ധ്രുവചൈതന്യം – 1 14അടിപൊളി 

“… ഒന്നും ഇല്ല ചേച്ചി ചെറിയ ഒരു തലവേദന. ചക്കി വന്നില്ലേ..?”

“… ഇല്ലടാ വരാൻ ഉള്ള സമയം ആവുന്നതല്ലേ ഉള്ളു.തീരെ വയ്യെങ്കിൽ ഞാൻ കാപ്പി ഇട്ടു തരാം…”

“… ഓ വേണ്ട ചേച്ചി അത്രക്ക് ഉള്ളത് ഒന്നും ഇല്ല. ഒന്ന് ഉറങ്ങിയാൽ മാറിക്കോളും…”
ഞാൻ അതും പറഞ്ഞു റൂമിൽ പോയി കിടന്നു.ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ എന്റെ മനസ്സിൽകൂടി ഓടി പൊയ്‌കൊണ്ട് ഇരുന്നു.
നാളെ എന്തായാലും അവളോട്‌ സംസാരിച്ചു ഇതിനൊരു പരിഹാരം കാണണം. ചെറിയ ഒരു വിഷയം അല്ലെ ശരിയാക്കാം.

പിറ്റേന്ന് വളരെ നേരുത്തേ എഴുന്നേറ്റു. എന്താണെന്നു അറിയില്ല വല്ലാതെ ഉന്മേഷം തോന്നുന്നുണ്ട്. പെട്ടെന്ന് തന്നെ റെഡി ആയി നേരെ പോയത് രാഘവേട്ടന്റെ കടയിലേക്കാണ്. എന്റെ ബ്രേക്ക് ഫാസ്റ്റും, ലഞ്ചും, ഡിന്നർ എല്ലാം ഇവടന്ന് ആണ്. നല്ല ഹോമിലി ഫുഡ്‌ ആണ്. പ്രഭാത ഭക്ഷണം കഴിച്ച് ഉച്ചക്കത്തെ ചോറും വാങ്ങി ഞാൻ ഇറങ്ങി. ഇന്ന് എന്നും എത്തുന്നതിനു നേരുത്തേ ഓഫീസിൽ എത്തി. ഞാൻ നോക്കുമ്പോൾ അമലും മനുവും കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി അവരുടെ ചർച്ചയിൽ പങ്കു ചേർന്ന്. അവർ ചൈയ്‌തന്യയെ കുറിച് ആണ് സംസാരിക്കുന്നത്. അവൾ വളരെ ഫ്രണ്ട്‌ലി ആണ്, പെട്ടെന്ന് എല്ലാരേയും കൈയിൽ എടുക്കും. പിന്നെ അമൽ രഹസ്യമായി ഒരു കാര്യവും പറഞ്ഞു മറ്റു ടീമിൽ ഉള്ള ബോയ്സ് അവളെ കുറിച് അന്വേഷിച്ചു എന്ന്.

“… എന്തിനു..?”അറിയാൻ ഉള്ള ആകാംശയിൽ ചോദിച്ചതാ പക്ഷെ അത് വച്ചു ഇവന്മാർ ഊക്കും എന്ന് വിചാരിച്ചില്ല

“… അവളുടെ പേര് എന്താ… single ആണോ..insta ID എന്താ അങ്ങനെ പലതും…”

“… എന്നിട്ട് നീ എന്ത് പറഞ്ഞു…”

“…അല്ല ഇതൊക്കെ അറിഞ്ഞിട്ടു നിനക്ക് എന്തിനാ അവൾ നിന്നെ മൈൻഡ് കൂടി ചെയ്യില്ല…”ഇതും പറഞ്ഞു അവന്മാർ രണ്ടും കൂടി ചിരിയും തുടങ്ങി
മൈര് വേണ്ടായിരുന്നു ഒരു ആവശ്യം ഇല്ലാതെ ചോദിച്ചു വാങ്ങിച്.
ഇന്നത്തോടെ പ്രശ്നങ്ങൾ തീരും എന്ന് വിചാരിച്ച എനിക്ക് തെറ്റി ഇത് ഒരു തുടക്കം മാത്രം ആയിരുന്നു. പ്രശ്നങ്ങൾ ഇനിയാണ് ആരംഭിക്കുന്നത്…….

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ പാറുവും ചൈതന്യയും എത്തി. അവൻമാർ അവളെ കണ്ടതും ഗുഡ് മോർണിംഗ് പറഞ്ഞു അവൾ തിരിച്ചും ചിരിച്ചോണ്ട് വിഷ് ചെയ്തു. ഇതാണ് പറ്റിയ സമയം ഒരു ഗുഡ് മോർണിംഗ് പെടക്കാം. പെട്ടെന്ന് ചാടികേറി അങ്ങ് വിഷ് ചെയ്ത്. മൈര് പിന്നെയും ഊമ്പി അവൾ എന്നെ നോക്കിയത് കൂടി ഇല്ല. പക്ഷെ മറ്റേ രണ്ട് നായിന്റെമക്കളും അത് നന്നായി കണ്ടു.ഓക്കേ ബൈ എനിക്ക് ഏറിൽ പറക്കാൻ സമയമായി.അവന്മാർ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ട്. അത് കണ്ടപ്പോ എനിക്ക് അങ്ങ് ചൊറിഞ്ഞു വന്നു. ഇവരുടെ മുന്നിൽ നാണം കേട്ട അവസ്ഥാ ഇതിനെല്ലാം കാരണമായാ അവളോട്‌ വല്ലാത്ത ദേഷ്യം തോന്നി.

രാവിലെ tea break എല്ലാരും റെഡി ആയി.അവന്മാർ ചൈതന്യയുടെ കൂടെ കോഫി കുടിക്കാൻ പോയി പാറു എന്നെ വന്നു വിളിച്ചു ചായ കുടിക്കാൻ. എനിക്ക് എന്തോ പോകാൻ തോന്നിയില്ല വർക്ക്‌ കഴിഞ്ഞില്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.എന്തോ ഞാൻ ഇല്ലാത്തത് കൊണ്ട് അവളും പോയില്ല.കുറച്ചു കഴിഞ്ഞ് ഒരുപാട് സന്തോഷത്തോടെ സംസാരിച്ചു അവർ മൂന്നുപേരും വരുന്നത് കണ്ട്. അതിനു ഇടയിൽ കൂടി മനുവിന്റെ ഒരു ആക്കിയ ചിരി ഉണ്ടായിരുന്നു. അതുകൂടി കണ്ടപ്പോ എനിക്ക് അങ്ങ് വിറങ്ങലിച്ചു വന്നു. ആ നിമിഷം ഒരു തീരുമാനം എടുത്തു എന്നെ മൈൻഡ് ചെയ്യാത്തവരെ ഞാൻ പട്ടി വിലപോലും കൊടുക്കില്ല എന്ന്.

എന്നത്തേയും പോലെ ഉച്ചക്ക് ചോർ കഴിക്കായിരുന്നു.അയ്യോ മറന്നു പോയി എന്ന് പറഞ്ഞു അവൾ ഒരു പത്രം തുറന്നു ടേബിൾ വച്ചു.

പാറു ചോദിച്ചു “…എന്താ ഇത്…”

“… ഞാൻ പുതിയത് ആയി ഉണ്ടാക്കിയ ഒരു ഡിഷ്‌ ആണ് എല്ലാരും കഴിച്ചു നോക്ക്…”ചൈതന്യ വളരെ സന്തോഷത്തോടെ എല്ലാരേയും നോക്കി.
എല്ലാരും അവൾ ഉണ്ടാക്കിയത് ടേസ്റ്റ് ചെയ്ത് നല്ല അഭിപ്രായം പറഞ്ഞു ഞാൻ മാത്രം എടുത്തില്ല. പാറു എന്നോടും അത് കഴിക്കാൻ പറഞ്ഞു ചെയ്‌തന്യയുടെ മുഖം കണ്ടപ്പോ ഞാനും അത് കഴിക്കണം എന്ന് ആഗ്രഹിച്ചപോലെ തോന്നി.പക്ഷെ എന്റെ ഈഗോ അതിനു സമ്മതിച്ചില്ല എനിക്ക് വേണ്ട എന്ന് പറഞ്ഞു ഞാൻ എഴുനേറ്റു പോയി. വൈകിട്ട് പാറു എന്നോട് വന്നു ഇതേ പറ്റി സംസാരിച്ചു എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ഒഴിഞ്ഞു മാറി.അതിനു ശേഷം അവൾ എന്റെ ടീമിൽ ഉണ്ട് എന്നുപോലും ഭാവിക്കാതെയായി എന്റെ നടപ്പ്.

Leave a Reply

Your email address will not be published. Required fields are marked *