ലക്ഷ്മിയമ്മ ഓർത്തെടുത്തുക്കൊണ്ട് ചോദിച്ചു..
” ഏയ്യ്…. അതൊന്നും പ്രശ്നമല്ല… ചെല്ലുമ്പോ പറയാം, അടയാളം ഉണ്ടല്ലോ കാണിക്കാൻ.. ”
അവൻ അവരെ അശ്വസിപ്പിച്ചു.. ക്ലാസിൽ വല്ലപ്പോഴുമേ കയറാറുള്ളൂ എന്ന സത്യം അവർക്ക് അറിയില്ലല്ലോ..
“ഇന്നിപ്പോ അവരെന്താ ക്ലാസിൽ പോവാഞ്ഞത്.? ”
സിതാരയും നീതുവും പോവാത്തതിനെ പറ്റി സിദ്ധു അപ്പോഴാണ് ചിന്തിച്ചത്..
” ഓ… എനിക്കറിയില്ല.. ഉത്സവം കഴിഞ്ഞതിന്റെ ക്ഷീണമായിരിക്കും..മോൻ വിശ്രമിച്ചോ, ഞാൻ താഴേക്ക് പോവാണ്..
വിശക്കാൻ തുടങ്ങിയാൽ നേരത്തെ പോലെ ഒന്ന് കൂക്കിയാൽ മതി, ഇങ്ങോട്ട് എത്തിക്കാം…”
അവർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ടു റൂമിനു പുറത്തിറങ്ങി വാതിൽ ചാരി..
സിദ്ധു വേദന കടിച്ചമർത്തി കിടന്നു… മനസ് പലകുറി മറ്റു പലതും ചിന്തിച്ച് നോക്കിയെങ്കിലും വേദന സമ്മതിച്ചില്ല… അങ്ങനെ കിടന്നു അവനെപ്പഴോ മയങ്ങിപ്പോയി..
********* *******
” അതേയ്….. കൂയ്….”
ആരോ മുഖം കുലുക്കി വിളിച്ചപ്പോളാണ് സിദ്ധു കണ്ണുകൾ മെല്ലെ തുറന്നത്..
കണ്ണുകൾ തുറന്നു നോക്കുമ്പോൾ മുൻപിൽ നീതുവിന്റെ മുഖം… ഗാഡ നിദ്രയിൽ നിന്നും ഉണർന്നതുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയെങ്കിലും അവളാണെന്ന തിരിച്ചറിവ് കുറച്ചു സെക്കന്റുകൾ കൊണ്ടാണ് അവന് ഉണ്ടായത്..
“ഹ്മ്മ്..??? ”
അവൻ പുരികമുയർത്തി..
” ഭക്ഷണം കഴിക്കണ്ടേ….??സമയം കുറെ ആയി..”
അവൾ വളഞ്ഞു നിന്ന് കൈകൾ അവൻ കിടക്കുന്നതിനു ഇരുവശം പതിപ്പിച്ചു കൊണ്ടാണ് ചോദിച്ചിരുന്നത്.. അവളുടെ തുടുത്ത ചൊടികളും, ഡ്രെസ്സിനു മുകളിലൂടെ കാണുന്ന മുലച്ചാലുകളും അവന്റെ മനസ്സിൽ ഒരു ഇളക്കം സൃഷ്ടിച്ചെങ്കിലും പതിയെ മിഴികൾ മാറ്റി ചുമരിലെ ക്ലോക്കിൽ നോക്കി..
സമയം രണ്ടേമുക്കാൽ മണി ആയിരിക്കുന്നു..
പല കാരണം കൊണ്ടു ഈയിടെയായി പകൽ ഉറക്കം തന്നെ… ഓരോ നാശം പിടിച്ച അവസ്ഥ!!
” എണീച്ച് വരാമോ..? ”
അവൾ അതേ പോസിൽ തന്നെയാണ്… അവൾക്ക് പഴയ സൗഹൃദം ഇപ്പോഴും ഉണ്ടെന്നു അവൻ അറിയുവാനുള്ള മാർഗം ഇതെല്ലാമാണെന്ന് അവൾ കരുതി… ഇപ്പൊൾ തങ്ങൾക്കിടയിലുള്ള അകലം മാറിക്കിട്ടുവാൻ ഉള്ള ഓരോ ശ്രമങ്ങൾ..
സിദ്ധു മെല്ലെ എഴുന്നേൽക്കുവാൻ തുടങ്ങി, അവൾ മുറിവില്ലാത്ത കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.. അവൻ വേണ്ടെന്നു പറഞ്ഞെങ്കിലും അവൾ വിട്ടില്ല.
” അമ്മ മൂന്നാല് തവണ വന്നു നോക്കി, പിന്നെ എന്നെ ഏൽപ്പിച്ചതാ.. ”
അവൻ നിശബ്ദനായി തുടരുന്നത് കണ്ടു അവൾ അവളുടെ ഭാഗം ക്ലിയർ ആക്കി..
സിദ്ധു ബാത്‌റൂമിൽ പോയി മുഖവും വായും കഴുകി വന്നു..പിടിക്കാൻ അവൾ നോക്കിയെങ്കിലും അവൻ വഴങ്ങിയില്ല..
തിരിച്ചു വന്ന് കസേരയിൽ ഇരുന്ന് അവൾ വിളമ്പിയ ചോറും കറികളും നന്നായി തന്നെ അകത്താക്കി..
കഴിച്ചു കഴിഞ്ഞ് എണീറ്റപ്പോളും അവൾ സഹായിക്കാനായി ചെന്നെങ്കിലും അവൻ കൈ കൊണ്ടു തടഞ്ഞു.. പക്ഷെ മുന്നോട്ട് നടക്കുന്നതിനിടയിൽ അവന്റെ മുണ്ട് അഴിഞ്ഞു … എച്ചിൽ ഉള്ള കൈ കൊണ്ട് തൊടാൻ ആവാത്തതിനാൽ മറു കൈ കൊണ്ടു മുണ്ട് തടഞ്ഞുകൊണ്ടും എച്ചിൽ കൈകൊണ്ടു കണ്ട്രോൾ ചെയ്തുകൊണ്ടും സിദ്ധു ദയനീയമായി നീതുവിനെ നോക്കി…അത് ചെയ്യുമ്പോളെല്ലാം അവന് മുറിവ് വേദന എടുക്കുന്നുണ്ടായിരുന്നു..
പാത്രമെടുക്കാൻ തയ്യാറെടുത്ത നിന്നിരുന്ന നീതു അവന്റെ പരാക്രമങ്ങൾ കണ്ടു പൊട്ടി ചിരിച്ചു…ചിരിയൊന്നു അടങ്ങിയപ്പോൾ അവനരികിൽ വന്ന് കൈ കെട്ടി നിന്നെകൊണ്ട് മുഖത്തേക്ക് നോക്കി..
” ഞാൻ തൊട്ടാൽ ഇനി പ്രശ്നണ്ടോ..ഭയങ്കര അയിത്തം ആയിരുന്നല്ലോ..?? ”
കളിയാക്കികൊണ്ടാണ് ചോദ്യം….അവൻ ഒന്ന് നിശ്വസിച്ചുകൊണ്ട് ചിരിച്ചു കാണിച്ചു ..
” ഇത് പോരാ.. എന്നോട് പറയണം ഒന്ന് സഹായിക്കൂ എന്ന്… അപ്പൊ ചെയ്യാം.. ”
ഇത്ര നേരം താൻ ബലം പിടിച്ചതിന്റെ പണിയാണ് അവൾ തരുന്നതെന്നു സിദ്ധുവിന് മനസിലായി. പക്ഷേ ദേഷ്യത്തിന് പകരം അതെല്ലാം ആസ്വദിക്കാനാണ് അവന് തോന്നിയത്…
” അങ്ങനെ ഞാൻ പറഞ്ഞിട്ട് നീയെന്നെ സഹായിക്കണ്ടടീ ”
പുച്ഛം മുഖത്ത് വിതറിക്കൊണ്ട് സിദ്ധു പറഞ്ഞു, ശേഷം ഒരു അടി കൂടി മുന്നോട്ട് വെച്ചെങ്കിലും മുണ്ട് പോകുമെന്ന് ഉറപ്പായി..
