നവവധു -3 1

ആരടെ എവിടെ നോക്കിയാടാ പുല്ലേ തള്ളുന്നത്???? കലിയേക്കാൾ കൂടുതൽ അവളോടുള്ള ആദ്യത്തെ പരിചയപ്പെടൽ തന്നെ ഊമ്പിച്ചു കളഞ്ഞ വിഷമം ആയിരുന്നു മനസു നിറയെ

പിന്നെ ബാക്കിയുള്ളവന് കേറണ്ടേ….അവൻ ഒരു കള്ളച്ചിരി.

അതിന് നീ എന്റെ നെഞ്ഞതാണോ ഇരിക്കുന്നെ….ഞാൻ നിന്ന് കലിതുള്ളി.

ആ ഇന്ന് മുതൽ അങ്ങനാ….അവൻ ഒരറ്റത്ത് ഇരുന്നുകൊണ്ട് മൊഴിഞ്ഞു. കൊല്ലാനുള്ള ദേഷ്യമായിരുന്നു എനിക്ക്.

ടാ ടാ….അങ്ങോട്ട് കൂടുതൽ ഒണ്ടാക്കണ്ട കേട്ടോ….പുറത്തുനിന്ന് കുറച്ചുപേർ ക്ലാസിലേക്ക് കയറി. സീനിയേഴ്സ് ആണെന്നെനിക്ക് മനസ്സിലായി.

വന്നപാടെ അതിൽ ഒരുത്തൻ എന്റെ കോളറിൽ കെറിപ്പിടിച്ചു. എന്നിട്ട് ഞാനെന്തോ അവന്റെ അമ്മയെ പീഡിപ്പിച്ച മട്ടിൽ ഒരഞ്ചു മിനിറ്റ് തെറിയും ഡയലോഗും. ക്ലസ്സിൽ ഞാൻ നിന്നുരുകി. ചുറ്റും നിന്നവരുടെ കണ്ണിൽ പരിഹാസം. വിശാൽ ആകെ അയ്യടാ എന്ന മട്ടിൽ തകർന്നു നിൽപ്പാണ്. അവനാണല്ലോ പ്രശനങ്ങൾക്ക് കാരണം എന്നൊരു കുറ്റബോധം നിറഞ്ഞ മുഖം.

പറയടാ സോറി…. എന്റെ കോളറിൽ പിടിച്ചവൻ നിന്നലറി. ഞാൻ ഒന്നും മിണ്ടിയില്ല…. പേടിയാണോ നാണക്കേടാണോ…. ആ നിമിഷത്തെ എന്റെ ഫീൽ എനിക്കെ അറിയൂ….

നിന്നോട് പറഞ്ഞാൽ മനസിലാവൂലെ….പറയടാ സോറി….അവന്റെ കൂട്ടത്തിൽ ഒരുത്തൻ എന്റെ മോന്തക്കിട്ട് തട്ടി.

സോറി…. എന്റെ നാവ് അറിയാതെ ചലിച്ചു.

എന്നെ നോക്കിയല്ല. അവളെ നോക്കി പറയടാ സോറി പെങ്ങളെന്ന്….

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഒരു തരം വിറങ്ങലിച്ച ഭാവം. കൂട്ടത്തിൽ അൽപ്പം സഹതാപവും ഉണ്ടോ അറിയില്ല. എങ്കിലും പെങ്ങളെന്ന് വിളിക്കാൻ ഒരു മടി. മനസ്സ് സമ്മതിക്കാത്തപോലെ.

ഇവൻ ഇന്നടി മേടിക്കും. കോളറിൽ പിടിച്ചവന്റെ സ്വരം.

എന്റെ ചുണ്ടുകൾ അറിയാതെ ചലിച്ചു….സോറി പെങ്ങളേ….പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അപമാനം. അതും അവളുടെ മുന്നിൽ വെച്ച്……. അങ്ങു തീർന്നുപോയിരുന്നെങ്കിൽ എന്നാശിച്ച നിമിഷം.

കോളറിൽ പിടിച്ചിരുന്ന കൈ അയഞ്ഞു. ഇനി ആരെങ്കിലും അവളെ നോക്കിയാ…..കോളറിൽ പിടിച്ചവൻ ക്ലാസ്സിനു നേരെ ഒന്നു വിരൽ ചൂണ്ടി ഒരു താകീത് പോലെ പറഞ്ഞിട്ട് വെളിയിലേക്കിറങ്ങി. ഞാൻ ഡെസ്കിലേക്ക് വീണു. മുഖം ഡെസ്കിലേക്ക് അമർത്തിക്കിടന്നു. ക്ലസ്സിൽ എന്തോ പിറുപിറുക്കലുകൾ…. പെണ്പിള്ളേരുടെ സഹതാപം നിറഞ്ഞ ചിലക്കലുകൾ….

ടാ സോറി….ഞാനറിയാതെ…..വിശാൽ എന്റെ തോളിൽ കൈവെച്ചു. അവന്റെ വാക്കുകൾ ഇടറുനുണ്ടാരുന്നു.

ആ പോട്ടെ സാരമില്ല. ഞാൻ പതിയെ എണീറ്റു. അല്ലേലും എനിക് ഒരടിയുടെ കുറവ് ഉണ്ടാരുന്നു. ഉള്ളിലെ കോപവും വിഷമവും പുറത്തു കാട്ടാതെ ഞാൻ പറഞ്ഞു. എന്തിനാ അവനെയും കൂടി വിഷമിപ്പിക്കുന്നെ എന്നൊരു തോന്നൽ.

ഞാൻ തിരിഞ്ഞു അവളെയൊന്നു നോക്കി. ഡെസ്കിൽ തലവെച്ചു കിടപ്പാണ്.

സോറിട്ടൊ….ഞാൻ പതിയെ പറഞ്ഞു. ഞാൻ അറിയാതെ ചെയ്തതാ…

അവൾ പെട്ടെന്ന് മുഖം ഉയർത്തി. അപ്പോഴാണ് ഞാനത് കണ്ടത്. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുന്നു.

എന്നാ പറ്റി…. ഞാൻ സോറി പറഞ്ഞില്ലേ….കരയല്ലേ പ്ലീസ്….ഞാൻ ഒരങ്കലാപ്പോടെ കരയുന്ന ഭാവത്തിൽ പറഞ്ഞു.

അവൾ ഒന്നും പറഞ്ഞില്ല. ഷാലെടുത് മുഖം തുടച്ചു. ഞാൻ പുറത്തേക്ക് നോക്കി. അവിടെ ആരുമില്ല. എല്ലാരും പോയിരിക്കുന്നു. ഞാൻ വീണ്ടും മുഖം തിരിച്ചു അവളെ നോക്കി. മുഖം ഷാൾ കൊണ്ട് മറച്ചിരിപ്പാണ്.

എന്താ പേര്….ഞാൻ പതുക്കെ ചോദിച്ചു. അവന്മാർ പുറത്തില്ലല്ലോ എന്ന ധൈര്യം.

പേര് ശ്രീലക്ഷ്മി…. വീട്ടിൽ ശ്രീന്ന് വിളിക്കും. അക്കന്റെ പേര് ഗോപകുമാർ…. അമ്മ ശ്രീലത….സ്ഥലം ആ പോസ്റ്റോഫീസിന്റെ പുറകിൽ. നേരത്തെ പഠിച്ചത് ഭരണങ്ങാനം….നിലവിൽ ലൗവർ ഇല്ല. മൊബൈൽ നമ്പർ ചോദിക്കേണ്ട തരില്ല. ഫേസ്ബുക്ക് ഐഡി ചോദിക്കേണ്ട ഇല്ല. ഇനി വേറെന്താ അറിയേണ്ടത്????? പിന്നിൽ നിന്നും ആ കാലമാടൻ വീണ്ടും.

അവളോട് ഒന്നു മിണ്ടാനുള്ള ലസ്റ് ചാൻസ് ആരുന്നു. അതും നശിപ്പിച്ചു ആ തെണ്ടി.ഞാൻ പല്ലിറുമിക്കൊണ്ട് അവനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *