നീലക്കൊടുവേലി – 4 50

” അയ്യേ…. ച്ചീ… ഈ സാധനം..!!! പോടീ കൊരങ്ങെ… ഞാൻ മിണ്ടൂല.. ”

ജാള്യതയാൽ മറ്റു മറുപടിയൊന്നും പറയാനില്ലാതെ നീതു പിണങ്ങി തിരിഞ്ഞു കിടന്നു..

” ഹ്മ്മ് .. മിണ്ടണ്ട ..ഇനി ഉറങ്ങാൻ നോക്ക്…എനിക്ക് നല്ല ക്ഷീണമുണ്ട്.. ”

നീതുവിനോടായി പറഞ്ഞു കൊണ്ട് സിതാര കണ്ണുകൾ അടച്ചു കിടന്നു..

കടന്നൽ കൂടിനു കല്ലു കൊണ്ടെന്നപ്പോൾ ചിന്തകൾ ഇരമ്പിയാർത്തു… ഇങ്ങനെയൊന്നു സ്വപ്നത്തിൽ പോലും കരുതിയില്ല, രണ്ട് ദിവസം മുൻപ് സങ്കടത്തോടെ പറഞ്ഞൊരു കാര്യം ഇന്ന് മറ്റൊരു രീതിയിൽ കേൾക്കേണ്ടി വന്നിരിക്കുന്നു…

അല്ല ഒന്നും പറയാൻ പറ്റില്ല, ചിന്തിക്കണമായിരുന്നു..അവളും വികാരവും വിചാരങ്ങളും ഉള്ള ഒരു മനുഷ്യനാണെന്നു, ഒരു പെണ്ണാണെന്ന്…

ദേഹമേ രണ്ടെണ്ണം ഉള്ളൂ, മനസ് പലപ്പോളും ഒന്നാണെന്നു തോന്നിയിട്ടുണ്ട്… പലതും അവൾ ചിന്തിക്കുമ്പോൾ തന്നെ മനസിലാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്, തിരിച്ചും…സിദ്ധുവിനോട് എതിർപ്പ് പറയാൻ തനിക്ക്‌ പറ്റാത്തത് പോലെ അവൾക്കും സംഭവിച്ചു..ഇപ്പോൾ മാത്രം ചെറിയൊരു മാറ്റം വന്നു, അവൾക്ക് അവനോടുള്ളത് ഒരു കുഞ്ഞിഷ്ടം, എന്നാൽ തനിക്കുള്ളത് ദേഷ്യമല്ലേ….!!

ഇനി വരുന്നിടത്തു വെച്ച് കാണാം.. ഒന്ന് കൂടി ശ്രദ്ധ വേണമെന്ന് അവൾ മനസിൽ ഉറപ്പിച്ചു..

******************

രാവിലെ കൊതുകിന്റെ കടി സഹിക്കാൻ വയ്യാഞ്ഞാണ് സിദ്ധു എണീറ്റത്…. നേരത്തെ എഴുന്നേൽക്കുന്നതിനോട് അവന് തീരെ താൽപ്പര്യമില്ല, ഇതിപ്പോ ഇങ്ങനൊരു സാഹചര്യം ഉണ്ടായത്കൊണ്ട് വേറെ രക്ഷയില്ല..

എണീറ്റ് നേരെ പോയി മൂത്രമൊഴിച്ച് തിരികെ വന്ന് പടിയിൽ കയറി ഇരുന്നു..ചെറിയൊരു തണുപ്പിൽ അലസമായി അങ്ങനെ ഇരിക്കാൻ നല്ല സുഖം തോന്നി..

വീട്ടിലെ മെത്തയിൽ അല്ലെങ്കിൽ പോലും അവിടെ നിന്നും വളരെ സുഖകരമായ ഉറക്കം ലഭിച്ചത് കൊണ്ട് അവൻ നല്ല ഉന്മേഷത്തോടെയാണ് ഉണ്ടായിരുന്നത്.. റൂമിൽ ഉണർന്നത് പോലെയല്ല,

സൂര്യപ്രകാശം തട്ടി മഞ്ഞിൻകണങ്ങൾ നിന്നിരുന്ന നെല്ലിൻതുമ്പെല്ലാം തിളങ്ങുന്നുണ്ടായിരുന്നു.., ചുറ്റിനും കിളികളുടെയും പല ജീവികളുടെയും ശബ്ദം.. കിടക്കാനും വിശ്രമിക്കാനും കുറച്ചു കൂടി മെച്ചപ്പെട്ട അവസ്ഥ അവിടെ വരുത്തണമെന്ന് സിദ്ധു മനസ്സിൽ ഉറപ്പിച്ചു..

കൊതുകിന്റെ ശല്യം കൂടി ഇല്ലെങ്കിൽ കുറച്ചു സമയം കൂടി കിടക്കേണ്ടതാണ്..എണീറ്റ സ്ഥിതിക്ക്
ചിറക്കലേക്ക് പോയേക്കാമെന്നു അവൻ തീരുമാനിച്ചു..

തിരിച്ചു നടന്നു കൊണ്ടിരിക്കുമ്പോൾ ലഹരി നന്നായി വിട്ടോഴിഞ്ഞില്ലെന്നു ഒരു തോന്നൽ തോന്നി..പിന്നെ തല്ലിന്റെ ബാക്കിപ്പത്രമായി അവിടവിടെ വേദനയും, ചതവും വേറെയും… എല്ലാം കുളിച്ചാൽ ശരിയാകുമെന്ന പ്രതീക്ഷയിലാണ് ബാക്കി ദൂരം നടന്നത്..

പോകുമ്പോൾ പാടത്തു പണിയെടുക്കാനുള്ളവർ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നുണ്ട്, സിദ്ധുവിനെ ഇത്തരത്തിൽ കണ്ടത് അവർക്ക് പല ചോദ്യങ്ങൾ മനസ്സിൽ ഉണ്ടാക്കി… ചിലരെല്ലാം അമ്പലത്തിൽ വെച്ച് നടന്ന കാര്യം അറിഞ്ഞിട്ടുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ലോഗ്യം കാണിച്ചു..

സിദ്ധുവിന്റെ മനസ്സിൽ ഇതൊന്നും ഉണ്ടായില്ല, അവൻ നീട്ടിവലിച്ചു നടന്നു.. ലഹരി ഉപയോഗിച്ചത് ശങ്കരനും ലക്ഷ്മിയമ്മയും അറിയരുതെന്നു മാത്രമേ ആ സമയത്ത് മനസ്സിൽ ഉണ്ടായിരുന്നുള്ളു..

പൂമുഖത്ത് അധികമാരും ഇല്ലെന്നു കണ്ടപ്പോൾ ഒരു സമാധാനം തോന്നി.. മെല്ലെ കോണിപ്പടി കയറി മുകളിൽ എത്തി ….

കട്ടിലിലേക്ക് കാൽ കയറ്റിവെച്ച് കസേരയിൽ ഇരുന്നു…. പല്ല് തേക്കാമെന്നൊരു തോന്നൽ ഉണ്ടായെങ്കിലും എണീറ്റപ്പോൾ ക്ഷീണം വന്നതോടെ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു…

ചെറിയൊരു മയക്കം നടത്തിയപ്പോളാണ് ” മോനെ ” എന്നൊരു വിളി കേട്ടത്…

” രാത്രി ഇങ്ങോട്ട് പോന്നൂടായിരുന്നോ…? ഒറക്കം ശെരിയാവാത്തത് കണ്ണിൽ അറിയാനുണ്ട്… ”

ലക്ഷ്മിയമ്മ സിദ്ധുവിന്റെ മുടിയിലൂടെ തഴുകി.അവർ കുളിച്ചു അമ്പലത്തിൽ പോയി വരുന്ന വരവാകണം…അവൻ അവരെയും നോക്കി ചുമ്മാ പുഞ്ചിരിച്ചു കൊണ്ട് കിടന്നു..ഉറക്കം ശെരി ആവാത്തതല്ല കണ്ണിലെ ചുവപ്പിന് കാരണമെന്ന് അവനല്ലേ അറിയൂ..

Leave a Reply

Your email address will not be published. Required fields are marked *