നീ ഉണർന്നൊഴുകുമോ..? – 1 81അടിപൊളി 

രാമേട്ടന്റെ വിങ്ങുന്ന ഹൃദയത്തിലേക്ക് ഉമ്മർ ഇന്ധനം ഒഴിച്ച്കൊടുത്തു കൊണ്ടിരുന്നു..
നീറിപ്പുകയുന്ന രാമേട്ടൻ ആളിക്കത്താൻ തുടങ്ങി..

“ ജീവിക്കണം ഉമ്മർകുട്ടീ… എനിക്കും സമാധാനത്തോടെ ജീവിക്കണം…
അവളുടെ അടിമയായി ജീവിതം വെറുത്ത് പോയെടാ…
എന്തിനാണിത്ര കാലം ഇങ്ങിനെ ജീവിച്ചതെന്ന് എനിക്ക് തന്നെ അറിയില്ലെടാ…”

രാമേട്ടൻ കരഞ്ഞ് പോയി..

“ സാരമില്ല രാമേട്ടാ… എല്ലാം ശരിയാവും… നിങ്ങള് ചങ്കൂറ്റത്തോടെയൊന്ന് നിന്നാ മതി…”

രണ്ടാളും സംസാരിച്ച് മദ്യമെല്ലാം അടിച്ച് തീർത്തു..
മുഴുവൻ ബില്ലും രാമേട്ടൻ തന്നെ കൊടുത്തു..
പുറത്തേക്കിറങ്ങുമ്പോൾ രാമേട്ടന് അൽപംപോലും ആട്ടമില്ലെന്ന് ഉമ്മർ കണ്ടു..
ഇരുൾ പരന്നിരുന്നെങ്കിലും ബാറിന്റെ മുറ്റം പ്രഭാപൂരിതമായിരുന്നു.
ബൈക്കിന്റെ പിന്നിലിരുന്ന് ടൗണിലെ രാത്രിക്കാഴ്ചകൾ കണ്ട് ആസ്വദിച്ച് പോകുമ്പോ, ഈ കാഴ്ചകളൊക്കെ താൻ കണ്ടിട്ട് വർഷങ്ങളായെന്ന് രാമേട്ടൻ വേദനയോടെ ഓർത്തു..
പണികഴിഞ്ഞാൽ നേരെ വീട്..
പോകാൻ തനിക്ക് മറ്റൊരിടമില്ലായിരുന്നു..
എന്തിന്… ?
എന്തിന് വേണ്ടിയാണ് താനിത്രയും നാൾ ജീവിച്ചത്..?
ഒരു ലക്ഷ്യവുമില്ലാതെ ഒരടിമയെപ്പോലെ..?.

പിന്നിലിരുന്ന് വീട്ടിലേക്കുള്ള വഴി രാമേട്ടൻ പറയുന്നുണ്ടായിരുന്നു..
വീടിന് അടുത്തെത്താറായതും വണ്ടി നിർത്താൻ പറഞ്ഞു രാമേട്ടൻ.

“ ഉമ്മർകുട്ടീ…തൽക്കാലം ഇന്ന് നിന്നെ അവള് കാണണ്ട… എന്തായിരിക്കും അവളുടെ പ്രതികരണം എന്ന് നമുക്ക് പറയാൻ പറ്റില്ല…
ആദ്യം ഞാനവളെയൊന്ന് കാണട്ടെ…”

ഇപ്പഴും രാമേട്ടന്റെ പേടി പൂർണമായും മാറിയിട്ടില്ലെന്ന് ഉമ്മറിന് മനസിലായി.. സാരമില്ല, അൽപം ധൈര്യം വന്നിട്ടുണ്ട്..

“ നിങ്ങള് വീട്ടിലേക്ക് ചെല്ല്… ഞാനിവിടെ നിൽക്കാം… എന്തേലും പ്രശ്നമുണ്ടേൽ ഞാൻ വരാം…”

ഉമ്മർ രാമേട്ടന് വീണ്ടും ധൈര്യം കൊടുത്തു..

“ഇല്ലെടാ… ഇനി വരുന്നതൊക്കെ ഞാൻ നോക്കിക്കോളാം…”

ധൈര്യപൂർവ്വം രാമേട്ടൻ പറഞ്ഞു..

“ അയ്യടാ… എന്താ ഒരു ധൈര്യം…”

“നിന്നെപ്പോലെ ഒരു തെമ്മാടിയുമായല്ലേ ഇപ്പോ എന്റെ കൂട്ട്.. ധൈര്യം വരും മോനേ..
എന്നാ നീ വിട്ടോ… “

ഉമ്മറിന്റെ പുറത്ത് സ്നേഹത്തോടെ ഒരടിയടിച്ച് രാമേട്ടൻ ചിരിയോടെ പറഞ്ഞു..
പിന്നെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു..
അയാൾ മുറ്റത്തെത്തി എന്നുറപ്പിച്ചതും ഉമ്മർബൈക്ക് തിരിച്ച് വിട്ടു..

ഒട്ടും പേടിയില്ലാതെയാണ് രാമേട്ടൻ മുറ്റത്തേക്ക് കയറിയതെങ്കിലും വാതിലിൽ മുട്ടുമ്പോ അയാൾ ചെറുതായി വിറക്കാൻ തുടങ്ങി..
മദ്യപിച്ച് അടുത്ത കാലത്തൊന്നും ജയയുടെ മുന്നിൽ ചെന്ന് നിന്നിട്ടില്ല.. മാത്രമല്ല, എന്തൊക്കെയാണ് ഉമ്മർകുട്ടി ഫോണിലൂടെ അവളോട് പറഞ്ഞത്..
അതിനെല്ലാം തീർച്ചയായും അവൾ പകരം ചോദിക്കും..

വാതിലിൽ മുട്ടിപ്പോയി..ഇല്ലേൽ ഇറങ്ങിപ്പോവായിരുന്നു..
അകത്ത് നിന്നും കുറ്റിയെടുക്കുന്ന ശബ്ദം ഭയാനകമായിത്തോന്നി രാമേട്ടന്..
വാതിൽ തുറന്ന് തന്റെ മുഖത്തേക്ക് നോക്കിയ ഭാര്യയുടെ മുഖത്ത് ദേഷ്യമില്ലെന്ന് ആശ്വാസത്തോടെ അയാൾ മനസിലാക്കി..

വാതിൽ തുറന്നിട്ട ജയ അകത്തേക്ക് മാറിക്കൊടുത്തു..
രാമേട്ടൻ തലയും താഴ്ത്തി അകത്തേക്ക് കയറി..
വാതിലടച്ച് കുറ്റിയിട്ട ജയ, രാമേട്ടനെ ആകെയൊന്ന് നോക്കി..
അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസിലായി..

“പൈസയെടുക്ക്…”

ജയയുടെ മുഖത്ത് ദേഷ്യമില്ലെന്ന് കണ്ട് ആശ്വസിച്ച രാമേട്ടൻ വന്യമൃഗത്തിന്റേത് പോലുള്ള ഒരു മുരൾച്ച കേട്ട് പേടിയോടെ തലയുയർത്തി..
എങ്കിലും, ഉമ്മറിന്റെ മുഖം മനസിലോർത്തതും അയാൾക്ക് അൽപം ധൈര്യം കിട്ടി..

“അത്… പൈസ… തീർന്നു…”

ജയ കൈ വീശി ഒറ്റയടി…!
രാമേട്ടന്റെ മുഖത്ത് തന്നെ… !
ഒന്നാടിയ രാമേട്ടൻ തൊട്ടടുത്തുണ്ടായിരുന്ന കസേരയടക്കം നിലത്തേക്ക് വീണു..

വിശ്വസിക്കാനാവാതെ രാമേട്ടൻ നിലത്ത് കിടന്ന് ജയയെ നോക്കി..
പലവട്ടം അവൾ അടിച്ചിട്ടുണ്ടെങ്കിലും ഇത് പോലൊന്ന് ആദ്യമാണ്…
ജയയുടെ മുഖം ഭദ്രകാളിയെപ്പോലെ മാറിയതും അയാൾ കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *