നന്ദന -3 1

അന്ന് രാത്രി കിടക്കാൻ നേരമാണ് നന്ദു പറഞ്ഞ കാര്യമോർക്കുന്നത് നാളെ അവളോട് സോറി പാറയണം.. അവളുടെ വീട്ടുകാരെന്താ അങ്ങനെ രാവിലെ അവളുടെ അച്ഛന്റെ പെരുമാറ്റം ആലോചിക്കുമ്പോ വീണ്ടും അവളോട് ദേഷ്യം തോന്നുന്നു.അവളും ഇനി അവളുടെ അച്ഛനെ പോലെയാവുമോ ഏയ്
അങ്ങനെയാവാൻ വഴിയില്ല ഇനി അങ്ങനെ ആണേൽ തന്നെ രാവിലെ ഞാൻ കാര്യം പറഞ്ഞപ്പോ മിണ്ടാതിരുന്നല്ലോ..പിന്നെ യാലോചിച്ചത് വിശാലിന്റെ കാര്യമാണ് അവളുടെ ലവ്വർ ആയിരിക്കുമെന്നു കണക്കുകൂട്ടി..എന്തായാലും ഒരു മുൻ പരിചയം പോലുമില്ലാത്ത അവളെ ഞാൻ കേറി തെറി വിളിച്ചത് ശരിയായില്ല..അവളുടെ പേരെന്താണ് അറിയില്ല ഇനി യിപ്പൊ നാളെ സോറി പറയാൻ പോയാൽ തന്നെ അവളുടെ പ്രതികരണം എന്തായിരിക്കും എന്നെ തിരിച്ചു നാണം കെടുത്തുവോ എന്തായാലും നന്ദൂസ് പറഞ്ഞതല്ലേ പോയി പറഞ്ഞേക്കാം അങ്ങനെ യോരോന്നു ആലോചിച്ചു എപ്പോഴോ ഉറങ്ങിപ്പോയി…

_____________

പിറ്റേ ദിവസവം എഴുന്നേക്കാൻ കുറച് നേരം വൈകി..അത്കൊണ്ട് തന്നെഞാൻ വേഗം റെഡിയായി അടിയിലേക്ക് ചെന്നു
“ഉമ്മീ ചായ എടുത്തോ..”
നീട്ടി വിളിച്ചുകൊണ്ട് പറഞ്ഞു
“നീയിരുന്നോ ഞാൻ ഇപ്പൊ കൊണ്ട് വരാം”
അടുക്കളയിൽ നിന്നു മറുപടി തന്നു

കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോഴേക്കും ഉമ്മി ചൂടുള്ള പുട്ട് കൊണ്ട് വന്നു അത് കഴിച്ചു കെട്ടിപിടിച്ചൊരു ഉമ്മേം കൊടുത്തു ബാഗും ചാവീം എടുത്ത് ഇക്കാടെ നൈക്കിന്റെ ഓറഞ്ച്
കളറുള്ള സ്പോർട്സ്ഷൂ മോഡലുള്ള ഷൂസും എടുത്തിട്ടു ഞാൻ ഇറങ്ങി നേരെ നന്ദുവിന്റെ വീട് പിടിച്ചു

പതിവില്ലാതെ മാധവേട്ടൻ വീടിനു മുന്നിൽ മാധവേട്ടൻ ഒരു പത്രവും വായിച്ചിരിപ്പുണ്ട്
“ഇന്ന് ഹോട്ടൽ തുറന്നില്ലേ…മാധവൻ നായരേ’”
ഞാൻ ശബ്ദം ഒന്ന് കടുപ്പിച്ചു കളിയായി ചോദിച്ചു
“തുറന്നിട്ടുണ്ട് ഞാൻ പോയില്ല കുറച്ചു കഴിഞ്ഞു പോയി നോക്കണം എന്തോ ഒരു പനി പോലെ”
മാധവേട്ടൻ നെഞ്ചിലുഴിഞ്ഞു കൊണ്ട് പറഞ്ഞു
“ആ അത് വേറൊന്നുമല്ല തട്ടി പോവാറായതിന്റെയാ….”
ഞാൻ ചിരിച്ചു കൊണ്ട് കളിയായി പറഞ്ഞു എന്തും തുറന്നുപറയാനുള്ള ഒരു ബന്ധം മാധവേട്ടനുമായി എനിക്കുണ്ടായിരുന്നു മാധവേട്ടൻ എന്നല്ല ആ വീട്ടിലുള്ള എല്ലാവരുമായും ഞാൻ അങ്ങനെ തന്നെയായിരുന്നു
“ടാ ടാ കിന്നാരം പറയാതെ അതിനേം വിളിച്ചു ക്ലാസീപോവാൻ നോക്കാടാ”
മാധവേട്ടൻ ചിരിച്ചു കൊണ്ട്‌പറഞ്ഞു

അങ്ങനെ ഞാൻ ഹാളിലേക്ക് കേറി നന്ദു പതിവ്പോലെ റൂമിൽ തന്നെയുണ്ട് എന്നെ കണ്ടിട്ടില്ല ലക്ഷ്മിയമ്മ അടുക്കളയിൽ നിന്നാരോടോ സംസാരിക്കുന്നത് കേൾക്കാമായിരുന്നു ഞാൻ ആളാരാണെന്നറിയാൻ വേണ്ടി ഞാനും അടുകളയിലേക് വെച്ചുപിടിച്ചു. സംസാരിച്ചിരുന്ന ആൾ മാറ്ററുമായിരുന്നില്ല ഷീബേചിയായിരുന്നു
ഞാൻ കേറിചെന്നതെ രണ്ടുപേരെയും നോക്കി ചിരിച്ചു കാണിച്ചു..അതെ ചിരി എനിക്കും തിരിച്ചു തന്നു
“അവള് ഒരുക്കം കഴിഞ്ഞില്ലേ ചായ കുടി ഒക്കെ നേരത്തെ കഴിഞ്ഞതാണല്ലോ..”
ലക്ഷ്മിയമ്മ സംശയത്തോടെ ചിരിച്ചുകൊണ്ട് തിരക്കി
“ആ കഴിഞ്ഞു കാണും ഞാൻ വെറുതെ ഇങ്ങോട്ട് പൊന്നന്നേ ഉള്ളു”
ഞാനും ചിരിച്ചു മറുപടി കൊടുത്തു
“അച്ചൂ നീയൊന്നു വൈകീട്ട് വീട്ടിലേക്ക് വരാവോ ഒരു മരുന്ന് മേടിക്കാൻ ഉണ്ടായിരുന്നു”
പെട്ടന്ന് എന്തോ ഓർത്ത പോലെ ഷീബേചി പറഞ്ഞു
“വൈകീട്ടാക്കണ്ട ലിസ്റ്റ് തന്നേക്ക് കോളേജിൽ നിന്ന് വരുമ്പോ മേടിച്ചോണ്ട് വരാം”
“ഞാൻ ലിസ്റ്റ് നോക്കിയെടുത്തിട്ടില്ലടാ അതെവിടാണാവോ ഇരിക്കണേ നോക്കിയെടുത്തിട്ട് വേണം”
ഷീബേചി ഒന്ന് പരുങ്ങിയ പോലെ എനിക്ക് തോന്നി
“എന്നാ ഞാൻ വൈകീട്ട് വരാം”
ഞാൻ രണ്ടുപേരെയും നോക്കി ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു ഞാൻ തിരിഞ്ഞു നടന്നു ….ഒന്ന് കിന്നാരം പറയണമെന്നുണ്ടെങ്കിലും ലക്ഷ്മിയമ്മയുള്ളത് കൊണ്ട് ഒന്നും നടപ്പില്ലായിരുന്നു..ഞാൻ പോയതും അവർ വീണ്ടും കഥയിൽ മുഴുകി..

ഞാൻ അടുക്കളയിൽ നിന്നും ഹാളിലേക്ക് കടക്കുമ്പോഴാണു നന്ദു ബാഗൊക്കെ ഇട്ടിട്ട് റെഡിയായി നിക്കുന്നു..എന്നെ നോക്കി നിൽക്കുകായായിരുന്നെന്നു തോന്നുന്നു വണ്ടിയിരിക്കുന്നിടത്തേക്ക് നോക്കി നിൽക്കുകയായിരുന്നു
“നന്ദൂസ്..”
പിറകിൽ നിന്ന് സർപ്രൈസ് ശൈലിയിൽ വിളിച്ചു
“നീയിതെവിടുന്നാ”
ഞാൻ അടുക്കളയിൽ നിന്ന്‌ വരുന്നത് കണ്ടോണം അവൾ തിരക്കി
“ഞാൻ ചുമ്മാ ലക്ഷ്മിയമ്മേടടുത് പോയതാ”
“മ്മ് എന്നാ ഞാൻ പോയി അമ്മേനോടൊന്നു പറഞ്ഞിട്ട് വരാവേ”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു അടുക്കളയിലേക്ക് ഓടി..ഇന്നലത്തെ ആ ശോകം മോടൊക്കെ മാറിയിരിക്കുന്നു ഇപ്പൊ ആള് പഴേ പോലെയായിട്ടുണ്ട്..
അടുക്കളയിലേക്ക് പോയപോലെയല്ല തിരിച്ചു വന്നത് മോന്തേം കേറ്റിപിടിച്ചു കൊണ്ടാണ് തിരികെ വന്നത് ഞാനപ്പൊ തന്നെ ഊഹിച്ചു ശീബേച്ചിയെ കണ്ടതിന്റെയാണെന്ന്‌.
എന്നോട് അന്നേരം ഒന്നും പറഞ്ഞില്ല..മാധവേട്ടനോടും യാത്ര പറഞ്ഞു ഞങ്ങളിറങ്ങി…
വണ്ടി വീട് കടന്നു റോട്ടിലേക്ക് കയറി…
“ന്റെ നന്ദൂ നീയെന്തിനാ ഈ മോന്തേം കേറ്റിപിടിച്ചിരിക്കണെ ”
അവളുടെ ഇരുത്തം കണ്ടോണം ഞാൻ ചോദിച്ചു
“അതിനാര് മോന്ത കേറ്റിപിടിച്ചിരുന്നു എനിക്കൊരു കുഴപോമില്ല”
ആർക്കോ വേണ്ടി മറുപടി തന്നു
“എന്നിട്ട് മുഖം ഒരു കൊട്ടയിണ്ടല്ലോ’
ഞാൻ ബാക്കിലേക്ക് തിരിഞ്ഞു കൊണ്ട്‌ ചോദിച്ചു
“ആ എനിക്കറിയില്ല”
താല്പര്യമില്ലാത്ത പോലെ വീണ്ടും മറുപടി തന്നു
“സത്യമായും അടുക്കളേൽ ഷീബേചിയാണെന്നു എനിക്കറിയാൻ മേലാരുന്നു…”
ഞാൻ സത്യാവസ്ഥ വെളിപ്പെടുത്തി
“മ്മ്..”ഒന്നമർത്തി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല
“നീയിങ്ങനൊക്കെ കെടന്നു കാട്ടിയാ പിന്നെ ഞാൻ ഷീബേചിയോട് ക്ലോസാവുവേ”
ഞാൻ അവളെ ചൊടിപ്പിക്കാനായി പറഞ്ഞു
“എന്നാ നിന്നെ ഞാൻ കൊല്ലും”
ആ ഡയലോഗിലാണ് വായ ഒന്ന് തുറന്നത്
“മ്മ് നിനക്കിപ്പോ എന്നെ തീരെ വിശ്വാസമില്ല”
ഞാനൊന്നു സെന്റിയടിച്ചു നോക്കി
“അതോണ്ടല്ലടാ എന്നാലും എനിക്കൊരു പേടി”
അവൾ ശങ്കിച്ചു നിർത്തി
“ഒരെന്നാലുമില്ല…നിനക്കെന്നാത്തിനാ പേടിയെന്നു പറഞ്ഞില്ല”
കാര്യം മനസ്സിലായെങ്കിലും അതവളുടെ വായീന്നു കേക്കാനൊരു പൂതി
“അയ്യടാ ഒന്നുമറിയാത്ത ഇള്ളക്കുട്ടി”
നന്ദൂസൊരു കള്ളച്ചിരി പാസ്സാക്കി
“എന്ത് എനിക്കൊന്നും മനസ്സിലാവാണില്ല..”
ഞാൻ ചുമ്മാ പൊട്ടൻ കളിച്ചു
“അതേ.. എന്റാങ്ങള പിഴച്ചുപോവൊന്നു എനിക്ക് നല്ല പേടിയിണ്ട്”
എന്റെ തോളിലേക്ക് മുഖം കയറ്റിവെച്ചു ചിരിച്ചുകൊണ്ടു പറഞ്ഞു..
“അയ്യേ നന്ദൂസിനൊരു നാണോമില്ല”ഞാൻ ഒരു നമ്പറിട്ടു..
“അച്ചോടാ ഒരു പുണ്ണ്യാളാൻ… എന്റെ വായീന്നത് കേൾക്കാൻ വേണ്ടീട്ടല്ലടാ തെണ്ടീ നീ കെടന്നു പൊട്ടങ്കളിച്ചേ”
അവൾ എല്ലാം കണ്ടുപിടിച്ച ഭാവത്തോടെ പറഞ്ഞു
ഞാൻ അതിന് മറുപടിയായി ഒന്ന് ചിരിച്ചു കണ്ണിറുക്കി കാണിച്ചു
“പിന്നെ ഒരു ഹാപ്പി ന്യൂസ് ഉണ്ട്”
“മ്മ് ഞാനറിഞ്ഞു..ഇന്നലെ ഷാനു വിളിച്ചിരുന്നു”
“ഓ..അറിഞ്ഞോ”
ഞാനതത്ര ഇഷ്ടമാവാത്ത പോലെ പറഞ്ഞു
“അറിഞ്ഞു ഞാനേ നിന്നപോലല്ല ഞങ്ങൾ ഡെയ്‌ലി ചാറ്റ് ചെയ്യാറുണ്ട്”
അവളെന്തോ വലിയ കാര്യം പോലെ പറഞ്ഞു
“എന്റമ്മോ അതിനു ഞാൻ എന്തെങ്കിലും പറഞ്ഞാ”
അവളുടെ ആ പറച്ചില് കേട്ട് അങ്ങനെ മറുപടി കൊടുക്കാനാണ് തോന്നിയെ
“മ്മ്..ഇതേതാ ഷൂ”
ഒന്നമർത്തി മൂളികൊണ്ട് ചോദിച്ചു.. അവളതൊക്കെ ശ്രദ്ധിച്ചെന്നു ഞാനപ്പോഴാണ് അറിയുന്നത്
“അത് ഇക്കാടെയാ..”
“മ്മ് കളർ കൊള്ളാം”
അതിന്റെ ബാംഗി ആസ്വതിച്ചെന്നോണം അവൾ പറഞ്ഞു
“താങ്ക്സ്”ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു
“എന്താണ് മോനെ ഉദ്ദേശം”
ഒരു കള്ളച്ചിരിയോടെ കാര്യം തിരക്കി
“അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശഒന്നുമില്ല എന്റെ നന്ദൂട്ടിയുടെ ഗ്ളാമറിനൊപ്പം പിടിച്ചു നിക്കണ്ടേ””
ഞാനും അതേ ചിരിയിൽ പറഞ്ഞു
“ഓ സുഗിചു..അല്ലാതെ പുതിയ പിള്ളേരെ കാണിക്കാൻ മേണ്ടിയല്ലല്ലോ”
അവളും ചിരിച്ചുകൊണ്ട് ചോദിച്ചു..അതിനു മറുപടിയായി ഞാനും ചിരിച്ചുകാണിച്ചു
കോളേജ് എത്തി പതിവ് പോലെ കളാസ്സിലേക്കു നടക്കുമ്പോഴായിരുന്നു നന്ദൂസിന്റെ ഓർമപ്പെടുത്തൽ
“ടാ ആ കൊച്ചിനോട് സോറി പറയാൻ മറക്കണ്ടാട്ടോ…”
“ഇന്ന് തന്നെ പറയണോ”
എന്തോ നാണം കെടോന്നുള്ള പേടിയാണോ എന്താണാവോ അവളെ ഫേസ് ചെയ്യാനൊരു ബുദ്ധിമുട്ട്
“ഇനി എന്നെ പറ്റിച്ചാലുണ്ടല്ലോ എന്റെ സ്വാഭാവം മാറൂട്ടൊ”
അവൾ ചിണുങ്ങി
“ഇനി അതുമേൽ പിടിച് തൂങ്ങിക്കോ ഞാനിന്നു പറഞ്ഞോളാം പോരെ”
അവളെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ തന്നെ ഞാൻ സമ്മതിച്ച
“മ്മ് മതി”
അവളും ചിരിച്ചുകൊണ്ട് തലയാട്ടി ഞങ്ങൾ രണ്ടു ക്ലാസ്സിലേക്കായി തിരിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *