നീലക്കൊടുവേലി – 4 38

നീലക്കൊടുവേലി 4

Neelakoduveli Part 4 | Author : Fire Blade

[ Previous Part ] [ www.kambi.pw ]


പ്രിയമുള്ളവരേ, കഴിഞ്ഞ പാർട്ടിനാണ് എനിക്ക് നല്ലൊരു പ്രോത്സാഹനം കിട്ടിയത്..അതിനുള്ള നന്ദി ആദ്യമേ അറിയിക്കുന്നു… ആളുകൾ പതിയെ സ്വീകരിച്ചു തുടങ്ങുന്നു എന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. ഇനി തുടർന്നും പ്രോത്സാഹനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..

പല ഭാഗങ്ങളിലും കിക്ക് ബോക്സിങ് സംബന്ധമായ വാക്കുകൾ ഉണ്ടാവും, ദയവ് ചെയ്ത് അറിയാത്തവർ ഗൂഗിൾ ചെയ്തു നോക്കി മനസിലാക്കുമല്ലോ..


അതുപോലെ ആദ്യത്തെ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ച ശേഷം വായിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് ആരംഭിക്കുന്നു..

നീലക്കൊടുവേലി – 4

കുറച്ചു മുൻപ് വരെ സിതാരയാണ് ഇടയ്ക്കിടെ നിശബ്ദയായതെങ്കിൽ ഇത്തവണ അത് നീതുവിന്റെ ഊഴമായിരുന്നു…

” പറയെടീ…. ഒന്നും ഇല്ല എന്ന് കേൾക്കാനാണ് എനിക്കിഷ്ടം.. ”

കുറച്ചു സമയം കാത്തിരുന്ന ശേഷവും അവളുടെ മറുപടി കാണാത്തതിനാൽ സിതാര ആവർത്തിച്ചു..

” അങ്ങനെ ചോദിച്ചാൽ.. ”

നീതു സിതാരയിൽ നിന്നും മിഴികൾ മാറ്റി..

” ചോദിച്ചാൽ….?? ”

അക്ഷമയോടെ സിതാര നീതുവിന്റെ മുഖം വീണ്ടും തന്റെ നേർക്ക് തിരിച്ചു..

” അങ്ങനെ ചോയ്ച്ചാൽ അറിയില്ലെന്ന് പറയാനേ എനിക്കിപ്പോ അറിയൂ.. ”

നീതു വീണ്ടും മിഴികൾ മാറ്റി..സിതാര അവിശ്വസനീയതയോടെ തന്റെ വായക്ക് മുകളിൽ കൈ വെച്ച് ചിന്തിച്ചു..

” അപ്പൊ പിന്നെ നീ എന്നെ പൊട്ടനാക്കിയതായിരുന്നോ..?? ”

അവൾക്ക് വേണ്ടി കൂടിയല്ലേ സിദ്ധുവുമായി അടിയുണ്ടാക്കിയത്…?? അന്നത്തെ അവളുടെ സങ്കടവും ഇപ്പോളത്തെ ഡയലോഗും തമ്മിൽ ഉള്ള അന്തരമായിരുന്നു സിതാരയുടെ മനസ്സിൽ..

” എടീ.. അതേയ്….. അന്ന് നിന്നോട് സംഭവിച്ചതെല്ലാം പറഞ്ഞപ്പോ നല്ല ആശ്വാസം വന്നു, പിന്നെ ഞാൻ ആലോചിച്ചപ്പോ എന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടായിട്ടാകും അങ്ങനൊക്കെ ചെയ്തിട്ടുണ്ടാകുക എന്നൊരു തോന്നൽ വന്നു… ”

സിതാരയുടെ മുഖത്ത് നോക്കാതെ തന്നെയായിരുന്നു നീതു ഇതെല്ലാം പറഞ്ഞു കൊണ്ടിരുന്നത്.. അവളെ നോക്കാൻ എന്തോ ഒരു ചളിപ്പ് അവൾക്ക് തോന്നി…

” നീ അന്ന് പോയി ബഹളമുണ്ടാക്കിയ ശേഷം പുള്ളി എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല… അതൂടി ആയപ്പോ എനിക്ക് വല്ലാതെ ഒരു ഒരു…..

പുള്ളിയെ നിർബന്ധിച്ചു ഈ കസർത്തൊക്കെ പഠിപ്പിക്കാൻ പറഞ്ഞത് ഞാൻ തന്നെയല്ലേ.. എന്നിട്ട് ആ ഞാൻ തന്നെ പുള്ളിയെ തെറ്റുകാരനും ആക്കി, എന്റെ അടുത്താണ് തെറ്റ് ഞാൻ അത്രത്തോളം അടുത്ത് ഇടപഴകരുതായിരുന്നു…”

സിതാര അന്തം വിട്ട് നീതുവിനെ നോക്കികൊണ്ട്‌ കിടന്നു… ഇവൾ തന്നെയല്ലേ രണ്ടു ദിവസം മുൻപേ പിടിച്ചു കടിച്ചു എന്നൊക്കെ പറഞ്ഞു വന്നത്…

” അത് നന്നായെടീ… നിന്റെ കണ്ടുപ്പിടിത്തം ഒക്കെ കൊള്ളാം.. ”

സിതാര കലിപ്പോടെ പറഞ്ഞു കൊണ്ട് അപ്പുറത്തേക്ക് ബുദ്ധിമുട്ടി തിരിഞ്ഞു കിടന്നു..

” അതിനു നീയെന്തിനാ എന്നോട് ദേഷ്യപ്പെടണേ..? ഞാൻ ന്റെ മനസിലുള്ളത് നിന്റടുത്തു പറഞ്ഞെന്നല്ലേ ഉള്ളൂ.. നിന്നോട് പറയാതിരിക്കാൻ പറ്റാത്തോണ്ടല്ലേ.. ”

മുറിവിൽ സ്പർശിക്കാതെ അവളെ പുറകിലൂടെ കെട്ടിപ്പിടിച്ചുകൊണ്ട്
നീതു പറഞ്ഞു…

” എടീ മണുക്കൂസേ..!! നിനക്കിപ്പോ ഈ രണ്ടു ദിവസം കൊണ്ട് ഉണ്ടായ പ്രേമമല്ലേ…നിന്റൊരു കാര്യം..,!!

ഇതൊക്കെ കേക്കുമ്പോ പിന്നെ ഞാൻ ദേഷ്യപ്പെടാതെ കെട്ടിപ്പിടിച്ചു ഉമ്മ തരുവാണോ വേണ്ടത്..??

തന്നെ കെട്ടിപിടിച്ച നീതുവിന്റെ കയ്യിൽ നല്ലൊരു നുള്ള് കൊടുത്തുക്കൊണ്ട് സിതാര പറഞ്ഞു..

” അതിനു ഞാൻ പ്രേമിച്ചു പിന്നാലെ നടക്കാൻ പോവാണ് എന്നൊന്നും പറഞ്ഞില്ലല്ലോ… എനിക്ക് ഒരു കുഞ്ഞിഷ്ടം ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ.. ”

നുള്ള് കിട്ടിയ കൈ ഉഴിഞ്ഞു കൊണ്ട് നീതു കെറുവിച്ചു..

” ആ.. ഉവ്വ…. നിന്റെ ഈ കുഞ്ഞിഷ്ടം വെച്ച് കുറച്ചു ദിവസം കൂടി കൂടി ഗുസ്തി പഠിച്ചോ, അപ്പൊ പിന്നെ എല്ലാരും കൂടി കല്യാണം നടത്തിത്തന്നോളും… ”

സിതാര പറഞ്ഞതിന്റെ പൊരുൾ നീതുവിന് ആദ്യം മനസിലായില്ലായിരുന്നു..ഒന്ന് കൂടി ഇരുത്തി ‘ കിടത്തി ‘ ചിന്തിച്ചപ്പളാണ് വഷളത്തരം പിടികിട്ടിയത്…

” അയ്യേ…. ച്ചീ… ഈ സാധനം..!!! പോടീ കൊരങ്ങെ… ഞാൻ മിണ്ടൂല.. ”

ജാള്യതയാൽ മറ്റു മറുപടിയൊന്നും പറയാനില്ലാതെ നീതു പിണങ്ങി തിരിഞ്ഞു കിടന്നു..

” ഹ്മ്മ് .. മിണ്ടണ്ട ..ഇനി ഉറങ്ങാൻ നോക്ക്…എനിക്ക് നല്ല ക്ഷീണമുണ്ട്.. ”

നീതുവിനോടായി പറഞ്ഞു കൊണ്ട് സിതാര കണ്ണുകൾ അടച്ചു കിടന്നു..

കടന്നൽ കൂടിനു കല്ലു കൊണ്ടെന്നപ്പോൾ ചിന്തകൾ ഇരമ്പിയാർത്തു… ഇങ്ങനെയൊന്നു സ്വപ്നത്തിൽ പോലും കരുതിയില്ല, രണ്ട് ദിവസം മുൻപ് സങ്കടത്തോടെ പറഞ്ഞൊരു കാര്യം ഇന്ന് മറ്റൊരു രീതിയിൽ കേൾക്കേണ്ടി വന്നിരിക്കുന്നു…

അല്ല ഒന്നും പറയാൻ പറ്റില്ല, ചിന്തിക്കണമായിരുന്നു..അവളും വികാരവും വിചാരങ്ങളും ഉള്ള ഒരു മനുഷ്യനാണെന്നു, ഒരു പെണ്ണാണെന്ന്…

ദേഹമേ രണ്ടെണ്ണം ഉള്ളൂ, മനസ് പലപ്പോളും ഒന്നാണെന്നു തോന്നിയിട്ടുണ്ട്… പലതും അവൾ ചിന്തിക്കുമ്പോൾ തന്നെ മനസിലാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്, തിരിച്ചും…സിദ്ധുവിനോട് എതിർപ്പ് പറയാൻ തനിക്ക്‌ പറ്റാത്തത് പോലെ അവൾക്കും സംഭവിച്ചു..ഇപ്പോൾ മാത്രം ചെറിയൊരു മാറ്റം വന്നു, അവൾക്ക് അവനോടുള്ളത് ഒരു കുഞ്ഞിഷ്ടം, എന്നാൽ തനിക്കുള്ളത് ദേഷ്യമല്ലേ….!!

ഇനി വരുന്നിടത്തു വെച്ച് കാണാം.. ഒന്ന് കൂടി ശ്രദ്ധ വേണമെന്ന് അവൾ മനസിൽ ഉറപ്പിച്ചു..

******************

രാവിലെ കൊതുകിന്റെ കടി സഹിക്കാൻ വയ്യാഞ്ഞാണ് സിദ്ധു എണീറ്റത്…. നേരത്തെ എഴുന്നേൽക്കുന്നതിനോട് അവന് തീരെ താൽപ്പര്യമില്ല, ഇതിപ്പോ ഇങ്ങനൊരു സാഹചര്യം ഉണ്ടായത്കൊണ്ട് വേറെ രക്ഷയില്ല..

എണീറ്റ് നേരെ പോയി മൂത്രമൊഴിച്ച് തിരികെ വന്ന് പടിയിൽ കയറി ഇരുന്നു..ചെറിയൊരു തണുപ്പിൽ അലസമായി അങ്ങനെ ഇരിക്കാൻ നല്ല സുഖം തോന്നി..

വീട്ടിലെ മെത്തയിൽ അല്ലെങ്കിൽ പോലും അവിടെ നിന്നും വളരെ സുഖകരമായ ഉറക്കം ലഭിച്ചത് കൊണ്ട് അവൻ നല്ല ഉന്മേഷത്തോടെയാണ് ഉണ്ടായിരുന്നത്.. റൂമിൽ ഉണർന്നത് പോലെയല്ല,

സൂര്യപ്രകാശം തട്ടി മഞ്ഞിൻകണങ്ങൾ നിന്നിരുന്ന നെല്ലിൻതുമ്പെല്ലാം തിളങ്ങുന്നുണ്ടായിരുന്നു.., ചുറ്റിനും കിളികളുടെയും പല ജീവികളുടെയും ശബ്ദം.. കിടക്കാനും വിശ്രമിക്കാനും കുറച്ചു കൂടി മെച്ചപ്പെട്ട അവസ്ഥ അവിടെ വരുത്തണമെന്ന് സിദ്ധു മനസ്സിൽ ഉറപ്പിച്ചു..

കൊതുകിന്റെ ശല്യം കൂടി ഇല്ലെങ്കിൽ കുറച്ചു സമയം കൂടി കിടക്കേണ്ടതാണ്..എണീറ്റ സ്ഥിതിക്ക്
ചിറക്കലേക്ക് പോയേക്കാമെന്നു അവൻ തീരുമാനിച്ചു..

തിരിച്ചു നടന്നു കൊണ്ടിരിക്കുമ്പോൾ ലഹരി നന്നായി വിട്ടോഴിഞ്ഞില്ലെന്നു ഒരു തോന്നൽ തോന്നി..പിന്നെ തല്ലിന്റെ ബാക്കിപ്പത്രമായി അവിടവിടെ വേദനയും, ചതവും വേറെയും… എല്ലാം കുളിച്ചാൽ ശരിയാകുമെന്ന പ്രതീക്ഷയിലാണ് ബാക്കി ദൂരം നടന്നത്..

Leave a Reply

Your email address will not be published. Required fields are marked *