക് രാവിലെ കണ്ട ആ കുറുമ്പി നിൽക്കുന്നുണ്ട്
“… മോളുടെ പേര് എന്താ…”
“… ചൈത്ര…”ഓ ഇവിടെ എല്ലാരും ചൈ ആണല്ലേ.
ആ സമയത്ത് തന്നെ അമ്മ വിളിച്ചു പോവാൻ. അവൾക്ക് ഒരു പുഞ്ചിരിയും കൊടുത്ത് കാണാം എന്ന് പറഞ്ഞു ഇറങ്ങി.
തിരിച്ചു വണ്ടിയിൽ പോകുമ്പോൾ അവളെകുറിച് പറയനേ എല്ലാർക്കും സമയം ഉള്ളു
“… നിനക്ക് ഇഷ്ട്ടം ആയോടാ കൊച്ചിനെ..?”ചേച്ചിയുടെ വകയായിരുന്നു ആ ചോദ്യം
“… എല്ലാം നിങ്ങളുടെ ഇഷ്ട്ടം…” ഞാൻ അതും പറഞ്ഞു ഒഴിഞ്ഞു മാറി. അത് കേട്ടപ്പോ എല്ലാർക്കും സന്തോഷമായി
എന്തായാലും അവൾ ജോലി റിസൈൻ ചെയ്തില്ലല്ലോ. ഇപ്പോഴാണ് ഒരു ആശ്വാസം ആയത് അല്ലെങ്കിൽ ഞാൻ കാരണം ഒരാൾ ജോലി കളഞ്ഞു എന്ന മനസാക്ഷികുത്ത് ഉണ്ടാവും. അപ്പൊ ഇതിനാണ് ഇവൾ ഇന്നലെ ഓടിപിടച്ചു നാട്ടിൽ വന്നത്.
എന്നത്തേയും പോലെ തിങ്കളാഴ്ച ഓഫീസിൽ പോയി അവളും വന്നിട്ടുണ്ടായിരുന്നു. ഉച്ച ആയപ്പോൾ ചേച്ചി വിളിച്ചു
“… ഹലോ എടാ അവർക്കു ഈ ബന്ധത്തിന് സമ്മദം ആണെന്ന് അറിയിച്ചു…”ഇവൾ ഇത് മുടക്കിയില്ലേ ആദ്യം എന്റെ മനസ്സിൽ ഉണ്ടായ സംശയം അതായിരുന്നു.
പിന്നെ കാര്യങ്ങൾ വളരെ പെട്ടന്നായിരുന്നു മോതിര മാറ്റം ഡ്രസ്സ് എടുക്കൽ അങ്ങനെ ഉള്ള എല്ലാ പരിപാടികളും. ഈ സമയം കൊണ്ട് ഓഫീസിൽ മുഴുവൻ ഇത് അറിഞ്ഞു. അവളെ വളക്കാൻ നോക്കിയ ചെക്കന്മാർ എന്നെ അസൂയയോടെ നോക്കുന്നത് ഞാൻ കണ്ടു സത്യം പറഞ്ഞാൽ അത് കാണുമ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം.
പാറുവിനോട് ഇതൊന്നും പറഞ്ഞില്ല എന്നും പറഞ്ഞു അവൾ പിണങ്ങി. അത് എങ്ങനെയോ മാറ്റി എടുത്ത് ഇപ്പൊ പണ്ടത്തെ പോലെ അവന്മാർ അവളുടെ പേരും പറഞ്ഞു എന്നെ കളിയാക്കാൻ വരാറില്ല. ഇതിന്റെ ഇടക്ക് ചൈത്രയുമായി ഞാൻ നല്ല കൂട്ടായി. അത് ഒരു പാവം കൊച്ച്. എല്ലാം ശരിയായി എങ്കിലും ഞാനും ചൈതന്യയും തമ്മിൽ ഇപ്പോഴും മിണ്ടാറില്ല. ദിവസങ്ങൾ കടന്നു പോയി…………..
“…ഇനി വധുവിനെ വിളിക്യ…” പൂജാരിയുടെ ആ ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്
അതാ തലപൊലിയും ആയി വരുന്ന കുഞ്ഞു പിള്ളാർക്ക് പിന്നാലെ അച്ഛന്റെ കൈയ്യും പിടിച്ചു അവൾ വേദിയിലേക്കു വന്നു എന്റെ അരികിൽ ആയി ഇരുന്നു പൂജാരി താലിമല എനിക്ക് നേരെ നീട്ടി….
“… കെട്ടു മേളം…. കെട്ടു മേളം…” പൂചാരി പറഞ്ഞു കാതിൽ നാഥസ്വരം കൊട്ടി കേറി എന്റെ കൈകൾ വിറച്ചു അങ്ങനെ ഞാൻ അവളെ താലി ചാർത്തി ഞങ്ങള്ക്ക് നേരെ പൂക്കൾ വന്നു വീണുകൊണ്ട് ഇരുന്നു
അങ്ങനെ *ചൈതന്യമൂർത്തി ചൈതന്യ ധ്രുവ്* ആയി മാറി
ഇനിയാണ് *ദുവചൈതന്യ* പ്രണയ നിമിഷങ്ങൾ ആരംഭിക്കുന്നത്….
**__________**_____________** ___________**
ഇത് എന്റെ ആദ്യ കഥയാണ്.ഒരു ദിവസം കൊണ്ട് തട്ടിക്കൂട്ടിയതാണ് എന്തെങ്കിലും പോരായിമകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
_*пї$нїпѳча*_
