നീലക്കൊടുവേലി – 4 38

ലക്ഷ്മിയമ്മ ഓടിവന്നു സിദ്ധുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് വേണ്ട മോനെ, മതി എന്നൊക്കെ പറയുന്നുണ്ട്…സിദ്ധു ദേഹത്ത് നിന്നും മെല്ലെ എണീറ്റു

അതിനിടക്കാണ് ആ പയ്യൻ പാന്റിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്ത് എണീക്കാൻ പോവുകയായിരുന്ന സിദ്ധുവിന്റെ കയ്യിലും കാലിലും വരച്ചത്…

കണ്ടു നിന്നവർ പലവിധ ശബ്ദങ്ങൾ ഉണ്ടാക്കി..

സിദ്ധു ഒരു അലർച്ചയോടെ നോക്കിയപ്പോൾ തന്റെ കയ്യിലും കാലിലും ചോര…മറ്റവന്റെ ബ്ലേഡ് കൊണ്ടുള്ള പ്രകടനമായിരുന്നു അത് ..

വേദനക്കിടയിലും പിടഞ്ഞെണീക്കാൻ തുടങ്ങിയ അവന്റെ നെഞ്ചിൽ വീണ്ടും കയറിയിരുന്ന്‌ സിദ്ധു മുഖത്തേക്ക് ആഞ്ഞിടിച്ചു.. അവന്റെ മുഖം രക്തമയമായി…

സിദ്ധുവിനെ പിടിച്ചു എണീപ്പിച്ച ചിന്നൻ അവന്റെ കൂട്ടുകാരോട് അവനെ കൊണ്ടുപോവാൻ പറഞ്ഞു…

ശേഷം അവനെ തിരക്കിൽ നിന്നും മാറ്റി ഒരു കടയുടെ ഓരം ചേർത്തിരുത്തി സോഡാ കൊണ്ട് മുറിവുകൾ കഴുകി… അവന്റെ നിലവിളി കേട്ടു കരഞ്ഞു കൊണ്ട് ലക്ഷ്മിയമ്മയും അവരെ ആശ്വസിപ്പിച്ചുകൊണ്ട് മക്കളും നിന്നു..

ഒരു മുറിവ് തുടയിൽ നെടുനീളത്തിൽ, മറ്റൊന്ന് ഇടത്തെ കയ്യിൽ, അതിന്റെ ചില ഭാഗത്തു ആഴമുണ്ടായിരുന്നു…

അവിടെയും ആളുകൾ കൂടി തുടങ്ങി, ശങ്കരൻ തലക്ക് കൈകൊടുത്ത് ഇതെല്ലാം നോക്കി ഒരിടത്തിരുന്നു… സിതാര ചിന്നനോടൊപ്പം മുറിവ് കാര്യങ്ങളിൽ സഹായിച്ചു..

 

അപ്പോൾ ആൾക്കൂട്ടത്തിനിടക്ക് നിന്ന് കാഷായവസ്ത്രം ധരിച്ച ഒരു താടിക്കാരൻ മുന്നോട്ട് വന്നു… എല്ലാവരെയും അടുത്ത് നിന്നും ആദ്യം അയാൾ മാറ്റി, ശേഷം ഒരു കത്തി എടുത്ത് മുറിവിന്റെ മുകളിൽ വെച്ച് പാന്റ് മുറിച്ചു മാറ്റി, പിന്നെ ഒന്ന് കൂടി വൃത്തിയായി കഴുകിക്കൊണ്ട് അങ്ങേരുടെ ബാണ്ഡത്തിൽ നിന്നും ഒരു ലേഹ്യം പോലൊരു വസ്തുവിൽ ഏതോ ഉണക്ക ഇല പിഴിഞ്ഞ് തേച്ചുപിടിപ്പിച്ചു..

നീറ്റൽ കൊണ്ട് സിദ്ധു അലറി, അയാൾ അത് വകവെക്കാതെ അശ്വസിപ്പിച്ചുകൊണ്ട് നന്നായി മരുന്ന് തേച്ചു കയ്യിലുണ്ടായിരുന്ന തുണികൊണ്ട് കെട്ടി…അവന്റെ വായിലും ഒരു വേരിന്റെ കഷ്ണം കടിക്കാൻ കൊടുത്തു.., കടയിൽ നിന്നും ഒരു ഡപ്പി വാങ്ങി ആ ലേഹ്യത്തിൽ ഇല ചേർത്ത് പിഴിഞ്ഞ ശേഷം ചിന്നനെ അടുത്തേക്ക് വിളിച്ചു അത് അവന്റെ കയ്യിൽ കൊടുത്തിട്ട് അവിടെ നിന്നും യാത്ര പറഞ്ഞു പോയി..

നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സിദ്ധുവിനെ ചിന്നൻ ഓട്ടോയിൽ ഇരുത്തി ഒരുവിധത്തിൽ ചിറക്കലേക്ക് എത്തിച്ചു…

താഴെ കിടക്കാൻ നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല.. ചിന്നന്റെയും ശങ്കരന്റെയും തോളിൽ തൂങ്ങി ഞെരങ്ങിയും മൂളിയും വേദന നിയന്ത്രിച്ചു അവൻ സ്വന്തം റൂമിൽ എത്തി കിടന്നു…

ചിന്നൻ അവന്റെ കയ്യിൽ വൈദ്യൻ കൊടുത്ത സാധനങ്ങളെല്ലാം ലക്ഷ്മിയമ്മയെ ഏൽപ്പിച്ചു..

ഈ രണ്ടു ദിവസം കൊണ്ട് സംഭവിച്ച കാര്യങ്ങളൊക്കെ കൂടി അവർക്കെല്ലാം വല്ലാത്ത മാനസിക പ്രയാസങ്ങളുണ്ടാക്കിയിരുന്നു..അതിന്റെ പ്രതിഫലനം എല്ലാ മുഖങ്ങളിലും അവൻ കണ്ടു..യാത്ര പറഞ്‌ അവൻ തിരികെ പോയി..

സിദ്ധു ഇടയ്ക്കു കാലൊന്നു ഇളക്കിയപ്പോൾ പെട്ടെന്ന് വേദന കാരണം നിലവിളിച്ചു..

” ഞാൻ പറഞ്ഞതല്ലേ കുട്ട്യേ ഒന്നും വേണ്ടാന്ന്… കേൾക്കാത്തൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ കിടക്കേണ്ടി വന്നത്…”

ലക്ഷ്മിയമ്മ മൂക്ക് പിഴിഞ്ഞുക്കൊണ്ട് പറഞ്ഞു.. അവർക്ക് അവന്റെ വേദനിക്കുന്ന അവസ്ഥയെ ഒരുകാലത്തും ഉൾകൊള്ളാൻ പറ്റാത്തതാണല്ലോ..

” ചെറിയ മുറിവല്ലേ, നാളേക്ക് മാറും….. ഇതിപ്പോ ആയതിന്റെ ഒരു വേദനയാ… ശെരി ആയിക്കോളും.. ”

തന്നാലാവും വിധം അവൻ അവരെ സമാധാനിപ്പിച്ചു..

” ഇന്ന് ആരെങ്കിലും ഇവിടെ കിടക്കണ്ടേ..? അന്ന് ആ കുട്ടി ഉണ്ടായതുകൊണ്ട് നമ്മളാരും വേണ്ടി വന്നില്ല… എന്തെങ്കിലും ആവശ്യം വന്നാലോ.. ”

ശങ്കരൻ ലക്ഷ്മിയമ്മയോടായി ചോദിച്ചപ്പോൾ അവർ നാക്ക്‌ കടിച്ചുകൊണ്ട് തലയിൽ കൈവെച്ചു..

” ആരും നിക്കണ്ട, എല്ലാവരും പോയി ഉറങ്ങിക്കോ….ഒന്നോ രണ്ടോ തവണ എണീക്കാൻ വേണ്ടി നിങ്ങളെ ഒരാളെ രാവിലെ വരെ ഇവിടെ മെനക്കെടുത്തുന്നത് എനിക്ക് താൽപ്പര്യമില്ല…”

സിദ്ധു വേദന കടിച്ചമർത്തിക്കൊണ്ട് കട്ടായം പറഞ്ഞു…

” എങ്കി ഞാൻ വേണേൽ നിന്നോളാം അമ്മേ…”

അത് സിതാരയായിരുന്നു.. നീതുവും സിദ്ധുവും ഒരേ സമയം അവിശ്വസനീയമായി അവളെ നോക്കി..

” വേണ്ടെന്നു പറഞ്ഞില്ലേ…?
ഞാനാണ് പറയേണ്ട ആൾ, നിങ്ങൾ പോയി കിടന്നുറങ്ങു.. ഇത് ഞാനായിട്ട് ചോദിച്ചു മേടിച്ചതാണ്… പക്ഷെ ഇന്ന് ഈ വേദനക്കും മേലെ എനിക്ക് സന്തോഷമുണ്ട്.. അത് മാത്രം മതി ഇതെല്ലാം സഹിക്കാൻ.. ”

സിദ്ധു അഭിമാനത്തോടെ പറഞ്ഞു… അവർ ധർമസങ്കടത്തിലായി… വീണ്ടും നിർബന്ധിച്ചപ്പോൾ അവന് ആവശ്യമുള്ള കാര്യങ്ങളൊക്കെ ഒരുക്കിയ ശേഷം ബാക്കിയുള്ളവർ താഴേക്ക് പോയി..

അന്ന് രാത്രി സിദ്ധുവിന് യതാർത്ഥത്തിൽ അഗ്നിപരീക്ഷ ആയിരുന്നു.. വേദനക്ക്‌ കുറവില്ലെന്നല്ല അതിനുള്ളിൽ മരുന്നിന്റെ നീറ്റലും കാൽ ഇളക്കാൻ പറ്റായ്കയും എല്ലാം കൂടെ അവന്റെ ഊപ്പാടിളകി..

ഒരുപാട് ശ്രമിച്ചെങ്കിലും നിദ്രാദേവി കനിവ് കാണിച്ചില്ല, കാൽ ഇളക്കാൻ പറ്റാത്തതുകൊണ്ട് അവന്റെ സ്ഥിരം പോസിൽ ഉറങ്ങാനും സാധിച്ചില്ല.. ഒരു വിധത്തിൽ നേരം പുലരാനായപ്പോൾ എപ്പഴോ വേദന കുറവ് വരികയും അവൻ ഉറങ്ങുകയും ചെയ്തു..

ഏറെ വൈകിയാണ് അവൻ ഉണർന്നത്. ..മുറിവ് ഇന്നലത്തെ അത്ര കണ്ടു വേദനയില്ലാ..തൊട്ടു നോക്കുമ്പോൾ ഒരു പിടുത്തമുണ്ടെന്നേ ഉള്ളൂ..ഉടുമുണ്ട് കട്ടിലിനു താഴെ ആയിരുന്നു, അയ്യേ, ഷെഡ്‌ഡി മാത്രം ഇട്ടാണോ കെടന്നിരുന്നത്..! ആവോ..

നല്ല വിശപ്പുണ്ട്…സമയം ഒരുപാട് വൈകിയതല്ലേ.. റൂമിലെ മേശയിൽ ഇരിക്കുന്ന ചായ തണുത്തിട്ടുണ്ട്, രാവിലെ എപ്പോഴെങ്കിലും കൊണ്ട് വന്നു വെച്ചതായിരിക്കും…അവൻ പ്രഭാത കൃത്യങ്ങൾ പെട്ടെന്ന് തീർത്തു..
ജനലിനരികിൽ ചെന്നു താഴേക്ക് കൂക്കി…

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ പണിക്കാരിപെണ്ണ് ലക്ഷ്മിയമ്മയോട് വിവരം പറഞ്ഞു.. അവർ പ്രാതലുമായി പെട്ടെന്ന് തന്നെ മുകളിലേക്ക് വന്നു..സിദ്ധു കസേര മേശക്കരികിലേക്ക് വലിച്ചിട്ടു വേദന വരാതെ ശ്രദ്ധിച്ചുക്കൊണ്ട് അതിലിരുന്നു…

” വേദന കൊറവുണ്ടോ മോനെ..?? ”

അവർ സ്നേഹപൂർവ്വം തിരക്കി…

” ഉവ്വ്… ഇപ്പോ നല്ല വിശപ്പാണുള്ളത്… ”

മറുപടി കേട്ട അവർ കൊണ്ടുവന്നതിൽ നിന്നും ദോശയും ചട്ണിയും അവന്റെ പാത്രത്തിലേക്ക് പകർന്നു..

” ഞാൻ വന്നിരുന്നു .. നല്ല ഉറക്കമായോണ്ട് വിളിച്ചില്ല.”

അവന്റെ കഴിക്കൽ വാത്സല്ല്യത്തോടെ കണ്ടുകൊണ്ട് അവർ കട്ടിലിലിരുന്നു…

” ലക്ഷ്മിയമ്മ മാത്രല്ലേ വന്നു നോക്കിയിട്ടുള്ളൂ..?? എന്റെ മുണ്ട് ഒക്കെ താഴെ വീണേർന്നു… ”

ചെറിയൊരു ചളിപ്പോടെയാണ് അവൻ ചോദിച്ചത്.. അത് കേട്ട് അവർ ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *